“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, June 30, 2014

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്

വനം വകുപ്പ്

വനം വകുപ്പ്-കോട്ടയം മേഖല
സഹവാസക്യാമ്പുകള്‍ ??
Nature Camp.....
ജൂണ്‍ 30 നു സ്കൂളില്‍ വനദിനാചരണം

പോസ്റ്റർ രചന .... 10 am
 
 ചലച്ചിത്രപ്രദര്‍ശനം...10.45 am
ഏവർക്കും സ്വാഗതം ...! 
ചിത്രം :കേരളത്തിലെ വന മേഖല (സ്കൂൾ ലൈബ്രറിയിൽ നിന്നും ലഭിച്ചത്)
പ്രോജെക്ടർ :BRC കോട്ടയം
(സ്കൂളിനു സ്വന്തമായി പ്രോജെക്ടർ ഉണ്ടായിരുന്നെങ്കിൽ ...?)

Friday, June 27, 2014

ഹെലൻ കെല്ലർ ജന്മദിനം

ഹെലൻ  കെല്ലർ 

ജനനം,കുടുംബം

1880 ജൂൺ 27-ന്‌ അമേരിക്കയിലെ വടക്കൻ അലബാമയിലെ ഒരു ചെറുനഗരത്തിലാണ്‌ ഹെലൻ കെല്ലറുടെ ജനനം.[1]സ്വിറ്റ്‌സർലന്റിൽ നിന്ന്‌ അമേരിക്കയിലേയ്ക്ക്‌ കുടിയേറിപ്പാർത്തവരായിരുന്നു ഹെലന്റെ മുൻഗാമികൾ.[2].അച്ഛൻ ആർതർ.എച്ച്‌.കെല്ലർ,ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ kate ആഡംസ്‌ വീട്ടമ്മയും.കുടുംബത്തിലെ ആദ്യത്തെ കുഞ്ഞെന്ന പരിഗണന കൊച്ചു ഹെലന്‌ എപ്പോഴും ലഭിച്ചിരുന്നു. മുത്തശ്ശി ഹെലൻ എവററ്റിന്റെ സ്മരണാർത്ഥമാണ്‌ ഹെലന്‌ ആ പേരു ലഭിച്ചത്‌. സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു ഹെലന്റെ കുടുംബം.വലിയ വീടും ഉദ്യാനവും അവർക്കുണ്ടായിരുന്നു."ഐവി ഗ്രീൻ" എന്നറിയപ്പെട്ടിരുന്ന ഉദ്യാനത്തിലായിരുന്നു ഹെലന്റെ ബാല്യം.[3]

രോഗം

പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരി[4]യിലാണ്‌ അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്‌.കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടർ വിധിയെഴുതിയെങ്കിലും,ഹെലന്‌ വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു.ഒന്നും കേൾക്കാത്തതിനാൽ കുഞ്ഞ്‌ ഒന്നും പറയാനും പഠിച്ചില്ല.'വ',;വ' എന്ന ശബ്ദം മാത്രമേ അവൾക്ക്‌ ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ.

വിദ്യാഭ്യാസം

കുട്ടിക്കാലത്ത്‌ താൻ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാണെന്ന്‌ ഹെലൻ അറിഞ്ഞിരുന്നില്ല.പുറത്തു പോകാൻ അവൾക്കിഷ്ടമായിരുന്നു.മറ്റുള്ളവരുടെ സാന്നിദ്ധ്യം അവൾ ആസ്വദിച്ചിരുന്നു.അപൂർവ്വം ചില സന്ദർഭങ്ങളിൽ,മറ്റുള്ളവർക്ക്‌ തനിക്കില്ലാത്ത എന്തോശക്തി,വായ തുറന്ന്‌ സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോൾ അവൾ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കൻ ശ്രമിയ്ക്കുകയും,കരഞ്ഞു കൊണ്ട്‌ വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.[5]
അമ്മയുമായും,സമപ്രായക്കാരിയായ മാർത്താവാഷിംഗ്ടൺ എന്ന കുട്ടിയോടും ആശയവിനിമയം നടത്താൻ അവൾക്കു കഴിഞ്ഞിരുന്നു.വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വർദ്ധിച്ചു.പലപ്പോഴും അവൾ അമ്മയുടെ കൈവെള്ളയിൽ മുഖമമർത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു.അക്കാലത്ത്‌ ചാൾസ്‌ ഡിക്കൻസ്‌ എഴുതിയ അമേരിക്കൻ നോട്സ്‌ എന്ന പുസ്തകത്തിലെ ബധിരയായ പെൺകുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ,കറ്റ്‌ ആഡംസിന്‌ ചെറു പ്രതീക്ഷ നൽകി.പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാൻ അവൾക്ക്‌ വിദ്യാഭ്യാസം നൽകാൻ അവർ തീരുമാനിച്ചു.[6]
ഹെലന്‌ ആറു വയസ്സായപ്പോൾ ബാൾട്ട്‌മൂറിലെ ഡോക്ടർ ഷിസോമിന്റെ നിർദ്ദേശപ്രകാരം[7] ഹെലന്റെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെൽ,അവരെ ബോസ്റ്റണിലെ പാർക്കിൻസ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മൈക്കേൽ അനാഗ്നോസിന്റെ അടുത്തേക്കയച്ചു[8].ഹെലനെ പഠിപ്പിക്കാൻ ഒരു അദ്ധ്യാപികയെ ഏർപ്പാടാക്കാമെന്ന്‌ അദ്ദേഹം വാക്കു നൽകി.
തന്റെ പിൽക്കാലജീവിതം മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച്‌ ഹെലൻ അനുസ്മരിക്കുന്നു.
Thus I came up out of Egypt and stood before Sinai, and a power divine touched my spirit and gave it sight, so that I beheld many wonders. And from the sacred mountain I heard a voice which said, "Knowledge is love and light and vision."[9]

ആനി സള്ളിവനുമൊത്ത്‌:


Keller and Sullivan in 1898

1887 മാർച്ച്‌ 3[10]-ാ‍ം തീയതിയാണ്‌ ആനി സള്ളിവൻ അദ്ധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്‌.ഐറിഷ്‌ വംശജയായിരുന്ന ആനിയ്ക്ക്‌ ഹെലനെക്കാൾ 14 വയസ്സ്‌ കൂടുതലുണ്ടായിരുന്നു.ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാൻ അവർക്കു valare പാടുപെടേണ്ടി വന്നു.
ഒരു ദിവസം രാവിലെ,ഒരു പാവയുമായി ഹെലന്റെ അടുത്തെത്തിയ ആനി,പാവ നൽകിയ ശേഷം അവളുടെ കൈയിൽ "d-o-l-l" എന്നെഴുതി.വിരലുകൾ കൊണ്ടുള്ള ആ 'കളി'യിൽ താത്പര്യം തോന്നിയ ഹെലൻ, അത്‌ ആവർത്തിയ്ക്കാൻ ശ്രമിച്ചു.അങ്ങനെ തന്റെ ജീവിതത്തിലാദ്യമായി ഹെലൻ ഒരു വാക്കു പഠിച്ചു.49 വർഷം നീണ്ടു നിന്ന ഗുരുശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്‌.പതുക്കെപ്പതുക്കെ,'പിൻ','ഹാറ്റ്‌' ,'വാട്ടർ','മഗ്ഗ്‌', തുടങ്ങിയ പല വാക്കുകളും അവൾ ഹൃദിസ്ഥമാക്കി.പ്രകൃതിയും,മഴയും,ഇലകളുടെ ശബ്ദവുമെല്ലാം അവളെ സന്തോഷവതിയാക്കി.മാല കോർക്കാനും,മരത്തിൽ കയറാനും,പട്ടം പറത്താനും അവൾ പഠിച്ചു.

ഒരു വർഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച്‌ ഹെലൻ മനസ്സിലാക്കി."The doll is in the bed" തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത്‌ പഠിച്ചു.ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലൻ അനായാസം സ്വായത്തമാക്കി.ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത്‌ ദൃഢമായി.

ഔപചാരിക വിദ്യാഭ്യാസം


ഹെലൻ കെല്ലർ ബിരുദം നേടിയശേഷം,1904-ലെ ചിത്രം
1888-ൽ ഹെലൻ ബോസ്റ്റണിലെ പെർക്കിൻസ്‌ ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു.ഡയറക്ടറായിരുന്ന മൈക്കൽ അനാഗ്നോസുമായുള്ള സുദീർഘമായ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌.ഹെലനിലൂടെ ഇൻസ്റ്റിറ്റിയൂട്ടിന്റെ പെരുമ വർദ്ധിയ്ക്കുമെന്ന്‌ പലരും വിശ്വസിച്ചു.എങ്കിലും ഹെലന്റെ ബാല്യകാലകൗതുകങ്ങൾ പ്രശസ്തി മൂലം നഷ്ടപ്പെടുമെന്ന്‌ ആനി ഭയന്നു.1894ൽ അവരിരുവരും ന്യൂയോർക്കിലെ ബധിരർക്കായുള്ള റൈറ്റ്‌ ഹാമറൺ വിദ്യാലയത്തിലേയ്ക്കു പോയി.അപ്പോഴും വ്യക്തമായി സംസാരിയ്ക്കാൻ ഹെലനു കഴിഞ്ഞിരുന്നില്ല.എങ്കിലും ഇംഗ്ലീഷിൽ അവർ അഗാധ പാണ്ഡിത്യം നേടി.14ആം വയസ്സിൽ കേംബ്രിഡ്ജിലെ പെൺകുട്ടികൾക്കുള്ള സ്കൂളിൽ ചേർന്നു.ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും,പുസ്തകങ്ങൾ ബ്രെയിലി ലിപിയിലാക്കിയും ചരിത്രം,ഫ്രഞ്ച്‌,ജർമൻ,ലാറ്റിൻ,ഇംഗ്ലീഷ്‌,ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി.1900-ൽ റാഡ്ക്ലിഫ്‌ കോളേജിലേയ്ക്കുള്ള പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടി.24-ആം വയസ്സിൽ ബിരുദവും ലഭിച്ചു.
ആനി പ്രശസ്തിയ്ക്കുവേണ്ടി ഹെലനെക്കൊണ്ട്‌ കൂടുതൽ കാര്യങ്ങൾ ചെയ്യിക്കുന്നുവെന്നും,ഹെലനെ അത്ഭുതസ്ത്രീയായി ചിത്രീകരിയ്ക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ അക്കാലത്ത്‌ രൂക്ഷമായി.അത്തരം ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു ഹെലന്റെ വിജയം.

Thursday, June 26, 2014

ഇന്ന് ലോക മയക്കുമരുന്ന് വിരുദ്ധ ദിനം...!

പള്ളം ഗവ,യു.പി.സ്കൂൾ ഇന്ന് ലോക മയക്കുമരുന്ന് വിരുദ്ധ ദിനപ്രവർത്തനങ്ങൾ നടത്തി.

രാവിലെ 10നു പതിവ് അസംബ്ളിക്കു ശേഷം കുട്ടികൾക്കായുള്ള ബോധവത്കരണ ക്ളാസ്സ് നടത്തി. തുടർന്ന് പുകവലിയുടെ ദോഷഫലങ്ങൾ വിശദമാക്കുന്ന വീഡിയോ ചിത്രങ്ങളുടെ പ്രദർശനം നടത്തി.ഹെൽത്ത് ക്ളബ്ബ് സെക്രട്ടറി കൂടിയായ ഹെഡ് മാസ്റ്ററോടൊപ്പം മറ്റ് അദ്ധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

ഇന്ന് ലോക മയക്കുമരുന്ന് വിരുദ്ധദിനം

ലോക മയക്കുമരുന്ന് വിരുദ്ധദിനം


മാറുന്ന ലഹരിവഴികള്‍



മയക്കുമരുന്നുകള്‍ കൊടും ദുരിതത്തിലേക്കും മരണത്തിലേക്കുമുള്ള കുറുക്കുവഴിയാണ്. കൊക്കെയ്‌നും കറുപ്പും പോലുള്ളവയാണ് ലഹരിയുടെ വഴികളില്‍ ഇതുവരെ ദുരിതം വിതച്ചിരുന്നത്. 'ആംഫെറ്റമീന്‍' പോലുള്ള ഉത്തേജകമരുന്നുകളും ഡോക്ടര്‍മാര്‍ കുറിപ്പടിയില്‍ എഴുതി നല്കുന്ന ചില മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ തോത് ലോകമെങ്ങും വര്‍ധിക്കുകയാണ്.

മയക്കുമരുന്നുപയോഗവും കള്ളക്കടത്തും സംബന്ധിച്ച് യു.എന്‍. പുറത്തിറക്കിയ 'വേള്‍ഡ് ഡ്രഗ് റിപ്പോര്‍ട്ട് 2010'-ലാണ് ഈ കാര്യം പറയുന്നത്. പുതിയ മയക്കുമരുന്നുകള്‍ ആധിപത്യം സ്ഥാപിക്കുന്നതിനൊപ്പം, അവ എത്തുന്ന മാര്‍ഗങ്ങളും മാറുകയാണെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍നെറ്റ് നല്കുന്ന പുത്തന്‍ സാധ്യതകള്‍ ഉപയോഗിച്ചാണത്രെ ലോകത്തിപ്പോള്‍ വന്‍തോതില്‍ നിയമവിരുദ്ധ മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. അത്തരത്തില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും മുന്‍നിരയിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ലോകത്ത് മൂന്നു മുതല്‍ നാലു കോടി വരെ ആളുകള്‍ ആംഫെറ്റമീന്‍ പോലുള്ള ഉത്തേജകമരുന്നുകള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണക്ക്. ഇത്തരക്കാരുടെ എണ്ണം താമസിയാതെ കൊക്കെയ്ന്‍, കറുപ്പ് എന്നിവ ഉപയോഗിക്കുന്നവരുടെ സംഖ്യയെ കടത്തിവെട്ടുമെന്ന്, 'യു.എന്‍. ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം' (യു.എന്‍.ഒ.ഡി.സി.) പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. കൊക്കെയ്ന്‍, കറുപ്പ് മുതലായ പരമ്പരാഗത മയക്കുമരുന്നുകള്‍ കൊളംബിയ, അഫ്ഗാനിസ്താന്‍ പോലുള്ള പ്രദേശങ്ങളില്‍നിന്ന് കള്ളക്കടത്തു വഴി വേണം ലോകമെങ്ങും എത്തുവാന്‍. എന്നാല്‍ ആംഫെറ്റമീന്‍ പോലുള്ള ഉത്തേജകമരുന്നുകള്‍ ഏത് ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറിയിലും നിര്‍മിക്കാം. ഏതു പ്രദേശത്തും വിതരണം ചെയ്യാം.


നിയമവിരുദ്ധമായി ഇന്റര്‍നെറ്റ് ഫാര്‍മസികള്‍ വഴി മയക്കുമരുന്ന് കച്ചവടം നടത്തുന്ന ലോകത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറിയതായി, വിയന്ന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'അന്താരാഷ്ട്ര നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡ്' (ഐ.എന്‍.സി.ബി.) അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ഇന്റര്‍നെറ്റ് വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആംഫെറ്റമീന്‍ പോലുള്ള ഉത്തേജകമരുന്നുകള്‍ ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ കയറ്റിയയയ്ക്കുന്നതായി ഐ.എന്‍.സി.ബി.യുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


സമീപകാലം വരെ മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ സമ്പന്നരാഷ്ട്രങ്ങള്‍ ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങളായി മാറുകയാണെന്ന് യു.എന്‍. പറയുന്നു. ഇന്ത്യയില്‍ ഏഴു കോടിയിലേറെ പേര്‍ മയക്കുമരുന്നിന് അടിമകളായുണ്ട് എന്നാണ് കണക്ക്. പുതിയ മയക്കുമരുന്നുകളും പുതിയ വിതരണ മാര്‍ഗങ്ങളും രംഗത്തെത്തുന്ന സ്ഥിതിക്ക്, മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പുത്തന്‍ വെല്ലുവിളിയാണ് നേരിടുന്നത്.


Thursday, June 19, 2014

വായനാദിനാഘോഷം ...!

പള്ളം ഗവ.യു.പി.സ്കൂളിൽ ഇന്ന്  (ജൂണ്‍ 19) .വായനാദിനാഘോഷം ...!
രാവിലെ 10 മുതൽ പി.എൻ.പണിക്കർ അനുസ്മരണം...,പുസ്തകപ്രദർശനം ....
വായനാമത്സരം..., ക്വിസ് മത്സരം..,എന്നിവ നടത്തപ്പെട്ടു.
 മുനിസിപ്പൽ കൌണ്‍സിൽ അംഗം ശ്രീമതി.ശ്രീജ അനീഷ്‌ വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
BRC Co-Ordinator Sri.Anish 
(പുസ്തകപ്രദർശനം ഉദ്ഘാടനം ചെയ്തു.)
വിദ്യാരംഗം സെക്രട്ടറി.ശ്രീമതി.ജെയ് മോൾ ടീച്ചർ 
നന്ദി പറഞ്ഞു.









വായനാമത്സരം
ഉച്ചയ്ക്ക് ശേഷം 1.30 നു ക്യാമറാ സ്കാൻ സ്ഥാപന ഉടമ ശ്രീ.എബി കെ.ജോർജ്ജ് പള്ളം ഗവ.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ദാനിയേലിന് മനോരമ പത്രം നൽകിക്കൊണ്ട് ഈ വർഷത്തെ വായനക്കളരി  ഉദ്ഘാടനം ചെയ്തു....! ശ്രീ.സോണി (ജേസീസ്),ശ്രീ.ജിക്കു (ജേസീസ്), ശ്രീ.എ.പി.തോമസ്‌ (ജേസീസ്) എന്നിവർ നേഴ്സറി കുട്ടികൾക്ക് 10 ചെറു കസേരകൾ സമ്മാനിച്ചു.
ശ്രീ.കെ.സി.ബിലു (SMC ചെയർ മാൻ ) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ (ഹെഡ് മാസ്റ്റർ) സ്വാഗതം ആശംസിച്ചു.അഡ്വ.ടിനോ കെ.തോമസ്‌ (കൌണ്‍സിലർ), SRG കണ്‍ വീനർ ശ്രീ.ജിജോ സാർ,മനോരമ പ്രതിനിധി ശ്രീ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ശ്രീമതി.ഷ്യാലോ ടീച്ചർ (സ്റ്റാഫ്‌ സെക്രട്ടറി) നന്ദി പറഞ്ഞു. 













Message of Minister for Education(<< click here)
on 
READING DAY & ...

Panicker was born on 1 March 1909, as the son of Govinda Pillai and Janaky Amma at Neelamperoor in Alappuzha District.[1] A teacher by profession, he started Sanadanadharmam Library in his birthplace in 1926. Though his formal education had not reached high levels, he could do to society much more than many who were highly educated in his times.



Contributions

Panicker took leadership in forming Thiruvithaamkoor Granthasala Sangham (Travancore Library Association) in 1945 with 47 rural libraries. The slogan of the Sangham was “Read and Grow”. Later, with the formation of Kerala State in 1956, it became Kerala Granthasala Sangham (KGS). He traveled across the villages of Kerala propagating the message of reading and inviting active involvement of people. He succeeded in bringing about 6000 libraries into this network. Grandhasala Sangham won the prestigious ‘Krupsakaya Award’ from UNESCO in 1975. He was the General Secretary of Sangham for 32 years, until 1977, when the Sanghom was taken over by the Kerala State Government. Now it is called the Kerala State Library Council, with an in-built democratic structure and funding from the State Government.

Turning Point

In the new face of Kerala Grandhasala Sangham as Kerala State Library Council, the founder of the organisation, P.N. Panicker was out owing to political interference. But Panicker needed to work further for the society, so, in 1977 he founded the Kerala Association for Non-formal Education and Development (KANFED). KANFED was highly instrumental in starting the Kerala State Literacy Mission which leads Kerala for its total literacy movement and Kerala became the first State which won total literacy.
He has also taken keen interest in promoting Agricultural Books Corner, Friendship Village Movement (Sauhrudagramam), Reading Programmes for Families, Grants for Books and building libraries and Best Reader’s Award P.N. Panickerfoundation.

Reading Day

He died on 19 June 1995, at the age of 86. At last the Government of Kerala stepped in at accept the contributions of P.N. Panicker and ordered to observe 19 June annually as Vayanadinam (Day of Reading) with a week-long series of activities at schools and public institutions to honour the contributions of P.N. Panicker to the cause of literacy, education and library movement.
The Department of Posts honoured Panicker by issuing a commemorative postage stamp on 21 June 2004.
His birth centenary is celebrated under the auspices of P. N. Panicker Foundation in 2010

ബ്ലൈസ് പാസ്കല്‍

ബ്ലൈസ് പാസ്കല്‍

ആദ്യ മെക്കാനിക്കല്‍ കണക്ക് യന്ത്രം



ബ്ലൈസ് പാസ്കല്‍ തന്റെ ആദ്യ കണക്ക് തൊട്ടുകൂട്ടല്‍ യന്ത്രവുമായി

ചരിത്രത്തിന്റെ ചില നാഴികക്കല്ലുകള്‍ .അതില്‍ പ്രധാനിയായിരുന്നു ബ്ലൈസ് പാസ്കല്‍ എന്ന ഗണിത ശാസ്ത്രഞ്ജന്‍ .ഇന്ന് ജൂണ്‍ 19 . ഇത് പോലുള്ള ഒരു ദിവസമായിരുന്നു ഫ്രാന്‍സില്‍ പാസ്കല്‍ ജനിച്ചത്‌ . അതുപോലുള്ള മറ്റൊരു ഓഗസ്റ്റ്‌ 19 ന് അദ്ദേഹം ഈ ലോകത്തോട്‌ യാത്ര പറയുകയും ചെയ്തു .1623 മുതല്‍ 1662 വരെയുള്ള 39 വര്‍ഷക്കാലത്തെ ജീവിതത്തിനുള്ളില്‍ ശാസ്ത്ര ലോകത്തിനും ആത്മീയ ലോകത്തിലും പല സംഭാവനകളും അദ്ദേഹം നല്‍കി .
1642-ന് പാസ്കല്‍ നിര്‍മ്മിച്ച മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ ആണ് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ആദിമ രൂപം .വാണിജ്യപരമായി വളരെ വിജയിക്കുവാന്‍ സാധിച്ചില്ല എങ്കിലും ഏകദേശം അമ്പതു മെഷീന്‍ അദ്ദേഹം നിര്‍മ്മിച്ചു . ഇതില്‍ കണക്ക് കൂട്ടാനും കുറയ്ക്കുവാനും മാത്രമേ സാധിച്ചിരുന്നുള്ളൂ . ഈ ആധുനികയുഗത്തില്‍ , കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍ കൂടി കഴിയില്ല .അവിടെയാണ് നമ്മള്‍ പാസ്കലിനെ സ്മരിക്കുന്നത് .

Sunday, June 15, 2014

ഹിമാലയ യാത്രസഹായം  
(താഴെകൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചു നോക്കൂ...) 
1.ഹിമാലയ യാത്ര
2.7 ലെ ഭാഷാപഠനയാത്രാസഹായി

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS