“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, September 27, 2018

Tuesday, September 25, 2018

കണ്ണ് പരിശോധന

കണ്ണ് പരിശോധന നടത്തി.
ഇന്ന് നാട്ടകം പ്രൈമറി  ഹെൽത്ത് സെന്ററിലെ നേത്ര പരിശോധന വിദഗ്ധർ പള്ളം ഗവ,യു.പി.സ്‌കൂളിലെത്തി കുട്ടികളുടെ കണ്ണ് പരിശോധന നിർവഹിച്ചു.



ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു

CLICK HERE
  • സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ  അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.  
  • വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.  
  • ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. 
  • വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 NOVEMBER 30
ജീവനക്കാർ തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, FAQ , സർക്കുലർ എന്നിവ ചുവടെ..

Medisep Registration method revised. Circular and guidelines published on 07.08.2018
Medisep Registration -Proforma for data collection of employees
Medisep Registration -Excel sheet for data consolidation
Medisep Registration -Help file for Excel sheet consolidation
Medisep Registration-Frequently Asked Questions

Wednesday, September 19, 2018

അറിയിപ്പ് 


           പ്രളയക്കെടുതി  മൂലം നഷ്‌ടമായ അധ്യയന ദിനങ്ങൾ ക്രമീകരിക്കുന്നതിനു വേണ്ടി 22-09-2018 ശനിയാഴ്ച  കോട്ടയം റവന്യൂ  ജില്ലയിലെ എല്ലാ സ്കൂളുകൾക്കും പ്രവൃത്തിദിനമായി രിക്കുന്നതാണ്.

Sunday, September 16, 2018

Ozone Day

ലോക ഓസോൺ ദിനം Ozone Day
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളി യാണ്‌ ഓസോൺ പാളി. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ്‌ അൾട്രാവയലറ്റ് രശ്മികൾ.ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ്‌ ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം.
 1913 ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. ബ്രിട്ടീഷുകാരനായ ജി.എം.ബി. ഡൊബ്സൺ ഇതിന്റെ ഘടനയെയും ഗുണങ്ങളെയും പറ്റി മനസ്സിലാക്കി, അദ്ദേഹം സ്പെക്ട്രോഫോമീറ്റർ വികസിപ്പിച്ചെടുത്തു, ഇതുപയോഗിച്ച് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കുവാൻ സാധിക്കും. 1928 നും 1958 നും ഇടയി അദ്ദേഹം ലോകവ്യാപകമായി ഓസോൺ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഘല സ്ഥാപിക്കുകയുണ്ടായി. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം തലയ്ക്ക് മീതെയുള്ള അന്തരീക്ഷത്തിലെ ഓസോണിന്റെ ആകെ അളവിനെ ഡോബ്സൺ യൂണിറ്റ് എന്നു വിളിക്കുന്നു.എല്ലാവർഷവും സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. 
         സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു---UV-A, UV-B, UV-C എന്നിങ്ങനെ. UV-A എന്നതു് 315 മുതൽ 400 നാനോമീറ്റർ (nanometre, nm) വരെ തരംഗദൈർഘ്യമുള്ള ഭാഗമാണു്. UV-B എന്നതു് 280 nm മുതൽ 315 nm വരെയും UV-C എന്നതു് 100 nm മുതൽ 280 nm വരെയുമാണു്. ഇവയിൽ UV-C ഓക്സിജൻ തന്മാത്രകളിൽ പതിക്കുമ്പോൾ അവ വിഘടിച്ചു് രണ്ടു് ഓക്സിജൻ പരമാണുക്കളായി വേർതിരിയാൻ ഇടയാക്കുന്നു. എന്നാൽ വായുവിൽ മിക്ക മൂലകങ്ങളുടെയും പരമാണുവിനു് ഒറ്റയ്ക്കു് നിലനിൽക്കാനാവില്ല. ഓക്സിജന്റെ കാര്യത്തിൽ അതു് മറ്റൊരു തന്മാത്രയുമായി കൂടിച്ചേർന്നു് ഓസോൺ തന്മാത്ര ഉണ്ടാവുകയാണു് ചെയ്യുന്നതു്. ഈ പ്രക്രിയ കണ്ടുപിടിച്ചതു് സിഡ്നി ചാപ്മാൻ (Sydney Chapman, 1888-1970) എന്ന ഗണിതജ്ഞനാണു്.
       ഭൂമിയുടെ ഉപരിതലത്തിനു സമീപം മറ്റു രീതികളിലും ഓസോൺ ഉണ്ടാകുന്നുണ്ടു്. മിന്നലാണു് അതിനു് ഹേതുവാകുന്ന ഒരു കാര്യം. മിന്നൽ എന്നതു് വൈദ്യുത സ്പാർക്കാണല്ലോ. അതുപോലെ മറ്റു വൈദ്യുത സ്പാർക്കുകളും ഓസോൺ ഉല്പാദിപ്പിക്കുന്നുണ്ടു്. വൈദ്യുത മോട്ടോറുകളാണു് ഒരു ഉദാഹരണം. ലിഫ്റ്റുകളിലും മറ്റും ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ കൂടുതൽ ഓസോൺ ഉല്പാദിപ്പിക്കുന്നു. മോട്ടോറുകളെ കൂടാതെ ഓസോൺ ഉല്പാദിപ്പിക്കുന്ന യന്ത്രങ്ങളാണു് ഫോട്ടോകോപ്പിയറുകൾ, ടെലിവിഷൻ സെറ്റുകൾ, ലേസർ പ്രിന്ററുകൾ, തുടങ്ങി പ്രവർത്തനത്തിനു് ഉയർന്ന വോൾട്ടേജ് ഉപയോഗിക്കുന്നവ. ഓസോൺ കണ്ടുപിടിച്ചതുതന്നെ ഒരു വൈദ്യുതയന്ത്രത്തിൽ നിന്നാണല്ലോ.
                   ഇതുകൂടാതെ, മനുഷ്യരുടെ മറ്റു ചില പ്രവൃത്തികളും ഓസോൺ ഉണ്ടാവാൻ കാരണമാകുന്നുണ്ടു്. നൈട്രജന്റെ ഓക്സൈഡുകൾ, കാർബൺ മോണോക്സൈഡ്, മീഥേൻ പോലത്തെ എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന ചില ജൈവരാസവസ്തുക്കൾ എന്നിവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ പ്രതിപ്രവർത്തിക്കുമ്പോഴാണു് ഓസോണുണ്ടാകുന്നതു്. പ്രധാനമായി നഗരപ്രദേശങ്ങളിലാണു് ഇത്തരം രാസവസ്തുക്കൾ ഉണ്ടാകുന്നതു്. എങ്കിലും കിലോമീറ്ററുകൾ ദൂരെ വരെ ഇവ എത്തിച്ചേരാറുണ്ടു്. ഇങ്ങനെയുണ്ടാകുന്ന ഓസോൺ "ഫോട്ടോക്കെമിക്കൽ സ്മോഗ്" (photochemical smog) എന്ന പേരിലറിയപ്പെടുന്ന വായുമലിനീകരണത്തിനു് കാരണമാകാറുണ്ടു്. ഓസോൺ ഒരു ഹരിതഗൃഹവാതകവുമാണു്. കൂടുതൽ ഓസോൺ അടങ്ങിയ വായു ശ്വസിക്കുന്നതു് ശ്വാസകോശരോഗങ്ങൾക്കു് കാരണമാകാം. ആസ്ത്മ ഉള്ളവർക്കു് അതു് അധികരിക്കാൻ സാദ്ധ്യതയുണ്ടു്. രക്തധമനികൾക്കും ഹൃദയത്തിനുപോലും പ്രശ്നങ്ങളുണ്ടാകാൻ ഇതു് കാരണമാകാമത്രെ.
ഓസോൺ പാളിയുടെ നാശനം ഇപ്പോൾ മനുഷ്യൻ നേരിടുന്ന ഒരു പ്രധാന വിപത്തായി മാറിയിരിക്കുകയാണ്. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവ ഓസോൺ പാളിയുടെ നാശനത്തിനു കാരണമാകുന്നു. മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്.[3] അടുത്തായി ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്.

Friday, September 14, 2018

ഇന്ന് ഡെങ്കു ഉറവിട നശീകരണ ദിനം നടത്തി


പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് ഡെങ്കു ഉറവിട നശീകരണ ദിനം നടത്തി. രാവിലെ നാട്ടകം പ്രൈമറി ഹെൽത് സെന്ററിലെ സിസ്റ്റർമാർ സ്‌കൂളിൽ എത്തുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലെയും കുട്ടികൾ ഒത്തുചേർന്ന് 11 .30 മുതൽ പരിസര ശുചീകരണം നടത്തി. വിദ്യാലയപരിസരത്തുണ്ടായിരുന്ന ഒഴിഞ്ഞ കുപ്പികൾ ചിരട്ടകൾ പഴയ പാത്രങ്ങൾ  എന്നിവ ഒരു കമ്പുപയോഗിച്ചു തടുത്തുകൂട്ടിയതിനു ശേഷം മാലിന്യക്കുഴിയിലിട്ടു കത്തിച്ചു. വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും കുട്ടികളും ഈ പരിപാടിയിൽ ആദ്യാവസാനം സജീവമായി പങ്കെടുത്തു.


आज विश्व हिंदी दिवस

आज विश्व हिंदी दिवस  

Wednesday, September 5, 2018

ദേശീയ അദ്ധ്യാപകദിനം - സെപ്റ്റംബർ 5

ദേശീയ അദ്ധ്യാപകദിനം 
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു 
ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന 
സർവേപള്ളി രാധാകൃഷ്ണൻ
 .                                                                                                                                                        ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു.ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌... വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.

1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു.ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു.ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മദ്രാസിന്(ഇപ്പോൾ ചെന്നൈ) 64 കിലോമീറ്റർ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണൻ ജനിച്ചത്. തെലുങ്കായിരുന്നു മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു മാതാപിതാക്കൾ. ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും. തിരുത്തണിതിരുവള്ളൂർ‍,തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി.
തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി . 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാദ്ധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.

രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ സർവേപ്പള്ളി ഗോപാൽ അറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്.
അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.
കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.
സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.
അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

Tuesday, August 14, 2018

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം



നാളെ ഭാരതത്തിന്റെ  
എഴുപത്തിയൊന്നാം  
സ്വാതന്ത്ര്യദിനം 
സ്വാതന്ത്ര്യസമര ചരിത്രം "Press the Link"

Tuesday, July 3, 2018

Hello ..English...
     Our students and teachers conducted the inauguration of  'Hello English  programme on this day at school.All students of each class attended in this programme.The BRC gave the guidelines for this programme. Three teachers got special training in last vacation at BRC. They discussed with other teachers and developed a plan for the 10hrs. programme.
    Students of std 5 sung the prayer song. After the  prayer Sandra, the anchor of the programme introduced each items correctly.
The Headmaster welcomed all parents, students and teachers to this inauguration programme and explained the course in detail.
Then Smt.Saranya(President of PTA) Inaugurated the Hello English Programme.
After the speech of president our children presented some items related with this special course.
Smt.Bindu Tr. admitted thanks to all.

Sunday, July 1, 2018

പരിസര ശുചീകരണ പ്രവർത്തനങ്ങൾ

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 
പള്ളം: ഗവ.യു.പി.സ്‌കൂളിലെ പി ടി എ യുടെ നേതൃത്വത്തിൽ ഇന്ന് സ്‌കൂൾ പരിസര ശുചീകരണപ്രവർത്തനങ്ങൾ നടത്തി. 62 രക്ഷാകർത്താക്കളെ  പരിസര ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ചും എല്ലാവരും പങ്കെടുക്കേണ്ടതിനെക്കുറിച്ചും കത്തുമൂലം വിവരമറിയിച്ചിരുന്നു.
രാവിലെ ഒമ്പതുമണിക്ക് നടത്തിയ യോഗം ചിങ്ങവനം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ... ഉദ്‌ഘാടനം ചെയ്തു.വികസന സമിതി വൈസ് ചെയർ പേഴ്‌സൺ ശ്രീ.ടി.എസ്.വിജയകുമാർ, പി.ടി.എ.പ്രസിഡന്റ് ശ്രീമതി.ശരണ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾ അടുത്ത ഞായറാഴ്ച കൂടുതൽ രക്ഷാകർത്താക്കളെ പങ്കെടുപ്പിച്ചു നടത്തും.

Tuesday, June 5, 2018

അളകനന്ദ നദി - STD 7 കേരളപാഠാവലി

അളകനന്ദ നദി  - STD 7 കേരളപാഠാവലി
"Press Here"
ഹിമാലയത്തിലെ നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്നും അളകനന്ദ ഉത്ഭവിക്കുന്നു. ഉത്തരാഞ്ചലിലെ ഗഢ്വാൾ ജില്ലയുടെ വടക്കരികിലൂടെ ഒഴുകി ടഹരി ഗഢ്വാൾ ജില്ലയിൽ പ്രവേശിക്കുന്ന ഈ നദി ദേവപ്രയാഗ് എന്ന സ്ഥലത്തുവച്ച് വലതുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ഭാഗീരഥി നദിയുമായി ഒത്തുചേർന്ന് ഗംഗാനദിക്കു രൂപംനല്കുന്നു.
ഗംഗ രൂപം കൊള്ളുന്നത് ഭാഗിരഥിയും അളകനന്ദയും ചേർന്നാണ്.

കൈമേട് പർവതത്തിന്റെ (6,856 മീ.) ചരിവുകളിൽ നിന്നും ഉത്ഭവിക്കുന്ന ധൗളി, സരസ്വതി എന്നീ ചെറുനദികൾ ഗംഗോത്രി - കേദാർനാഥ്, ബദരീനാഥ് ഈ പർവതശിഖരങ്ങളുടെ കിഴക്കുവശത്തുവച്ച് ഒന്നുചേർന്നാണ് അളകനന്ദയായിത്തീരുന്നത്.

 ഭാഗീരഥിയുമായി ചേരുന്നതിനുമുൻപ് മാപിന്ദർ, നന്ദാകിനി, മന്ദാകിനി എന്നീ ചെറുനദികൾ അളകനന്ദയിൽ ലയിക്കുന്നു. ഈ നദികളുടെ സംഗമസ്ഥാനങ്ങൾ യഥാക്രമം കർണപ്രയാഗ്, നന്ദപ്രയാഗ്, രുദ്രപ്രയാഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പുണ്യതീർഥങ്ങളാണ്.

കേദാരനാഥം ഹൈന്ദവതീർഥാടനപ്രാധാന്യമുള്ള സ്ഥലമാണ്. ഗംഗയുടെ ഒരു പ്രധാന ശാഖ. ഹിമാലയത്തിൽനിന്ന് ഉദ്ഭവിച്ച് ഉത്തരാഞ്ചലിലെ ഗഢ്വാൾ ജില്ലയുടെ വടക്കരികിലൂടെ ഒഴുകി ടഹരി ഗഢ്വാൾ ജില്ലയിൽ പ്രവേശിക്കുന്ന ഈ നദി ദേവപ്രയാഗ് എന്ന സ്ഥലത്തുവച്ച് വലതുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ഭാഗീരഥിയുമായി ഒത്തുചേർന്ന് ഗംഗാനദിക്കു രൂപംനല്കുന്നു. അളകനന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു. കൈമേട് പർവതത്തിന്റെ (6,856 മീ.) ചരിവുകളിൽ നിന്നുദ്ഭവിക്കുന്ന ധൗളി, സരസ്വതി എന്നീ ചെറുനദികൾ ഗംഗോത്രി - കേദാർനാഥ്, ബദരീനാഥ് ഈ പർവത ശിഖരങ്ങളുടെ കിഴക്കുവശത്തുവച്ച് ഒന്നുചേർന്നാണ് അളകനന്ദയായിത്തീരുന്നത്. ഭാഗീരഥിയുമായി ചേരുന്നതിനുമുൻപ് മാപിന്ദർ, നന്ദാകിനി, മന്ദാകിനി എന്നീ ചെറുനദികൾ അളകനന്ദയിൽ ലയിക്കുന്നു. ഈ നദികളുടെ സംഗമസ്ഥാനങ്ങൾ യഥാക്രമം കർണപ്രയാഗ്, നന്ദപ്രയാഗ്, രുദ്രപ്രയാഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പുണ്യതീർഥങ്ങളാണ്. കേദാരനാഥം തീർഥാടനപ്രാധാന്യമുള്ള സ്ഥലമാണ്.
ബദരീനാഥിന് അല്പം മുകളിൽ അളകനന്ദ അഞ്ചോ ആറോ മീ. വീതിയിൽ അഗാധമായ ചാലിലൂടെ കുത്തിയൊഴുകുന്ന ഒരു ചെറുനദി മാത്രമാണ്. ഇതിനും മുകളിലേക്കുള്ള നദീമാർഗ്ഗം മഞ്ഞിനടിയിൽ മൂടിക്കിടക്കുന്നു. ദേവപ്രയാഗിലെത്തുമ്പോൾ നദീമാർഗ്ഗത്തിന്റെ വീതി 45-50 മീ. ആയി വർധിക്കുന്നു. അളകനന്ദയുടെ തീരത്താണ് ശ്രീനഗർ നഗരം സ്ഥിതിചെയ്യുന്നത്.

Tuesday, May 22, 2018

സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

സ്‌കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ നടത്തപ്പെടും.

യൂണിഫോം വിതരണം നടന്നുകഴിഞ്ഞു.
എല്ലാ ക്‌ളാസ്സുകളിലേക്കുമുള്ള കുട്ടികളുടെ അഡ്മിഷൻ നടന്നുകൊണ്ടിരിക്കുന്നു.
വിദ്യാലയം മോടി  പിടിപ്പിക്കുന്നതിന്റെ ഭാഗമായി പെയിന്റിങ്, പരിസര ശുചീകരണം, ഫർണിച്ചർ നന്നാക്കൽ എന്നിവ അതിവേഗത്തിൽ ചെയ്തുകൊണ്ടിരിക്കുന്നു.
28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും. 
ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തൽ, കൂടുതൽ മെച്ചപ്പെടുത്തലുകൾ എന്നിവ ഈ മീറ്റിംഗിൽ ചർച്ചചെയ്യും.

28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും......28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും.....28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും.....28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും.....28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും.....28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും.....28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും.....28 തിങ്കളാഴ്ച രാവിലെ 10.30 നു PTA യോഗം നടത്തപ്പെടും

Thursday, May 10, 2018

SINGLE WINDOW SYSTEM

SINGLE WINDOW SYSTEM
ഹയർ സെക്കണ്ടറി അഡ്മിഷൻ 
രെജിസ്‌ട്രേഷനു വേണ്ടി ഇവിടെ അമർത്തൂ >>> +2

Monday, May 7, 2018

രബീന്ദ്രനാഥ ടാഗോർ- Birthday മേയ് 7

ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോർ (রবীন্দ্রনাথ ঠাকুর മേയ് 7 1861 – ഓഗസ്റ്റ് 7 1941), 'ഗുരുദേവ്‌' എന്നും ആദരപൂർവ്വം അദ്ദേഹത്തെ ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോർ (রবীন্দ্রনাথ ঠাকুর മേയ് 7 1861 – ഓഗസ്റ്റ് 7 1941), 'ഗുരുദേവ്‌' എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു.സംബോധന ചെയ്യപ്പെട്ടിരുന്നു.

 കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും, മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ 'ഭാനുസിംഹൻ' എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ്‌ നടത്തിയത്‌. ബ്രിട്ടീഷ്‌ നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോർ, ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.
ടാഗോറിന്റെ കൃതികളിൽ അനവധി നോവലുകൾ, ചെറുകഥകൾ, ഗാന സമാഹാരങ്ങൾ, നൃത്ത്യ-നാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്-ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും

Tuesday, May 1, 2018

अंतर्राष्ट्रीय मज़दूर दिवस

अंतर्राष्ट्रीय मज़दूर दिवस या मई दिन मनाने की शुरूआत 1 मई 1886 से मानी जाती है जब अमेरिका की मज़दूर यूनियनों नें काम का समय 8 घंटे से ज़्यादा न रखे जाने के लिए हड़ताल की थी। इस हड़ताल के दौरान शिकागो की हेमार्केट में बम धमाका हुआ था। यह बम किस ने फेंका किसी का कोई पता नहीं। इसके निष्कर्ष के तौर पर पुलिस ने मज़दूरों पर गोली चला दी और सात मज़दूर मार दिए। "भरोसेमंद गवाहों ने तस्दीक की कि पिस्तौलों की सभी फलैशें गली के केंद्र की तरफ से आईं जहाँ पुलिस खड़ी थी और भीड़ की तरफ़ से एक भी फ्लैश नहीं आई। इस से भी आगे वाली बात, प्राथमिक अखबारी रिपोर्टों में भीड़ की तरफ से गोलीबारी का कोई ज़िक्र नहीं। मौके पर एक टेलीग्राफ खंबा गोलियों के साथ हुई छेद से पुर हुआ था, जो सभी की सभी पुलिस वाले तरफ़ से आईं थीं।" चाहे इन घटनाओं का अमेरिका पर एकदम कोई बड़ा प्रभाव नहीं पड़ा था लेकिन कुछ समय के बाद अमेरिका में 8 घंटे काम करने का समय निश्चित कर दिया गया था। मौजूदा समय भारत और अन्य मुल्कों में मज़दूरों के 8 घंटे काम करने से संबंधित क़ानून लागू है।
अंतरराष्ट्रीय मज़दूर आंदोलन, अराजकतावादियों, समाजवादियों, तथा साम्यवादियों द्वारा समर्थित यह दिवस ऐतिहासिक तौर पर केल्त बसंत महोत्सव से भी संबंधित है। इस दिवस का चुनाव हेमार्केट घटनाक्रम की स्मृति में, जो कि 4 मई 1886 को घटित हुआ था, द्वितीय अंतरराष्ट्रीय के दौरान किया गया।

മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.

International Workers' Day, also known as Labour Day or Workers' Day in some countries and often referred to as May Day, is a celebration of labourers and the working classes that is promoted by the international labour movement which occurs every year on May Day (1 May), an ancient European spring festival.
The date was chosen by a pan-national organization of socialist and communist political parties to commemorate the Haymarket affair, which occurred in Chicago on 4 May 1886. The 1904 Sixth Conference of the Second International, called on "all Social Democratic Party organisations and trade unions of all countries to demonstrate energetically on the First of May for the legal establishment of the 8-hour day, for the class demands of the proletariat, and for universal peace."
The first of May is a national public holiday in many countries worldwide, in most cases as "Labour Day", "International Workers' Day" or some similar name – although some countries celebrate a Labour Day on other dates significant to them, such as the United States, which celebrates Labor Day on the first Monday of September.

ചരിത്രം

1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.

History

Beginning in the late 19th century, as the trade union and labour movements grew, a variety of days were chosen by trade unionists as a day to celebrate labour. In the United States and Canada, a September holiday, called Labor or Labour Day, was first proposed in the 1880s. In 1882, Matthew Maguire, a machinist, first proposed a Labor Day holiday on the first Monday of September while serving as secretary of the Central Labor Union (CLU) of New York. Others argue that it was first proposed by Peter J. McGuire of the American Federation of Labor in May 1882, after witnessing the annual labour festival held in Toronto, Canada. In 1887, Oregon was the first state of the United States to make it an official public holiday. By the time it became an official federal holiday in 1894, thirty US states officially celebrated Labor Day. Thus by 1887 in North America, Labour Day was an established, official holiday but in September, not on 1 May.

Monday, April 30, 2018

ദാദസാഹിബ് ഫാൽക്കെ-ജന്മദിനം (April 30th)

ദാദസാഹിബ് ഫാൽക്കെ ജന്മദിനം 
 
BornDhundiraj Govind Phalke
30 April 1870
TrimbakBombay PresidencyBritish India
Died16 February 1944 (aged 73)
NashikBombay PresidencyBritish India
Alma materSir J. J. School of Art
OccupationFilm director, producer, screenwriter
Years active1913–1937

ചലച്ചിത്രനിർമ്മാതാവ്, സം‌വിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ പ്രശസ്തനായ ദാദസാഹിബ് ഫാൽക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെ(മറാത്തി: दादासाहेब फाळके) ഭാരതീയ ചലച്ചിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചലച്ചിത്രപ്രതിഭയാണ്‌ (30 ഏപ്രിൽ 1870 - 16 ഫെബ്രുവരി 1944). 1913 ൽ ഇറങ്ങിയ "രാജാ ഹരിശ്ചന്ദ്ര" എന്ന ചിത്രമാണ്‌ അദ്ദേഹത്തിന്റെ കന്നിസം‌രംഭം. ഭാരതത്തിലെ ആദ്യ മുഴുനീള ഫീച്ചർ ചലച്ചിത്രമായി ഇതിനെ കണക്കാക്കുന്നു. 95 ചിത്രങ്ങളും 26 ചെറുചിത്രങ്ങളും പത്തൊമ്പതുവർഷക്കാലയളവിലെ ചലച്ചിത്രജീവതത്തിൽ ഫാൽക്കെ സംഭാവനചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്ത്മായ ചിത്രങ്ങളാണ്‌ മോഹിനി ഭസ്മാസുർ(1913),സത്യവാൻ സാവിത്രി(1914),ലങ്ക ദഹൻ(1917),ശ്രീകൃഷ്ണ ജനം(1918),കാളിയ മർദ്ദൻ(1919) എന്നിവ
1969 ൽ ഭാരതസർക്കാർ ദാദാസാഹിബ് ഫാൽക്കെയെ ആദരിച്ചുകൊണ്ട് തുടങ്ങിയ പുരസ്കാരമാണ്‌ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഈ പുരസ്കാരം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമാണ്. ഭാരതീയ ചലച്ചിത്രത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനയ്ക്കാണ്‌ ഈ അവാർഡ് നൽകുന്നത്.

ഫാൽക്കെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്. ജെ.ജെ. സ്കൂൾ ഒഫ് ആർട്‌സിലും ബറോഡയിലെ കലാഭവനിലും പഠിച്ചു. പിന്നീട് ആർക്കിടെക്ചറും അഭ്യസിച്ചു. പെയിന്റിങ്ങിലും നാടകാഭിനയത്തിലും മാജിക്കിലും താത്പര്യം. അച്ചടിശാല തുടങ്ങിയ ഫാൽക്കെ സിനിമയിലേക്കു തിരിഞ്ഞു. പ്രഥമ ഇന്ത്യൻ കഥാചിത്രം രാജാ ഹരിശ്ചന്ദ്ര (1913) നിർമിച്ചു. ഭസ്മാസുരമോഹിനി, ഗംഗാവതാരം, സാവിത്രി, ലങ്കാദഹൻ, ശ്രീകൃഷ്ണജന്മ, സേതുബന്ധനം തുടങ്ങി നൂറോളം ചിത്രങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു..

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS