“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 5, 2018

അളകനന്ദ നദി - STD 7 കേരളപാഠാവലി

അളകനന്ദ നദി  - STD 7 കേരളപാഠാവലി
"Press Here"
ഹിമാലയത്തിലെ നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്നും അളകനന്ദ ഉത്ഭവിക്കുന്നു. ഉത്തരാഞ്ചലിലെ ഗഢ്വാൾ ജില്ലയുടെ വടക്കരികിലൂടെ ഒഴുകി ടഹരി ഗഢ്വാൾ ജില്ലയിൽ പ്രവേശിക്കുന്ന ഈ നദി ദേവപ്രയാഗ് എന്ന സ്ഥലത്തുവച്ച് വലതുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ഭാഗീരഥി നദിയുമായി ഒത്തുചേർന്ന് ഗംഗാനദിക്കു രൂപംനല്കുന്നു.
ഗംഗ രൂപം കൊള്ളുന്നത് ഭാഗിരഥിയും അളകനന്ദയും ചേർന്നാണ്.

കൈമേട് പർവതത്തിന്റെ (6,856 മീ.) ചരിവുകളിൽ നിന്നും ഉത്ഭവിക്കുന്ന ധൗളി, സരസ്വതി എന്നീ ചെറുനദികൾ ഗംഗോത്രി - കേദാർനാഥ്, ബദരീനാഥ് ഈ പർവതശിഖരങ്ങളുടെ കിഴക്കുവശത്തുവച്ച് ഒന്നുചേർന്നാണ് അളകനന്ദയായിത്തീരുന്നത്.

 ഭാഗീരഥിയുമായി ചേരുന്നതിനുമുൻപ് മാപിന്ദർ, നന്ദാകിനി, മന്ദാകിനി എന്നീ ചെറുനദികൾ അളകനന്ദയിൽ ലയിക്കുന്നു. ഈ നദികളുടെ സംഗമസ്ഥാനങ്ങൾ യഥാക്രമം കർണപ്രയാഗ്, നന്ദപ്രയാഗ്, രുദ്രപ്രയാഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പുണ്യതീർഥങ്ങളാണ്.

കേദാരനാഥം ഹൈന്ദവതീർഥാടനപ്രാധാന്യമുള്ള സ്ഥലമാണ്. ഗംഗയുടെ ഒരു പ്രധാന ശാഖ. ഹിമാലയത്തിൽനിന്ന് ഉദ്ഭവിച്ച് ഉത്തരാഞ്ചലിലെ ഗഢ്വാൾ ജില്ലയുടെ വടക്കരികിലൂടെ ഒഴുകി ടഹരി ഗഢ്വാൾ ജില്ലയിൽ പ്രവേശിക്കുന്ന ഈ നദി ദേവപ്രയാഗ് എന്ന സ്ഥലത്തുവച്ച് വലതുഭാഗത്തുനിന്നും ഒഴുകിയെത്തുന്ന ഭാഗീരഥിയുമായി ഒത്തുചേർന്ന് ഗംഗാനദിക്കു രൂപംനല്കുന്നു. അളകനന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു. കൈമേട് പർവതത്തിന്റെ (6,856 മീ.) ചരിവുകളിൽ നിന്നുദ്ഭവിക്കുന്ന ധൗളി, സരസ്വതി എന്നീ ചെറുനദികൾ ഗംഗോത്രി - കേദാർനാഥ്, ബദരീനാഥ് ഈ പർവത ശിഖരങ്ങളുടെ കിഴക്കുവശത്തുവച്ച് ഒന്നുചേർന്നാണ് അളകനന്ദയായിത്തീരുന്നത്. ഭാഗീരഥിയുമായി ചേരുന്നതിനുമുൻപ് മാപിന്ദർ, നന്ദാകിനി, മന്ദാകിനി എന്നീ ചെറുനദികൾ അളകനന്ദയിൽ ലയിക്കുന്നു. ഈ നദികളുടെ സംഗമസ്ഥാനങ്ങൾ യഥാക്രമം കർണപ്രയാഗ്, നന്ദപ്രയാഗ്, രുദ്രപ്രയാഗ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പുണ്യതീർഥങ്ങളാണ്. കേദാരനാഥം തീർഥാടനപ്രാധാന്യമുള്ള സ്ഥലമാണ്.
ബദരീനാഥിന് അല്പം മുകളിൽ അളകനന്ദ അഞ്ചോ ആറോ മീ. വീതിയിൽ അഗാധമായ ചാലിലൂടെ കുത്തിയൊഴുകുന്ന ഒരു ചെറുനദി മാത്രമാണ്. ഇതിനും മുകളിലേക്കുള്ള നദീമാർഗ്ഗം മഞ്ഞിനടിയിൽ മൂടിക്കിടക്കുന്നു. ദേവപ്രയാഗിലെത്തുമ്പോൾ നദീമാർഗ്ഗത്തിന്റെ വീതി 45-50 മീ. ആയി വർധിക്കുന്നു. അളകനന്ദയുടെ തീരത്താണ് ശ്രീനഗർ നഗരം സ്ഥിതിചെയ്യുന്നത്.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS