“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 27, 2023

Monday, June 26, 2023

 ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം

(The International Day Against Drug Abuse and Illicit Trafficking) .




മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്. 

ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപെടുത്താനും കുടുംബ ബന്ധങ്ങൾ തകരാതിരിക്കാനും ലഹരി ഒഴിവാക്കുക എന്ന ആഹ്വാനവുമായി ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്.

2023 THEME

People first: stop stigma and discrimination, strengthen prevention”

ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. 

ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന കുട്ടികൾ 

ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പുറകെ പോകുന്നത്.

Wednesday, June 21, 2023

Monday, June 19, 2023

ജൂൺ 19 വായനദിനം 


ദേശീയ വായന ദിനം.

"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് ആഹ്വാനം ചെയ്ത
ശ്രീ പി എൻ പണിക്കരുടെ ചരമ വാർഷിക ദിനമായ ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനദിനമായി ആചരിക്കുന്നു.




നമ്മുടെ സ്‌കൂളിലെ വായനദിനാചരണം 

ആലപ്പുഴ ജില്ലയിൽ ഒരു സ്കൂൾ മാസ്റ്റർ ആയിരുന്ന പണിക്കർ സാർ തന്റെ ജന്മ നാട്ടിൽ ഒരു വായനാശാല സ്ഥാപിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ തുടങ്ങിയത്.



നമ്മുടെ സ്‌കൂളിലെ വായനദിനാചരണം 

ഒരു ഗ്രന്ഥശാലാ സംഘം രൂപീകരിക്കുകയും, ആദ്യം തിരുവിതാംകൂറിലും തുടർന്ന് കേരളത്തിൽ എല്ലായിടത്തും സഞ്ചരിച്ച് ആയിരക്കണക്കിന് ഗ്രന്ഥശാലകളെ ഈ സംഘത്തിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്തു. 
1977ൽ കേരള സർക്കാർ ഗ്രന്ഥശാലാ സംഘം ഏറ്റെടുത്തു. 



സർക്കാർ ഗ്രാൻഡോടുകൂടി കേരളത്തിലെ ഒട്ടു മിക്ക ഗ്രാമങ്ങളിലും വായനശാലാ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും അതുമൂലം തലമുറകളോളം ഒരുപാട് പേർക്ക് അറിവും വിവേകവും നൽകുവാനും ഈ മഹാനായ അധ്യാപകന് കഴിഞ്ഞു.


നമ്മുടെ സ്‌കൂളിലെ വായനദിനാചരണം 

 1996 മുതൽ കേരളത്തിലും 2017മുതൽ ഇന്ത്യ മുഴുവനായും അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം 2004ൽ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ ചിത്രം വെച്ച സ്റ്റാമ്പ്‌ ഇറക്കിയിട്ടുണ്ട്.  ജോലി ചെയ്തിരുന്ന സർക്കാർ സ്കൂളിന് അദ്ദേഹത്തിന്റെ പേരും നൽകി.




നമ്മുടെ സ്‌കൂളിലെ വായനദിനാചരണം 


നമ്മുടെ സ്‌കൂളിലെ വായനദിനാചരണം 






Monday, June 5, 2023

 ജൂൺ 5  

ലോപരിസ്ഥിതിദിനാഘോഷം 

പള്ളം ഗവ.യു.പി.സ്‌കൂളിൽ ....



Tuesday, March 14, 2023

അഭിനന്ദനങ്ങൾ

 സബ്ജില്ലാതല  ശാസ്ത്രരംഗം മത്സരങ്ങളിൽ  പങ്കെടുത്ത് A ഗ്രേഡ്  നേടിയ  അഭിനവ്. എ (Work Experience), അഷ്‌ന ബെൻസി (Mathematics ), അമയ. വി ( Science ) എന്നിവർക്ക് അഭിനന്ദനങ്ങൾ







Friday, March 10, 2023

പഠനോത്സവം 2023 
പള്ളം ഗവ. യു.പി. സ്‌കൂളിന്റെ പഠനോത്സവം ഇന്ന് വളരെ മികവാർന്ന രീതിൽ പൊതുജനമധ്യത്തിൽ അവതരിപ്പിക്കാൻ സാധിച്ചു.
മുൻ നിശ്ചയപ്രകാരം സ്‌കൂളിന്റെ സമീപത്തുള്ള SNDP ഹാളിലാണ് ഈ പരിപാടി നടത്തിയത്. കുട്ടികളുടെ ഗായകസംഘം നയിച്ച പ്രാർത്ഥനാഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടി പി ശോഭന ടീച്ചർ ഏവർക്കും സ്വാഗതം അരുളി. തുടർന്ന് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ സ്‌കൂൾ ഡെവലപ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ. ടി എസ് വിജയകുമാർ , മുൻ ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ ദാനിയേൽ, പി ടി എ / സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. ശ്രീജ അഭിഷേക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.






























































School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS