ജൂൺ 19 വായനദിനം
ദേശീയ വായന ദിനം.
"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് ആഹ്വാനം ചെയ്ത
ശ്രീ പി എൻ പണിക്കരുടെ ചരമ വാർഷിക ദിനമായ ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനദിനമായി ആചരിക്കുന്നു.
നമ്മുടെ സ്‌കൂളിലെ വായനദിനാചരണം
ആലപ്പുഴ ജില്ലയിൽ ഒരു സ്കൂൾ മാസ്റ്റർ ആയിരുന്ന പണിക്കർ സാർ തന്റെ ജന്മ നാട്ടിൽ ഒരു വായനാശാല സ്ഥാപിച്ചുകൊണ്ടാണ് ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ തുടങ്ങിയത്.
നമ്മുടെ സ്‌കൂളിലെ വായനദിനാചരണം
ഒരു ഗ്രന്ഥശാലാ സംഘം രൂപീകരിക്കുകയും, ആദ്യം തിരുവിതാംകൂറിലും തുടർന്ന് കേരളത്തിൽ എല്ലായിടത്തും സഞ്ചരിച്ച് ആയിരക്കണക്കിന് ഗ്രന്ഥശാലകളെ ഈ സംഘത്തിന്റെ കീഴിൽ കൊണ്ടുവരികയും ചെയ്തു.
1977ൽ കേരള സർക്കാർ ഗ്രന്ഥശാലാ സംഘം ഏറ്റെടുത്തു.
സർക്കാർ ഗ്രാൻഡോടുകൂടി കേരളത്തിലെ ഒട്ടു മിക്ക ഗ്രാമങ്ങളിലും വായനശാലാ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും അതുമൂലം തലമുറകളോളം ഒരുപാട് പേർക്ക് അറിവും വിവേകവും നൽകുവാനും ഈ മഹാനായ അധ്യാപകന് കഴിഞ്ഞു.
നമ്മുടെ സ്‌കൂളിലെ വായനദിനാചരണം
1996 മുതൽ കേരളത്തിലും 2017മുതൽ ഇന്ത്യ മുഴുവനായും അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം 2004ൽ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ ചിത്രം വെച്ച സ്റ്റാമ്പ് ഇറക്കിയിട്ടുണ്ട്. ജോലി ചെയ്തിരുന്ന സർക്കാർ സ്കൂളിന് അദ്ദേഹത്തിന്റെ പേരും നൽകി.
നമ്മുടെ സ്‌കൂളിലെ വായനദിനാചരണം
നമ്മുടെ സ്‌കൂളിലെ വായനദിനാചരണം
No comments:
Post a Comment