പടിയിറക്കം
2013 മെയ് മാസം മുതൽ 2022 ഏപ്രിൽ മാസം വരെ പള്ളം ഗവ.യു.പി.സ്‌കൂൾ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുവാൻ ദൈവകൃപയാൽ ഇടയായി. കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കത്തായിരുന്ന വിദ്യാലയത്തെ പി ടി എ യുടെ യും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷി കളുടെയും സഹായ സഹകരണത്തോടെ സമൂഹമദ്ധ്യത്തിൽ ഉയർത്തിയെടുക്കുവാനായത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായി മികച്ച ഗവ.യു.പി.സ്‌കൂൾ എന്ന അവാർഡ് കോട്ടയം ഈസ്ററ് ഉപജില്ലയിൽ നേടാൻ കഴിഞ്ഞത് ഇങ്ങനെയാണ്. വൈ.എം.സി.എ , ലയൺസ് ക്ലബ്ബ്, എസ്.എൻ.ഡി.പി യുവജന സംഘം എന്നീ സംഘടനകൾ നമ്മുടെ കുട്ടികൾക്കായി ധനസഹായം, യൂണിഫോം ഏർപ്പാടാക്കൽ എന്നിവ ചെയ്തത് നന്ദിയോടെ ഓർക്കുന്നു. ഓരോ വർഷവും പ്രളയകാലത്തു നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഒത്തുചേർന്നു താമസിക്കുവാൻ നമ്മുടെ വിദ്യാലയം ഒരു അഭയ സ്ഥാനമായി പ്രവർത്തിച്ചത് നന്ദിയോടെ ഓർക്കുന്നു. മെഡിക്കൽ ക്യാമ്പ് , പരിസര ശുചീകരണം എന്നിവയുമായി നമ്മുടെ സഹായമായി പ്രവർത്തിച്ച യുവജന സംഘമായ ഡി വൈ എഫ് ഐ യുടെ സഹോദരന്മാരുടെ സേവനം വിലപ്പെട്ടതായിരുന്നു. മുപ്പത്തൊൻപത് ,നാൽപ്പത് വാർഡുകളിലെ ജനത ഒത്തുചേർന്ന് ജീവിതം ക്രമപ്പെടുത്തിയപ്പോൾ നേതൃത്വം വഹിച്ച വാർഡ് കൗൺസിലർ മാരെയും വിവിധ രാഷ്ട്രീയ പാർട്ടികളിലെ ജനനേതാക്കന്മാരെയും നന്ദിയോടെ ഓർക്കുന്നു. ആധുനിക പഠന സൗകര്യങ്ങൾ ഓരോ വർഷവും ഏർപ്പെടുത്തി നടപ്പിലാക്കിയ നഗര സഭയെയും നന്ദിയോടെ ഓർക്കുന്നു. ഏറ്റവും മെച്ചപ്പെട്ട പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ അദ്ധ്യാപകരെയും അവർക്കു സഹായമായിരുന്ന അനധ്യാപകരേയും നന്ദിയോടെ ഓർക്കുന്നു, പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും പുഞ്ചിരി മായാതെ നമ്മുടെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തും വിളമ്പിയും സഹായിച്ച കഞ്ഞിയമ്മമാരെയും അവരുടെ കുടുംബാംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ഓരോവർഷവും അദ്ധ്യാപകരോടൊപ്പം സ്‌കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന പി.ടി.എ അംഗങ്ങളെയും ഭാരവാഹികളെയും നന്ദിയോടെ ഓർക്കുന്നു. സർവോപരി തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയച്ച എല്ലാ മാതാപിതാക്കളെയും നന്ദിയോടെ സ്‌മരിക്കുന്നു.
നന്മയുണ്ടാകട്ടെ ... എല്ലാവർക്കും നന്മയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ ...
വിട.......
സ്നേഹപൂർവ്വം
ഹെഡ്മാസ്റ്റർ
ജോൺസൺ ദാനിയേൽ
No comments:
Post a Comment