“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, April 2, 2022

 Annual day report

30-03-22 ൽ പള്ളം  ഗവണ്മെന്റ് യു പി സ്കൂളിന്റെ നൂറ്റിപ്പത്താം സ്കൂൾ വാർഷികവും അതോടൊപ്പം  സ്കൂളിൽ  ഒൻപത് വർഷമായി  സേവനം  അനുഷ്ഠിച്ച പ്രഥമാദ്ധ്യാപകൻ ശ്രീ ജോൺസൺ ദാനിയൽ  സാറിന്റെ യാത്രയപ്പ് സമ്മേളനവും  നടത്തപ്പെട്ടു. രാവിലെ 9 മണിയോടെ സ്കൂൾ  PTA യുടെ അകമ്പടിയോടെ  ശ്രീ ജോൺസൺ  സാറിന്റെ നേതൃത്വത്തിൽ  പതാക ഉയർത്തി വാർഷികത്തിന്  തുടക്കം  കുറിച്ചു. സ്കൂൾ  PTA പ്രസിഡന്റ് ശ്രീജ  അഭിഷേക്  അധ്യക്ഷത വഹിച്ച  ഈ  ചടങ്ങിലേക്ക് ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ  ദാനിയൽ  സർ സ്വാഗതം  അർപ്പിച്ചു. ആദരണീയനായ  കോട്ടയം  MLA ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം നടത്തിയ  ഈ  ചടങ്ങിൽ  നഗരസഭ  യുവജനക്ഷേമ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ ശങ്കരൻ ശങ്കരമഠം  മുഖ്യപ്രഭാഷണം  നടത്തി. തുടർന്ന് PTA വൈസ് പ്രസിഡന്റ് ശ്രീ മിതോഷ് കുമാർ ബഹുമാനപ്പെട്ട MLA ക്ക് സ്കൂളിന്റെ അടിയന്തിര ആവശ്യങ്ങൾ  ഉൾപെടുത്തിയ നിവേദനം സമർപ്പിച്ചു. ശേഷം സ്കൂൾ  സീനിയർ അസിസ്റ്റന്റ് ടീച്ചറായ ശ്രീമതി  ദീപ എൻ ജോൺ  2021-2022 വർഷത്തെ  വാർഷിക  റിപ്പോർട്ട്‌ അവതരിപ്പിച്ചു. അതിന്  ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ  ദാനിയൽ  സാറിന് ഉപഹാരസമർപ്പണം നടത്തി.  ഇതോടൊപ്പം  കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. 39 ആം  വാർഡ് കൗൺസിലർ  ശ്രീ ജെയിംസ് പുല്ലംപറമ്പിൽ, കോട്ടയം  ഈസ്റ്റ്‌ ഉപജില്ല ഓഫീസർ ശ്രീമതി കെ. ശ്രീലത, കോട്ടയം BPC ശ്രീ കെ. എം. സലിം,  Rtd. ഹെഡ്മിസ്ട്രെസ്സ്മാരായ  ശ്രീമതി സുജല  ടീച്ചർ, ശ്രീമതി ശോഭനകുമാരി ടീച്ചർ, വിദ്യാലയവികസന സമിതി വൈസ് ചെയർമാൻ ശ്രീ. റ്റി.എസ്സ് വിജയകുമാർ  എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശേഷം ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ  ദാനിയൽ സർ  മറുപടി  പ്രസംഗം  നടത്തി. പിന്നീട് ഈ അദ്ധ്യയന വർഷം മികച്ച പഠനനിലവാരം പുലർത്തിയ കുട്ടികൾക്കും പ്രതിദിന പത്രവാർത്ത വായനയിൽ  മികവ് പുലർത്തിയ  കുട്ടികൾക്കും സമ്മാനദാനം നടത്തി  സീനിയർ ടീച്ചർ ശ്രീമതി  ഷൈനി  സി. കെ യുടെ കൃതജ്‌ഞതയോടെ യോഗം  അവസാനിച്ചു.


 Reporter: Remya Bahuleyan (ടീച്ചർ)


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS