“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Monday, November 1, 2021

ഇന്ന് സ്‌കൂൾ തുറന്നു....... പ്രവർത്തനം ആരംഭിച്ചു.

 ഇന്ന് സ്‌കൂൾ തുറന്നു....... പ്രവർത്തനം ആരംഭിച്ചു.

പ്രവേശനോത്സവം ഇന്നുതന്നെ....അദ്ധ്യാപകരെല്ലാവരും എത്തിക്കഴിഞ്ഞു.

മുൻ വർഷത്തേതുപോലെ  കൂട്ടം കൂടാനോ കളിക്കാനോ ആവില്ല. 

കോവിഡ് ആണ്    ..കോവിഡ് ... 

അതിനാൽ അകലമിട്ടു നിന്നാണ് എല്ലാ പ്രവൃത്തികളും ചെയ്യുക.....

രാവിലെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് നോക്കി രേഖപ്പെടുത്തിയ ശേഷം മാത്രമാണ് എല്ലാ കുട്ടികളെയും  കോമ്പൗണ്ടിനുള്ളിൽ പ്രവേശിപ്പിച്ചത് .

മുപ്പത്തൊമ്പതാം വാർഡ് കൗൺസിലർ ശ്രീ. ജെയിംസ് പുല്ലമ്പറമ്പിൽ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.   
പി ടി എ പ്രെസിഡന്റ് ശ്രീമതി.ഹരിഷ്മ കെ.ഷാജി അദ്ധ്യക്ഷത  വഹിച്ചു.  ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ദാനിയേൽ വന്നെത്തിയ എല്ലാവർക്കും 
സ്വാഗതം ആശംസിച്ചു, 
സീനിയർ ടീച്ചർ ശ്രീമതി. ഷൈനി ടീച്ചർ കുട്ടികൾക്ക് 
വിദ്യാലയത്തിലും വീട്ടിലും പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു നൽകി.

ശ്രീമതി. ഷെമീറ ടീച്ചർ പ്രവേശനോത്സവത്തിൽ പങ്കെടുത്തവർക്ക് 
കൃതജ്ഞത അറിയിച്ചു.



ഹെഡ്മാസ്റ്റർ ജോൺസൺ ദാനിയേൽ കുട്ടികൾക്ക് 
പഠനോപകരണങ്ങൾ നൽകുന്നു.

  വാർഡ് കൗൺസിലർ ശ്രീ. ജെയിംസ് പുല്ലമ്പറമ്പിൽ കുട്ടികൾക്ക് 
പഠനോപകരണങ്ങൾ നൽകുന്നു.


ഇന്നുതന്നെ ഉച്ചഭക്ഷണ പരിപാടിയും തുടങ്ങി.
ആകെ  നാല്പത്തെട്ടു കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. 
ഇവരിൽ അസം സ്വദേശികളായ രണ്ടു കുട്ടികളും ഉണ്ട്.


കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്ന അദ്ധ്യാപികമാർ 










Friday, October 1, 2021

 മഴവെള്ളം - കിണർ റീചാർജിങ് സംവിധാനം സ്ഥാപിച്ചു.

പള്ളം ഗവ.യു.പി.സ്‌കൂളിൽ മഴവെള്ളം സംഭരിച്ചു അരിച്ചു ശുദ്ധിയാക്കി കിണർ റീചാർജ് ചെയ്യുന്ന സംവിധാനം കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ പണിതു  പൂർത്തിയാക്കി. ഒരാഴ്ചയിൽ കുറവ് ദിവസമാണ് മാത്രമേ ഇതിന്റെ നിർമ്മാണത്തിനായി വേണ്ടിവന്നുള്ളൂ. 

നഗരസഭാ വിദ്യാഭ്യാസകാര്യ സമിതി ചെയർമാൻ ശ്രീ.ശങ്കരൻ ശങ്കരമഠം ആണ് ഈ പദ്ധതി ഇവിടെ നടപ്പാക്കുന്നത് സ്‌കൂളിന് വളരെ പ്രയോജനപ്പെടും എന്ന ആശയവുമായി മുൻപിൽ നിന്നത് . അദ്ദേഹത്തോടും വാർഡ് കൗൺസിലർ ശ്രീ. ജെയിംസ് പുല്ലമ്പറമ്പിൽ അവർകളോടും വിദ്യാലയത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു. 






Friday, September 24, 2021

 പള്ളം ഗവ.യു.പി.സ്‌കൂൾ മുഖം മിനുക്കിത്തുടങ്ങിയപ്പോൾ ...

പള്ളം ഗവ.യു.പി.സ്‌കൂളിൽ സ്പിൽ ഓവർ വിഭാഗത്തിൽ ഉൾപ്പെടുത്തി പുതിയതായി രണ്ടു ശൗചാലയങ്ങളും ആൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ മൂത്രപ്പുരയും നിർമ്മിച്ചു. വെള്ളപ്പൊക്കമുണ്ടാകുന്ന വേളയിൽ   നമ്മുടെ വിദ്യാലയമാണ് മുപ്പത്തൊൻപത്, നാൽപ്പത് വാർഡുകളിലെ ജനങ്ങൾക്ക് പാർപ്പിടമായി മാറാറുള്ളത്. ആകെ മൂന്നു ശൗചാലയങ്ങൾ മാത്രമേയുള്ളു എന്നത് വളരെ ബുദ്ധിമുട്ടായിത്തീർന്നതിനാൽ നഗരസഭയിൽ പ്രോജക്ട് സമർപ്പിച്ചു  ലഭിച്ച രണ്ടു ആധുനിക ശൗചാലയങ്ങൾ കുട്ടികൾക്കുമാത്രമല്ല, തെരഞ്ഞെടുപ്പ് ജോലികൾക്കു വരുന്ന ഉദ്യോഗസ്ഥർക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും ഇനിമുതൽ പ്രയോജനപ്പെടും. ഇത് അനുവദിച്ചു തന്ന വാർഡ് കൗൺസിലർ, നിർമ്മാണമേൽനോട്ടവും ചുമതലയും നിർവഹിച്ച നഗരസഭയുടെ എൻജിനീയറിങ് വിഭാഗം എന്നിവരോടുള്ള നന്ദി വിദ്യാലയത്തിന്റെ പേരിൽ രേഖപ്പെടുത്തുന്നു.

 അതോടൊപ്പംതന്നെ നമ്മുടെ കിണറിന്റെ അറ്റകുറ്റപ്പണികളും നഗരസഭ  ചെയ്തുതന്നു. ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള കിണറിന്റെ ചുറ്റുമതിലും തറയും എത്രനന്നാക്കിയാലും എല്ലാവർഷവും എലി തുരന്നു ദുർബലപ്പെടുത്തിയിരുന്നു. അതൊക്കെ മാറ്റി പുതിയ ചുറ്റുമതിലും തറയും ലഭ്യമായി.ഒപ്പം പുതിയ വലമൂടിയും  മുകളിൽ  കൂടുതൽ സുരക്ഷാ നൽകുന്നു.

അടുത്തതായി ചെയ്യുന്നത് മുറ്റത്തു ഇന്റർലോക്ക്  കട്ടകൾ നിരത്തുന്ന പ്രവർത്തനമാണ്.ഇതിനായി കട്ടകൾ ഇറക്കിക്കഴിഞ്ഞു. ഈ ശനിയാഴ്ചയോടെ മുറ്റം ഭാഗീകമായി കട്ട നിരത്തി ഭംഗിയാക്കും.ഇനി മുറ്റത്തിന്റെ മുക്കാൽഭാഗവും ടൈൽ നിരത്താനുണ്ട്. അതും അടിയന്തിരമായി ചെയ്തു തരണമെന്ന് നഗരസഭയോട് അഭ്യർത്ഥിക്കുന്നു.


 വാർഡ് കൗൺസിലർ ശ്രീ.ജെയിംസ് പുല്ലമ്പറമ്പിൽ സൈറ്റിൽ പ്രതിദിന പ്രവർത്തനപുരോഗതി വിലയിരുത്താൻ എത്തിയപ്പോൾ... ബൈക്കിൽ പിടിച്ചു നിൽക്കുന്നത് കോൺട്രാക്ടർ.

ടൈലുകൾ നിരത്തുന്ന സ്ഥലം നിരപ്പാക്കുന്നു.
തറയിൽ നിരത്താനുള്ള മെറ്റൽ ഇറക്കുന്നു. 


Friday, July 23, 2021

 നിര്യാണം 

പള്ളം ഗവ.യു.പി.സ്‌കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വികസന സമിതി ചെയർമാൻ മുൻവിദ്യാർത്ഥി ... പള്ളം സ്‌കൂളിൽ പഠിച്ച കുട്ടി... പള്ളം സ്‌കൂളിലെ രാജമ്മ ടീച്ചറുടെ പുത്രൻ ... സബ് കളക്ടർ / എ ഡി എം ... സഹകരണ ബാങ്ക് പ്രസിഡന്റ് ... ജോസ് കെ മാണി എം.പി.യുടെ ധനവിനിയോഗ ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രശസ്തസേവനം അനുഷ്ഠിച്ച ആദരണീയനായ ജി .ശശികുമാർ സാർ ഇന്നലെ ഉച്ചയോടെ നമ്മെ വിട്ടുപിരിഞ്ഞു... 

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖത്തിലായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

2013 ൽ നമ്മുടെ സ്‌കൂളിൽ ഡിജിറ്റൽ കമ്പ്യൂട്ടർ ലാബ് മെച്ചപ്പെടുത്തലിനു തുടക്കമിട്ടത് ശശികുമാർ സാറായിരുന്നു. ഒരു കമ്പ്യൂട്ടർ മാത്രം പ്രവർത്തിച്ചിരുന്നപ്പോൾ അദ്ദേഹം മുൻകൈയെടുത്തു ശ്രീ ജോസ് കെ മാണി എം.പി.യുടെ ഫണ്ടിൽ നിന്നും സ്‌കൂളിന് ഒരു കമ്പ്യൂട്ടറും പ്രിന്ററും നേടിത്തന്നത് നന്ദിയോടെ ഓർക്കുന്നു. 

എല്ലാ ദേശീയ ദിനങ്ങളിലും പതാക ഉയർത്തലിൽ അദ്ദേഹം സ്ഥിര സാന്നിധ്യമായിരുന്നു.

പള്ളം ഗവ.യു.പി.സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു തന്റെ മാതാവിനോടൊപ്പം അദ്ദേഹം ഈ സ്ക്കൂളിൽ ചെലവഴിച്ച ദിനങ്ങളെ വർണ്ണിച്ച്‌ വർണ്ണിച്ച് ഗദ്ഗദകണ്ഠനായ സന്ദർഭങ്ങളെ മറക്കാനാവുന്നില്ല.

മീറ്റിങ്ങുകൾക്കായി സ്‌കൂളിലേക്കുള്ള ആ വരവ് എത്ര ഗംഭീരവും ആ വാക്കുകൾ എത്ര സൗമ്യവും പ്രദീപ്തവും പ്രചോദകവും ആയിരുന്നു...

അനശ്വരതയിൽ ലയിച്ച പ്രിയ നായകാ  ... ഞങ്ങൾ വിട ചൊല്ലട്ടെ ...

Saturday, June 19, 2021

അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കേരളീയരെ നയിച്ച പി. എൻ. പണിക്കർ

 മലയാളിയെ വായന പഠിപ്പിച്ച
പി. എൻ. പണിക്കർ


വായനയെപ്പറ്റി പറയുമ്പോൾ മലയാളി ഒരിക്കലും മറന്നുകൂടാത്ത ഒരു പേരുണ്ട്. പുസ്തകങ്ങളുടെയും അറിവിൻെറയും വിശാലമായ ലോകം  മലയാളികൾക്ക് പരിചപ്പെടുത്തിയ  പി. എൻ. പണിക്കർ. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പി. എൻ. പണിക്കരുടെ ചരമദിനമാണ് വായനദിനമായ ജൂൺ 19.
1909 മാർച്ച്‌ ഒന്നിന് ചങ്ങനാശ്ശേരിയിലെ നീലംപേരൂർ ഗ്രാമത്തിൽ ജനിച്ചു. 

അദ്ദഹത്തിന്റെ മുഴുവൻ പേര് പുതുവായിൽ നാരായണപ്പണിക്കർ .
1926 -ൽ നീലംപേരൂരിൽ സനാതനധർമം വായന ശാല എന്ന പേരിൽ ഗ്രന്ഥശാല സ്ഥാപിച്ചു. പിന്നീട് 47 ഗ്രന്ഥശാലകളെ കൂട്ടിയിണക്കി തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് രൂപം നൽകി.  കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തിയ  സാംസ്കാരിക ജാഥയിലൂടെ  'വായിച്ചു വളരുക ' എന്ന മുദ്രാവാക്യം കേരളമാകെ പ്രചരിപ്പിച്ചു.
1977 ൽ കാൻഫെഡിന് രൂപം നൽകി. ഒട്ടേറെ പുസ്തകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്.
പി. എൻ. പണിക്കർ 1995 ജൂൺ 19 ന് അന്തരിച്ചു. വായനയുടെയും, അറിവിന്റെയും പര്യായമായിരുന്ന അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
അജ്ഞതയുടെ  ഇരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കേരളീയരെ നയിച്ച അദ്ദേഹത്തിന്റെ സ്മരിക്കാം ഈ വായനദിനത്തിൽ.

ഏവർക്കും വായനാദിനആശംസകൾ 🌷

(2021 ലെ റിപ്പോർട്ടർ :രമ്യ ബാഹുലേയൻ , ടീച്ചർ )

 2019ലെ റിപ്പോർട്ട് 👇👇👇 

 

2019 ജൂൺ മാസത്തിൽ നമ്മുടെ സ്‌കൂളിൽ നിന്നും നീലംപേരൂരിലുള്ള പണിക്കർ സാറിന്റെ ജന്മഗൃഹം കാണുന്നതിന് കുട്ടികളുമായി നമ്മൾ പോയിരുന്നു. അധ്യാപകരും കുട്ടികളും ഉൾപ്പെട്ട ഒരു നല്ല പഠന യാത്രയായിരുന്നു അത്.

പൂരം പടയണി നടക്കാറുള്ള നീലംപേരൂർ ക്ഷേത്രത്തിനടുത്താണ് പണിക്കർ സാറിന്റെ വീട് . പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ ഈ ക്ഷേത്രത്തിനടുത്തുള്ള കുളം ഞങ്ങൾ കണ്ടു. തൊട്ടടുത്ത് പണിക്കർ സാർ ആദ്യകാലത്തു പഠിപ്പിച്ചിരുന്ന നീലംപേരൂർ ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. 

  സ്‌കൂളിൽ നിന്നും അരമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ സുപ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി നടക്കാറുള്ള നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രമൈതാനത്തെത്തി. അവിടെ വാഹനം പാർക്കുചെയ്തശേഷം പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹംകാണാനായി അച്ചടക്കത്തോടെ നടന്നു. ഹെഡ്മാസ്റ്റർ നേരത്തെതന്നെ അവിടെയെത്തി ഞങ്ങൾ വരുന്ന വിവരമറിയിച്ചിരുന്നു.

അവിടെ ഞങ്ങളെ കാത്തു പണിക്കർ സാറിന്റെ ജ്യേഷ്ഠന്റെ മക്കളായ രണ്ടു മുത്തശ്ശിമാർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അൽപ്പസമയം അവിടെ മുത്തശ്ശിമാരോടൊപ്പം ഞങ്ങൾ ചെലവഴിച്ചു. വളരെ വിലപ്പെട്ട പല അറിവുകളും മുത്തശ്ശിമാരുമായുള്ള സംഭാഷണത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ഇതുപോലുള്ള അറിവും സ്നേഹവും നിറഞ്ഞ മുത്തശ്ശിമാർ നമ്മുടെ വീടുകളിലില്ലാത്തതാണ് കുടുംബബന്ധങ്ങളിലെ നഷ്ടം എന്ന് കുട്ടികൾ തന്നെ പറഞ്ഞത് അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി.


 2019ലെ സന്ദർശനത്തിലെ ഓർമ്മചിത്രം  


നിർഭാഗ്യവശാൽ കോവിഡ് രോഗവ്യാപനം മൂലം കഴിഞ്ഞ വർഷവും ഈ വർഷവും നമുക്ക് ഈ പഠന യാത്ര നടത്തുവാൻ കഴിഞ്ഞില്ല.


പി എൻ പണിക്കർ സ്ഥാപിച്ച ആദ്യത്തെ ഗ്രന്ഥശാല

 


2019ലെ സന്ദർശനത്തിലെ ഓർമ്മചിത്രം 

ഈ വായനാദിനത്തിൽ എല്ലാ കുട്ടികൾക്കും എല്ലാകുട്ടികൾക്കും അധ്യാപകർക്കും നിരന്തര വായനയുടെ രസകരവും വിജ്ഞാനപ്രദവുമായ അനുഭവങ്ങൾ വായനയിലൂടെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. 

പരിസരത്തെ വായിച്ചറിയലാണ് സഞ്ചാരം... 

ഓരോ സഞ്ചാരവും ഒരു നിരീക്ഷണ പഠന യാത്രകൂടിയാണ്....

അതുകൊണ്ട് .. സഞ്ചാരത്തിനുള്ള ഒരവസരവും പാഴാക്കരുത്.....

ഈ വർഷം നമ്മുടെ അദ്ധ്യാപകരും കുട്ടികളും ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്ന പ്രവർത്തനങ്ങൾ നമുക്ക് കാണാം.... ഈ പഠന കാഴ്ചാപഥത്തിലൂടെ നമുക്കൊരുമിച്ചു സഞ്ചരിക്കാം ....

വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കേൾക്കാം ....

https://youtu.be/YvAAl0ZdHLM 

Saturday, May 22, 2021

OUR SCHOOL

<< Please press on OUR SCHOOL to see the video

 പള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. ഓൺലൈൻ അഡ്മിഷൻ ഫോം ലഭ്യമാണ്. ബന്ധപ്പെടുക 9447120638 ....പള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. ഓൺലൈൻ അഡ്മിഷൻ ഫോം ലഭ്യമാണ്. ബന്ധപ്പെടുക 9447120638 ....പള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. ഓൺലൈൻ അഡ്മിഷൻ ഫോം ലഭ്യമാണ്. ബന്ധപ്പെടുക 9447120638 ....പള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. ഓൺലൈൻ അഡ്മിഷൻ ഫോം ലഭ്യമാണ്. ബന്ധപ്പെടുക 9447120638 ....പള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. ഓൺലൈൻ അഡ്മിഷൻ ഫോം ലഭ്യമാണ്. ബന്ധപ്പെടുക 9447120638 ....പള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിയ വർഷത്തേക്കുള്ള അഡ്മിഷൻ തുടങ്ങി. ഓൺലൈൻ അഡ്മിഷൻ ഫോം ലഭ്യമാണ്. ബന്ധപ്പെടുക 9447120638 ....

 കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ ക്യാമ്പ്    - സതീർത്ഥ്യൻ 2021 മെയ് 24 മുതൽ 28 വരെ, രാവിലെ 11 മണിക്ക് ആരംഭിക്കുന്നു

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി സംസ്ഥാനത്തിലെ കുട്ടികൾക്ക് വേണ്ടി  നടത്തുന്ന ഓൺലൈൻ ക്യാമ്പ് 2021 മെയ് 24 മുതൽ 28 വരെ, സമയം എല്ലാ ദിവസവും രാവിലെ 11 മണിക്ക്.

വിവിധ കലാ രൂപങ്ങളെ കോർത്തിണക്കി കൊണ്ട് കോവിഡ് അതിജീവനം, ദുരന്തലഘൂകരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ക്യാമ്പ് ആണ് നടത്തുന്നത്. "ചീമു" എന്ന പാവയിലൂടെയും "മിട്ടു" എന്ന പൂച്ചയുടെ രസകരമായ കഥകളിലൂടെയും, നൃത്താവതരണത്തിലൂടെയുമാണ് ക്യാമ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. സിസ്കോ വെബെക്സ് മാധ്യമത്തിൽ  നടത്തപ്പെടുന്ന ഈ ക്യാമ്പിൽ കൊച്ചു കുട്ടികൾ മുതൽ ഹൈസ്‌കൂൾ തലം വരെ പഠിക്കുന്ന കുട്ടികൾക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും സൗജന്യമായി  പങ്കെടുക്കാവുന്നതാണ്.  ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. ക്യാമ്പുമായി ബന്ധപ്പെട്ട തയ്യാറാക്കിയിട്ടുള്ള തീം സോങ്ങും 2021 മെയ് 24 ന് റിലീസ് ചെയ്യും. മീറ്റിംഗ് ലിങ്കിൽ 10 : 45 മുതൽ പ്രവേശിക്കാം.

എല്ലാ കുട്ടികളെയും ഈ ക്യാമ്പിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ലിങ്ക് - http://tinyurl.com/kydjszhy | മീറ്റിംഗ് നമ്പർ - 1847332898 | പാസ്സ്‌വേർഡ് - ksdma

Friday, May 14, 2021

 പള്ളം ഗവ. യു.പി.സ്‌കൂളിന് പുതിയ മുഖം 💓💚💙

നൂറ്റിപ്പത്താം വയസ്സിലേക്കു പ്രവേശിക്കുന്ന വിദ്യാലയ മുത്തശ്ശി മുഖം മിനുക്കിത്തുടങ്ങി. 

    ഏറ്റവും ശിശു കേന്ദ്രീകൃതവും പരിസ്ഥിതി സൗഹൃദപൂർണ്ണവും ആയ രീതിയിൽ നമ്മുടെ വിദ്യാലയ ത്തിന്റെ മുഖഛായ മാറ്റുവാൻ വർണ്ണക്കൂമ്പാരവുമായി എത്തിയിരിക്കുന്നത് പള്ളം സി എം എസ് എൽ പി സ്‌കൂളിലെ താൽക്കാലികാധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന ശ്രീ.ബിബിൻ സാറാണ്. താൻ പഠിച്ച വിദ്യാലയമുൾപ്പെടെ കോട്ടയത്തെ പല വിദ്യാലയങ്ങളുടെയും മുഖച്ഛായ മാറ്റിയ ഒരു വ്യക്തിയാണ് ബിബിൻ സാർ. പൈതൃകമായിക്കിട്ടിയ ചിത്രരചനാ വൈഭവം അദ്ദേഹത്തിന് ദൈവം വേണ്ടുവോളം നൽകിയിട്ടുണ്ട്. ഇതാ ...  ചിത്രക്കൂടാരമായി  ഈ വിദ്യാലയം മാറിക്കഴിഞ്ഞു. 

ഇനി എല്ലാവർക്കും സ്വാഗതം .......



ബിബിൻ സാർ ചിത്രരചനയിൽ 
 
ബിബിൻ സാർ ചിത്രരചനയിൽ 
Pre Primary Class




 









Please watch this video in enlarged mode

Started Admission to all classes 

from Pre-primary (LKG&UKG) to STD 7

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS