ഇന്ന് സ്‌കൂൾ തുറന്നു....... പ്രവർത്തനം ആരംഭിച്ചു.
പ്രവേശനോത്സവം ഇന്നുതന്നെ....അദ്ധ്യാപകരെല്ലാവരും എത്തിക്കഴിഞ്ഞു.
മുൻ വർഷത്തേതുപോലെ കൂട്ടം കൂടാനോ കളിക്കാനോ ആവില്ല.
കോവിഡ് ആണ് ..കോവിഡ് ...
അതിനാൽ അകലമിട്ടു നിന്നാണ് എല്ലാ പ്രവൃത്തികളും ചെയ്യുക.....
രാവിലെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് നോക്കി രേഖപ്പെടുത്തിയ ശേഷം മാത്രമാണ് എല്ലാ കുട്ടികളെയും കോമ്പൗണ്ടിനുള്ളിൽ പ്രവേശിപ്പിച്ചത് .
മുപ്പത്തൊമ്പതാം വാർഡ് കൗൺസിലർ ശ്രീ. ജെയിംസ് പുല്ലമ്പറമ്പിൽ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു.
പി ടി എ പ്രെസിഡന്റ് ശ്രീമതി.ഹരിഷ്മ കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ദാനിയേൽ വന്നെത്തിയ എല്ലാവർക്കും
സ്വാഗതം ആശംസിച്ചു,
സീനിയർ ടീച്ചർ ശ്രീമതി. ഷൈനി ടീച്ചർ കുട്ടികൾക്ക്
വിദ്യാലയത്തിലും വീട്ടിലും പാലിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ചു നൽകി.
ശ്രീമതി. ഷെമീറ ടീച്ചർ പ്രവേശനോത്സവത്തിൽ പങ്കെടുത്തവർക്ക്
കൃതജ്ഞത അറിയിച്ചു.
ഹെഡ്മാസ്റ്റർ ജോൺസൺ ദാനിയേൽ കുട്ടികൾക്ക്
പഠനോപകരണങ്ങൾ നൽകുന്നു.
വാർഡ് കൗൺസിലർ ശ്രീ. ജെയിംസ് പുല്ലമ്പറമ്പിൽ കുട്ടികൾക്ക്
പഠനോപകരണങ്ങൾ നൽകുന്നു.
ഇന്നുതന്നെ ഉച്ചഭക്ഷണ പരിപാടിയും തുടങ്ങി.
ആകെ നാല്പത്തെട്ടു കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
ഇവരിൽ അസം സ്വദേശികളായ രണ്ടു കുട്ടികളും ഉണ്ട്.
കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്ന അദ്ധ്യാപികമാർ
No comments:
Post a Comment