കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസോസിയേഷന്റെ കോട്ടയം ജില്ലാ അഡ്വഞ്ചർ ക്യാമ്പ് 2020 ഫെബ്രുവരി 14 മുതൽ 16 വരെ പള്ളം ഗവ.യു.പി.സ്‌കൂളിൽ നടക്കുകയാണ്. കോട്ടയം വിദ്യാഭ്യാസജില്ലയിലെ വിവിധ യൂണിറ്റുകളിലെ തൃതീയ സോപാന നിലവാരത്തിലുള്ള കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.ഇത്തരം ഒരു ക്യാംപിനു നമ്മുടെ സ്‌കൂൾ ഒരു താവളമാകുന്നത് നാടിനും സ്‌കൂളിനും വളരെയേറെ പ്രയോജനം ചെയ്യുമെന്നതിൽ തർക്കമില്ല.
ഇതിനായി അവസരമൊരുക്കിയ ജില്ലാ ചീഫ് കമ്മീഷണർ കൂടിയായ ഡി ഇ ഓ ശ്രീമതി.ഉഷ ഗോവിന്ദ് , ജില്ലാ ട്രെയിനിങ് കമ്മീഷണർ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ, ജില്ലാ ഭരണസമിതിയംഗങ്ങൾ, റോവർ ഭാരവാഹികൾ, യൂണിറ്റുകൾ എന്നിവരെയും പങ്കാളികളായി പ്രവത്തിക്കുന്ന എല്ലാവരെയും ഈ മഹത് പ്രസ്ഥാനത്തിന്റെ ക്യാമ്പിന്റെ നടത്തിപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇപ്പോൾ അണിയറപ്രവർത്തനങ്ങൾ ചടുലമായി നടന്നുകൊണ്ടിരിക്കുന്നു. മൂന്നു ദിവസത്തെ താമസം,ഭക്ഷണം,കുടിവെള്ളം, ആരോഗ്യപരിപാലനം, വിവിധ പരിശീലനങ്ങൾക്കായുള്ള അഡ്വഞ്ചർ ബേസുകൾ തുടങ്ങിയ കാര്യങ്ങളൊക്കെ ചിട്ടയായി ക്രമീകരിക്കപ്പെടേണ്ടതുണ്ട്.
നാട്ടകം പ്രൈമറി ഹെൽത് സെന്ററിൽനിന്നും ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ശ്രീ.ശേഖരൻ സാറിന്റെ നേതൃത്വത്തിലുള്ള ടീം കിണർ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കും.കോട്ടയം നഗരസഭയിലെ ശുചീകരണപ്രവർത്തകർ ചേർന്ന് സ്‌കൂളും പരിസരവും ടെന്റ് ഉപയോഗിച്ച് താമസിക്കാവുന്ന വിധത്തിൽ വൃത്തിയാക്കിക്കഴിഞ്ഞു. ഇനി ടോയ്‌ലറ്റ് ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാകും.ഇ-ടോയ്‌ലറ്റ് ലഭിക്കുമെന്ന് കരുതുന്നു.

No comments:
Post a Comment