“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, November 22, 2018

മലയാളത്തിളക്കം നമ്മുടെ സ്‌കൂളിലും

മലയാളത്തിളക്കം തുടങ്ങി...

മലയാള ഭാഷാശേഷികളെ ഉണർത്തുവാനും വളർത്തുവാനും കുട്ടികളിലെ ഭാഷാ പോരായ്മകൾ അകറ്റുവാനുമുള്ള പരിപാടിയായ മലയാളത്തിളക്കം നമ്മുടെ സ്‌കൂളിലും തുടങ്ങി. സുബി ടീച്ചറും ആൻസമ്മ ടീച്ചറുമാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഇവരുടെ ശിക്ഷണത്തിൽ കുട്ടികൾ മികവുകൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ലിഖിത രൂപത്തിന് പ്രാധാന്യം ലഭിക്കാതിരുന്നത്  ഈ പ്രവർത്തനത്തിലൂടെ മാറ്റിയെടുക്കാമെന്നാണ് കരുതുന്നത്. ഉച്ചാരണ വൈകല്യവും മാറേണ്ടതുതന്നെയാണ്. അക്ഷരങ്ങളും പദങ്ങളും എഴുതിപ്പഠിച്ചിരുന്ന കാലത്ത് നമുക്ക് ഇത്രയും തെറ്റുകൾ ഉണ്ടായിരുന്നില്ല.

Wednesday, November 21, 2018

2019-20 ലെ പാഠപ്പുസ്തകങ്ങൾ

2019-20 ലെ പാഠപ്പുസ്തകങ്ങൾ ഇൻഡന്റ്‌ ചെയ്യാം 
Text Book 2019-20 << "Press Here"
മാർഗ്ഗനിർദ്ദേശം "Press Here"

Monday, November 12, 2018

ഡോ. സാലിം അലി

സാലിം അലി

ഡോ. സാലിം അലി

സാലിം അലി
ജനനം1896 നവംബർ 12
മുംബൈഇന്ത്യ
മരണം1987 ജൂൺ 20(പ്രായം 90)
മുംബൈഇന്ത്യ
ദേശീയതഇന്ത്യ
മേഖലകൾപക്ഷിശാസ്ത്രം
നാച്വറൽ ഹിസ്റ്ററി
സ്വാധീനിക്കപ്പെട്ടിട്ടുള്ളത്എർവിൻ സ്ട്രെസ്മാൻ
പ്രധാന പുരസ്കാരങ്ങൾപത്മവിഭൂഷൺ(1976)
ജീവിത പങ്കാളിതെഹ്‌മിന അലി
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 121896 - ജൂലൈ 271987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു .1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു 'എയർ ഗൺ' ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു മുസ്ലിമിന് തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
"Dr.Salim Ali Bird Sanctuary" <<< Link

Thursday, November 8, 2018

ആരോഗ്യ ബോധവൽക്കരണം

ആരോഗ്യ ബോധവൽക്കരണം 
ഡോ .സുധീഷ്‌കുമാർ [മെഡിക്കൽ ഓഫീസർ ,ഗവ.ആയുർവേദ ആശുപത്രി, നാട്ടകം ,(പള്ളം )
     പള്ളത്തു പ്രവർത്തിക്കുന്ന നാട്ടകം ഗവ.ആയുർവേദ ആശുപത്രിയിലെ ഡോ.സുധീഷ്‌കുമാർ ഇന്ന് 2 മണി മുതൽ 
3 വരെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. വന്നെത്തിയ രക്ഷിതാക്കളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരുന്നതു മൂലം കുട്ടികൾക്കായുള്ള ക്ലാസ്സായി ഡോക്ടർ സെഷൻ നയിച്ചു.ആധുനിക കാലത്തെ പല ജീവിത ശൈലീ രോഗങ്ങളുടെയും മൂലകാരണം തെറ്റായ ആഹാരരീതി ആയതിനാൽ തെറ്റായ ഭക്ഷണ രീതിയിൽ നിന്നും ശരീര ഘടനയ്ക്കനുയോജ്യമായ ഭക്ഷണ രീതി സ്വീകരിക്കണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.
 കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ മാതാപിതാക്കൾ പ്രത്യേകശ്രദ്ധ പഠിപ്പിക്കണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.ഐസ് ക്രീം, പാക്കറ്റ് ഫുഡ്, കോളകൾ എന്നിവ കുട്ടികൾ ഉൾപ്പെടെയുള്ളവർ സ്ഥിരമായി ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെണീറ്റു പ്രഭാത കൃത്യങ്ങൾ നിർവഹിച്ച ശേഷം ഈശ്വരസ്മരണയോടെ ദൈനംദിനകാര്യങ്ങളിൽ ഏർപ്പെടുകയാണ് ചെയ്യേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വാത-പിത്ത-കഫ ദോഷങ്ങളിൽ അധിഷ്ഠിതമായ ശരീര ഘടനയും പാരമ്പര്യവും രോഗങ്ങൾ നിലനിൽക്കുന്നതിനും തുടരുന്നതിനും ഇടയാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.എല്ലുകളുടെ തേയ്മാനം മൂലമുള്ള അസുഖങ്ങൾ വളരെയേറെ വർദ്ധിച്ചിരിക്കുന്നതായും അതിനാൽ എല്ലാവർക്കും വ്യായാമം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് സംശയനിവാരണമായിരുന്നു.അധ്യാപകർക്കും കുട്ടികൾക്കും പല കാര്യങ്ങളെ സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കുന്നതിനു അവസരം ലഭിച്ചു. ഡോക്ടർ എന്നതിലുപരി കുട്ടികളുടെ ജ്യേഷ്ഠൻ എന്നരീതിയിൽ അദ്ദേഹം ഇടപെട്ടത് ക്‌ളാസ് അത്യാകർഷകമാക്കി.വരും നാളുകളിൽ ഡിജിറ്റൽ പ്രൊജക്ടർ ഉപയോഗിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും ആകർഷകമായി ക്‌ളാസ്സുകൾ നടത്താവുന്നതാണെന്നും ഡോക്ടർ അറിയിച്ചു.
തുടർന്ന് ഡോക്ടർക്കും അദ്ദേഹത്തോടൊപ്പം വന്നു ചേർന്ന ടെക്നിക്കൽ അസിസ്റ്റന്റ് ആയ രഞ്ജിത്തിനും രക്ഷിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർക്കും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചർ നന്ദി രേഖപ്പെടുത്തി.

Tuesday, November 6, 2018

ദീപാവലി-എങ്ങും പ്രഭാപൂരം ചൊരിഞ്ഞു

സ്കൂളിൽ ദീപാവലി
അന്ധതയെ നീക്കാൻ എങ്ങും പ്രഭാപൂരം ചൊരിഞ്ഞു പള്ളം ഗവ.യു.പി.സ്‌കൂളിലും പി.ടി.എ.യുടെ സഹായ സഹകരണങ്ങളോടെ ആവിഷ്കരിച്ചു. അഞ്ചരയോടെ കുട്ടികൾ രക്ഷിതാക്കളോടൊപ്പമെത്തി.തുടർന്ന് പി.ടി.എ.പ്രസിഡന്റും അംഗങ്ങളും ഹെഡ്മാസ്റ്ററോടും കുട്ടികളോടുമൊപ്പം എല്ലായിടവും ദീപങ്ങളാൽ അലങ്കരിച്ചു.ഈ വെളിച്ചം നമ്മുടെ മനസിലെ അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റട്ടെ എന്നാശംസിക്കുന്നു.

Monday, November 5, 2018

നവംബർ മാസത്തിലെ ദിനങ്ങൾ

  • നവംബർ 1 - കേരളപ്പിറവി
  • നവംബർ 5 - ലോക വനദിനം
  • നവംബർ 9 - ദേശീയ നിയമസേവനദിനം
  • നവംബർ 10 - ദേശീയ ഗതാഗതദിനം
  • നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം
  • നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം
  • നവംബർ 14 - ദേശീയ ശിശുദിനം
  • നവംബർ 14 - പ്രമേഹദിനം
  • നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
  • നവംബർ 19 - പുരുഷദിനം
  • നവംബർ 19 - പൗരാവകാശദിനം
  • നവംബർ 20 - ലോക ഫിലോസഫി ദിനം
  • നവംബർ 21 - ലോക ടെലിവിഷൻ ദിനം
  • നവംബർ 24 - എൻ.സി.സി. ദിനം
  • നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം
  • നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
  • നവംബർ 26 - ദേശീയ നിയമ ദിനം
  • നവംബർ 30 - ലോക കമ്പ്യൂട്ടർ സുരക്ഷാദിനം

 

Thursday, November 1, 2018

ഇന്ന് കേരളപ്പിറവി ദിനം ...

ഇന്ന് കേരളപ്പിറവി ദിനം ...
പള്ളം ഗവ.യു.പി.സ്‌കൂളിലെ കേരളപ്പിറവി ദിനാഘോഷം ഹെഡ് മാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു.എല്ലാകുട്ടികളും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു. നവകേരളസൃഷ്ടിക്കായി നടത്തിയ ചിത്രരചനാമത്സരത്തിലും ലേഖന മത്സരത്തിലും കുട്ടികൾ സജീവമായി പങ്കെടുത്തു.അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും ഈ ആഘോഷത്തിൽ സജീവമായിരുന്നു.














School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS