ദേശീയ സായുധ സേനാ പതാകദിനം
Indian Air Force<<<< അമർത്തുകഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. എയർ ചീഫ് മാർഷൽ അരൂപ് റാഹ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി.
ഭാരതീയ നാവികസേന.
Indian Navy <<<< അമർത്തുക
ഭാരതീയ സൈന്യത്തിന്റെ നാവിക വിഭാഗമാണ് ഭാരതീയ നാവികസേന. 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1932ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഉയർന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂർണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരൻ നിയമിതനാകുന്നത്. (ആർ.ഡി. കതാരി- വൈസ് അഡ്മിറൻ)
ഇന്ത്യൻ കരസേന.
Indian Army<<<< അമർത്തുക
ഇന്ത്യയുടെ ഭൂതല സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ കരസേന. ഇരുപത്തഞ്ച് ലക്ഷം അംഗബലമുള്ള ഇന്ത്യൻ കരസേന, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും (ക്രിസ്ത്വബ്ദം 2013) ചൈനയാണ്. (അതിർത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുകയും തീവ്രവാദപ്രവർത്തനങ്ങൾക്കെതിരേ പ്രവർത്തിക്കുകയും അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് കരസേനയുടെ പ്രധാന ധർമ്മങ്ങൾ.
No comments:
Post a Comment