ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ
ത്തിരുമുറ്റത്തെത്തുവാൻ മോഹം..
ത്തിരുമുറ്റത്തെത്തുവാൻ മോഹം..
എന്ന ഓ എൻ വി കുറുപ്പ് സാറിന്റെ കവിതയെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ഇന്നുച്ചയ്ക്ക് താൻ പഠിച്ചിരുന്ന പഴയ സ്‌കൂൾ കാണാൻ ശ്രീമതി.അജിത എന്ന പൂർവ്വ വിദ്യാർത്ഥിനി പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്തിച്ചേർന്നത്.
തന്റെ പിതാവ് 1974 ൽ പള്ളത്തു പോസ്റ്റ്മാസ്റ്ററായിരുന്ന കാലത്താണ് ശ്രീമതി അജിത ഈ വിദ്യാലയത്തിൽ പഠിച്ചത്.ഇപ്പോൾ നടക്കാൻ വളരെ ബുദ്ധിമുട്ടുണ്ടെങ്കിലും ഭർത്താവിന്റെയും സഹോദരിയുടെയും മകന്റെയും സഹായത്തോടെയും വോക്കറിന്റെ സഹായത്തോടെയും ശ്രീമതി.അജിത കൺനിറയെ തന്റെ പഴയ വിദ്യാലയം കണ്ടു...!
KSEB ൽ ഉന്നത ഉദ്യോഗസ്ഥയായ ശ്രീമതി.അജിത കുടുംബമായി തിരുവനന്തപുരത്താണ് താമസം. ഞങ്ങളുടെ ആശംസകൾ...
അദ്ധ്യാപകരോടൊപ്പം
ഭർത്താവ് ശ്രീ.മധു,പുത്രൻ , ഭർതൃ സഹോദരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
യാത്ര പറഞ്ഞിറങ്ങിയപ്പോൾ ...
പഴയ ഓർമ്മകൾ പങ്കുവയ്ക്കാൻ പണ്ടത്തെ സഹപാഠി ഷാജി ഓടിയെത്തി...!
No comments:
Post a Comment