“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, December 19, 2017

2nd terminal examinations started on 14/12/2017
Our Christmas celebrations will be on 22nd Friday.
Image result for christmas gif

Friday, December 15, 2017

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2018 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.133/2017/Fin 21/10/2017 ഉത്തരവ് പ്രകാരം 31/12/2018 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2018 വർഷത്തേക്കുള്ള പ്രീമിയം 2017 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
logoAs per G.O.(P) No. 97/2017/Fin Dated 28/07/2017, facility to submit Legacy Data of SLI/GIS for DDOs is available in VISWAS. (28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍../ജി..എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 15/09/2017 മുതല്‍ വിശ്വാസ് - ല്‍ ലഭ്യമാണ്.)
Viswas - State Life Insurance/Group Insurance Legacy Data Collection
Government have ordered to collect legacy data of SLI & GIS by using the service of Drawing and Disbursing Officers vide GO(P)No97-2017-Fin dated 28-07-2017.
Also see related Circular No. 31/2017/Fin Dated 29-04-2017 GIS - Database - Updating Passbooks of GIS Subscribers and SLI Policy holders - Directions issued
 

Thursday, December 14, 2017

ഇന്ന് ലോക ഊർജ്ജ സംരക്ഷണ ദിനം

ഇന്ന് ലോക ഊർജ്ജ സംരക്ഷണ ദിനം 

Friday, December 8, 2017

DEd കാർക്ക് ഇന്ന് പുതിയ പരിശീലനം

DEd കാർക്ക് ഇന്ന് പുതിയ പരിശീലനം ലഭിച്ചു.അദ്ധ്വാനിച്ചുണ്ടാക്കുന്ന ആഹാരത്തിന്റെ വില വിയർപ്പിന്റെ വിലയും വിശപ്പിന്റെ വിലയുമാണെന്നു മനസ്സിലാക്കട്ടെ.









Viswas - SLI / GIS Entry

Viswas - SLI / GIS Entry
https://stateinsurance.kerala.gov.in/ddo.php


KERALA STATE INSURANCE DEPARTMENT

Welcome to VISWAS DDO LOGIN


Whatsapp(Messages Only) No. 9446009691 for VISWAS Customer Support Legacy Data Entry of SLI/GIS Passbooks to VISWAS is entrusted to the DDOs Vide Order No. G.O.(P) No. 97/2017dated,28/07/2017. Any GIS Account data is seems missing or account details not matching with the passbook while data entry, please send readable image of the first page GIS Passbook and 12 Digit Account No Conversion report along with PEN to the above whatsapp no. You can also send image of Front page of SLI passbook and PEN if details are not matching with the passbook while data entry.


GIS KERALA
http://www.gis.kerala.gov.in/

Thursday, December 7, 2017

ഇന്നത്തെ പണി ഇവിടം വരെ
ഉച്ചഭക്ഷണം വിളമ്പുന്ന DEd വിദ്യാർഥികൾ 

ബദാം കായ് പൊട്ടിച്ചാലെന്തുകിട്ടും ??

ദേശീയ സായുധ സേനാ പതാകദിനം



ദേശീയ സായുധ സേനാ പതാകദിനം
Indian Air Force<<<< അമർത്തുക
ഇന്ത്യൻ സേനയിലെ മൂന്നു പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് ഭാരതീയ വായുസേന അഥവാ ഇന്ത്യൻ വ്യോമസേന. കരസേന, നാവികസേന എന്നിവയാണ് മറ്റു രണ്ടുവിഭാഗങ്ങൾ. ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്‌. എയർ ചീഫ് മാർഷൽ അരൂപ്‌ റാഹ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി.

ഭാരതീയ നാവികസേന
Indian Navy <<<< അമർത്തുക

ഭാരതീയ സൈന്യത്തിന്റെ നാവിക വിഭാഗമാണ് ഭാരതീയ നാവികസേന. 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1932ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഉയർന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂർണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരൻ നിയമിതനാകുന്നത്. (ആർ.ഡി. കതാരി- വൈസ് അഡ്മിറൻ) 
ഇന്ത്യൻ കരസേന
Indian Army<<<< അമർത്തുക

ഇന്ത്യയുടെ ഭൂതല സൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ്‌ ഇന്ത്യൻ കരസേന. ഇരുപത്തഞ്ച് ലക്ഷം അംഗബലമുള്ള ഇന്ത്യൻ കരസേന, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്‌. ഒന്നാം സ്ഥാനത്ത് ഇപ്പോഴും (ക്രിസ്ത്വബ്ദം 2013) ചൈനയാണ്. (അതിർത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവർത്തിക്കുകയും തീവ്രവാദപ്രവർത്തനങ്ങൾക്കെതിരേ പ്രവർത്തിക്കുകയും‌ അടിയന്തരഘട്ടങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ്‌ കരസേനയുടെ പ്രധാന ധർമ്മങ്ങൾ.


Wednesday, December 6, 2017

ഗവ.ടി.ടി.ഐ.-നിരീക്ഷണ പഠന പ്രവർത്തനം തുടങ്ങി


ഒബ്‌സർവേഷൻ ക്ലാസ്സ് തുടങ്ങി 
പള്ളം: കോട്ടയം ഗവ.ടി.ടി.ഐ.ലെ 4 വിദ്യാർത്ഥികൾ നിരീക്ഷണ പഠനത്തിനായി നമ്മുടെ സ്‌കൂളിൽ എത്തി.ഇന്ന് മുതൽ ക്ലാസ്സ് കാണുവാനും പഠന പ്രവർത്തനം നിരീക്ഷിച്ചു രേഖപ്പെടുത്തുവാനും തുടങ്ങിക്കഴിഞ്ഞു..
UPവിഭാഗത്തിൽ ജോൺസ് ബിനു,ഷിംന മേരി ജേക്കബ് എന്നിവരും LP വിഭാഗത്തിൽ അതുൽ പി.കെ., റെനിമോൾ കെ ആർ. എന്നിവരുമാണ് കോട്ടയം ഗവ.ടി.ടി.ഐ.ൽ നിന്നും എത്തിയത്.ക്‌ളാസ്സുകൾ അടുത്ത ചൊവ്വാഴ്ച വരെയുണ്ടാകും 

Monday, December 4, 2017

ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ ത്തിരുമുറ്റത്തെത്തുവാൻ മോഹം..

ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ
ത്തിരുമുറ്റത്തെത്തുവാൻ മോഹം..
        എന്ന ഓ എൻ വി കുറുപ്പ് സാറിന്റെ കവിതയെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ഇന്നുച്ചയ്ക്ക് താൻ പഠിച്ചിരുന്ന പഴയ സ്‌കൂൾ കാണാൻ ശ്രീമതി.അജിത  എന്ന പൂർവ്വ വിദ്യാർത്ഥിനി പള്ളം ഗവ.യു.പി.സ്‌കൂളിൽ എത്തിച്ചേർന്നത്.
       തന്റെ പിതാവ് 1974 ൽ പള്ളത്തു പോസ്റ്റ്മാസ്റ്ററായിരുന്ന കാലത്താണ് ശ്രീമതി അജിത ഈ വിദ്യാലയത്തിൽ പഠിച്ചത്.ഇപ്പോൾ നടക്കാൻ വളരെ ബുദ്ധിമുട്ടുണ്ടെങ്കിലും ഭർത്താവിന്റെയും സഹോദരിയുടെയും മകന്റെയും സഹായത്തോടെയും വോക്കറിന്റെ സഹായത്തോടെയും ശ്രീമതി.അജിത കൺനിറയെ തന്റെ പഴയ വിദ്യാലയം കണ്ടു...!
KSEB ൽ ഉന്നത ഉദ്യോഗസ്ഥയായ ശ്രീമതി.അജിത കുടുംബമായി തിരുവനന്തപുരത്താണ് താമസം. ഞങ്ങളുടെ ആശംസകൾ...

 അദ്ധ്യാപകരോടൊപ്പം 

 ഭർത്താവ് ശ്രീ.മധു,പുത്രൻ , ഭർതൃ സഹോദരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
യാത്ര പറഞ്ഞിറങ്ങിയപ്പോൾ ...
പഴയ ഓർമ്മകൾ പങ്കുവയ്ക്കാൻ പണ്ടത്തെ സഹപാഠി ഷാജി ഓടിയെത്തി...!

Learning Packges

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS