School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Tuesday, August 22, 2017
വൈകുണ്ഠസ്വാമികള്‍ - Social Science STD 7
വൈകുണ്ഠസ്വാമികള്‍
ജനിച്ചത് 1809 മാര്‍ച്ച് 12-ാം തീയതിയിലാണ് എന്നു പറഞ്ഞുവല്ലോ. തെക്കന്‍
തിരുവിതാംകൂറില്‍ അഗസ്തീശ്വരം താലൂക്കില്‍ സ്വാമിത്തോപ്പ് എന്ന് ഇപ്പോള്‍
അറിയപ്പെടുന്ന സ്ഥലത്ത് (അന്ന് ആ സ്ഥലം അറിയപ്പെട്ടിരുന്നത് ശാസ്താംകോവില്‍
വിളൈ എന്നായിരുന്നു. കന്യാകുമാരിയില്‍ നിന്ന് 5 മൈല്‍ വടക്കുപടിഞ്ഞാറ്
മാറി). പൊന്നുമാടന്റേയും വെയിലാളിന്റേയും രണ്ടാമത്തെ സന്താനമായി അദ്ദേഹം
ഭൂജാതനായി. അദ്ദേഹത്തിന്റെ ജനനതീയതി യെപ്പറ്റി പലരും പല അഭിപ്രായക്കാരാണ്.
2001-ല്‍ വി. തങ്കയ്യ എഴുതി പ്രസിദ്ധീകരിച്ച ‘വൈകുണ്ഠസ്വാമികള്‍- ‘
നവോത്ഥാന ശില്‍പ്പി’ ‘ എന്ന ഗ്രന്ഥത്തില്‍ 19-ാം പേജില്‍ 1809 മാര്‍ച്ച്
26-ാം തീയതി അദ്ദേഹം ജനിച്ചു എന്നാണ് പറയുന്നത്. പി. സര്‍വ്വേശ്വരന്‍
Journal of Kerala Studies Vol III ല്‍ പറയുന്നത് അദ്ദേഹം 1803-ല്‍ ജനിച്ചു
എന്നാണ്. ഏതായാലും 19-ാം നൂറ്റാണ്ടില്‍ ആദ്യദശകത്തില്‍ അദ്ദേഹം ജനിച്ചു
എന്ന് സംശയ ലേശമന്യേ പ്രസ്താവിക്കാം. പിന്നീട് ചരിത്രപുരുഷനാകും എന്ന
പ്രതീക്ഷയില്‍ ജനനതീയതി കൃത്യമായി രേഖപ്പെടുത്തി വയ്ക്കുക അക്കാലത്ത്
ചെയ്തിരുന്നില്ല. ജാതകവും മറ്റും എഴുതി സൂക്ഷിക്കുന്ന പതിവും സവര്‍ണ്ണരുടെ
ഇടയില്‍ മാത്രമേ നിലനിന്നിരുന്നുള്ളൂ. ജനിച്ചപ്പോള്‍ ആ കുട്ടിക്ക് പിതാവ്
നല്‍കിയ പേര് മുടിചൂടുംപെരുമാള്‍ എന്നാണ്. പെരുമാള്‍- പെരിയ
ആള്‍-ഭരണാധികാരി. സ്ഥാണു രവി വീരപെരുമാള്‍- രാജശേഖരപ്പെരുമാള്‍ –
കോതപെരുമാള്‍-കോതരവിപെരുമാള്‍ അങ്ങനെ അനേകം പെരുമാക്കന്‍മാര്‍ കേരളത്തില്‍
രാജ്യഭരണം നടത്തിയതായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആ പേര്, ഒരു
രാജാവിന്റെ പേര് (രാജാവ് ക്ഷത്രിയനാണെന്നാണല്ലോ വയ്പ്പ് അപ്പോള്‍
ക്ഷത്രിയന്റെ പേര് ചണ്ഡാലനോ?) ഒരു ചണ്ഡാലന്‍ തന്റെ പുത്രന് നല്‍കി
എന്നറിഞ്ഞ കരപ്രമാണികളും സവര്‍ണ്ണരും ക്രുദ്ധരായി. അതിന്റെ പേരില്‍
കുട്ടിയുടെ അച്ഛന്റെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ സാദ്ധ്യതയുണ്ടെന്നറി
ഞ്ഞപ്പോള്‍ പൊന്നുമാടന്‍ തന്റെ കുട്ടിയുടെ പേര് മാറ്റി മുത്തുക്കുട്ടി
എന്നാക്കി. മാതാപിതാക്കള്‍ക്ക് ഇഷ്ടമുള്ള പേര് സ്വന്തം മക്കള്‍ക്ക്
നല്‍കുവാന്‍ പോലും കഴിവില്ലാതിരുന്ന ഒരു കാലത്താണ് വൈകുണ്ഠസ്വാമികള്‍
ജനിച്ചത്. (ആ ഒരു സംഭവം ധാരാളം മതി അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി
മനസ്സിലാക്കാന്‍). അത് ഒരു കറുത്തപൊട്ടായി സ്വാമികളുടെ ജീവിതകാലം മുഴുവന്‍
മനസ്സില്‍ ഉണ്ടായിരുന്നു എന്ന് ഊഹിക്കാം. അതിന്റെ പ്രതികാരമായിട്ടാണ്
സ്വാമികള്‍ മുത്തുക്കുട്ടി എന്ന പേര് മാറ്റി വൈകുണ്ഠസ്വാമികള്‍
എന്നാക്കിയത്. സ്വന്തം പേര് സ്വയം നിശ്ചയിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളാണ്
സ്വാമികള്‍. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി ഭജനമിരുന്ന ശേഷം 3 ദിവസം
സമുദ്രത്തില്‍ മുങ്ങി പുതിയ ഒരാളായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു താന്‍
വിഷ്ണുവിന്റെ അവതാരമാ ണെന്ന്. അതിന്റെ അടിസ്ഥാനത്തിലാണ് വൈകുണ്ഠസ്വാമികള്‍
എന്ന പേര് സ്വീകരിച്ചത്. പെരുമാള്‍ എന്ന പേര് രാജാവിനെ
ദ്യോതിപ്പിക്കുന്നതാണ് എന്ന കാരണത്താല്‍ അത് വിലക്കിയവരോടാണ് അദ്ദേഹം
ഈശ്വരനെ ദ്യോതിപ്പിക്കുന്ന പേരുകൊണ്ട് തന്നെ സംബോധന ചെയ്യാന്‍
നിര്‍ബന്ധിച്ചത്. തന്റെ അനുയായികള്‍ അങ്ങനെ വിളിച്ചപ്പോള്‍
സവര്‍ണ്ണര്‍ക്കും അത് സ്വീകരിക്കേണ്ടി വന്നു. അതു കൊണ്ടാണ് ഇത് വൈകുണ്ഠ
സ്വാമികളെപ്പററിയുളള പഠനമാകുന്നത്. അല്ലെങ്കില്‍ മുത്തുക്കുട്ടി
സ്വാമിയെപ്പറ്റിയുള്ള പഠനമാകുമായിരുന്നു. സ്വാമികളുടെ ഓരോ പ്രവര്‍ത്തിയും
ബ്രാഹ്മണിസത്തേയും ബ്രാഹ്മണരേയും സവര്‍ണ്ണരേയും അവരുടെ ആശയങ്ങളെയും
പ്രവര്‍ത്തികളെയും വെല്ലുവിളിക്കുന്നതായിരുന്നു. എങ്കിലും അദ്ദേഹം
ബ്രാഹ്മണരുടെദൈവമായ വിഷ്ണുവിന്റെ അവതാരമാണ് എന്നാണ് അവകാശപ്പെട്ടത്.
എന്താണ് അതിന്റ കാരണം. വിഷ്ണു ബ്രാഹ്മണരുടെ ദൈവം ആണോ? സംഘം കൃതികളില്‍
ഒരിടത്തും വിഷ്ണുവിനെപ്പറ്റിയുള്ള പരാമര്‍ശമില്ല. വിഷ്ണുവിനെ ദൈവമായി
ആരാധിക്കുന്ന ബ്രാഹ്മണര്‍ സംഘകാലത്ത് ഇവിടെ ഉണ്ടായിരുന്നില്ല എന്നതും
പ്രസ്താവ്യമാണ്. സംഘകൃതികളിലെ ഒരു പ്രധാന ദൈവം മായോന്‍ ആണ് എന്നും മായോനെ
വിഷ്ണുവായിട്ടാണു സംഘംകൃതി കളുടെ തര്‍ജ്ജിമകളില്‍ ബ്രാഹ്മണര്‍
ചേര്‍ക്കാറുള്ളത് എന്നും പി. കെ. ഗോപാല കൃഷ്ണന്‍ മുന്‍പു പറഞ്ഞ ഗ്രന്ഥം
39-ാം പേജില്‍ പറയുന്നു. വൈകുണ്ഠ സ്വാമികള്‍ പില്‍ക്കാലത്ത് അവതരിപ്പിച്ച
ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ വിഷ്ണു എന്നതിന് സ്വാമികള്‍ കൊടുത്ത
അര്‍ത്ഥം മായോന്‍ എന്നാണ് എന്ന നിഗമനത്തില്‍ എത്താവുന്നതാണ്. മായോന്റെ
പ്രത്യേകത അത് ഒരു കറുത്ത ദൈവമായിരുന്നു എന്നതാണ്. ആര്യന്‍ ദൈവങ്ങളെല്ലാം
വെളുത്തതാണ്. കൃഷ്ണന്‍ ഒഴികെ. പിതാവിനെപ്പോലെ സ്വാമികളും ചെറുപ്പത്തില്‍
ഒരു വൈഷ്ണവനായിരുന്നു വെങ്കിലും അദ്ദേഹം ബൈബിള്‍ പഠിച്ചിരുന്നു എന്ന് ജോണ്‍
കെ. ജേക്കബ്ബ് The Thiruvalluvar Sangha Charithram എന്ന ഗ്രന്ഥത്തില്‍
പറയുന്നു. അന്നിവിടെ വിദ്യാഭ്യാസത്തിന് ശരിയായ വിദ്യാലയങ്ങള്‍
ഒന്നുമുണ്ടായിരു ന്നില്ല. 1806-ല്‍ വന്ന എല്‍. എം. എസുകാര്‍ സഥാപിച്ച
ഏതാനും സ്‌കൂളുകളാണ് ആകെ ഉണ്ടായിരു ന്നത്. അതും മുത്തുക്കുട്ടിയുടെ
ഗ്രാമത്തിന് അടുത്തെങ്ങും ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം പുരാണങ്ങളും,
ഇതിഹാസങ്ങളും പിന്നെ തിരുക്കുറലും പഠിച്ചു. തിരുക്കുറലില്‍നിന്നും ലഭിച്ച
പാഠങ്ങളാണ് അദ്ദേഹത്തെ വൈകുണ്ഠ സ്വാമികളാക്കി മാറ്റിയത് എന്ന്
അനുമാനിക്കാം. അദ്ദേഹത്തിന്റെ പില്ക്കാല ജീവിതം അതാണ് വ്യക്തമാക്കുന്നത്.
17-ാം വയസ്സില്‍ അദ്ദേഹം വിവാഹം കഴിച്ചു. പത്‌നിയുടെ പേര് പരദേവത എന്നായിരുന്നുവെന്ന് പി. സര്‍വ്വേശ്വരന്‍ പറയുന്നു. അദ്ദേഹം ഏഴു വിവാഹം ഒരേ സമയം കഴിച്ചു എന്ന് പറയുന്നവരുമുണ്ട്. അതേപ്പറ്റി പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ഒരു കുട്ടി ഉണ്ടായിരുന്നുവെന്നും പേര് പോതുക്കുട്ടി എന്നായിരുന്നു എന്നും എന്‍. ഇളംകോയും വിജയ ശാന്തിഇളംകോയും ചേര്‍ന്ന് എഴുതിയ Ayya Vaikunda Swamigal, The Light of the World എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
ജോലിയുടെ കാര്യത്തില്‍ ഒരു ഉച്ചനീചത്വവും അദ്ദേഹം കാണിച്ചില്ല. ഏതു ജോലിയും ചെയ്യുമായിരുന്നു. കിട്ടുന്ന കൂലിയില്‍ ഒരു പങ്ക് ദരിദ്രര്‍ക്ക് കൊടുക്കു കയും ചെയ്തിരുന്നു. മാശി ഉത്സവത്തിന് തിരുച്ചെന്തൂരിലെ മുരുകക്ഷേത്രത്തില്‍ അദ്ദേഹം പോയി സ്‌നാനം നടത്തി കഴിഞ്ഞപ്പോള്‍ വിഷ്ണുവിന്റെ ചൈതന്യം അദ്ദേഹത്തില്‍ പ്രവേശിച്ചു എന്നവകാശപ്പെടുന്നു. അതു സംബന്ധിച്ചു വളരെയേറെ ഐതീഹ്യങ്ങളുണ്ട്. അദ്ദേഹത്തിന് മാരകമായ എന്തോരോഗം ഉണ്ടായിരുന്നു വെന്നും നാട്ടില്‍ ചികിത്സിച്ചിട്ട് ഒരു പ്രയോജനവും കണ്ടില്ല. അവസാനം പരീക്ഷണാര്‍ത്ഥം തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി തപസ്സനുഷ്ഠിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ മാതാപിതാക്ക ളോടൊത്ത് അദ്ദേഹം അവിടെച്ചെന്ന് തപസ്സിരുന്നു. തപസ്സിന്റെ ഭാഗമായി നിത്യവും ക്ഷേത്രത്തില്‍ മുന്‍വശത്തുള്ള സമുദ്രത്തില്‍ കുളിക്കണമെന്നുണ്ടായിരുന്നു. ഒരിക്കല്‍ കുളിക്കുന്നതിനിടെ അദ്ദേഹത്തെ കാണാതായി. മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം തിരിച്ചെത്തിയത്. അപ്പോള്‍ അമ്മയോടു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മകനല്ല, വിഷ്ണു വിന്റെ അവതാരമാണ്. എന്റെ പേര് മുത്തുക്കുട്ടിയെന്നല്ല. വൈകുണ്ഠര്‍ എന്നാണ് അദ്ദേഹത്തിന്റെ രോഗവും നിശ്ശേഷം മാറിയിരുന്നു എന്നെല്ലാമാണ് ഐതീഹ്യം.
ദക്ഷിണേന്ത്യയിലെ അയിത്തജാതിക്കാരെ ഒരുമിപ്പിക്കു വാനും അവരിലെ ജാതിവിവേചനവും വിഘടനവാദവും ഇല്ലാതാക്കുവാനും നല്ല വഴക്കങ്ങളും ആരോഗ്യപരമായ ജീവിതരീതിയും അവരില്‍ പ്രചരിപ്പിക്കുവാനും അവരുടെ പുരോഗതിക്കുവേണ്ടി യത്‌നിക്കുവാനും സവര്‍ണ്ണരില്‍ നിന്നും അവര്‍ അനുഭവിച്ചു പോരുന്ന യാതനകളില്‍നിന്നും അവരെ മോചിപ്പിക്കുവാനും വിഷ്ണു അദ്ദേഹ ത്തോട് നിര്‍ദ്ദേശിച്ചുവെന്നും അങ്ങനെയെല്ലാം പ്രവര്‍ത്തിക്കുവാനുള്ള ഒരുള്‍പ്രരണ അദ്ദേഹത്തിന് ലഭിച്ചു എന്നുമെല്ലാമുള്ളതാണ് ഐതിഹ്യമെങ്കിലും അതിന്റെ ഫലം നല്ലതാണ്. വൈകുണ്ഠമഹാത്മന്‍ എന്ന കൃതി12-ാം പേജില്‍ എന്‍. അമലന്‍ പറയുന്നത് അങ്ങനെയാണ്.
അദ്ദേഹം തിരുച്ചെന്തൂരില്‍ തപസ്സ് അനുഷ്ഠിച്ച കാലത്ത് രണ്ടുവര്‍ഷത്തേയ്ക്ക് ദ്രാവകരൂപത്തിലുളള ആഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പിന്നെ രണ്ടു വര്‍ഷത്തേയ്ക്ക് പഴങ്ങള്‍ മാത്രമേ കഴിച്ചുള്ളു എന്നും അഖിലത്തിരട്ടില്‍ പ്രസ്താവിക്കുന്നുവെന്ന് ഡോ: ആര്‍. പൊന്നു 46-ാം പേജില്‍ പറയുന്നു അതെല്ലാം അദ്ദേഹത്തിന് പേരും പ്രശസ്തിയും അംഗീകാരവും സമ്പാദിച്ചു കൊടുത്തു. ജനത്തെ നയിക്കാനും നിയന്ത്രിക്കാനും അദ്ദേഹത്തെ കഴിവുള്ളവനാക്കിത്തീര്‍ത്തു. ജനത്തിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞപ്പോള്‍ അവരെ ദ്രോഹിക്കുന്നവരുടെ നേരെ തിരിയാനുള്ള ശക്തിയും മനസ്സും അദ്ദേഹത്തിനുണ്ടായി. അവരില്‍നിന്നും അമിതമായ നികുതി ഈടാക്കുന്ന സര്‍ക്കാരിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്മാരെ മാത്രമല്ല, രാജാവിനെത്തന്നെ അദ്ദേഹം തന്റെ വിമര്‍ശനത്തിന് വിധേയനാക്കി. എല്‍. എം. എസ്. മിഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അതെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (നാഗര്‍കോവില്‍ ഡിസ്ട്രിക്റ്റ്)
17-ാം വയസ്സില്‍ അദ്ദേഹം വിവാഹം കഴിച്ചു. പത്‌നിയുടെ പേര് പരദേവത എന്നായിരുന്നുവെന്ന് പി. സര്‍വ്വേശ്വരന്‍ പറയുന്നു. അദ്ദേഹം ഏഴു വിവാഹം ഒരേ സമയം കഴിച്ചു എന്ന് പറയുന്നവരുമുണ്ട്. അതേപ്പറ്റി പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ഒരു കുട്ടി ഉണ്ടായിരുന്നുവെന്നും പേര് പോതുക്കുട്ടി എന്നായിരുന്നു എന്നും എന്‍. ഇളംകോയും വിജയ ശാന്തിഇളംകോയും ചേര്‍ന്ന് എഴുതിയ Ayya Vaikunda Swamigal, The Light of the World എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
ജോലിയുടെ കാര്യത്തില്‍ ഒരു ഉച്ചനീചത്വവും അദ്ദേഹം കാണിച്ചില്ല. ഏതു ജോലിയും ചെയ്യുമായിരുന്നു. കിട്ടുന്ന കൂലിയില്‍ ഒരു പങ്ക് ദരിദ്രര്‍ക്ക് കൊടുക്കു കയും ചെയ്തിരുന്നു. മാശി ഉത്സവത്തിന് തിരുച്ചെന്തൂരിലെ മുരുകക്ഷേത്രത്തില്‍ അദ്ദേഹം പോയി സ്‌നാനം നടത്തി കഴിഞ്ഞപ്പോള്‍ വിഷ്ണുവിന്റെ ചൈതന്യം അദ്ദേഹത്തില്‍ പ്രവേശിച്ചു എന്നവകാശപ്പെടുന്നു. അതു സംബന്ധിച്ചു വളരെയേറെ ഐതീഹ്യങ്ങളുണ്ട്. അദ്ദേഹത്തിന് മാരകമായ എന്തോരോഗം ഉണ്ടായിരുന്നു വെന്നും നാട്ടില്‍ ചികിത്സിച്ചിട്ട് ഒരു പ്രയോജനവും കണ്ടില്ല. അവസാനം പരീക്ഷണാര്‍ത്ഥം തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി തപസ്സനുഷ്ഠിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ മാതാപിതാക്ക ളോടൊത്ത് അദ്ദേഹം അവിടെച്ചെന്ന് തപസ്സിരുന്നു. തപസ്സിന്റെ ഭാഗമായി നിത്യവും ക്ഷേത്രത്തില്‍ മുന്‍വശത്തുള്ള സമുദ്രത്തില്‍ കുളിക്കണമെന്നുണ്ടായിരുന്നു. ഒരിക്കല്‍ കുളിക്കുന്നതിനിടെ അദ്ദേഹത്തെ കാണാതായി. മൂന്നു ദിവസം കഴിഞ്ഞാണ് അദ്ദേഹം തിരിച്ചെത്തിയത്. അപ്പോള്‍ അമ്മയോടു പറഞ്ഞു. ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മകനല്ല, വിഷ്ണു വിന്റെ അവതാരമാണ്. എന്റെ പേര് മുത്തുക്കുട്ടിയെന്നല്ല. വൈകുണ്ഠര്‍ എന്നാണ് അദ്ദേഹത്തിന്റെ രോഗവും നിശ്ശേഷം മാറിയിരുന്നു എന്നെല്ലാമാണ് ഐതീഹ്യം.
ദക്ഷിണേന്ത്യയിലെ അയിത്തജാതിക്കാരെ ഒരുമിപ്പിക്കു വാനും അവരിലെ ജാതിവിവേചനവും വിഘടനവാദവും ഇല്ലാതാക്കുവാനും നല്ല വഴക്കങ്ങളും ആരോഗ്യപരമായ ജീവിതരീതിയും അവരില്‍ പ്രചരിപ്പിക്കുവാനും അവരുടെ പുരോഗതിക്കുവേണ്ടി യത്‌നിക്കുവാനും സവര്‍ണ്ണരില്‍ നിന്നും അവര്‍ അനുഭവിച്ചു പോരുന്ന യാതനകളില്‍നിന്നും അവരെ മോചിപ്പിക്കുവാനും വിഷ്ണു അദ്ദേഹ ത്തോട് നിര്‍ദ്ദേശിച്ചുവെന്നും അങ്ങനെയെല്ലാം പ്രവര്‍ത്തിക്കുവാനുള്ള ഒരുള്‍പ്രരണ അദ്ദേഹത്തിന് ലഭിച്ചു എന്നുമെല്ലാമുള്ളതാണ് ഐതിഹ്യമെങ്കിലും അതിന്റെ ഫലം നല്ലതാണ്. വൈകുണ്ഠമഹാത്മന്‍ എന്ന കൃതി12-ാം പേജില്‍ എന്‍. അമലന്‍ പറയുന്നത് അങ്ങനെയാണ്.
അദ്ദേഹം തിരുച്ചെന്തൂരില്‍ തപസ്സ് അനുഷ്ഠിച്ച കാലത്ത് രണ്ടുവര്‍ഷത്തേയ്ക്ക് ദ്രാവകരൂപത്തിലുളള ആഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പിന്നെ രണ്ടു വര്‍ഷത്തേയ്ക്ക് പഴങ്ങള്‍ മാത്രമേ കഴിച്ചുള്ളു എന്നും അഖിലത്തിരട്ടില്‍ പ്രസ്താവിക്കുന്നുവെന്ന് ഡോ: ആര്‍. പൊന്നു 46-ാം പേജില്‍ പറയുന്നു അതെല്ലാം അദ്ദേഹത്തിന് പേരും പ്രശസ്തിയും അംഗീകാരവും സമ്പാദിച്ചു കൊടുത്തു. ജനത്തെ നയിക്കാനും നിയന്ത്രിക്കാനും അദ്ദേഹത്തെ കഴിവുള്ളവനാക്കിത്തീര്‍ത്തു. ജനത്തിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞപ്പോള്‍ അവരെ ദ്രോഹിക്കുന്നവരുടെ നേരെ തിരിയാനുള്ള ശക്തിയും മനസ്സും അദ്ദേഹത്തിനുണ്ടായി. അവരില്‍നിന്നും അമിതമായ നികുതി ഈടാക്കുന്ന സര്‍ക്കാരിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്മാരെ മാത്രമല്ല, രാജാവിനെത്തന്നെ അദ്ദേഹം തന്റെ വിമര്‍ശനത്തിന് വിധേയനാക്കി. എല്‍. എം. എസ്. മിഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അതെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. (നാഗര്‍കോവില്‍ ഡിസ്ട്രിക്റ്റ്)
Sunday, August 13, 2017
നവീന ശിലായുഗം, അഥവാ നിയോലിത്തിക്ക് Old post Updated on 13/08/2016
നവീനശിലായുഗം
നവീന ശിലായുഗം, അഥവാ നിയോലിത്തിക്ക്(ഗ്രീക്ക് പദമായ νεολιθικός — നിയോലിഥിക്കോസ്, νέος നിയോസ്, "പുതിയത്" + λίθος ലിത്തോസ്, "കല്ല്") അല്ലെങ്കിൽ "പുതിയ" ശിലായുഗം, ഏകദേശം ക്രി.മു. 9500 മുതൽ, അതായത് ശിലായുഗത്തിന്റെ അവസാന ഘട്ടത്തിൽ മദ്ധ്യപൂർവ്വദേശത്തെമനുഷ്യസമൂഹത്തിൽ രൂപംപൂണ്ടുവന്ന, സാങ്കേതികജ്ഞാനവികാസത്തിന്റെ ഒരു പ്രത്യേക കാലഘട്ടമായിരുന്നു . ഹോളോസീൻ എപിപാലിയോലിത്തിക്ക് കാലഘട്ടങ്ങളുടെ അവസാനത്തെ തുടർന്നാണ് കൃഷിയുടെ തുടക്കത്തോടെ നവീനശിലായുഗ കാലഘട്ടം ആരംഭിക്കുന്നത്. കൃഷി "നവീനശിലായുഗ വിപ്ലവത്തിന്ന്" കാരണമായി. തുടർന്ന് വിവിധപ്രദേശങ്ങളിൽ ചെമ്പ് യുഗ (ചാൽക്കോലിത്തിക്ക്) , വെങ്കലയുഗ സംസ്കാരങ്ങളിലോ നേരിട്ട് അയോയുഗ സംസ്കാരത്തിലോ ലോഹ ഉപകരണങ്ങളുടെ ഉപയോഗം വ്യാപകമായതോടെ നവീനശിലായുഗം അവസാനിച്ചു.
ആദ്യകാലത്തെ നവീനശിലായുഗ കൃഷി വന്യവും ഗാർഹികവുമായ ചുരുങ്ങിയ എണ്ണം സസ്യമൃഗാദികളിൽ പരിമിതമായിരുനു. ഇവയിൽ എയ്ൻകോർൺ ഗോതമ്പ്, മില്ലറ്റ്, സ്പെൽറ്റ് എന്നിവയും നായ, ആട്, ചെമ്മരിയാട് എന്നിവയെ വളർത്തുന്നതും ഉൾപ്പെട്ടു. ഏകദേശം ക്രി.മു. 8000-ഓടെ ഇതിൽ മെരുക്കിയ കാലികളും പന്നികളും, ഋതുക്കൾ അനുസരിച്ചോ സ്ഥിരമായോ താമസിക്കുന്ന ഇടങ്ങളും, മൺപാത്രങ്ങളുടെ ഉപയോഗവും ഉൾപ്പെട്ടു.നവീനശിലായുഗവുമായി ബന്ധപ്പെട്ട ഈ എല്ലാ സംസ്കാരിക ഘടകങ്ങളും എല്ലാ സ്ഥലങ്ങളിലും ഒരേ ക്രമത്തിലല്ല നിലവിൽ വന്നത്: പുരാതന സമീപപൂർവ്വ ദേശങ്ങളിലെ ആദ്യകാല കാർഷിക സമൂഹങ്ങൾ മൺപാത്രങ്ങൾ ഉപയോഗിച്ചില്ല, ചരിത്രാതീത ബ്രിട്ടണിൽ സസ്യങ്ങൾ ഏത് അളവുവരെ വളർത്തിയിരുന്നു എന്നോ സ്ഥിരമായി ഒരു സ്ഥലത്ത് പാർക്കുന്ന സമൂഹങ്ങൾ നിലനിന്നിരുന്നു എന്നോ വ്യക്തമല്ല. ആഫ്രിക്ക,
തെക്കേ ഏഷ്യ, തെക്കുകിഴക്കേ ഏഷ്യ, തുടങ്ങിയ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ,
വേർപെട്ട ഗാർഹീകരണ പ്രവർത്തനങ്ങളുടെ ഭലമായി അവയുടേതായ വ്യത്യസ്ത
നവീനശിലായുഗ സംസ്കാരങ്ങൾ ഉരുത്തിരിഞ്ഞു. ഇവ യൂറോപ്പിലെയും തെക്കുപടിഞ്ഞാറേ
ഏഷ്യയിലെയും നവീനശിലായുഗ സംസ്കാരങ്ങളിൽ നിന്നും തീർത്തും
വ്യത്യസ്തമായിരുന്നു. ആദ്യകാല ജാപ്പനീസ് സമൂഹങ്ങൾ കൃഷി വികസിപ്പിക്കുന്നതിനു മുന്നേ തന്നെ മൺപാത്രങ്ങൾ ഉപയോഗിച്ചിരുന്നു.
ഏകദേശം ക്രി.മു. 9500-ൽ നവീനശിലായുഗ സംസ്കാരം ലവാന്തിൽ (ജറീക്കോ, ഇന്നത്തെ വെസ്റ്റ് ബാങ്ക്) നിലവിൽ വന്നു. ഇത് ഈ പ്രദേശത്തിലെ എപ്പിപാലിയോലിഥിക് നാറ്റുഫിയൻ
സംസ്കാരത്തിൽ നിന്നും നേരിട്ട് ഉരുത്തിരിഞ്ഞതാണ് - ഇവിടത്തെ ജനങ്ങൾ കാട്ടു
ധാന്യങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചത് പിന്നാലെ കൃഷിയിലേയ്ക്ക്
പരിണമിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ നാറ്റുഫിയരെ "പ്രോട്ടോ-നിയോലിഥിക്"
(ക്രി.മു. 12,500 - ക്രി.മു. 9500, അല്ലെങ്കിൽ ക്രി.മു. 12,000 - ക്രി.മു.
9500 )
എന്നു വിളിക്കാം. നാറ്റുഫിയർ ഭക്ഷണത്തിനായി കാട്ടുധാന്യങ്ങളെ
ആശ്രയിച്ചുതുടങ്ങിയതോടെ അവർക്കിടയിൽ ഒരു രണ്ടാം ജീവിതരീതി ഉടലെടുത്തു, യങ്ങർ ഡ്രയാസുമായി
(നവ ഡ്രയാസ്, അഥവാ വലിയ ശൈത്യം) ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ ഇവരെ
കൃഷിരീതികൾ വികസിപ്പിക്കുന്നതിലേയ്ക്ക് നിർബന്ധിതരാക്കി എന്ന്
വിശ്വസിക്കുന്നു. ക്രി.മു. 9500-9000 ആയപ്പൊഴേയ്ക്കും ലവാന്തിൽ കർഷക
സമൂഹങ്ങൾ രൂപം കൊള്ളുകയും, ഇവ ഏഷ്യാ മൈനർ, വടക്കേ ആഫ്രിക്ക, വടക്കൻ മെസൊപ്പൊട്ടേമിയ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു.
ഒന്നിൽക്കൂടുതൽ മനുഷ്യ വർഗ്ഗങ്ങൾ നിലനിന്ന പ്രാചീന ശിലായുഗത്തിൽ നിന്നും വിഭിന്നമായി, നവീനശിലായുഗത്തിലേയ്ക്ക് ഒരേയൊരു മനുഷ്യ വർഗ്ഗമേ (ഹോമോ സാപിയൻസ് സാപിയൻസ്) എത്തിയുള്ളൂ.
Saturday, August 12, 2017
Old post of 22/07/2015 Updated on 13/08/2016
ശിലായുഗം
ചരിത്രാതീത യൂറോപ്പിലെപോലെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്.
ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 200,000 നുമിടക്കുള്ള
വർഷങ്ങളിലാണ് മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ്
പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണ്
ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന
ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.
മദ്ധ്യ ഇന്ത്യയിലെ നർമ്മദാ തടത്തിൽ നിന്നു ലഭിച്ച ഹോമോ എറെക്ടസിന്റെ ഒറ്റപ്പെട്ട അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ മദ്ധ്യ പ്ലീസ്റ്റോസ്റ്റീൻ കാലഘട്ടം മുതൽ തന്നെ, 200,000 മുതൽ 500,000 വർഷങ്ങൾക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്.. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മീസോലിത്തിക്ക്
കാലഘട്ടം ഏകദേശം 30,000 വർഷങ്ങൾക്കു മുൻപ് തുടങ്ങി, 25,000 വർഷത്തോളം
നീണ്ടുനിന്നു. ആധുനിക മനുഷ്യർ ഉപഭൂഖണ്ഡത്തിൽ വാസമുറപ്പിച്ചത് അവസാനത്തെ ഹിമയുഗത്തിന്റെ അവസാനത്തോടെ, ഏകദേശം 12,000 വർഷങ്ങൾക്കു മുൻപാണെന്ന് അനുമാനിക്കുന്നു.
ദക്ഷിണേന്ത്യയിൽ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം
ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ പേറി കല്ലു കൊണ്ടുള്ള ആയുധങ്ങൾ
നിർമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങൾ
നിർമ്മിച്ചിരുന്നു. ഇതിന് മദ്രാസ് വ്യവസായം എന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ
വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ
യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം
കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ
സാപിയെൻസ്)നേരിട്ടുള്ള തെളിവുകൾ ലഭിക്കുകയുണ്ടായി.
ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ
പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം
രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ
ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ
നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം
മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ
ഉപയോഗിക്കപ്പെട്ടിരുന്നു.
5-)ം സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയിൽ കൃഷി ശാസ്ത്രീയമായി
വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം കൃഷിയുടെ
ലക്ഷണങ്ങൾ നാലാം സഹസ്രാബ്ദത്തിലേതായാണ് കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങൾ
ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങൾ വരണ്ടുണങ്ങിയ
മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികൾ കൊണ്ട് സമ്പന്നമായ
ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങൾ ഇവിടെ ഉയർന്നു വന്നു. ഇവിടത്തെ ജനങ്ങൾ
പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വർഗ്ഗങ്ങളിൽ
നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച വ്യത്യസ്തമായ മൺപാത്രങ്ങൾ
ഇതിനു തെളിവാണ്. ഈ കുടിയിരിപ്പുകൾ തീരെ ചെറുത്(ഏക്കറുകൾ മാത്രം) ആയിരുന്നു
എങ്കിലും അവർ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന
സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഉയർന്നതായും കണ്ടെത്തി.
വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങൾ 9,000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ മദ്ധ്യപ്രദേശിലെ ഭീംബെട്ക ശിലാഗൃഹങ്ങളിൽ ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാല നിയോലിത്തിക്ക് സംസ്കാരത്തെ മേർഘഡ് കണ്ടുപിടിത്തങ്ങൾ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതൽ). ഇത് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിലാണ്. ഘാംബട്ട് ഉൾക്കടലിൽ പൂണ്ടുകിടക്കുന്ന രീതിയിലും നിയോലിത്തിക്ക് സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് റേഡിയോകാർബൺ കാലനിർണ്ണയ പ്രകാരം ക്രി.മു 7500 വരെ പഴക്കം നിർണ്ണയിക്കുന്നു.പിൽക്കാല നിയോലിത്തിക്ക് സംസ്കാരങ്ങൾ സിന്ധൂനദീതട പ്രദേശത്ത് ക്രി.മു. 6000 മുതൽ ക്രി.മു. 2000 വരെയും, തെക്കേ ഇന്ത്യയിൽ ക്രി.മു. 2800-നും 1200-നും ഇടയ്ക്കും നിലനിന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് പാകിസ്താൻ നിലനിൽക്കുന്ന ഭൂഭാഗത്ത് രണ്ട്
ദശലക്ഷം വർഷങ്ങളെങ്കിലും തുടർച്ചയായി മനുഷ്യവാസമുണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തിൽ തെക്കേ ഏഷ്യയിലെ ഏറ്റവും പഴയ മനുഷ്യവാസ കേന്ദ്രങ്ങളിൽ ചിലതും, തെക്കേ ഏഷ്യയിലെ പ്രധാന നാഗരികതകളിൽ ചിലതും ഉൾപ്പെടുന്നു.
പാകിസ്താനിലെ ആദ്യ പുരാവസ്തു ഖനന സ്ഥലം സോവൻ നദീതടത്തിലെ പാലിയോലിത്തിക് ഹോമിനിഡ് സ്ഥലമാണ്. ഗ്രാമീണജീവിതം ആരംഭിച്ചത് മേർഗഡിലെ നവീന ശിലായുഗ സ്ഥലത്താണ് പ്രദേശത്തെ ആദ്യത്തെ നാഗരികത സിന്ധൂ നദീതട സംസ്കാരം ആയിരുന്നു ഇതിലെ പ്രധാന നഗരങ്ങൾ മോഹൻജൊ ദാരോ, ഹാരപ്പ. എന്നിവയായിരുന്നു.
വെങ്കലയുഗം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ക്രി.മു. 3300-നു അടുപ്പിച്ച് സിന്ധൂ നദീതട സംസ്കാരത്തോടെയാണ്. പുരാതനമായ സിന്ധൂ നദിയുടെ തടത്തിൽ വസിച്ചിരുന്ന ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.
സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതൽ ക്രി.മു. 1900
വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ നാഗരിക സംസ്കാരത്തിന്റെ തുടക്കം
കുറിച്ചു. ഈ പുരാതന സംസ്കാരത്തിൽ ഹാരപ്പ, മോഹൻജൊ-ദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു (ആധുനിക പാകിസ്താനിലെ), ധോളവിര, (ആധുനിക ഇന്ത്യയിലെ) ലോഥൽ. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം ഘാഗ്ഗർ-ഹക്ര നദീ തടം, the ഗംഗാ-യമുനാ ദൊവാബ്, ഗുജറാത്ത്, വടക്കേ അഫ്ഗാനിസ്ഥാൻ. എന്നിവിടങ്ങൾ വരെ വ്യാപിച്ചു.
ഇഷ്ടികകൊണ്ട് നിർമ്മിച്ച നഗരങ്ങൾ, പാതയോരത്തുള്ള അഴുക്കുചാൽ സംവിധാനം,
പല നിലകളുള്ള വീടുകൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഈ സംസ്കൃതി. പ്രധാന ജനവാസ
കേന്ദ്രങ്ങളിൽ ഹാരപ്പ, മോഹൻജൊ ദാരോ, ധോളവിര, ഗനേരിവാല, ലോഥാൽ, കാളിബങ്കൻ, രാഖിഗർഹി
എന്നിവ ഉൾപ്പെടുന്നു. ചില ഭൌമശാസ്ത്ര പ്രതികൂലനങ്ങളും കാലാവസ്ഥാ മാറ്റവും
ക്രമേണയുള്ള വനം നഷ്ടപ്പെടലിലേയ്ക്കു നയിച്ചെന്നും ഇത് നാഗരികതയുടെ
പതനത്തിനു കാരണമായി എന്നും വിശ്വസിക്കപ്പെടുന്നു. സിന്ധൂ നദീതട നാഗരികതയുടെ
ക്ഷയം നഗര സമൂഹങ്ങളുടെ തകർച്ചയ്ക്കും നഗര ജീവിതത്തിന്റെ അടയാളങ്ങളായ
സീലുകളുടെ ഉപയോഗം, അക്ഷരങ്ങളുടെ ഉപയോഗം എന്നിവയുടെ നാശത്തിനും കാരണമായി
ഇരുമ്പു യുഗം
ഇന്ത്യയിലെ ഇരുമ്പുയുഗം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇരുമ്പു യുഗം പിൽക്കാല ഹാരപ്പൻ (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് സിന്ധൂ നദീതട സംസ്കാരത്തിലെ അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്കൃതികൾ ഗംഗാതടത്തിനു കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ വടക്കേ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം എന്നുവിളിക്കുന്നു.
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹല്ലൂരിൽ ആണ്.
Thursday, August 10, 2017
മലയാള മനോരമ - അക്ഷരക്കളരി തുടങ്ങി
മലയാള മനോരമ - ഇന്ന് അക്ഷരക്കളരി തുടങ്ങി
ഇന്ന് രാവിലെ പള്ളം ഗവ.യു.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോൺസൺ ഡാനിയേലിന് മലയാള മനോരമ ദിനപ്പത്രത്തിന്റെ കോപ്പി കൈമാറി അറയ്ക്കത്തറ ഗ്രൂപ്പ് മാനേജിങ് പാർട്ണർ ടിറ്റോ ജേക്കബ് നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് വി.എസ് .ബിജുഷ്, അറയ്ക്കത്തറ ഫാക്ടറി മാനേജർ എം.എൻ.അഭിലാഷ്, മനോരമ പള്ളം ഏജന്റ് രഞ്ജി, സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ പള്ളം ഗവ.യു.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോൺസൺ ഡാനിയേലിന് മലയാള മനോരമ ദിനപ്പത്രത്തിന്റെ കോപ്പി കൈമാറി അറയ്ക്കത്തറ ഗ്രൂപ്പ് മാനേജിങ് പാർട്ണർ ടിറ്റോ ജേക്കബ് നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് വി.എസ് .ബിജുഷ്, അറയ്ക്കത്തറ ഫാക്ടറി മാനേജർ എം.എൻ.അഭിലാഷ്, മനോരമ പള്ളം ഏജന്റ് രഞ്ജി, സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു.
Wednesday, August 9, 2017
.ഇനിയൊരു യുദ്ധം വേണ്ടാ..... നാഗസാക്കി ദിനം ... ഒരു അനുസ്മരണം
നാഗസാക്കി ദിനം ... ഒരു അനുസ്മരണം
Nagazaakki <<< Press Here
Nagazaakki <<< Press Here
രാവിലെ അസ്സംബ്ലിയിൽ കുട്ടികൾ നാഗസാക്കിയിൽ കത്തിയമർന്ന ജനതയെ അനുസ്മരിച്ചു.ഇനിയൊരു യുദ്ധം വേണ്ടായെന്നു കുട്ടികൾ ഒത്തു ചേർന്ന് ദൃഢപ്രതിജ്ഞയെടുത്തു.അധ്യാപകരും കുട്ടികളും ചേർന്ന് നിർമ്മിച്ച കടലാസ്സ് കൊറ്റികളെ അവർ മുറ്റത്തെ നെല്ലിമരത്തിൽ തൂക്കി .. അണുബോംബ് വർഷത്തിൽ എരിഞ്ഞടങ്ങിയ ജനതയുടെ സ്മരണയിൽ കുട്ടികൾ മൗനികളായി....
ഹെഡ്മാസ്റ്റർ ജോൺസൺ ഡാനിയേൽ നെല്ലിമരത്തിൽ കൊറ്റിയെ കെട്ടുന്നു.
ലേഖനങ്ങൾ വായിച്ചവതരിപ്പിക്കുന്ന കുട്ടികൾ
ലേഖനങ്ങൾ വായിച്ചവതരിപ്പിക്കുന്ന കുട്ടികൾ
ലേഖനങ്ങൾ വായിച്ചവതരിപ്പിക്കുന്ന കുട്ടികൾ
ലേഖനങ്ങൾ വായിച്ചവതരിപ്പിക്കുന്ന കുട്ടികൾ
ലേഖനങ്ങൾ വായിച്ചവതരിപ്പിക്കുന്ന കുട്ടികൾ
ലേഖനങ്ങൾ വായിച്ചവതരിപ്പിക്കുന്ന കുട്ടികൾ
Tuesday, August 8, 2017
ഓഗസ്റ്റ് പ്രസ്ഥാനം/ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം August 9
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം).
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ
വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ
ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്.
ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ
ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു
നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന്
വ്യക്തമായി നിർവ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല. കമ്മീഷൻ നൽകാൻ തയ്യാറായ
പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും
അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.
സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ്
സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ
പ്രസ്ഥാനം ആരംഭിച്ചു.
സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ്
സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ്
ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ
ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ
(ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും
കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു
മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും
പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി
വന്നു.
രണ്ടാം ലോകമഹായുദ്ധവും ഇന്ത്യയുടെ നിലപാടും
രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗഭാക്കാക്കിയതിന് ബ്രിട്ടനോട് ഇന്ത്യയിലെ ദേശീയനേതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ പ്രതിഷേധം ബ്രിട്ടനെ അവർ നേരിട്ടറിയിച്ചു. മുസ്ലിം ലീഗ് യുദ്ധത്തെ പിന്തുണച്ചെങ്കിലും, കോൺഗ്രസ്സ് അതിനു തയ്യാറായില്ല. കോൺഗ്രസ്സിന്റെ വാർദ്ധാ സമ്മേളനത്തിൽവെച്ച് ഫാസിസത്തിനോടു ചെയ്യുന്ന യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിച്ചു. എന്നാൽ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് ഇതിനുപകരമായി ഇന്ത്യ ചോദിച്ചത്. സുഭാസ് ചന്ദ്രബോസിനെപ്പോലുള്ള നേതാക്കൾ യുദ്ധം സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് യുദ്ധത്തിൽ ചേരാൻ വിസമ്മതിക്കുകയായിരുന്നു. ബ്രിട്ടനെ ഇന്ത്യയുടെ മണ്ണിൽ നിന്നും പുറത്താക്കാൻ ഇതൊരു സുവർണ്ണാവസരമാണെന്നതായിരുന്നു സുഭാസ് ചന്ദ്രബോസിന്റെ നിലപാട്. ഗാന്ധിജി ഈയൊരു തീരുമാനത്തിനെതിരായിരുന്നു. ബ്രിട്ടന്റെ ചാരത്തിൽനിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യക്ക് ആവശ്യമില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് പിന്നീട് ഗാന്ധിജിയും ഇതിനെ പിന്തുണക്കുകയുണ്ടായി. സുഭാസ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി ജപ്പാനോടു കൂടി ചേർന്ന് ബ്രിട്ടനെതിരേ ഗറില്ലായുദ്ധം നടത്തി.
भारत छोड़ो आन्दोलन
भारत छोड़ो आन्दोलन विश्वविख्यात काकोरी काण्ड के ठीक सत्रह साल बाद भारतीय स्वतंत्रता संग्राम के दौरान ९ अगस्त सन १९४२ को गांधीजी के आह्वान पर समूचे देश में एक साथ आरम्भ हुआ। यह भारत को तुरन्त आजाद करने के लिये अंग्रेजी शासन के विरुद्ध एक सविनय अवज्ञा आन्दोलन था। क्रिप्स मिशन की विफ़लता के बाद महात्मा गाँधी ने ब्रिटिश शासन के खिलाफ़ अपना तीसरा बड़ा आंदोलन छेड़ने का फ़ैसला लिया। 8 अगस्त 1942 की शाम को बम्बई में अखिल भारतीय काँगेस कमेटी के बम्बई सत्र में 'अंग्रेजों भारत छोड़ो' का नाम दिया गया था। हालांकि गाँधी जी को फ़ौरन गिरफ़्तार कर लिया गया था लेकिन देश भर के युवा कार्यकर्ता हड़तालों और तोड़फ़ोड़ की कार्रवाइयों के जरिए आंदोलन चलाते रहे। कांग्रेस में जयप्रकाश नारायण जैसे समाजवादी सदस्य भूमिगत प्रतिरोधि गतिविधियों में सबसे ज्यादा सक्रिय थे। पश्चिम में सतारा और पूर्व में मेदिनीपुर जैसे कई जिलों में स्वतंत्र सरकार, प्रतिसरकार की स्थापना कर दी गई थी। अंग्रेजों ने आंदोलन के प्रति काफ़ी सख्त रवैया अपनाया फ़िर भी इस विद्रोह को दबाने में सरकार को साल भर से ज्यादा समय लग गया।
"मरो नहीं, मारो!" का नारा १९४२ में लालबहादुर शास्त्री ने दिया जिसने क्रान्ति की दावानल को पूरे देश में प्रचण्ड किया।
इतिहास
दूसरे विश्व युद्ध में इंग्लैण्ड को बुरी तरह उलझता देख जैसे ही नेताजी ने आजाद हिन्द फौज को "दिल्ली चलो" का नारा दिया, गान्धी जी ने मौके की नजाकत को भाँपते हुए ८ अगस्त १९४२ की रात में ही बम्बई से अँग्रेजों को "भारत छोड़ो" व भारतीयों को "करो या मरो" का आदेश जारी किया और सरकारी सुरक्षा में यरवदा पुणे स्थित आगा खान पैलेस में चले गये। ९ अगस्त १९४२ के दिन इस आन्दोलन को लालबहादुर शास्त्री सरीखे एक छोटे से व्यक्ति ने प्रचण्ड रूप दे दिया। १९ अगस्त,१९४२ को शास्त्री जी गिरफ्तार हो गये। ९ अगस्त १९२५ को ब्रिटिश सरकार का तख्ता पलटने के उद्देश्य से 'बिस्मिल' के नेतृत्व में हिन्दुस्तान प्रजातन्त्र संघ के दस जुझारू कार्यकर्ताओं ने काकोरी काण्ड किया था जिसकी यादगार ताजा रखने के लिये पूरे देश में प्रतिवर्ष ९ अगस्त को "काकोरी काण्ड स्मृति-दिवस" मनाने की परम्परा भगत सिंह ने प्रारम्भ कर दी थी और इस दिन बहुत बड़ी संख्या में नौजवान एकत्र होते थे। गान्धी जी ने एक सोची-समझी रणनीति के तहत ९ अगस्त १९४२ का दिन चुना था।९ अगस्त १९४२ को दिन निकलने से पहले ही काँग्रेस वर्किंग कमेटी के सभी सदस्य गिरफ्तार हो चुके थे और काँग्रेस को गैरकानूनी संस्था घोषित कर दिया गया। गान्धी जी के साथ भारत कोकिला सरोजिनी नायडू को यरवदा पुणे के आगा खान पैलेस में, डॉ॰ राजेन्द्र प्रसाद को पटना जेल व अन्य सभी सदस्यों को अहमदनगर के किले में नजरबन्द किया गया था। सरकारी आँकड़ों के अनुसार इस जनान्दोलन में ९४० लोग मारे गये, १६३० घायल हुए,१८००० डी० आई० आर० में नजरबन्द हुए तथा ६०२२९ गिरफ्तार हुए। आन्दोलन को कुचलने के ये आँकड़े दिल्ली की सेण्ट्रल असेम्बली में ऑनरेबुल होम मेम्बर ने पेश किये थे।
Quit India Movement
The Quit India Movement (Hindi: भारत छोड़ो आन्दोलन Bhārat Chhodho Āndolan), or the India August Movement (August Kranti), was a civil disobedience movement launched at the Bombay session of the All-India Congress Committee or more simply by Mohandas Karamchand Gandhi (Mahatma Gandhi) on 8 August 1942, during World War II, demanding an end to British Rule of India.The Cripps Mission had failed, and on 8 August 1942, Gandhi made a call to Do or Die in his Quit India speech delivered in Mumbai at the Gowalia Tank Maidan. The All-India Congress Committee
launched a mass protest demanding what Gandhi called "An Orderly
British Withdrawal" from India. Even though it was wartime, the British
were prepared to act. Almost the entire leadership of the INC was imprisoned without trial within hours of Gandhi's speech. Most spent the rest of the war in prison and out of contact with the masses. The British had the support of the Viceroy's Council (which had a majority of Indians), of the All India Muslim League, the princely states, the Indian Imperial Police, the British Indian Army and the Indian Civil Service.
Many Indian businessmen profiting from heavy wartime spending did not
support Quit India. Many students paid more attention to Subhas Chandra Bose, who was in exile and supporting the Axis Powers. The only outside support came from the Americans, as President Franklin D. Roosevelt pressured Prime Minister Winston Churchill to give in to some of the Indian demands. The Quit India campaign was effectively crushed.The British refused to grant immediate independence, saying it could
happen only after the war against the Axis powers had ended.
Subscribe to:
Posts (Atom)
School Protection Committee 2021
Members