ശിലായുഗം
ചരിത്രാതീത യൂറോപ്പിലെപോലെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്.
ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 200,000 നുമിടക്കുള്ള
വർഷങ്ങളിലാണ് മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ്
പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണ്
ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന
ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.
മദ്ധ്യ ഇന്ത്യയിലെ നർമ്മദാ തടത്തിൽ നിന്നു ലഭിച്ച ഹോമോ എറെക്ടസിന്റെ ഒറ്റപ്പെട്ട അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ മദ്ധ്യ പ്ലീസ്റ്റോസ്റ്റീൻ കാലഘട്ടം മുതൽ തന്നെ, 200,000 മുതൽ 500,000 വർഷങ്ങൾക്ക് ഇടയ്ക്ക്, ജനവാസം ഉണ്ടായിരുന്നിരിക്കാം എന്നാണ്.. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മീസോലിത്തിക്ക്
കാലഘട്ടം ഏകദേശം 30,000 വർഷങ്ങൾക്കു മുൻപ് തുടങ്ങി, 25,000 വർഷത്തോളം
നീണ്ടുനിന്നു. ആധുനിക മനുഷ്യർ ഉപഭൂഖണ്ഡത്തിൽ വാസമുറപ്പിച്ചത് അവസാനത്തെ ഹിമയുഗത്തിന്റെ അവസാനത്തോടെ, ഏകദേശം 12,000 വർഷങ്ങൾക്കു മുൻപാണെന്ന് അനുമാനിക്കുന്നു.
ദക്ഷിണേന്ത്യയിൽ ഏതാണ്ടിതേ സമയത്ത് തന്നെ മറ്റൊരു സംസ്കാരം
ഉടലെടുത്തിരുന്നതിന്റെ ലക്ഷണങ്ങൾ പേറി കല്ലു കൊണ്ടുള്ള ആയുധങ്ങൾ
നിർമ്മിക്കുന്ന വ്യവസായം നിലനിന്നിരുന്നു. ഇവിടെ കന്മഴു പോലുള്ള ആയുധങ്ങൾ
നിർമ്മിച്ചിരുന്നു. ഇതിന് മദ്രാസ് വ്യവസായം എന്നാണ് പുരാവസ്തുശാസ്ത്രജ്ഞർ
വിളിക്കുന്നത്. ഈ മദ്രാസ് വ്യവസായത്തിൻ ആഫ്രിക്കയിലെയും പടിഞ്ഞാറൻ
യൂറോപ്പിലും നിലനിന്നിരുന്ന സമാനവ്യവസായകേന്ദങ്ങളുമായും ബന്ധം
കണ്ടിട്ടുണ്ട്. ഇവിടെ നിന്നെല്ലാം (മദ്രാസ് ഒഴികെ) ആധുനികമനുഷ്യന്റെ (ഹോമോ
സാപിയെൻസ്)നേരിട്ടുള്ള തെളിവുകൾ ലഭിക്കുകയുണ്ടായി.
ഈ മനുഷ്യർ പ്രകൃതിയുമായി മല്ലിടാനുള്ള കഴിവുകളെ കൂടുതൽ
പരിപോഷിപ്പിച്ചുകൊണ്ട് ഇവിടങ്ങളിൽ ജീവിച്ചുവന്നു. ചെറുശിലകളെ ഇഷ്ടാനിഷ്ടം
രൂപപ്പെടുത്താനും അമ്പുകളുടേയും മറ്റായുധങ്ങളുടേയും മുനയിൽ ഇവ
ഘടിപ്പിക്കാനും അവർ പഠിച്ചു. ഇത്തരം ആയുധങ്ങൾ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ
നിന്ന് ലഭിച്ചിട്ടുണ്ട്. ഡക്കാനിൽ ഇത്തരം ശിലായുധങ്ങൾക്കൊപ്പം
മിനുസപ്പെടുത്തിയ കന്മഴുവും ലഭിക്കുകയുണ്ടായി. ഇവ അയോയുഗം വരെ
ഉപയോഗിക്കപ്പെട്ടിരുന്നു.
5-)ം സഹസ്രാബ്ദത്തിലേ മദ്ധ്യപൂര്വേഷ്യയിൽ കൃഷി ശാസ്ത്രീയമായി
വികസിച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം കൃഷിയുടെ
ലക്ഷണങ്ങൾ നാലാം സഹസ്രാബ്ദത്തിലേതായാണ് കരുതുന്നത്. ഇത്തരം കൃഷിഗ്രാമങ്ങൾ
ബലൂചിസ്ഥാനിലും സിന്ദിലും കണ്ടെത്തി. ഇന്ന് ഈ പ്രദേശങ്ങൾ വരണ്ടുണങ്ങിയ
മരുപ്രദേശങ്ങളാണെങ്കിലും അക്കാലത്ത് നദികൾ കൊണ്ട് സമ്പന്നമായ
ഘോരവനമായിരുന്നു. നിരവധി ഗ്രാമങ്ങൾ ഇവിടെ ഉയർന്നു വന്നു. ഇവിടത്തെ ജനങ്ങൾ
പക്ഷെ ഒരു ഗോത്രത്തിലുള്ളവരായിരുന്നില്ല, മറിച്ച് വിവിധ വർഗ്ഗങ്ങളിൽ
നിന്നുള്ളവരായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് ലഭിച്ച വ്യത്യസ്തമായ മൺപാത്രങ്ങൾ
ഇതിനു തെളിവാണ്. ഈ കുടിയിരിപ്പുകൾ തീരെ ചെറുത്(ഏക്കറുകൾ മാത്രം) ആയിരുന്നു
എങ്കിലും അവർ ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുടെ നിലവാരം സമാന
സംസ്കാരങ്ങളുടേതുമായി താരതമ്യപ്പെടുത്തിയാൽ വളരെ ഉയർന്നതായും കണ്ടെത്തി.
വ്യക്തമായ ആദ്യത്തെ സ്ഥിര വാസസ്ഥലങ്ങൾ 9,000 വർഷങ്ങൾക്കു മുൻപ് ഇന്നത്തെ മദ്ധ്യപ്രദേശിലെ ഭീംബെട്ക ശിലാഗൃഹങ്ങളിൽ ആണ്. തെക്കേ ഏഷ്യയിലെ ആദ്യകാല നിയോലിത്തിക്ക് സംസ്കാരത്തെ മേർഘഡ് കണ്ടുപിടിത്തങ്ങൾ പ്രതിനിധീകരിക്കുന്നു (ക്രി.മു. 7000 മുതൽ). ഇത് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിലാണ്. ഘാംബട്ട് ഉൾക്കടലിൽ പൂണ്ടുകിടക്കുന്ന രീതിയിലും നിയോലിത്തിക്ക് സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് - ഇവയ്ക്ക് റേഡിയോകാർബൺ കാലനിർണ്ണയ പ്രകാരം ക്രി.മു 7500 വരെ പഴക്കം നിർണ്ണയിക്കുന്നു.പിൽക്കാല നിയോലിത്തിക്ക് സംസ്കാരങ്ങൾ സിന്ധൂനദീതട പ്രദേശത്ത് ക്രി.മു. 6000 മുതൽ ക്രി.മു. 2000 വരെയും, തെക്കേ ഇന്ത്യയിൽ ക്രി.മു. 2800-നും 1200-നും ഇടയ്ക്കും നിലനിന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ന് പാകിസ്താൻ നിലനിൽക്കുന്ന ഭൂഭാഗത്ത് രണ്ട്
ദശലക്ഷം വർഷങ്ങളെങ്കിലും തുടർച്ചയായി മനുഷ്യവാസമുണ്ടായിരുന്നു. ഈ പ്രദേശത്തിന്റെ പ്രാചീന ചരിത്രത്തിൽ തെക്കേ ഏഷ്യയിലെ ഏറ്റവും പഴയ മനുഷ്യവാസ കേന്ദ്രങ്ങളിൽ ചിലതും, തെക്കേ ഏഷ്യയിലെ പ്രധാന നാഗരികതകളിൽ ചിലതും ഉൾപ്പെടുന്നു.
പാകിസ്താനിലെ ആദ്യ പുരാവസ്തു ഖനന സ്ഥലം സോവൻ നദീതടത്തിലെ പാലിയോലിത്തിക് ഹോമിനിഡ് സ്ഥലമാണ്. ഗ്രാമീണജീവിതം ആരംഭിച്ചത് മേർഗഡിലെ നവീന ശിലായുഗ സ്ഥലത്താണ് പ്രദേശത്തെ ആദ്യത്തെ നാഗരികത സിന്ധൂ നദീതട സംസ്കാരം ആയിരുന്നു ഇതിലെ പ്രധാന നഗരങ്ങൾ മോഹൻജൊ ദാരോ, ഹാരപ്പ. എന്നിവയായിരുന്നു.
വെങ്കലയുഗം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ക്രി.മു. 3300-നു അടുപ്പിച്ച് സിന്ധൂ നദീതട സംസ്കാരത്തോടെയാണ്. പുരാതനമായ സിന്ധൂ നദിയുടെ തടത്തിൽ വസിച്ചിരുന്ന ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.
സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് ക്രി.മു. 2600 മുതൽ ക്രി.മു. 1900
വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ നാഗരിക സംസ്കാരത്തിന്റെ തുടക്കം
കുറിച്ചു. ഈ പുരാതന സംസ്കാരത്തിൽ ഹാരപ്പ, മോഹൻജൊ-ദാരോ തുടങ്ങിയ നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു (ആധുനിക പാകിസ്താനിലെ), ധോളവിര, (ആധുനിക ഇന്ത്യയിലെ) ലോഥൽ. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം ഘാഗ്ഗർ-ഹക്ര നദീ തടം, the ഗംഗാ-യമുനാ ദൊവാബ്, ഗുജറാത്ത്, വടക്കേ അഫ്ഗാനിസ്ഥാൻ. എന്നിവിടങ്ങൾ വരെ വ്യാപിച്ചു.
ഇഷ്ടികകൊണ്ട് നിർമ്മിച്ച നഗരങ്ങൾ, പാതയോരത്തുള്ള അഴുക്കുചാൽ സംവിധാനം,
പല നിലകളുള്ള വീടുകൾ എന്നിവയ്ക്ക് പ്രശസ്തമാണ് ഈ സംസ്കൃതി. പ്രധാന ജനവാസ
കേന്ദ്രങ്ങളിൽ ഹാരപ്പ, മോഹൻജൊ ദാരോ, ധോളവിര, ഗനേരിവാല, ലോഥാൽ, കാളിബങ്കൻ, രാഖിഗർഹി
എന്നിവ ഉൾപ്പെടുന്നു. ചില ഭൌമശാസ്ത്ര പ്രതികൂലനങ്ങളും കാലാവസ്ഥാ മാറ്റവും
ക്രമേണയുള്ള വനം നഷ്ടപ്പെടലിലേയ്ക്കു നയിച്ചെന്നും ഇത് നാഗരികതയുടെ
പതനത്തിനു കാരണമായി എന്നും വിശ്വസിക്കപ്പെടുന്നു. സിന്ധൂ നദീതട നാഗരികതയുടെ
ക്ഷയം നഗര സമൂഹങ്ങളുടെ തകർച്ചയ്ക്കും നഗര ജീവിതത്തിന്റെ അടയാളങ്ങളായ
സീലുകളുടെ ഉപയോഗം, അക്ഷരങ്ങളുടെ ഉപയോഗം എന്നിവയുടെ നാശത്തിനും കാരണമായി
ഇരുമ്പു യുഗം
ഇന്ത്യയിലെ ഇരുമ്പുയുഗം
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇരുമ്പു യുഗം പിൽക്കാല ഹാരപ്പൻ (ശ്മശാന എച്ച്) സംസ്കാരത്തെ പിന്തുടരുന്നു, ഇത് സിന്ധൂ നദീതട സംസ്കാരത്തിലെ അവസാന പാദമായി അറിയപ്പെടുന്നു. ഈ കാലത്ത് പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സംസ്കൃതികൾ ഗംഗാതടത്തിനു കുറുകേ തെക്കോട്ട് വ്യാപിച്ചു. ഈ കാരണം കൊണ്ട് ഇരുമ്പു യുഗത്തിനു പിന്നാലെ വടക്കേ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ രൂപപ്പെട്ട സംസ്കാരത്തിനെ ഇന്തോ-ഗംഗേറ്റിക് പാരമ്പര്യം എന്നുവിളിക്കുന്നു.
തെക്കേ ഇന്ത്യയിലെ ഏറ്റവും പുരാതന ഇരുമ്പുയുഗ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഹല്ലൂരിൽ ആണ്.
No comments:
Post a Comment