“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, January 21, 2016

ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

Untitled-1
അനിമേഷന്‍ സിനിമകളെ വെല്ലുന്നതരത്തില്‍  നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്‌നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്. നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും, സമ്പുഷ്ട്ടമായ ഈ ഭൂപ്രദേശം വിനോദ സഞ്ചരികള്‍ക്ക് വലിയോരാകര്‍ഷണം തന്നെയാണ്.

പച്ചപ്പും, മുത്തുമണികള്‍ വാരികൂട്ടിയപോലുള്ള കുന്നുകളും, അരുവിയും അങ്ങനെ ഒരുപാട് വിസ്മയങ്ങള്‍ പ്രകൃതി ഈ ഗുഹക്കുള്ളില്‍ മനുഷ്യനായി കരുതി വെച്ചിരിക്കുന്നു. 2009 ഓടെ കണ്ടെത്തിയ ഈ ഗുഹയിലൂടെ ഒരു സാഹസിക യാത്ര ആരും കൊതിച്ചുപോകുന്ന ഒന്നുതന്നെയാണ്.

2013 ല്‍ ആദ്യത്തെ വിനോദ സഞ്ചാരസംഘം ഇവടെത്തപ്പെട്ടതോടെ പുറംലോകം, ഹാംഗ് സോന്‍ ദൂംഗിനെക്കുറിച്ച് അറിഞ്ഞുതുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ ഗുഹ എന്നറിയപ്പെടുന്ന ഹാംഗ് സോന്‍ ദൂംഗ് വിയറ്റ്‌നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. ‘പര്‍വ്വതപ്രവാഹ ഗുഹ’ എന്നര്‍ത്ഥം വരുന്ന ഹാംഗ് സോന്‍ ദൂംഗ് അതിന്റെ ഏറ്റവും വിശാലമായ ഭാഗത്തിന് ഏകദേശം 200 മീറ്ററിലധികം ഉയരവും 150 മീറ്ററോളം വീതിയിലും 5 കിലോമീറ്ററിലധികം നീളവുമാണ്. എന്നാല്‍ മൊത്തത്തില്‍ ഈ ഗുഹക്ക് ഒന്‍പത് കിലോമീറ്ററോളം നീളമുണ്ട്.


വിയറ്റ്നാമിലെക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളും, വിമാനനിരക്കുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശ്ശിക്കുക..

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS