“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, January 26, 2016

ജനുവരി 26 റിപ്പബ്ലിക് ദിനം


സ്കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ പറ്റുന്ന രണ്ടു ദിവസങ്ങള്‍ ഏതൊക്കെയാണ്? ഒന്ന് സ്വാതന്ത്ര്യദിനമായ ആഗ്സ്റ്റ്-15. രണ്ട് റിപ്പബ്ലിക് ദിനമായ ജനുവരി-26. വരുന്ന ചൊവ്വാഴ്ച ഇന്ത്യയുടെ അറുപത്താറാമത് റിപ്പബ്ലിക് ദിനമാണ്. സ്വാതന്ത്ര്യദിനത്തേക്കാള്‍ പ്രാധാന്യം റിപ്പബ്ലിക് ദിനത്തിന് ലഭിക്കുന്നുണ്ട്. എന്താണ് റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകത? നമ്മുക്ക് പരിശോധിക്കാം.

1950 ജനുവരി-26 ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ സ്മരണ പുതുക്കാനാണ് എല്ല്ലാ വര്‍ഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അന്നാണ് ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്. അപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നും, ആഗസ്റ്റ്-15 ന് അല്ലേ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്. ശരിയാണ്,ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആഗസ്റ്റ്-15 നാണ്. എന്നാല്‍ അന്ന് നമുക്ക് സ്വന്തമായ ഭരണഘടനയില്ലായിരുന്നു. 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് പരിഷ്കരിച്ചു കൊണ്ടാണ് അന്ന് ഭരണം നടന്നത്. സ്വാതന്ത്ര്യവും, പരമാധികാരവും ജനങ്ങളിലേക്കെത്താന്‍ നമുക്ക് സ്വന്തമായ ഭരണഘടന വേണമെന്ന് ഭരണകര്‍ത്താക്കള്‍ക്ക് മനസ്സിലായി. അങ്ങനെയാണ് 1947 ആഗ്സ്റ്റ് 29-ന് ഭരണഘടന തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. ഡോ:ബി.ആര്‍.അംബേദ്കര്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ .

ഭരണഘടനയുടെ ഒരു കരട് രൂപം 1947 നവംബര്‍ 4-ന് കമ്മിറ്റി അന്നത്തെ constituent അസംബ്ലിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസംബ്ലി തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മേളിച്ചു.ഒടുവില്‍ കരടു രൂപത്തില്‍ നിന്നും ചില മാറ്റങ്ങളോടെ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് അസംബ്ലി അംഗീകരിച്ചത്. 1950 ജനുവരി 24-നായിരുന്നു ഇത്. രണ്ടു ദിവസത്തിനു ശേഷം , അതായത് ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നു. ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒപ്പിട്ടു. അങ്ങനെ 1950 ജനുവരി 26-ന് ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രപദവിയിലേക്ക് വന്നു. അതായത് ഒരു റിപ്പബ്ലിക് രാജ്യമായി മാറി. ജനങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന ഭരണത്തലവന്മാരാല്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ഭരണം നടത്തുന്ന രാജ്യമെന്നര്‍ത്ഥം. ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ടാണ് എല്ലാ കൊല്ലവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം വിപുലമായി നാം ആഘോഷിക്കുന്നത്.
എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍...!

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS