“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, January 30, 2016

കുട്ടികൾക്കായി ചിത്രരചനാ - പെയിന്റിങ്ങ് മത്സര ങ്ങൾ

ഫെബ്രുവരി 1 തിങ്കളാഴ്ച  അഖില കേരള ബാലജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ 12 വരെ പള്ളം ഗവ.യു.പി.സ്കൂളിലെ കുട്ടികൾക്കായി ചിത്രരചനാ -  പെയിന്റിങ്ങ് മത്സരങ്ങൾ നടത്തപ്പെട്ടു.തുടർന്ന് ബാലജന സഖ്യം പ്രവർത്തന ഉദ്ഘാടനവും നടത്തപ്പെട്ടു.

2 മണിക്ക് ഈ വർഷത്തെ കായിക മത്സരങ്ങളും നടത്തപ്പെട്ടു.
photos (Click Here)

Friday, January 29, 2016

News

30-01-2016 ശനിയാഴ്ച 26 ബുധനാഴ്ചത്തെ timetable  അനുസരിച്ച് ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.

ജനുവരി മാസത്തിലെ ദിനങ്ങൾ

  • ജനുവരി 1 - ആഗോളകുടുംബദിനം
  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജനുവരി 9 - ദേശീയ പ്രവാസി ദിനം
  • ജനുവരി 10 - ലോകചിരിദിനം
  • ജനുവരി 12 - ദേശീയ യുവജനദിനം
  • ജനുവരി 15 - ദേശീയ കരസേനാ ദിനം
  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
  • ജനുവരി 24 - ദേശീയ ബാലികാ ദിനം
  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
  • ജനുവരി 26 - റിപ്പബ്ലിക് ദിനം
  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം
  • ജനുവരി 30 - രക്തസാക്ഷി ദിനം
  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം
  • ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ

  • ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
  • ഫെബ്രുവരി 4 - ലോക അർബുദ ദിനം
  • ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം
  • ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
  • ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
  • ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
  • ഫെബ്രുവരി 22 - ചിന്താദിനം
  • ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
  • ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം
  • മാർച്ച് മാസത്തിലെ ദിനങ്ങൾ

  • മാർച്ച് 4 - ദേശീയ സുരക്ഷാദിനം
  • മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
  • മാർച്ച് 8 - ലോക വനിതാ ദിനം
  • മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
  • മാർച്ച് 15 - ലോക വികലാംഗദിനം
  • മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
  • മാർച്ച് 21 - ലോക വനദിനം
  • മാർച്ച് 21 - ലോക വർണ്ണവിചനദിനം
  • മാർച്ച് 22 - ലോക ജലദിനം
  • മാർച്ച് 23 - ലോക കാലാവസ്ഥാദിനം
  • മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം
  • മാർച്ച് 27 - ലോക നാടകദിനം

30-01-2016 ശനിയാഴ്ച 26 ബുധനാഴ്ചത്തെ timetable അനുസരിച്ച് ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.........30-01-2016 ശനിയാഴ്ച 26 ബുധനാഴ്ചത്തെ timetable അനുസരിച്ച് ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്

Tuesday, January 26, 2016

റിപ്പബ്ലിക് ദിനാഘോഷം ഇന്ന് പള്ളം ഗവ.സ്കൂളിൽ

റിപ്പബ്ലിക് ദിനാഘോഷം ഇന്ന് പള്ളം ഗവ.സ്കൂളിൽ സമുചിതമായി നടത്തപ്പെട്ടു. സ്കൂളിൽ  ഒരു മാസമായി അദ്ധ്യാപന പരിശീലനം നടത്തിക്കൊണ്ടി രിക്കുന്ന അദ്ധ്യാപക വിദ്യാർത്ഥിനികളും അധ്യാപ കരും നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും ചേർന്ന് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനാഘോഷം കെങ്കേമമാക്കി.
രാവിലെ 8 .30 നു നടന്ന പരിപാടിയ്ക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി .
ഹെഡ് മാസ്റ്റർ ശ്രീ. ജോൺസൺ ഡാനിയേൽ ദേശീയ പതാക ഉയർത്തി . തുടർന്ന് ഹെഡ് മാസ്റ്റർ റിപ്പബ്ലിക് ദിന സന്ദേശം നൽകി .

 
അദ്ധ്യാപക വിദ്യാർത്ഥിനികളും വിദ്യാലയത്തിലെ കുട്ടികളും വെവ്വേറെ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ് സെക്രട്ടറി ആൻസമ്മ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.
 പാർവ്വതി ബാലൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്റ്റാഫ് സെക്രട്ടറി SHAYNAMOL ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.


ജനുവരി 26 റിപ്പബ്ലിക് ദിനം


സ്കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ പറ്റുന്ന രണ്ടു ദിവസങ്ങള്‍ ഏതൊക്കെയാണ്? ഒന്ന് സ്വാതന്ത്ര്യദിനമായ ആഗ്സ്റ്റ്-15. രണ്ട് റിപ്പബ്ലിക് ദിനമായ ജനുവരി-26. വരുന്ന ചൊവ്വാഴ്ച ഇന്ത്യയുടെ അറുപത്താറാമത് റിപ്പബ്ലിക് ദിനമാണ്. സ്വാതന്ത്ര്യദിനത്തേക്കാള്‍ പ്രാധാന്യം റിപ്പബ്ലിക് ദിനത്തിന് ലഭിക്കുന്നുണ്ട്. എന്താണ് റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകത? നമ്മുക്ക് പരിശോധിക്കാം.

1950 ജനുവരി-26 ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ സ്മരണ പുതുക്കാനാണ് എല്ല്ലാ വര്‍ഷവും നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അന്നാണ് ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമായത്. അപ്പോള്‍ കൂട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നും, ആഗസ്റ്റ്-15 ന് അല്ലേ ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന്. ശരിയാണ്,ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആഗസ്റ്റ്-15 നാണ്. എന്നാല്‍ അന്ന് നമുക്ക് സ്വന്തമായ ഭരണഘടനയില്ലായിരുന്നു. 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യാ ആക്ട് പരിഷ്കരിച്ചു കൊണ്ടാണ് അന്ന് ഭരണം നടന്നത്. സ്വാതന്ത്ര്യവും, പരമാധികാരവും ജനങ്ങളിലേക്കെത്താന്‍ നമുക്ക് സ്വന്തമായ ഭരണഘടന വേണമെന്ന് ഭരണകര്‍ത്താക്കള്‍ക്ക് മനസ്സിലായി. അങ്ങനെയാണ് 1947 ആഗ്സ്റ്റ് 29-ന് ഭരണഘടന തയ്യാറാക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. ഡോ:ബി.ആര്‍.അംബേദ്കര്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ .

ഭരണഘടനയുടെ ഒരു കരട് രൂപം 1947 നവംബര്‍ 4-ന് കമ്മിറ്റി അന്നത്തെ constituent അസംബ്ലിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസംബ്ലി തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മേളിച്ചു.ഒടുവില്‍ കരടു രൂപത്തില്‍ നിന്നും ചില മാറ്റങ്ങളോടെ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് അസംബ്ലി അംഗീകരിച്ചത്. 1950 ജനുവരി 24-നായിരുന്നു ഇത്. രണ്ടു ദിവസത്തിനു ശേഷം , അതായത് ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നു. ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് ഒപ്പിട്ടു. അങ്ങനെ 1950 ജനുവരി 26-ന് ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രപദവിയിലേക്ക് വന്നു. അതായത് ഒരു റിപ്പബ്ലിക് രാജ്യമായി മാറി. ജനങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന ഭരണത്തലവന്മാരാല്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ഭരണം നടത്തുന്ന രാജ്യമെന്നര്‍ത്ഥം. ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമായതുകൊണ്ടാണ് എല്ലാ കൊല്ലവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം വിപുലമായി നാം ആഘോഷിക്കുന്നത്.
എല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍...!

Thursday, January 21, 2016

ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

ദൃശ്യവിസ്മയമായി ലോകത്തിലെ ഏറ്റവും വലിയ ഗുഹ !

Untitled-1
അനിമേഷന്‍ സിനിമകളെ വെല്ലുന്നതരത്തില്‍  നയന മനോഹരമായ ഒരു ഗുഹ, രണ്ടര മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള മലനിരകള്‍ക്കടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന വിയറ്റ്‌നാമിലെ ഹാംഗ് സോന്‍ ദൂംഗ് , ആണിത്. നീരുറവയാലും പച്ചപ്പിനാലും എല്ലാക്കാലത്തും, സമ്പുഷ്ട്ടമായ ഈ ഭൂപ്രദേശം വിനോദ സഞ്ചരികള്‍ക്ക് വലിയോരാകര്‍ഷണം തന്നെയാണ്.

പച്ചപ്പും, മുത്തുമണികള്‍ വാരികൂട്ടിയപോലുള്ള കുന്നുകളും, അരുവിയും അങ്ങനെ ഒരുപാട് വിസ്മയങ്ങള്‍ പ്രകൃതി ഈ ഗുഹക്കുള്ളില്‍ മനുഷ്യനായി കരുതി വെച്ചിരിക്കുന്നു. 2009 ഓടെ കണ്ടെത്തിയ ഈ ഗുഹയിലൂടെ ഒരു സാഹസിക യാത്ര ആരും കൊതിച്ചുപോകുന്ന ഒന്നുതന്നെയാണ്.

2013 ല്‍ ആദ്യത്തെ വിനോദ സഞ്ചാരസംഘം ഇവടെത്തപ്പെട്ടതോടെ പുറംലോകം, ഹാംഗ് സോന്‍ ദൂംഗിനെക്കുറിച്ച് അറിഞ്ഞുതുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ ഗുഹ എന്നറിയപ്പെടുന്ന ഹാംഗ് സോന്‍ ദൂംഗ് വിയറ്റ്‌നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. ‘പര്‍വ്വതപ്രവാഹ ഗുഹ’ എന്നര്‍ത്ഥം വരുന്ന ഹാംഗ് സോന്‍ ദൂംഗ് അതിന്റെ ഏറ്റവും വിശാലമായ ഭാഗത്തിന് ഏകദേശം 200 മീറ്ററിലധികം ഉയരവും 150 മീറ്ററോളം വീതിയിലും 5 കിലോമീറ്ററിലധികം നീളവുമാണ്. എന്നാല്‍ മൊത്തത്തില്‍ ഈ ഗുഹക്ക് ഒന്‍പത് കിലോമീറ്ററോളം നീളമുണ്ട്.


വിയറ്റ്നാമിലെക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളും, വിമാനനിരക്കുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബൂലോകം ട്രാവല്‍ പോര്‍ട്ടല്‍ സന്ദര്‍ശ്ശിക്കുക..

Saturday, January 16, 2016

വെണ്ട കായ്ക്കാൻ തുടങ്ങി

വെണ്ട കായ്ചു ..!
കൃഷി വകുപ്പിന്റെ സഹായത്തോടെ ചെയ്യുന്ന ഗ്രോ ബാഗിലെ കൃഷിയിലെ വെണ്ട കായ്ക്കാൻ തുടങ്ങി.മണ്ണിര കമ്പോസ്റ്റ് ആണ് വളമായി നല്കുന്നത്.

മഹാ കവി കുമാരനാശാൻ ചരമദിനം - ജനുവരി 16

മഹാ കവി കുമാരനാശാൻ ചരമദിനം - ജനുവരി 16 
 മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.
 1 ജനനം, ബാല്യം 

Tuesday, January 12, 2016

LSS-USS LIST FOR EXAMINATION

ഇന്ന് ദേശീയ യുവജന ദിനം

 സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് രാജ്യം യുവജന ദിനമായി ആചരിക്കുന്നു 

വിവേകാനന്ദൻ
Swami Vivekananda-1893-09-signed.jpg
സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ (1893)
ജനനം 1863 ജനുവരി 12
കൊൽക്കത്ത, ബംഗാൾ
മരണം 1902 ജൂലൈ 4 (പ്രായം 39)
ബേലൂർ മഠം, കൊൽക്കത്ത
  ഗുരു ശ്രീരാമകൃഷ്ണ പരമഹംസൻ

സ്വാമി വിവേകാനന്ദൻ

Saturday, January 9, 2016

ഒയ്യാരത്ത് ചന്തുമേനോൻ‍- ജന്മദിനം ജനുവരി 9

ഒ . ചന്തുമേനോൻ 
മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍. 
ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.


ഉള്ളടക്കം

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS