“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, May 22, 2015

Computer & Installation

 Computer & Installation
ശ്രീ.ജോസ് കെ.മാണി എം.പി.യുടെ സമ്മാനം ...!
ബഹുമാനപ്പെട്ട കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണി  നമ്മുടെ  സ്കൂളിലെ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി നല്കിയ കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും 


ഇൻസ്റ്റലെഷൻ ഇന്ന് നടന്നു.സ്കൂളിൽ കമ്പ്യൂട്ടർ സപ്ലേ ചെയ്ത 

 ഓക്സിജൻ  കമ്പ്യൂട്ടേഴ്സിലെ വിദഗ്ദ്ധരാണ് ഇൻസ്റ്റലെഷൻ നിർവ്വഹിച്ചതു.
സ്കൂൾ വികസന സമിതിയുടെ ശ്രമഫലമായി പി.ടി.എ യുടെ അഭിലാഷമായ കംപ്യുട്ടർ കഴിഞ്ഞ ദിവസം നാലുമണിയോടെ സ്കൂളിൽ എത്തി.ബഹു.കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഈ കമ്പ്യുട്ടറിന് 48950 രൂപയാണ് ചെലവ്.
ബഹുമാനപ്പെട്ട M P യോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല 
അധിക വായനയ്ക്ക്..
എങ്കിലും ഞങ്ങളുടെ സ്വപ്‌നങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ഇത്രയും കുട്ടികൾക്ക് പഠിക്കാൻ ഒരു കമ്പ്യൂട്ടർ പോരാ. സ്മാർട്ട്‌ ക്ലാസ്സ് റൂം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു.ഇവിടെ പഠിച്ച് ഉന്നതസ്ഥാനങ്ങളിൽ എത്തിയ അനേകരുണ്ട്. നിങ്ങൾ മനസുവച്ചാൽ ഇത്രയും കുട്ടികൾക്ക് പഠിക്കാൻ കമ്പ്യൂട്ടർ ലഭ്യമാകും. 1 ജി.ബി. എങ്കിലും മെമ്മറിയുള്ള നിങ്ങളുടെ പഴയ കമ്പ്യുട്ടർ ഞങ്ങൾക്ക് തരൂ.ഞങ്ങൾ പഠിക്കട്ടെ.നിങ്ങളുടെ പരിചയക്കാരോട് ഒന്ന് പറയാമോ? രണ്ടു വർഷമായി ഹെഡ് മാസ്റ്ററുടെ ലാപ്ടോപ്പിൽ ആണ് ഇത്രയും കുട്ടികൾ പഠിച്ചുകൊണ്ടിരുന്നത്. ഇതൊക്കെ ആരറിയാൻ? ടെലികോം ഡിപ്പാർട്ട്മെന്റ് ഇതുവരെ ഞങ്ങളുടെ ഓഫീസിലേക്ക് ഫോണ്‍ കണക്ഷൻ തന്നിട്ടില്ല.സ്കൂൾ ഗേറ്റിന്റെ തൂണിനോട് ചേർന്നാണ് Telephone Junction Box. അപേക്ഷിച്ചിട്ട്‌ വർഷം 2 കഴിഞ്ഞു.ഡിപ്പാർട്ട്മെന്റിന്റെ കാര്യങ്ങളിൽ അധിക പങ്കും ഓണ്‍ ലൈൻ ആയി ചെയ്യേണ്ടവയാണ്. ഈ പ്രശ്നങ്ങളൊക്കെ ആരാണ് പരിഹരിക്കേണ്ടത്? ഇവരുടെയൊക്കെ മക്കൾ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള സ്കൂളുകളിലും ഞങ്ങളുടെ മക്കൾ സാധാരണ സ്കൂളിലും ആയതുകൊണ്ടല്ലേ ഇങ്ങനെ ഈ നാട്ടിൽ ഗവണ്മെന്റ് സ്കൂളുകൾ അവഗണിക്കപ്പെടുന്നത്? കോരനെന്നും കഞ്ഞി കുമ്പിളിൽത്തന്നെ..!
 കമ്പ്യൂട്ടറും പ്രിന്ററും സ്പീക്കറും യു.പി.എസ്സും 

നാളെ  (23.05.2015)
രാവിലെ 9 മണിക്ക് പള്ളം പ്രദേശത്തെ യുവജനങ്ങൾ (DYFI)സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തും. പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ. വിജേഷ് ചന്ദ്രനും കൂട്ടുകാരുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. രാവിലെ ഉദ്ഘാടനത്തിലും തുടർന്നുള്ള പരിപാടികളിലും പ്രഥമാദ്ധ്യാപകനും പി.ടി.എ പ്രസിഡണ്ടും പങ്കെടുക്കും. പി.ടി.എ അംഗങ്ങൾ ഉച്ചഭക്ഷണം തയ്യാറാക്കി നല്കുന്നതിനും മറ്റു ക്രമീകരണങ്ങൾക്കുമായി സ്കൂളിലുണ്ടാകും.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS