ഇന്നുച്ചയോടെ സ്കൂൾ കോമ്പോണ്ടിൽ നിന്നിരുന്ന കൊന്നത്തെങ്ങ് കാറ്റിൽ കടപുഴകി വീണു. അംഗനവാടിയുടെ സമീപത്തു നിന്നിരുന്ന തെങ്ങാണ് മറിഞ്ഞു വീണത്. കളക്ട്രേറ്റിൽ അറിയിച്ചതിനാൽ ഫയർ ഫോഴ്സും വന്നെത്തി. വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നല്കി.
അകലെക്കാണുന്ന കെട്ടിടത്തിന്റെ മേല്കൂരയിലേക്കാണ് തെങ്ങ് വീണത്.അംഗനവാടിയുടെ സമീപത്തുകൂടെയാണ് തെങ്ങ് വീണത്.ഈ സമയം കുട്ടികൾ ഉറങ്ങുകയായിരുന്നു. സ്കൂൾ കുട്ടികളെ ഉച്ചഭക്ഷണത്തിന് വിടാൻ തുടങ്ങുകയായിരുന്നു.
എം.എൽ.എ.ഫണ്ടുപയോഗിച്ച് കേടു പോക്കിയ കെട്ടിടത്തിന്റെ കൂരയിലാണ് മരം വീണത്.ഭക്ഷണത്തിനു ശേഷം കുട്ടികൾ കളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഹാളാണിത്.
ഫയർ ഫോഴ്സിന്റെ സേനാംഗങ്ങൾ
വില്ലേജോഫീസർ നാശനഷ്ടങ്ങൾ വിലയിരുത്തി.
No comments:
Post a Comment