ഇന്ന് നേതാജി ദിനം
റീസയിലെ കട്ടക്കില്‍ 1897 ജനുവരി 23}ായിരുന്നു സുഭാഷിന്‍റെ ജനനം.
അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീ നാഥബോസ്
മഹാത്മാഗാന്ധിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍
ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ
പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ്
സ്കൂളിലായിരുന്നു സുഭാഷിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. 1913-ല്‍
മെട്രിക്കുലേഷനും 1915-ല്‍ ഇന്റര്‍മീഡിയറ്റും 1920 ല്‍ ഐ. സി. എസും പാസായി.
ബ്രിട്ടനിന്‍ നിന്നാണ് ബോസ് ഐസിഎസ് പാസായത്.
1921 ജൂലൈയില്‍ ഐസിഎസ് പ0നം പൂര്‍ത്തിയാക്കി ബോസ് ബോംബെയില്‍ മടങ്ങിയെത്തുമ്പോള്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. മടങ്ങിയെത്തിയ ഉടന്‍ ഗാന്ധിജിയെ ചെന്നു കണ്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനുളള തന്‍റെ ആഗ്രഹം അറിയിക്കുകയാണു ബോസ് ചെയ്തത്. ദേശബന്ധു ചിത്തരഞ്ജന്‍ ദാസിനെ ചെന്നു കാണാനായിരുന്നു ഗാന്ധിജിയില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശം.
കോളജ് വിദ്യാഭ്യാസകാലത്ത് സ്വാമി വിവേകാനന്ദന്‍റെ ജീവിതരീതിയും ആദര്‍ശങ്ങളും പിന്തുടരാന്‍ യത്‌നിച്ച സുഭാഷ് പിന്നീട് തന്റെ ഐ. സി. എസ് ഉപേക്ഷിച്ച് തന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഭാരതത്തിലെ ഏറ്റവും വലിയ ദുരൂഹതയായി നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ തിരോധാനം.1945 ആഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചു എന്നായിരുന്നു നേതാജിയുടെ തിരോധാനം അന്വേഷിച്ച ഷാനവാസ് കമ്മീഷന്‍റെ യും (1956 ല്‍ ) ഖോസ്ല കമ്മീഷന്‍റെ യും (1970 ല്‍ ) കണ്ടെത്തലുകള്‍.ഇന്ത്യന്‍ ഗവണ്‍മെന്റ് രണ്ടു റിപ്പോര്‍ട്ടുകളും തള്ളിക്കളയുകയും ചെയ്തു.വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മനോജ് മുഖര്‍ജി കമ്മിറ്റി (1999 ല്‍ ) കണ്ടെത്തല്‍ തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നേതാജി മരിച്ചില്ലെന്നും, ജപ്പാനിലെ റിങ്കോജി ക്ഷേത്രത്തിലുള്ള ചിതാഭസ്മം നേതാജിയുടേതല്ലെന്നും ഈ കമ്മിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.
ഈ അവസരത്തിലാണ് ലോകത്തിന്‍റെ പലഭാഗങ്ങളിലുമുള്ള ഭാരതീയരായ ഒരു സംഘം ചെറുപ്പക്കാര്‍ ‘മിഷന്‍ നേതാജി’ ( www.missionnetaji.org ) എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. ദുരൂഹതകള്‍ നീക്കാന്‍ കമ്മീഷനെ സഹായിക്കുക എന്നതാണ് ‘മിഷന്‍ നേതാജി’യുടെ പ്രധാനലക്ഷ്യം.
നേതാജിയുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും നിലവില്‍ ഭാരതസര്‍ക്കാരിന്റെ പക്കലുണ്ട്. എങ്കിലും ‘രാജ്യസുരക്ഷ’യെ മുന്‍നിര്‍ത്തി അതൊന്നും കമ്മീഷനു നല്‍കാനാവില്ലെന്നാണ് ഔദ്യോഗികവിശദീകരണം. ഇന്നും നേതാജിയുടെ മരണത്തെ സംബദ്ധിച്ചുള്ള സത്യം കണ്ടെത്താനായിട്ടില്ല.
No comments:
Post a Comment