“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, January 21, 2014

ഇന്ത്യൻ ഭരണഘടന - രൂപവത്കരണ പശ്‌ചാത്തലം



ഇന്ത്യൻ ഭരണഘടന

രൂപവത്കരണ പശ്ചാത്തലം

1946-ലെ കാബിനെറ്റ്മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു.[3] സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഭാരതം വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.
സഭയുടെ ഉദ്ഘാടനയോഗം 1946, ഡിസംബർ 9-നു് ചേർന്നു.1949, നവംബർ 26 വരെ സഭ പ്രവർത്തിച്ചു.[3] ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്ന് താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-നു്ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു.
29 ഓഗസ്റ്റ്, 1947-നു് സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌.
ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം, പതിനേഴ്ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ്1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.
1949 നവംബർ 26-ന്ഘടകസഭ ഡ്രാഫ്റ്റിംഗ്കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും, സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഭാരതത്തിൽ നിയമ ദിനമായി ആചരിക്കുന്നത്.
ഭാരതത്തിന്റെ ഭരണഘടന സഭയുടെ അംഗങ്ങൾ ഒപ്പുവക്കുന്നത് 1950 ജനുവരി 25-നാണ്‌‍. തുടർന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.
ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ, ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഭാരതത്തിന്റെ തന്നെ.
ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.
ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾഎന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ആമുഖം എങ്കിലും ഭാരത ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ആമുഖം പരിഗണിക്കപ്പെടുന്നു. ആമുഖം ഇപ്രകാരമാണ്:
നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും
ഭാരതത്തിലെ എല്ലാ പൗരന്മാർക്കും
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,
സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം,
എന്നിവ ഉറപ്പുവരുത്തുന്നതിനും
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം
എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്
നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഇരുപത്തിയാറാം ദിവസം, ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായ്ത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
മതേതരം (secular) എന്ന വാക്കു്നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976- ആണു്കൂട്ടിച്ചേർക്കപ്പെട്ടതു്‌. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന് പറയപ്പെടുന്നു.
ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല.
ആമുഖം എഴുതിയത് ശ്രീ ജവഹർലാൽ നെഹ്രുവാണ്.

പ്രത്യേകതകൾ

    • ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
    • 24 ഭാഗങ്ങൾ, 450-ലേറെ അനുഛേദങ്ങൾ , 12 പട്ടികകൾ
    • ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്നു.
    • ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്നൽകുന്നു.
    • ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
    • പരമാധികാരമുള്ള വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
    • ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
    • പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്വരുത്തുന്നു.
    • ഒരു സ്വതന്ത്രനീതിന്യായ വ്യവസ്തിഥി നിർമ്മിച്ചു.
ഭരണഘടനയുടെ ഒന്നാം ഭാഗം
ഭരണഘടനയുടെ ഒന്നാം ഭാഗം ഭാരതമെന്ന രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും പ്രവശ്യകളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു.
ഇന്ത്യ അഥവാ ഭാരതംസംസ്ഥാനങ്ങളുടെ കൂട്ടായ്മയായിരിക്കുമെന്ന് ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നു. ഭാരതത്തിന്റെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രവശ്യകളുടെയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നു. ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കാനും, നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിരുകൾ പുനർനിർണ്ണയിക്കാനുമുള്ള നിയമനിർമ്മാണം പാർലമന്റാണ് നടത്തേണ്ടത്. എന്നാൽ അത്തരം നിയമനിർമ്മാണത്തിനടിസ്ഥാനമായ ബിൽ ഏതൊക്കെ സംസ്ഥാനങ്ങളെ പുനർനിർണ്ണയം ബാധിക്കുമോ, അവയുടെ നിയമസഭകൾക്കയച്ച് അവയുടെ അഭിപ്രായങ്ങൾ കൂടി വ്യക്തമാക്കിയതിനു ശേഷം രാഷ്ട്രപതിയുടെ ശുപാർശയോടെ മാത്രമെ പരിഗണിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത്തരം പുനർനിർണ്ണയങ്ങൾ ഭരണഘടനയിലെ പട്ടികകൾക്ക് മാറ്റം വരുത്തുമെങ്കിലും ഭരണഘടനാഭേദഗതിയായി കണാക്കാക്കപ്പെടുന്നില്ല.
ഭരണഘടന രൂപപ്പെട്ടപ്പോൾ മൂന്നു തരത്തിലുള്ള സംസ്ഥാനങ്ങളാണ് രൂപപ്പെടുത്തിയത്. അവ ഒന്നാം പട്ടികയിലെ , ബി, സി എന്ന ഭാഗങ്ങളിലാണിവ ചേർത്തിരുന്നത്. ഭാഗം സംസ്ഥാനങ്ങൾ പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളായിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും ഗവർണറുമാണുണ്ടായിരുന്നത്. ബി ഭാഗമാകട്ടെ, പഴയ നാട്ടുരാജ്യങ്ങളോ (ഉദാ: മൈസൂർ ) നാട്ടുരാജ്യങ്ങളുടെ കൂട്ടങ്ങളോ (ഉദാ: തിരുവതാംകൂർ-കൊച്ചി) ആയിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും, നാട്ടു രാജ്യത്തിന്റെ രാജാവായിരുന്ന രാജപ്രമുഖനുമാണുണ്ടായിരുന്നത്. സി ഭാഗത്തിലാകട്ടെ ചീഫ് കമ്മീഷണറുടെ കീഴിലുള്ള പ്രദേശങ്ങളും ചില ചെറിയ നാട്ടു രാജ്യങ്ങളുമാണുണ്ടായിരുന്നത്.



No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS