പള്ളം ഗവ.യു.പി.സ്കൂളിനു ഓഡിറ്റോറിയം
നമ്മുടെ എം.എൽ .എ യും ഇപ്പോൾ ബഹു.വനം വകുപ്പ് മന്ത്രിയുമായ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്റെ ഫണ്ടിൽ നിന്നും പള്ളം ഗവ.യു.പി.സ്കൂളിനു ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2013 ഡിസംബർ മാസത്തിൽ പ്രസ്തുത ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയുടെ നിർമ്മാണം പൂർത്തീകരിച്ചു.ബഹു.മന്ത്രിയോടുള്ള നന്ദി ആദരപൂർവ്വം രേഖപ്പെടുത്തുന്നു.
നാലു വശങ്ങളും തുറന്ന ഈ കെട്ടിടം കെട്ടി മറയ്ക്കേണ്ടത് ഒരാവശ്യം തന്നെയാണ്. ഇനിയും പണം ആവശ്യമാണ്.തറ പൊട്ടിപ്പൊളിഞ്ഞതാണ്.
നിർമ്മാണവേളയിൽ
മേൽക്കൂര പണിതെങ്കിലും എല്ലാ വശങ്ങളും തുറന്നു കിടക്കുകയാണ്. പണിക്കാർ വലിച്ചു താഴെയിട്ട ഗ്രില്ലുകൾ അവിടെത്തന്നെ കിടക്കുന്നു.പഴയതു പോലെ ചെയ്തുതന്നിരുന്നെങ്കിൽ തടിയുപകരണങ്ങൾ നഷ്ടപ്പെടാതെയിരിക്കുമായിരുന്നു.
നാലുവശവും ഗ്രില്ലുകൾ നിർമ്മിക്കുകയോ ഭിത്തി കെട്ടുകയോ ചെയ്താൽ മാത്രമേ ഓഡിറ്റോറിയം പൂർത്തിയാവുകയുള്ളൂ.
ബഹുമാനപ്പെട്ട മന്ത്രി 1993 മാർച്ചിൽ 3 ലക്ഷം രൂപ അനുവദിച്ചത് ഒരു ഓഡിറ്റോറിയം നിർമ്മിക്കുന്നതിനാണ് .
പക്ഷേ ...
കോണ്‍ട്രാക്ടർ മേൽക്കൂര മാത്രം പണിതു സ്ഥലം വിട്ടു ..!
പാവം കുട്ടികൾ..!
നഷ്ടം ആർക്ക് .. നാടിനോ..കുട്ടികൾക്കോ ?
No comments:
Post a Comment