ഒരു ഗൃഹപ്രവേശം ...
ഇന്ന് അഞ്ചാം ക്ലാസ്സിലെ അമിത സാജുവിന്റെ ഗൃഹപ്രവേശമാ യിരുന്നു.ക്ലാസ് ടീച്ചറായ ഞാനും ലീഡർ അഭിഷേക് പ്രദീപും സമ്മാനപ്പൊതിയുമായി വൈകുന്നേരം അമിതയുടെ പുതിയ വീട്ടിൽ പോയി.അവരെല്ലാവരും വളരെ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചിരുത്തി .
തുടർന്ന് ഞങ്ങൾ ആശംസകളോടെ അവൾക്കു സമ്മാനം നല്കി.
മാതാപിതാക്കളും അവളോടൊപ്പം ഉണ്ടായിരുന്നു.
പിന്നീടു അവൾ ഞങ്ങൾക്ക് ഭക്ഷണം വിളമ്പി.
അവൾ വിളമ്പിത്തന്ന ഫ്രൈഡ് റൈസും
ചിക്കൻ കറിയും ഞങ്ങൾ കഴിച്ചു.
ചിക്കൻ കറിയും ഞങ്ങൾ കഴിച്ചു.
രെഞ്ചിമോളും ഞങ്ങളെ സല്ക്കരിക്കാൻ ഒപ്പം കൂടി.
പിന്നീടു ഞങ്ങൾ പോയത് തൊട്ടടുത്ത് താമസിക്കുന്ന രെഞ്ചിമോളുടെ വീട്ടിലേക്കായിരുന്നു.
അവിടെ ഞങ്ങൾക്കായി ചൂടു കാപ്പി റെഡിയായിരുന്നു.
നയനമനോഹരമായ ഒരു പ്രദേശം..
പുറകിൽ കാണുന്നത് ഒരു ആറാണ്..!
പണി കഴിഞ്ഞു വരുന്ന തൊഴിലാളികൾ പോകുന്നു ...!
പുറകിൽ കാണുന്നത് ഒരു ആറാണ്..!
പണി കഴിഞ്ഞു വരുന്ന തൊഴിലാളികൾ പോകുന്നു ...!
മുറ്റത്തുനിന്നും ഒന്നു ചാടിയാൽ പെട്ടെന്ന് കുളിച്ചു കേറാം ....!
അമിതയുടെ സ്പെഷ്യൽ "വഞ്ചി നൃത്തം"...!
ഇതിനു മുൻപ് ഈ പരിപാടി കണ്ടിട്ടേയില്ല....!
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രെഞ്ചിമോൾ
സ്വന്തം വള്ളം തുഴയുന്നു..
സ്വന്തം വള്ളം തുഴയുന്നു..
അവൾ ചെറിയ വള്ളത്തിൽ ചെന്ന് വലിയ വള്ളത്തിൽ കയറി. എന്നിട്ട് രണ്ടു വള്ളവും ഒരുമിച്ചു ഇക്കരയിലേക്ക് കൊണ്ടുവന്നു.
പിന്നീടു രെഞ്ചിമോൾ തന്നെ അമ്മയുടെ അനുവാദത്തോടെ ഞങ്ങളെ അവളുടെ വലിയ വള്ളത്തിൽ കയറ്റി ഏകദേശം ഒരു കിലോമീറ്റർ ദൂരെ ഞങ്ങൾ വന്ന വാഹനം കിടക്കുന്ന വാലേക്കടവ് വരെ എത്തിച്ചു. നന്ദി...
അഞ്ചരയോടെ ഞാനും അഭിഷേകും വീട്ടിലേക്കു മടങ്ങി.
No comments:
Post a Comment