“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, July 12, 2022

ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര പ്രദർശനം നടത്തി.

പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര പ്രദർശനം നടത്തപ്പെട്ടു. 

 മുപ്പത്തിയൊൻപതാം വാർഡ് കൗൺസിലർ ശ്രീ.ജെയിംസ് പുല്ലമ്പറമ്പിൽ പ്രദർശനോദ്‌ഘാടനം നിർവ്വഹിച്ചു. പഴയ  കാലത്ത് ഉപയോഗിച്ചിരുന്ന ചില വീട്ടുപകരണങ്ങളും അളവുപകരണങ്ങളും വീടുനിർമ്മാണ സാമഗ്രികളും കാഴ്ചക്കാരിൽ കൗതുകമുണർത്തി.അദ്ധ്യാപകരും കുട്ടികളും  പ്രദർശന വസ്തുക്കൾ ശേഖരിക്കുന്നതിനും ക്രമീകരിക്കുന്നതിനും തങ്ങളാലാകും വിധം പരിശ്രമിച്ചിട്ടുണ്ട്.നമുക്ക് ആവശ്യമായ മുറികൾ ഇല്ലാത്തതിനാൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, പ്രദർശനസ്റ്റാളുകൾ എന്നിവ സ്ഥിരമായി സ്ഥാപിക്കുവാൻ ഇതേവരെ സാധിച്ചിട്ടില്ല എന്ന കാര്യം ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്‌കൂളിലെ മറ്റുകാര്യങ്ങൾക്കായി വിട്ടുനൽകിയ മുറികൾ സ്‌കൂളിന്റെ കാര്യത്തിനായി തിരിച്ചെടുത്താൽ മാത്രമേ സ്‌കൂളിന്റെ വികസനവും പുരോഗതിയും സാധ്യമാകൂ.

 







































Friday, July 1, 2022

 Welcome Sunitha teacher...💃👦👷👶👭👬


The New teacher in LP Section , Smt.Sunitha teacher joined duty on July 1st.



Wednesday, June 29, 2022

ശ്രീജിത്ത് സാർ മറ്റൊരു സ്കൂളിലേയ്ക്ക് .. പകരം ശോഭന ടീച്ചർ ചുമതലയേറ്റു  

പള്ളം: പുതിയ ട്രാൻസ്ഫർ ക്രമീകരണം നിലവിൽ വന്നു. ഇതനുസരിച്ചു ഇന്ന് രാവിലെ ശ്രീജിത്ത് സാർ വേളൂര്‍ GLPS ലേയ്ക്ക് യാത്രയായി സാറിന് എല്ലായാത്രാ മംഗളങ്ങളും നേരുന്നു. .. പകരം എരുമേലിയിൽ നിന്നും എത്തിയ ശോഭന ടീച്ചർ പ്രഥമാധ്യാപികയായി ചുമതലയേറ്റു.

Sunday, June 26, 2022

ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം

 

International Day against Drug Abuse and Illicit Trafficking



2022 THEME

Addressing drug challenges in health and humanitarian crises

The International Day against Drug Abuse and Illicit Trafficking, or World Drug Day, is marked on 26 June every year to strengthen action and cooperation in achieving a world free of drug abuse.

And each year, individuals like yourself, entire communities, and various organizations all over the world join in to observe World Drug Day to help raise awareness of the major problem that illicit drugs pose to society.

Together, we can tackle the world drug problem!


What Can You Do?

From warzones to refugee camps to communities torn apart by violence, people in all parts of the world are in dire need.

This year, UNODC is addressing transnational drug challenges stemming from situations of crisis.

We continue to advocate to protect the right to health for the most vulnerable, including children and youth; people using drugs; people with drug use disorders; and people who need access to controlled medicines.

Do your part by sharing real facts on the drugs situation— from health risks and solutions to tackle the world drug problem to evidence-based prevention, treatment, and care resources in times of crises.

1)    Know the facts
2)    Only share information from verified sources, like UNODC

And you can start now. Get engaged by sharing the right facts on drugs from our Twitter and Facebook channels.

You can also access and share our social media resources and support us in promoting the facts on drugs.

What UNODC Does

Every year, UNODC issues the World Drug Report, full of key statistics and factual data obtained through official sources, a science-based approach and research.

UNODC continues to provide facts and practical solutions to address the current world drug problem and remains committed to attaining health for all.

*************************************************************************

ജൂൺ 26- ലോക മയക്കുമരുന്ന് വിരുദ്ധ ദിനം   

(Remya Bahuleyan - In charge - Social Science Club  )

 ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു വരുന്നു. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്) യുദ്ധത്തിന്റെ ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.

ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിക്കെതിരെ ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്. 

അറിയാനുള്ള ആകാംക്ഷയിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർ ക്രമേണ അതിന് അടിമപ്പെടുന്നു. പ്രായത്തിന്റെ പക്വതയില്ലായ്മയും ഈ അവസ്ഥയിലേക്ക് പലരെയും എത്തിക്കുന്നതിൽ പ്രധാന കാരണമാകുന്നുണ്ട്. ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാതികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ് ....
ഈ ദിനത്തിൽ നമുക്ക് പ്രതിജ്‌ഞയെടുക്കാം.'' ലഹരിയ്ക്കെതിരായ പോരാട്ടത്തിൽ സജീവ പങ്കാളികളാകുമെന്ന് ....... 



Friday, June 24, 2022

ഗവൺമെന്റ്  യു. പി. എസ്.  പള്ളം

വായനവാരാചരണറിപ്പോർട്ട്

    ജൂൺ 19, കേരളഗ്രന്ഥശാലസംഘത്തിന്റെ ഉപജ്ഞാതാവും, പ്രചാരകനുമായ പുതുവായിൽ നാരായണപണിക്കർ എന്ന പി. എൻ.  പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജൂൺ 19 മുതൽ 25 വരെ വായനവാരമായി നമ്മുടെ സ്കൂളും ആചരിക്കുന്നു.

    ജൂൺ 20 രാവിലെ നടന്ന അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു.  തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ.ശ്രീജിത്ത്.എ.കൃഷ്ണൻ വായനദിന സന്ദേശം കുട്ടികളുമായി പങ്കുവച്ചു.  ശേഷം അർജുൻ സന്തോഷ്,  അമയ  എന്നീ കുട്ടികൾ വായനവചനങ്ങൾ അവതരിപ്പിച്ചു.  ആഷ്ന,  അമൃത്ദേവ്,  സായ എന്നീ കുട്ടികൾ പുസ്തകവായന നടത്തി.  ആദിദേവ്,  അഭിനവ് എന്നീ കുട്ടികൾ എഴുത്തുകാരുടെ ചിന്തകൾ പങ്കുവച്ചു.  തുടർന്ന് നിഥിൻ,  ഗൗരി എന്നിവരുടെ വായനദിന പ്രസംഗം ഉണ്ടായി രുന്നു.  ദേവിക ദീപു വായനദിനവുമായി ബന്ധപ്പെട്ട ക്വിസ്സ് അവതരിപ്പിച്ചു.

       വായനവാരാചരണം - യോഗാദിനാചരണം – ലോകസംഗീതദിനം എന്നിവയോട് അനുബന്ധിച്ചു സ്കൂളിൽ രാവിലെ 9. 30 മുതൽ പൊതുസമ്മേളനം നടന്നു.   

 

സ്വാഗതം : ഹെഡ്മാസ്റ്റർ ശ്രീ. ശ്രീജിത്ത്. എ. കൃഷ്ണൻ

ഈശ്വരപ്രാർഥനക്ക് ശേഷം ഹെഡ്മാസ്റ്റർ ശ്രീ. ശ്രീജിത്ത്. എ. കൃഷ്ണൻ സ്വാഗതം ആശംസിച്ചു.  ശ്രീമതി.ശ്രീജ അഭിഷേകിന്റെ (PTAപ്രസിഡന്റ്) അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ശ്രീ. ജെയിംസ് പുല്ലംപറമ്പിൽ (വാർഡ്കൗൺസിലർ) പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 


 

ശ്രീ. ജെയിംസ് പുല്ലംപറമ്പിൽ (വാർഡ്കൗൺസിലർ)

തുടർന്ന് പരിപാടിയിലെ വിശിഷ്ടാതിഥിയും വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും കേരള സർവ്വകലാശാല കേരളപഠനം മേധാവിയുമായ Dr. C.R. പ്രസാദ്സാറിനെ ആദരിക്കുന്ന ചടങ്ങ് നടന്നു. 


 
PTA പ്രസിഡണ്ട് ശ്രീമതി.ശ്രീജ അഭിഷേക് (അദ്ധ്യക്ഷപ്രസംഗം )
 
അദ്ദേഹം നമ്മുടെ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.  
 
ശ്രീ.സി.ആർ.പ്രസാദ് സാർ ഓരോ ക്‌ളാസ്സിലേക്കുമുള്ള യുറീക്ക മാസികയുടെ വിതരണം ആഷ്ന ബെൻസിക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു.
 

 ശ്രീ.P.V. സാബു (യോഗ ട്രെയിനർ) 

 ജൂൺ 21 യോഗാദിനത്തിന്റെ ഭാഗമായി ശ്രീ.P.V. സാബു (യോഗ ട്രെയിനർ) യോഗാദിനത്തിന്റെ പ്രാധാന്യം,  മഹത്വം എന്നിവയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശ്രീ. മിദോഷ് (PTA വൈസ്പ്രസിഡന്റ് ),  ശ്രീ. T.S. വിജയകുമാർ (വിദ്യാലയവികസനസമിതി വൈസ്ചെയർമാൻ),  ശ്രീ. ജോൺസൺ ദാനിയേൽ (മുൻഹെഡ്മാസ്റ്റർ,  ജി.യു.പി. എസ്. പള്ളം),  ശ്രീ. വിനോദ്‌കുമാർ  (പൂർവ്വവിദ്യാർത്ഥി) എന്നിവർ ആശംസകൾ അർപ്പിച്ചു.

ശ്രീ. T.S. വിജയകുമാർ (വിദ്യാലയവികസനസമിതി വൈസ്ചെയർമാൻ
 
ശ്രീ. വിനോദ്‌കുമാർ  (പൂർവ്വവിദ്യാർത്ഥി പ്രതിനിധി 1981 ബാച്ച് )   
 

മിഥുൻ മിദോഷ്  നാടൻ പാട്ട് ശ്രുതി മധുരമായി വേദിയിൽ ആലപിച്ചു.

         പൊതുസമ്മേളനത്തിന് ശേഷം വിദ്യാലയ മുറ്റത്ത് യോഗട്രെയിനർ ശ്രീ. P.V. സാബുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗപരിശീലനംനൽകി. മാസത്തിൽ രണ്ട്ദിവസം അദ്ദേഹം കുട്ടികൾക്ക് യോഗപരിശീലനം നൽകാമെന്ന് സമ്മതിച്ചു.

വിശിഷ്ടാതിഥികൾ

യുറീക്ക ഏർപ്പെടുത്തിയ ശ്രീ. വിജയകുമാർ ടി.എസ്സ് .
(കേരള ശാസ്ത്രസാഹിത്യപരിഷത് )

ശ്രീ ജോൺസൺ ദാനിയേൽ (മുൻ ഹെഡ്മാസ്റ്റർ)
 


 ശ്രീമതി. ദീപ എൻ.ജോൺ (സീനിയർ ടീച്ചർ)

കൃതജ്ഞത അറിയിക്കുന്നു.

    വായനവാരാഘോഷവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളായ പതിപ്പ് ,  പോസ്റ്റർ,  കഥപൂർത്തിയാക്കാ,  എഴുത്തുകാരുടെ ചിത്രശേഖരണം,  ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,പുസ്തകപരിചയം എന്നീ പ്രവർത്തനങ്ങൾ ഒരാഴ്ചകൊണ്ട് പൂർത്തിയായി.

യോഗ പരിശീലനം നേടുന്ന കുട്ടികൾ ആചാര്യനോടൊപ്പം

Wednesday, June 15, 2022

 പൂർവ്വവിദ്യാർത്ഥി മ്മേനം

പള്ളം ഗവ.യു.പി.സ്‌കൂളിൽ പഠിച്ചു ജയിച്ചുപോയ 1981 ബാച്ചിലെ (STD VII ) വിദ്യാർത്ഥികൾ തങ്ങളുടെ ആദ്യവിദ്യാലയം തേടി ജീവിതത്തിന്റെ മദ്ധ്യാഹ്നത്തിൽ ഒരുമിച്ചു ചേർന്നത് അത്യന്തം മധുരിതമായ ഒരു പകൽ ആയി മാറി. 

നാല്പത്തിയൊന്നാം വർഷത്തിലെ ഈ സംഗമത്തിന്  അവർ പുനർജ്ജനി എന്നാണ് പേരിട്ടത്...! എത്ര അനുയോജ്യമായ പേര് ...!

2022 ജൂൺ 5 പരിസ്ഥിതി ദിനത്തിലാണ് ഈ പഴയ കുട്ടികളിൽ പത്തൊൻപതുപേരോളം ഇവിടെ ഒന്നു ചേർന്ന് പഴയ ദിനങ്ങളെ ഓർമ്മിച്ചത്. 

കഴിഞ്ഞ കുറേ  നാളുകളിലെ സ്‌നേഹനിർഭരമായ ഫോൺ വിളികളും സന്ദേശമയയ്ക്കലും ഒക്കെയാണ് ഇവരെ ഒരിക്കൽക്കൂടി പഴയ സ്‌കൂളിൽ എത്തിച്ചത്. അന്നത്തെ പഴയ ബെല്ലടിക്കാരനായിരുന്ന വിനോദ് എന്ന കുട്ടി തന്നെയാണിന്നും ഫസ്റ്റ് ബെല്ലടിച്ചത്. സ്‌കൂളിൽ വന്നപ്പോൾ മുതൽ പുള്ളിക്കാരൻ മണിയും കൊട്ടുവടിയും തിരക്കിനടപ്പായിരുന്നു. ഒപ്പം പഴയകൂട്ടുകാരും... എന്തായാലും കയ്യിൽ കിട്ടിയപാടെ  അത് തൂത്തു മിനുക്കി ,കൊളുത്തിൽ  കമ്പി തൂക്കി,അതിൽ മണിയും തൂക്കിയിട്ടിട്ടാണ് കക്ഷി ശ്വാസം വിട്ടത്. തുടർന്ന് ഇപ്പോഴത്തെ മൂന്നാം ക്‌ളാസ്സിലെ ബെഞ്ചുകളിൽ അവർ ഒരുമിച്ചുകൂടി. മണിയടിക്കാരനായ ആ കുട്ടി മണിയടിച്ച് മണിയടിച്ച് രോമാഞ്ചപൂരിതനായി.. ( ഹോ .. എന്തൊരു സന്തോഷം..)..

അഖിലാണ്ഡലമണ്ഡലം പാടി ... തുടർന്ന് മൺമറഞ്ഞുപോയ , തങ്ങളുടെ ഗുരുക്കന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഇപ്പോൾ ജീവിച്ചിരിക്കുന്ന അദ്ധ്യാപകരെ മനസാ വണങ്ങി.

ഹെഡ്മാസ്റ്റർ ശ്രീ.ശ്രീജിത്ത് സാറും മുൻ ഹെഡ്മാസ്റ്റർ ജോൺസൺ ദാനിയേൽ സാറും ക്‌ളാസ്സിൽ ഉണ്ടായിരുന്നു. പൂർവ്വവിദ്യാർത്ഥികളെ സംഘടിപ്പിച്ച ശ്രീ വിനോദ് ഏവർക്കും നല്ല ഒരു സ്വാഗതം ആശംസിച്ചു. ....(തീർന്നില്ല..)

1981ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ നമ്മുടെ നേഴ്‌സറി ക്‌ളാസ് സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന സീലിംഗ് ഫാനിന്റെ ദുരവസ്ഥ കണ്ട് ആ ക്‌ളാസ്സിലെ ഉപയോഗത്തിനായി ഒരു പെഡസ്റ്റൽ ഫാൻ വാങ്ങി മുൻ ഹെഡ്മാസ്റ്ററായ ശ്രീ.ജോൺസൺ ദാനിയേൽ സാറിനെ ഏൽപ്പിച്ചു.അദ്ദേഹം ഉടൻതന്നെ പുതിയ ഹെഡ്മാസ്റ്ററായ ശ്രീ.ശ്രീജിത്ത് സാറിന് ആ ഫാൻ കൈമാറി.


 

Thursday, June 2, 2022

The New Headmster Joined today....

 The New Headmaster Joined today....

    Sri. Sreejith Ananthakrishnan,  joined today as the new Headmaster of Govt.U.P.school Pallom. We would like to give a warm welcome to him on this occasion of Happiness. 

Dear Sreejith sir,


We have to do many things with you...

We have to go ahead with our school... 


 


Monday, May 23, 2022

നമ്മുടെ വിദ്യാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമ്യമോൾ ടീച്ചറും ഇപ്പോഴുള്ള രമ്യാ ബാഹുലേയൻ ടീച്ചറും ഈ ഈ പരിശീലന പരിപാടിയിൽ സജീവ നേതൃത്വം നല്കിയിരുന്നതിനാൽ അവരും ഈ വേദിയിൽ ആദരവ് ഏറ്റുവാങ്ങി. ഇരുവരെയും വളരെയധികം അഭിനന്ദിക്കുന്നു. 


ശ്രീമതി.രമ്യാ ബാഹുലേയൻ ടീച്ചർ ഡി ഇ ഓ യിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു.
 
ശ്രീമതി.രമ്യാമോൾ വി . ടീച്ചർ
 



 

Friday, May 6, 2022

വിട.......

പടിയിറക്കം

 


 2013 മെയ് മാസം മുതൽ 2022 ഏപ്രിൽ മാസം വരെ പള്ളം ഗവ.യു.പി.സ്‌കൂൾ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുവാൻ ദൈവകൃപയാൽ ഇടയായി. കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കത്തായിരുന്ന വിദ്യാലയത്തെ പി ടി എ യുടെ യും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷി കളുടെയും സഹായ സഹകരണത്തോടെ സമൂഹമദ്ധ്യത്തിൽ ഉയർത്തിയെടുക്കുവാനായത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായി മികച്ച ഗവ.യു.പി.സ്‌കൂൾ എന്ന അവാർഡ് കോട്ടയം ഈസ്ററ് ഉപജില്ലയിൽ നേടാൻ കഴിഞ്ഞത് ഇങ്ങനെയാണ്. വൈ.എം.സി.എ , ലയൺസ് ക്ലബ്ബ്, എസ്.എൻ.ഡി.പി യുവജന സംഘം എന്നീ  സംഘടനകൾ നമ്മുടെ കുട്ടികൾക്കായി ധനസഹായം, യൂണിഫോം ഏർപ്പാടാക്കൽ എന്നിവ ചെയ്തത് നന്ദിയോടെ ഓർക്കുന്നു. ഓരോ വർഷവും പ്രളയകാലത്തു നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഒത്തുചേർന്നു താമസിക്കുവാൻ നമ്മുടെ വിദ്യാലയം ഒരു അഭയ സ്ഥാനമായി പ്രവർത്തിച്ചത് നന്ദിയോടെ ഓർക്കുന്നു. മെഡിക്കൽ ക്യാമ്പ് , പരിസര ശുചീകരണം എന്നിവയുമായി നമ്മുടെ സഹായമായി പ്രവർത്തിച്ച യുവജന സംഘമായ ഡി വൈ എഫ് ഐ യുടെ സഹോദരന്മാരുടെ സേവനം വിലപ്പെട്ടതായിരുന്നു. മുപ്പത്തൊൻപത് ,നാൽപ്പത് വാർഡുകളിലെ ജനത ഒത്തുചേർന്ന് ജീവിതം ക്രമപ്പെടുത്തിയപ്പോൾ നേതൃത്വം വഹിച്ച വാർഡ് കൗൺസിലർ മാരെയും വിവിധ രാഷ്ട്രീയ പാർട്ടികളിലെ ജനനേതാക്കന്മാരെയും നന്ദിയോടെ ഓർക്കുന്നു. ആധുനിക പഠന സൗകര്യങ്ങൾ ഓരോ വർഷവും ഏർപ്പെടുത്തി നടപ്പിലാക്കിയ നഗര സഭയെയും നന്ദിയോടെ ഓർക്കുന്നു. ഏറ്റവും മെച്ചപ്പെട്ട പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ അദ്ധ്യാപകരെയും അവർക്കു സഹായമായിരുന്ന അനധ്യാപകരേയും നന്ദിയോടെ ഓർക്കുന്നു, പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും പുഞ്ചിരി മായാതെ നമ്മുടെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തും വിളമ്പിയും സഹായിച്ച കഞ്ഞിയമ്മമാരെയും അവരുടെ കുടുംബാംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ഓരോവർഷവും അദ്ധ്യാപകരോടൊപ്പം സ്‌കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന പി.ടി.എ അംഗങ്ങളെയും ഭാരവാഹികളെയും നന്ദിയോടെ ഓർക്കുന്നു. സർവോപരി തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയച്ച എല്ലാ മാതാപിതാക്കളെയും നന്ദിയോടെ സ്‌മരിക്കുന്നു. 

നന്മയുണ്ടാകട്ടെ ... എല്ലാവർക്കും  നന്മയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ ...

വിട.......

സ്നേഹപൂർവ്വം 

ഹെഡ്മാസ്റ്റർ 

ജോൺസൺ ദാനിയേൽ  

Saturday, April 2, 2022

 Annual day report

30-03-22 ൽ പള്ളം  ഗവണ്മെന്റ് യു പി സ്കൂളിന്റെ നൂറ്റിപ്പത്താം സ്കൂൾ വാർഷികവും അതോടൊപ്പം  സ്കൂളിൽ  ഒൻപത് വർഷമായി  സേവനം  അനുഷ്ഠിച്ച പ്രഥമാദ്ധ്യാപകൻ ശ്രീ ജോൺസൺ ദാനിയൽ  സാറിന്റെ യാത്രയപ്പ് സമ്മേളനവും  നടത്തപ്പെട്ടു. രാവിലെ 9 മണിയോടെ സ്കൂൾ  PTA യുടെ അകമ്പടിയോടെ  ശ്രീ ജോൺസൺ  സാറിന്റെ നേതൃത്വത്തിൽ  പതാക ഉയർത്തി വാർഷികത്തിന്  തുടക്കം  കുറിച്ചു. സ്കൂൾ  PTA പ്രസിഡന്റ് ശ്രീജ  അഭിഷേക്  അധ്യക്ഷത വഹിച്ച  ഈ  ചടങ്ങിലേക്ക് ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ  ദാനിയൽ  സർ സ്വാഗതം  അർപ്പിച്ചു. ആദരണീയനായ  കോട്ടയം  MLA ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്‌ഘാടനം നടത്തിയ  ഈ  ചടങ്ങിൽ  നഗരസഭ  യുവജനക്ഷേമ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ ശങ്കരൻ ശങ്കരമഠം  മുഖ്യപ്രഭാഷണം  നടത്തി. തുടർന്ന് PTA വൈസ് പ്രസിഡന്റ് ശ്രീ മിതോഷ് കുമാർ ബഹുമാനപ്പെട്ട MLA ക്ക് സ്കൂളിന്റെ അടിയന്തിര ആവശ്യങ്ങൾ  ഉൾപെടുത്തിയ നിവേദനം സമർപ്പിച്ചു. ശേഷം സ്കൂൾ  സീനിയർ അസിസ്റ്റന്റ് ടീച്ചറായ ശ്രീമതി  ദീപ എൻ ജോൺ  2021-2022 വർഷത്തെ  വാർഷിക  റിപ്പോർട്ട്‌ അവതരിപ്പിച്ചു. അതിന്  ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ  ദാനിയൽ  സാറിന് ഉപഹാരസമർപ്പണം നടത്തി.  ഇതോടൊപ്പം  കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. 39 ആം  വാർഡ് കൗൺസിലർ  ശ്രീ ജെയിംസ് പുല്ലംപറമ്പിൽ, കോട്ടയം  ഈസ്റ്റ്‌ ഉപജില്ല ഓഫീസർ ശ്രീമതി കെ. ശ്രീലത, കോട്ടയം BPC ശ്രീ കെ. എം. സലിം,  Rtd. ഹെഡ്മിസ്ട്രെസ്സ്മാരായ  ശ്രീമതി സുജല  ടീച്ചർ, ശ്രീമതി ശോഭനകുമാരി ടീച്ചർ, വിദ്യാലയവികസന സമിതി വൈസ് ചെയർമാൻ ശ്രീ. റ്റി.എസ്സ് വിജയകുമാർ  എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശേഷം ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ  ദാനിയൽ സർ  മറുപടി  പ്രസംഗം  നടത്തി. പിന്നീട് ഈ അദ്ധ്യയന വർഷം മികച്ച പഠനനിലവാരം പുലർത്തിയ കുട്ടികൾക്കും പ്രതിദിന പത്രവാർത്ത വായനയിൽ  മികവ് പുലർത്തിയ  കുട്ടികൾക്കും സമ്മാനദാനം നടത്തി  സീനിയർ ടീച്ചർ ശ്രീമതി  ഷൈനി  സി. കെ യുടെ കൃതജ്‌ഞതയോടെ യോഗം  അവസാനിച്ചു.


 Reporter: Remya Bahuleyan (ടീച്ചർ)


School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS