അക്ഷയ ജതീഷ് നമ്മുടെ അഭിമാനം കാത്തു.
ഈ വർഷവും നമുക്കൊരു സ്കോളർഷിപ്പ് ജേതാവ്.
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം
കേരളം വിദ്യാഭ്യാസ വകുപ്പ് അഖിലകേരളാടിസ്ഥാനത്തിൽ നാലാംകളാസ്സിലെ മിടുക്കരായ കുട്ടികൾക്കായി നടത്തുന്ന
പാണ്ഡിത്യ പരീക്ഷയായ എൽ. എസ് .എസ്. പരീക്ഷയിൽ നമ്മുടെ സ്കൂളിലെ മിടുക്കിക്കുട്ടിയായ കുമാരി അക്ഷയ ജതീഷ്
ഉയർന്ന സ്കോറോടെ വിജയം കൈവരിച്ചു.
പള്ളം നെടുംപറമ്പിൽ ജതീഷിന്റെയും സുനിതയുടെയും പുത്രിയാണ് അക്ഷയ.ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ അധ്യാപികമാരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

































