“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 21, 2016

Learn Vegetables song STD 1 - 3D Animation Learning English preschool rhymes ...

മദർതെരേസ - പഠനം STD 3

മദർതെരേസ 
"Press Here"

വായനാവാരം 2nd Day

വായനാവാരം
ഇന്ന് വായനാവാരാചരണത്തിന്റെ ഭാഗമായി മലയാള കവികളെക്കുറിച്ചും കഥയെഴുത്തുകാരെക്കുറിച്ചും കുറിപ്പ് തയ്യാറാക്കൽ തുടങ്ങി.ഇന്ന് ചങ്ങമ്പുഴയെക്കുറിച്ചാണ് കുറിച്ചാണ് കുറിപ്പ് തയ്യാറാക്കിയത്.സ്‌കൂളിന്റെ ബ്ലോഗിൽ നോക്കിയാണ് കുട്ടികൾ കുറിപ്പ് തയ്യാറാക്കിയത്.
 റിമോട്ട് കീബോർഡ്,മൗസ് എന്നിവയുപയോഗിച്ച് പഠനം നയിക്കുന്നത് 
അഞ്ചാം ക്‌ളാസ്സിലെ സാന്ദ്ര 

Sunday, June 19, 2016

June 19 - വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം

വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം 
വായനാദിനം - വാരാചരണം - പി.എൻ പണിക്കർ അനുസ്മരണം എന്നിവ ജൂൺ 20 നു നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അന്നേദിവസം ഉച്ചവരെയുള്ള സമയത്ത് ദിനാചരണ പ്രവർത്തനങ്ങൾ നടത്തും. ഉച്ചയ്ക്ക് ശേഷം BRC യിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാ യോഗം നടക്കും.ഒരാഴ്ച വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക പ്രദർശനം, അമ്മ വായന, പി.എൻ പണിക്കർ സാറിന്റെ ഗൃഹ സന്ദർശനം എന്നിവ നടത്തും.

പുസ്തകവായന

പുസ്തകവായന
https://www.goodreads.com 

ചങ്ങമ്പുഴ കവിതകൾ - Online Digital Library

ചങ്ങമ്പുഴ കവിതകൾ 
CHANGAMPUZHA KAVITHAKAL<<<ഇവിടെ അമർത്തുക 
archives - malayalamebooks

Friday, June 17, 2016

പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് സൗജന്യ നോട്ടുബുക്ക് വിതരണം 2pm

പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി 
പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് സൗജന്യ നോട്ടുബുക്ക് വിതരണം നടത്തപ്പെട്ടു .ഇന്ന് 2 മണിക്ക് നടത്തപ്പെട്ട  യോഗത്തിൽ INFOSIS എൻജിനീയർമാ രുടെ  സഞ്ജീവനി ഗ്രൂപ്പ് പ്രതിനിധിയും  സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയു
മായശ്രീ.വിനീത്  രാമചന്ദ്രൻ[INFOSIS]  സ്‌കൂളിലെ 
എല്ലാ കുട്ടികൾക്കും ബുക്ക് വിതരണം ചെയ്തു. അദ്ദേഹത്തോടും കുടുംബത്തോടും സഹപ്രവർത്തക രോടുമുള്ള  നന്ദി അറിയിക്കുന്നു.


സ്വാഗതം - ജോൺസൺ ദാനിയേൽ [ഹെഡ് മാസ്റ്റർ]

ശ്രീ.ബിജൂഷ് [PTA പ്രസിഡന്റ്]




ശ്രീ.വിനീത് രാമചന്ദ്രൻ ബുക്ക് വിതരണം നിർവഹിക്കുന്നു 

Wednesday, June 8, 2016

ഈ വർഷം

6th Workinday Strength
ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം വളരെ പ്രധാനമാണ്.
എല്ലാ ക്ലാസ്സിലെയും കുട്ടികൾ മുടങ്ങാതെ ഹാജരായത് നല്ല കാര്യം തന്നെ.
ഈ വർഷം ഒന്നാം ക്ലാസിൽ എത്തിയവരുടെ എണ്ണം മുൻ വർഷത്തേതു പോലെ ആയില്ല.ഈ വർഷം വിദ്യാലയതിന്റെയും കുട്ടികളുടെയും നിലവാരം മുൻ വർഷത്തേക്കാൾ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് നാം ആസൂത്രണം ചെയ്തിരിക്കുന്നത്.അദ്ധ്യാപകരും രക്ഷിതാക്കളും നഗരസഭയും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ആസൂത്രണം ചെയ്ത കാര്യങ്ങൾ വിജയകരമായി നടപ്പിലാക്കാൻ സാധിക്കൂ.നമ്മുടെ നേഴ്സറി സ്കൂളിന്റെ പ്രവർത്തനം, അഡ്മിഷൻ എന്നിവയും മെച്ചപ്പെടണം.പൂർവ്വ വിദ്യാർത്ഥികളുടെ സഹായ സഹകരണങ്ങൾ തേടണം.

Thursday, June 2, 2016

School Pledge against Dengu Fever

ഇന്ന് ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസ്സംബ്ലിയിൽ ടെങ്കു പ്രതിരോധ പ്രതിജ്ഞ ചൊല്ലി. സ്കൂൾ ഹെൽത്ത് ക്ലബ്ബ് സെക്രട്ടറി ശ്രീമതി.ജെയ്മോൾ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് വാർത്ത വായന,വ്യായാമം,ഹെഡ് മാസ്റ്റരുടെ ലഘു പ്രഭാഷണം , ദേശീയ ഗാനം എന്നിവ നടത്തപ്പെട്ടു.
 ശ്രീഹരി ബിജൂഷ് STD 5

 അബിരാജ് STD 5

 കാർത്തിക് STD 6

യദുകൃഷ്ണൻ STD 7

Wednesday, June 1, 2016

പ്രവേശനോത്സവം 2016  
ഇന്ന് രാവിലെ 10 നു ഒന്നാം മണി മുഴങ്ങി...അക്ഷരസൂര്യനുണർന്നു... എന്ന പുത്തൻ പ്രവേശന ഗാനം ഹാളിൽ നിറഞ്ഞു..കുട്ടികളും മാതാപിതാക്കളും ഹാളിൽ പ്രവേശിച്ചു.തുടർന്ന് പൊതുസമ്മേളനം നടത്തപ്പെട്ടു.വാർഡ്‌ കൌൺസിലർ ജിന്റു ജെയ്സ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
(തുടരും...)


Sunday, May 29, 2016

1-6-2016 പ്രവേശനോത്സവം

പ്രവേശനോത്സവം 2016 

ഈ വർഷം ജൂൺ 1 നു തന്നെ സ്കൂൾ പ്രവേശനോല്സവത്തോടെ പുതുവർഷാരംഭം കുറിക്കും.
മെയ് 30 നു ക്ലസ്റ്റർ തലത്തിൽ അദ്ധ്യാപക കൂട്ടായ്മ നടത്തും.
31 നു സ്കൂൾതലത്തിൽ അദ്ധ്യാപക കൂട്ടായ്മ നടത്തും.
ഇതിൽ ഒരു വർഷം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ച് കലണ്ടർ  തയ്യാറാക്കും.
ജൂൺ 1 ന് നടത്തുന്ന പ്രവേശനോത്സവം സംബന്ധിച്ച ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കും.അദ്ധ്യാപകർക്കും PTA അംഗങ്ങൾക്കും ചുമതലകൾ നല്കും.
പാഠപ്പുസ്തകങ്ങൾ 
പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലേക്കുള്ള പാഠപ്പുസ്തകങ്ങൾ 
വിദ്യാലയത്തിലുണ്ട്.ഒന്നാം തീയതി തന്നെ പുസ്തക വിതരണം നടത്തും.ഡയറി,ID കാർഡ് എന്നിവയും അന്നുതന്നെ കുട്ടികൾക്ക് ലഭിക്കും.
യൂണിഫോം കഴിഞ്ഞ വർഷത്തേത് തന്നെ ആയിരിക്കും.
ഇപ്പോൾ പുതുക്കലും മോടിപിടിപ്പിക്കലും നടക്കുന്നു.



തോരണം ചാർത്തുന്നവർ 
തോരണം ചാർത്തുന്നവർ 
 സമ്മാനപ്പൊതി തയ്യാറാക്കുന്ന അദ്ധ്യാപികമാർ 

തോരണം ചാർത്തുന്നവർ 

Monday, May 2, 2016

May 3 സൌരോര്ജ്ജദിനം

സൂര്യൻ 



നിരീക്ഷണവിവരം
ഭൂമിയിൽ നിന്നുള്ള
ശരാശരി ദൂരം
1.496×108 km
പ്രകാശവേഗത്തിൽ 8.317 മിനിറ്റ് (499 സെക്കന്റ്)
ദൃശ്യകാന്തിമാനം (V)−26.74 [1]
കേവലകാന്തിമാനം4.85 [2]
സ്പെക്ട്രൽ വർഗ്ഗീകരണംG2V
മെറ്റാലിസിറ്റിZ = 0.0177 [3]
കോണീയ വ്യാസം31.6′ – 32.7′ [4]
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ക്ഷീരപഥകേന്ദ്രത്തിൽനിന്നുള്ള ദൂരം~2.5×1017 km
26000 light-years
പരിക്രമണകാലം(2.25–2.50)×108 a
പ്രവേഗം~220 km/s
(orbit around the center of the Galaxy)

~20 km/s
(relative to average velocity of other stars in stellar neighborhood)
Physical characteristics
ശരാശരി വ്യാസം1.392×106 km [1]
109 × Earths
മധ്യരേഖാ ആരം6.955×105 km [5]
109 × Earth[5]
മധ്യരേഖാവൃത്തപരിധി4.379×106 km [5]
109 × Earth[5]
Flattening9×10−6
ഉപരിതല വിസ്തീർണ്ണം6.0877×1012 km2 [5]
11990 × Earth[5]
വ്യാപ്തം1.412×1018 km3 [5]
1300000 × Earth
പിണ്ഡം1.9891×1030 കി.g [1]
332900 × Earth[5]
ശരാശരി സാന്ദ്രത1.408×103 kg/m3 [1][5][6]
വിവിധ സാന്ദ്രതകൾകാമ്പ്: 1.5×105 kg/m3
പ്രഭാമണ്ഡലം (താഴ്ന്നത്):2×10−4 kg/m3
വർണ്ണമണ്ഡലം (താഴ്ന്നത്):5×10−6 kg/m3
(ശരാശരി) കൊറോണ:1×10−12 kg/m3 [7]
മധ്യരേഖാ ഉപരിതല ഗുരുത്വം274.0 m/s2 [1]
27.94 g
28 × Earth[5]
നിഷ്ക്രമണപ്രവേഗം
(ഉപരിതലത്തിലേത്)
617.7 km/s [5]
55 × Earth[5]
ഉപരിതലതാപനില5778 K [1]
കൊറോണയുടെതാപനില~5×106 K
കാമ്പിലെ
താപനില
~15.7×106 K [1]
Luminosity (Lsol)3.846×1026 W [1]
~3.75×1028 lm
~98 lm/W efficacy
Mean Intensity (Isol)2.009×107 W·m−2·sr−1
Rotation characteristics
Obliquity7.25° [1]
(to the ecliptic)
67.23°
(to the galactic plane)
ഉത്തരധ്രുവത്തിന്റെ[8]
റൈറ്റ് അസൻഷൻ
286.13°
19h 4min 30s
ഉത്തരധ്രുവത്തിന്റെ
ഡെക്ലിനേഷൻ
+63.87°
63°52' North
സിഡീരിയൽ ഭ്രമണകാലം
(at 16° latitude)
25.38 days [1]
25d 9h 7min 13s [8]
(at equator)25.05 days [1]
(at poles)34.3 days [1]
മധ്യരേഖാ
ഭ്രമണപ്രവേഗം
7.189×103 km/h [5]
പ്രഭാമണ്ഡലനിർമ്മിതി(പിണ്ഡാടിസ്ഥാനത്തിൽ)
ഹൈഡ്രജൻ73.46%[9]
ഹീലിയം24.85%
ഓക്സിജൻ0.77%
കാർബൺ0.29%
ഇരുമ്പ്0.16%
ഗന്ധകം0.12%
നിയോൺ0.12%
നൈട്രജൻ0.09%
സിലിക്കൺ0.07%
മഗ്നീഷ്യം0.05%
ഭൂമി ഉൾപ്പെടുന്ന സൗരദിനം ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ്‌ സൂര്യൻ എന്ന നക്ഷത്രം. ഏതാണ്ട് 13,92,684 കിലോമീറ്ററാണു് സൂര്യന്റെ വ്യാസം.ഇത് ഏതാണ്ട് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്‌. ഇത് ഏതാണ്ട് 1.989×10കി.ഗ്രാം വരും. ഇത് ഭൂമിയുടെ പിണ്ഡത്തിന്റെ 330,000 മടങ്ങ് വരും.പിണ്ഡത്തിന്റെ ബാക്കിവരുന്ന ഭാഗം ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, ധൂമകേതുക്കൾ ധൂളികൾ എന്നിവയിലാണ്‌‌‌.സൗരപിണ്ഡത്തിന്റെ നാലിൽ മൂന്നുഭാഗവും ഹൈഡ്രജനാണ്‌, ബാക്കിയുള്ളതിൽ ഭൂരിഭാഗവും ഹീലിയവുമാണ്‌. രണ്ട് ശതമാനത്തിൽ താഴെയേ ഇരുമ്പ്ഓക്സിജൻകാർബൺനിയോൺഎന്നിവയടക്കമുള്ള മറ്റ് മൂലകങ്ങൾ വരുന്നുള്ളൂ.
ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലം സൂര്യൻ മഞ്ഞനിറത്തിൽ കാണപ്പെടുന്നുവെങ്കിലും സൂര്യന്റെ യഥാർത്ഥനിറം വെള്ളയാണ്‌.നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണമനുസരിച്ച് സൂര്യനെ G2V എന്ന സ്പെക്ട്രൽ ക്ലാസിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്, അതുപ്രകാരം സൂര്യനെ ഒരു മഞ്ഞ നക്ഷത്രമായി സൂചിപ്പിക്കുന്നു, സൂര്യന്റെ വികിരണങ്ങളിൽ ഭൂരിഭാഗവും ദൃശ്യവർണ്ണരാജിയിലെ മഞ്ഞ-പച്ച എന്നിവയ്ക്കിടയിലുള്ള വികിരണങ്ങളായതിനാലാണിത്.ഇവിടെ G2 സൂചിപ്പിക്കുന്നത് ഉപരിതലതാപനില 5,780 K (5,510 °C) എന്നാണ്‌, V (റോമൻ അക്കം) സൂചിപ്പിക്കുന്നത് മറ്റ് ഭൂരിഭാഗം നക്ഷത്രങ്ങളെപ്പോലെ ഹൈഡ്രജൻ അണുകേന്ദ്രങ്ങളെ ഹീലിയമാക്കുന്ന പ്രക്രിയയിലൂടെ ഊർജ്ജോല്പാദനം നടത്തുന്ന മുഖ്യശ്രേണിയിൽപ്പെട്ടഒരു നക്ഷത്രം എന്നാണ്‌. അപ്രധാനവും ചെറുതുമായ ഒരു നക്ഷത്രമാണെങ്കിലും സൂര്യൻ അതിന്റെതാരാപഥമായ ക്ഷീരപഥത്തിലെ 85 ശതമാനത്തോളം നക്ഷത്രങ്ങളേക്കാളും തിളക്കമുള്ളതാണ്‌, ക്ഷീരപഥത്തിലെ ഭൂരിഭാഗം നക്ഷത്രങ്ങളും ചുവപ്പുകുള്ളന്മാർ ആയതിനാലാണിത്.സൂര്യന്റെകേവലകാന്തിമാനം ഏതാണ്ട് 4.8 ന്‌ അടുത്താണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.സൂര്യന്റെ കൊറോണ അന്തരീക്ഷത്തിലേക്ക് തുടച്ചയായി വ്യാപിച്ച് ചാർജ്ജ് ചെയ്യപ്പെട്ട കണികകളുടെ അതിവേഗതയിലുള്ള ഉയർന്ന പ്രവാഹമായ സൗരക്കാറ്റ് സൃഷ്ടിക്കുന്നു, 100 ആസ്ട്രോണമിക്കൽ യൂണിറ്റ് ദൂരം വരെ ഇത്തരത്തിലുള്ള സൗരക്കാറ്റുകൾ എത്തിച്ചേരുന്നു. നക്ഷത്രന്തരീയ മാധ്യമങ്ങളുമായി സൗരക്കാറ്റ് കൂട്ടിമുട്ടുന്നതുവഴി രൂപപ്പെടുന്ന ഹീലിയോസ്ഫിയർ സൗരയൂഥത്തിലെ ഏറ്റവും വലിയ ഘടനയാണ്‌. 
സമീപ ബബിൾ സോണിലെ നക്ഷത്രാന്തരീയ മേഘങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌ സൂര്യൻ, ക്ഷീരപഥത്തിന്റെ ഓറിയോൺ ഭുജത്തിലാണ്‌ ഈ ബബിൾ സോണുള്ളത്. ഏറ്റവും അടുത്തുള്ള 5 നക്ഷത്രവ്യവസ്ഥകളിൽ പിണ്ഡം കൊണ്ട് സൂര്യൻ നാലാം സ്ഥാനത്താണ്‌.ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽ നിന്നും 24,000 നും 26,000 നും ഇടയിൽ പ്രകാശവർഷങ്ങൾ ദൂരെയായി അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്‌ സൂര്യൻ. ഇത്തരത്തിൽ താരാപഥ ഉത്തരധ്രുവത്തിൽ നിന്നും വീക്ഷിക്കപ്പെടുന്ന അവസ്ഥയിൽ ഘടികാര ദിശയിലുള്ള ഒരു പരിക്രമണം പൂർത്തിയാക്കാൻ 22.5 മുതൽ 25 വരെ കോടി വർഷങ്ങൾ എടുക്കും.
സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 14.96 കോടി കിലോമീറ്റർ ആണ്‌ (അതായത് ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് (AU)), ജനുവരിയിൽ ഉപസൗരത്തിലായിരിക്കുന്നതിനും ജൂലൈയിൽഅപസൗരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ഈ ദൂരത്തിന്‌ മാറ്റം വരും.ഇതിനിടയിലെ ശരാശരി ദൂരത്തിൽ പ്രകാശം സൂര്യനിൽ നിന്നും ഭൂമിയിലേക്ക് എത്തിച്ചേരാൻ ഏകദേശം 8 മിനുട്ടും 19 സെക്കന്റും എടുക്കും. സൂര്യപ്രകാശത്തിലടങ്ങിയ ഊർജ്ജത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളപ്രകാശസംശ്ലേഷണം എന്ന പ്രക്രിയയാണ്‌ ഭൂമിയിലെ ഏതാണ്ടെല്ലാ ജീവനേയും നിലനിർത്തുന്നത്,ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതും സൂര്യനിൽ നിന്നുള്ള ഊർജ്ജമാണ്. സൂര്യന്റെ ഭൂമിയുടെ മേലുള്ള സ്വാധീനം നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു, ഹിന്ദുമതം ഉൾപ്പെടെയുള്ള പൗരാണികമതങ്ങൾ സൂര്യനെ ദൈവമായി കണക്കാക്കുകയും ചെയ്യുന്നു. പതുക്കെയാണ്‌ സൂര്യനെ കുറിച്ചുള്ള കൃത്യമായ ശാസ്ത്രീയ അറിവുകൾ മനുഷ്യൻ ആർജ്ജിച്ചെടുത്തത്. പത്തൊൻപതാം നൂറ്റാണ്ടുവരെ ജ്യോതിശാസ്ത്രജ്ഞർക്ക് പോലും സൂര്യന്റെ ഭൗതികഘടനയെക്കുറിച്ചും ഊർജ്ജത്തിന്റെ ഉറവിടത്തെക്കുറിച്ചും അറിവുണ്ടായിരുന്നില്ല. സൂര്യനെക്കുറിച്ചുള്ള അറിവുകൾ ഇപ്പോഴും പൂർണ്ണമല്ല, സൂര്യൻ പ്രകടിപ്പിക്കുന്ന പല അസ്വാഭാവികപ്രതിഭാസങ്ങളും ഇപ്പോഴും വിശദീകരിക്കപ്പെടാതെ നിലനിൽക്കുന്നുണ്ട്.

നിത്യേന കഴിക്കുന്ന ബ്രോയിലര്‍ കോഴിയുടെ

നമ്മള്‍ നിത്യേന കഴിക്കുന്ന ബ്രോയിലര്‍ കോഴിയുടെ ആയുസ്സ് വെറും 45 ദിവസം മാത്രം !

8-k-mohanlal-lissy-3
നമ്മളില്‍ മിക്കവരും നിത്യേനയെന്നോണം കഴിച്ചു കൊണ്ടിരിക്കുന്ന ബ്രോയിലര്‍ കോഴികളുടെ മാക്‌സിമം ആയുസ്സെത്ര എന്ന കാര്യം നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിയുമോ ? അറുപതോ എഴുപതോ വയസ്സോളം ഇങ്ങനെ ഒക്കെത്തന്നെ ജീവിക്കണം എന്നാഗ്രഹിക്കുന്ന നിങ്ങള്‍ മനസിലാക്കണം ഒരു ബ്രോയിലര്‍ കോഴി മാക്‌സിമം പോയാല്‍ 45 ദിവസമേ ജീവിക്കുകയുള്ളൂ എന്ന കാര്യം.
അപ്പോള്‍ 45 ദിവസം കൊണ്ടാണോ ഈ കോഴി ഇത്ര വലുതാവുന്നത് എന്ന സ്വാഭാവികമായ സംശയം നിങ്ങളില്‍ ഉയരും. അതിന്റെ കാര്യം പറയാം. എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് എന്ന വെബ്‌സൈറ്റ് ആണ് ഇക്കാര്യം പഠന രൂപേണ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവരുടെ പഠനത്തില്‍ വ്യക്തമായത് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ബ്രോയ്‌ലര്‍ കോഴികള്‍ ജീവനുള്ള വെറും മാംസപിണ്ഡങ്ങള്‍ മാത്രമാണെന്നാണ്.
പ്രത്യേക ഹോര്‍മോണുകള്‍ കുത്തിവച്ചാണ് ബ്രോയ്‌ലര്‍ കോഴികളെ വളര്‍ത്തിയെടുക്കുന്നതത്രേ. കോഴിക്കുഞ്ഞിന് 14 ദിവസം പറയാമ ആകുമ്പോള്‍ ഇവയുടെ തൊലിക്കടിയില്‍ ആദ്യത്തെ കുത്തിവെപ്പ് നടത്തുമത്രേ. കാളയുടെ കൊഴുപ്പ്, ഈസ്ട്രജന്‍ ഹോര്‍മോണ്‍, ചില കെമിക്കല്‍ സ്റ്റിമുലന്റ്‌സ് എന്നിവ ചേര്‍ത്ത മിശ്രിതം ആണത്രേ കുത്തിവെക്കുക. അതങ്ങോട്ട് ചെല്ലുന്നതോടെ ഈ കോഴിക്കുഞ്ഞുങ്ങള്‍ ബലൂണ്‍ പോലെ വീര്‍ത്തു തുടങ്ങും. രണ്ടാഴ്ച കൊണ്ടാണ് ഈ പരിണാമം നടക്കുക. ഇവക്ക് പറക്കാനോ, എന്തിനേറെ ശെരിയായി നടക്കാന്‍ പോലും കഴിവുണ്ടാകില്ലത്രേ.
ഇങ്ങനെ 20 മുതല്‍ 30 ദിവസം വരെ പ്രായമായ കോഴിക്ക് 3 മുതല്‍ 4 കിലോ വരെ തൂക്കമുണ്ടാകുമത്രേ. 30 ദിവസം പ്രായമാകുമ്പോള്‍ അവയെ അറുത്ത് വില്‍ക്കുകയും ചെയ്യും. അതാണ് നമ്മള്‍ ബ്രോസ്റ്റ്, ഷവര്‍മ്മ എന്നൊക്കെ പേരിട്ടു വിളിച്ചു ആക്രാന്തത്തില്‍ അകത്താക്കുന്നത്.
45 ദിവസത്തിനപ്പുറം ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ആയുസ്സുണ്ടാകില്ല എന്നും പഠനം വ്യക്തമാക്കുന്നു. കാരണം, 45 ദിവസം കഴിഞ്ഞാല്‍ ഈസ്ട്രജന്റെ വീര്യം കുറഞ്ഞ് ഇവ ചത്തു പോകുന്നു. ബ്രോയ്‌ലര്‍ ചിക്കന്റെ അമിതോപയോഗം ഭാവിയില്‍ പ്രത്യുല്പാദന സംബന്ധമായ തകരാറുകള്‍ക്ക് നിദാനമകുമെന്നും എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു.
അത് കൊണ്ട് ഇനി ബ്രോസ്റ്റും മറ്റും കഴിക്കുവാന്‍ തുടങ്ങുന്നതിനു മുന്‍പേ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ഇവയുടെ അമിതോപയോഗം പോയിട്ട് കുറഞ്ഞ ഉപയോഗം പോലും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെയാണ് ക്ഷണിച്ചു വരുത്തുക എന്ന സത്യം നമ്മള്‍ മനസിലാക്കുക.

സ്ഥലപരിചയം

സ്ഥലപരിചയം 
Talaimannar<<< Press Here 


School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS