ഓണാഘോഷം - നമ്മുടെ സ്‌കൂളിൽ ....
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പള്ളം ഗവണ്മെന്റ് യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. രാവിലെ 9.30 മുതൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൂടി പൂക്കളം ഇട്ടു. തുടർന്ന് മഹാബലിയും വാമനനും ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കമിട്ടു. ആദ്യം മിഠായി പെറുക്കൽ മത്സരം നടന്നു. പിന്നീട് കസേരകളി മത്സരം(LP, UP, രക്ഷിതാക്കൾ, അധ്യാപകർ) നടന്നു. ശേഷം റൊട്ടി കടി മത്സരവും ബോൾ പാസ്സ് മത്സരവും നടന്നു. ഉച്ചയ്ക്ക് വിലമായ ഓണസദ്യക്ക് ശേഷം സമ്മാനദാനം HM ശോഭന ടീച്ചർ, മുൻ HM ജോൺസൺ ദാനിയൽ സർ, മറ്റ് അധ്യാപകർ എന്നിവർ ചേർന്ന് നടത്തി. ദേശീയ ഗാനത്തോടെ പരിപാടികൾ വിജയകരമായി പൂർത്തിയാക്കി. 🙏🏻 കൂടുതൽ വാർത്തകൾ ചിത്രങ്ങളോടൊപ്പം .....
മാവേലിയും വാമനനും ഒന്നുചേർന്ന് കുട്ടിക്കൂട്ടുകാരോടൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് ഇരുന്നപ്പോൾ
കുട്ടികളിൽ ആവേശം നിറച്ച മിഠായി പെറുക്കൽ മത്സരം
രക്ഷിതാക്കളുടെ കസേരകളി സൂപ്പറായിരുന്നു.
അധ്യാപകരുടെ കസേരകളി അതിലും സൂപ്പറായിരുന്നോ എന്നൊന്നും സംശയിക്കേണ്ടതില്ല.
കുട്ടികളുടെ റൊട്ടികടി കാണികളിൽ ആവേശം വിതറി.
റൊട്ടികടി - വീഡിയോ കാണുക
ഇന്നത്തെ ഓണസദ്യയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ നൂൺമീൽ ഓഫീസറായ
ഫാദർ ജോസി മുഖ്യാതിഥിയായി പങ്കെടുത്തു.
കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ഒരുമിച്ച് ഓണ സദ്യ ആസ്വദിച്ചു. പായസവും പഴവും പപ്പടവും കൂട്ടി ഒരു സദ്യ ...!
മുൻ ഹെഡ്മാസ്റ്റർ ശ്രീ. ജോൺസൺ ഡാനിയേൽ സാർ മത്സര വിജയികൾക്കുള്ള
സമ്മാനദാനം നിർവ്വഹിച്ചപ്പോൾ
കസേരകളിയിൽ ഒന്നാം സ്ഥാനം നേടിയ പി ടി എ അംഗം ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ശോഭന ടീച്ചറിൽ നിന്നും
സമ്മാനം സ്വീകരിക്കുന്നു.
മത്സരവിജയിക്ക് ശ്രീമതി. ശാരിക ടീച്ചർ സമ്മാനം നൽകുന്നു.
കസേരകളിൽ വിജയിയായ ശ്രീമതി. സിനി ടീച്ചറിന് ശ്രീമതി.രമ്യാ ബാഹുലേയൻ ടീച്ചർ സമ്മാനം നൽകുന്നു.
ശ്രീമതി.സജിനി ടീച്ചർ വിജയികൾക്ക് സമ്മാനം നൽകുന്നു.
കസേരകളിയിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ.ഷാജിമോൻ കൊല്ലകടവിൽ ശ്രീമതി.ജിഷ ടീച്ചറിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു.
ശ്രീമതി.ഷൈനി ടീച്ചർ സമ്മാനദാനം നിർവ്വഹിക്കുന്നു.
ഹെഡ്മിസ്ട്രസ് ശ്രീമതി ശോഭനകുമാരി ടീച്ചർ സമ്മാനദാനം നിർവഹിക്കുന്നു. വാമനൻ ആയി വന്ന അഭിരവ് മുൻ ഹെഡ്മാസ്റ്ററിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു.
(കൂടുതൽ ചിത്രങ്ങളും വാർത്തയും പിന്നാലെ...)
മാവേലിയും വാമനനും കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നു.
മാവേലി പ്രജകളോടൊപ്പം അൽപ്പസമയം ചെലവഴിച്ചു.