ഗവൺമെന്റ് യു. പി. എസ്.
പള്ളം
വായനവാരാചരണറിപ്പോർട്ട്
ജൂൺ 19, കേരളഗ്രന്ഥശാലസംഘത്തിന്റെ ഉപജ്ഞാതാവും,
പ്രചാരകനുമായ പുതുവായിൽ നാരായണപണിക്കർ എന്ന പി. എൻ. പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും ജൂൺ 19 മുതൽ 25 വരെ വായനവാരമായി നമ്മുടെ സ്കൂളും ആചരിക്കുന്നു.
ജൂൺ 20 രാവിലെ നടന്ന അസംബ്ലിയിൽ വായനദിന പ്രതിജ്ഞ
എടുത്തു. തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ.ശ്രീജിത്ത്.എ.കൃഷ്ണൻ വായനദിന സന്ദേശം കുട്ടികളുമായി
പങ്കുവച്ചു. ശേഷം അർജുൻ സന്തോഷ്, അമയ എന്നീ കുട്ടികൾ വായനവചനങ്ങൾ അവതരിപ്പിച്ചു. ആഷ്ന, അമൃത്ദേവ്, സായ എന്നീ കുട്ടികൾ പുസ്തകവായന നടത്തി. ആദിദേവ്,
അഭിനവ് എന്നീ കുട്ടികൾ എഴുത്തുകാരുടെ ചിന്തകൾ പങ്കുവച്ചു. തുടർന്ന് നിഥിൻ, ഗൗരി എന്നിവരുടെ വായനദിന പ്രസംഗം ഉണ്ടായി രുന്നു. ദേവിക ദീപു വായനദിനവുമായി ബന്ധപ്പെട്ട ക്വിസ്സ്
അവതരിപ്പിച്ചു.
വായനവാരാചരണം - യോഗാദിനാചരണം – ലോകസംഗീതദിനം എന്നിവയോട്
അനുബന്ധിച്ചു സ്കൂളിൽ രാവിലെ 9. 30 മുതൽ പൊതുസമ്മേളനം നടന്നു.
സ്വാഗതം : ഹെഡ്മാസ്റ്റർ ശ്രീ. ശ്രീജിത്ത്.
എ. കൃഷ്ണൻ
ഈശ്വരപ്രാർഥനക്ക് ശേഷം ഹെഡ്മാസ്റ്റർ ശ്രീ. ശ്രീജിത്ത്.
എ. കൃഷ്ണൻ സ്വാഗതം ആശംസിച്ചു. ശ്രീമതി.ശ്രീജ അഭിഷേകിന്റെ (PTAപ്രസിഡന്റ്) അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ശ്രീ. ജെയിംസ് പുല്ലംപറമ്പിൽ (വാർഡ്കൗൺസിലർ)
പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ശ്രീ. ജെയിംസ് പുല്ലംപറമ്പിൽ (വാർഡ്കൗൺസിലർ)
തുടർന്ന് പരിപാടിയിലെ വിശിഷ്ടാതിഥിയും വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും
കേരള സർവ്വകലാശാല കേരളപഠനം മേധാവിയുമായ Dr. C.R. പ്രസാദ്സാറിനെ ആദരിക്കുന്ന ചടങ്ങ് നടന്നു.
PTA പ്രസിഡണ്ട് ശ്രീമതി.ശ്രീജ അഭിഷേക് (അദ്ധ്യക്ഷപ്രസംഗം )
അദ്ദേഹം നമ്മുടെ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.
ശ്രീ.സി.ആർ.പ്രസാദ് സാർ ഓരോ ക്‌ളാസ്സിലേക്കുമുള്ള യുറീക്ക മാസികയുടെ വിതരണം ആഷ്ന ബെൻസിക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു.
ശ്രീ.P.V. സാബു (യോഗ ട്രെയിനർ)
ജൂൺ 21 യോഗാദിനത്തിന്റെ ഭാഗമായി ശ്രീ.P.V. സാബു (യോഗ ട്രെയിനർ) യോഗാദിനത്തിന്റെ പ്രാധാന്യം, മഹത്വം എന്നിവയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
ശ്രീ. മിദോഷ് (PTA വൈസ്പ്രസിഡന്റ് ), ശ്രീ.
T.S. വിജയകുമാർ (വിദ്യാലയവികസനസമിതി വൈസ്ചെയർമാൻ), ശ്രീ. ജോൺസൺ ദാനിയേൽ (മുൻഹെഡ്മാസ്റ്റർ, ജി.യു.പി. എസ്. പള്ളം), ശ്രീ. വിനോദ്‌കുമാർ (പൂർവ്വവിദ്യാർത്ഥി) എന്നിവർ
ആശംസകൾ അർപ്പിച്ചു.
ശ്രീ.
T.S. വിജയകുമാർ (വിദ്യാലയവികസനസമിതി വൈസ്ചെയർമാൻ
ശ്രീ. വിനോദ്‌കുമാർ (പൂർവ്വവിദ്യാർത്ഥി പ്രതിനിധി 1981 ബാച്ച് )
മിഥുൻ മിദോഷ് നാടൻ പാട്ട് ശ്രുതി മധുരമായി
വേദിയിൽ ആലപിച്ചു.
പൊതുസമ്മേളനത്തിന് ശേഷം വിദ്യാലയ മുറ്റത്ത് യോഗട്രെയിനർ ശ്രീ. P.V. സാബുവിന്റെ
നേതൃത്വത്തിൽ കുട്ടികൾക്ക് യോഗപരിശീലനംനൽകി. മാസത്തിൽ രണ്ട്ദിവസം അദ്ദേഹം കുട്ടികൾക്ക്
യോഗപരിശീലനം നൽകാമെന്ന് സമ്മതിച്ചു.
വിശിഷ്ടാതിഥികൾ
യുറീക്ക ഏർപ്പെടുത്തിയ ശ്രീ. വിജയകുമാർ ടി.എസ്സ് .
(കേരള ശാസ്ത്രസാഹിത്യപരിഷത് )
ശ്രീ ജോൺസൺ ദാനിയേൽ (മുൻ ഹെഡ്മാസ്റ്റർ)
ശ്രീമതി. ദീപ എൻ.ജോൺ (സീനിയർ ടീച്ചർ)
കൃതജ്ഞത അറിയിക്കുന്നു.
വായനവാരാഘോഷവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളായ
പതിപ്പ് , പോസ്റ്റർ, കഥപൂർത്തിയാക്കാൽ, എഴുത്തുകാരുടെ ചിത്രശേഖരണം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,പുസ്തകപരിചയം എന്നീ പ്രവർത്തനങ്ങൾ ഒരാഴ്ചകൊണ്ട് പൂർത്തിയായി.
യോഗ പരിശീലനം നേടുന്ന കുട്ടികൾ ആചാര്യനോടൊപ്പം