“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, February 5, 2020

കേരളാ  സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് അസോസിയേഷന്റെ  കോട്ടയം ജില്ലാ അഡ്വഞ്ചർ ക്യാമ്പ് 2020 ഫെബ്രുവരി 14 മുതൽ 16 വരെ പള്ളം ഗവ.യു.പി.സ്‌കൂളിൽ നടക്കുകയാണ്. കോട്ടയം വിദ്യാഭ്യാസജില്ലയിലെ വിവിധ യൂണിറ്റുകളിലെ തൃതീയ സോപാന നിലവാരത്തിലുള്ള കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.ഇത്തരം ഒരു ക്യാംപിനു നമ്മുടെ സ്‌കൂൾ ഒരു താവളമാകുന്നത് നാടിനും സ്‌കൂളിനും വളരെയേറെ പ്രയോജനം ചെയ്യുമെന്നതിൽ തർക്കമില്ല.
ഇതിനായി അവസരമൊരുക്കിയ ജില്ലാ ചീഫ് കമ്മീഷണർ കൂടിയായ ഡി ഇ ഓ ശ്രീമതി.ഉഷ ഗോവിന്ദ് , ജില്ലാ ട്രെയിനിങ് കമ്മീഷണർ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ, ജില്ലാ ഭരണസമിതിയംഗങ്ങൾ, റോവർ ഭാരവാഹികൾ, യൂണിറ്റുകൾ എന്നിവരെയും പങ്കാളികളായി പ്രവത്തിക്കുന്ന എല്ലാവരെയും ഈ മഹത് പ്രസ്ഥാനത്തിന്റെ ക്യാമ്പിന്റെ  നടത്തിപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇപ്പോൾ അണിയറപ്രവർത്തനങ്ങൾ ചടുലമായി നടന്നുകൊണ്ടിരിക്കുന്നു. മൂന്നു ദിവസത്തെ താമസം,ഭക്ഷണം,കുടിവെള്ളം, ആരോഗ്യപരിപാലനം, വിവിധ പരിശീലനങ്ങൾക്കായുള്ള അഡ്വഞ്ചർ ബേസുകൾ തുടങ്ങിയ കാര്യങ്ങളൊക്കെ ചിട്ടയായി ക്രമീകരിക്കപ്പെടേണ്ടതുണ്ട്. 
നാട്ടകം പ്രൈമറി ഹെൽത് സെന്ററിൽനിന്നും ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ശ്രീ.ശേഖരൻ സാറിന്റെ നേതൃത്വത്തിലുള്ള ടീം കിണർ ശുചീകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കും.കോട്ടയം നഗരസഭയിലെ ശുചീകരണപ്രവർത്തകർ ചേർന്ന് സ്‌കൂളും പരിസരവും ടെന്റ് ഉപയോഗിച്ച് താമസിക്കാവുന്ന വിധത്തിൽ വൃത്തിയാക്കിക്കഴിഞ്ഞു. ഇനി ടോയ്‌ലറ്റ് ക്രമീകരണങ്ങൾ ഇന്ന് പൂർത്തിയാകും.ഇ-ടോയ്‌ലറ്റ് ലഭിക്കുമെന്ന് കരുതുന്നു.

Tuesday, February 4, 2020

ലോക അർബുദ ദിനം 
ലോക അർബുദ ദിനത്തിൽ അർബുദം അഥവാ കാൻസർ എന്താണെന്നതിനെക്കുറിച്ചും അത് സാധാരണയായി കാണപ്പെടുന്ന വിവിധ രൂപങ്ങളെക്കുറിച്ചും കുട്ടികൾ ലഹരി വിരുദ്ധരായി സമൂഹത്തിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹെഡ്മാസ്റ്റർ അസ്സംബ്ലിയിൽ ലഘുപ്രഭാഷണം നടത്തി.കോട്ടയം ഗവ.ടി.ടി.ഐ ലെ വിദ്യാർത്ഥിനികൾ അസ്സംബ്ലിയിൽ നേതൃത്വം വഹിച്ചു.

കൊറോണ രോഗപ്രതിരോധബോധവൽക്കരണം 
പള്ളം ഗവ.യു.പി.എസ് സ്‌കൂളിൽ ഇന്ന് കൊറോണ രോഗപ്രതിരോധ ബോധവൽക്കരണം നടത്തി. പലതു സ്‌കൂളിനടുത്തുതന്നെയുള്ള നാട്ടകം ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ശ്രീ.സുധീഷ്കുമാറാണ് ക്ലസ്സെടുത്തത് . വളരെ ആകർഷകമായ രീതിയിലാണ് ഡോക്ടർ ക്ളാസ്സെടുത്തത് . ഇതിനു മുൻപും സുധീഷ് കുമാർ ഡോക്ടർ നമുക്ക് ഇതുപോലുള്ള ബോധവൽക്കരണ ക്‌ളാസ്സുകൾ എടുത്തിട്ടുണ്ട്. ഡോക്ടറോ ടുള്ള നന്ദി അറിയിക്കുന്നു.












Monday, February 3, 2020

ചിങ്ങവനം ജെ സി ഐ

ചിങ്ങവനം ജെ സി ഐ (ജൂനിയർ ചേംബർ ഇന്റർനാഷണൽ ) പ്രവർത്തകർ  ഇന്ന് നമ്മുടെ സ്‌കൂളിൽ കടന്നു വരികയും രാഷ്ട്രസേവനത്തിനു അനുയോജ്യമായി പ്രവർത്തിക്കുന്നതിന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ചിങ്ങവനം ജെ സി ഐ യുടെ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന ശ്രീ.ലിന്റു സഖറിയാ ബോധവൽക്കരണം നടത്തി. തുടർന്ന് പ്രതിജ്‌ഞ ചൊല്ലി.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS