“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, June 27, 2019

എ ഇ ഓ സ്‌കൂൾ സന്ദർശിച്ചു.

എ ഇ ഓ സ്‌കൂൾ സന്ദർശിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം എ ഇ ഓ ശ്രീലത ടീച്ചർ നമ്മുടെ വിദ്യാലയം സന്ദർശിച്ചു. ക്‌ളാസ്സ് പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി.





Wednesday, June 26, 2019

ലോകലഹരിവിരുദ്ധ ദിനാചരണവും 
പി എൻ പണിക്കർ അനുസ്മരണവും ഭവനസന്ദർശനവും 


പള്ളം ഗവ യു.പി. സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും വായനാവാരാചരണത്തിന്റെ സമാപനദിനമായ ഇന്ന് രാവിലെ 11 മണിക്ക് പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹസന്ദർശനം നടത്തിയത് കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ അനുഗ്രഹപ്രദമായിരുന്നു. രാവിലെ പത്തു മണിയോടെ കുട്ടികളും അദ്ധ്യാപകരും ലോകലഹരിവിരുദ്ധ റാലിയുമായി പള്ളംപോസ്റ്റോഫീസ്‌ കവലയിലേക്ക് യാത്രയായി. അദ്ധ്യാപകരും സ്റ്റാഫംഗങ്ങളും നേതൃത്വം നൽകിയ റാലി പി. ടി. എ പ്രസിഡന്റ് ശ്രീമതി. ഹരീഷ്മ ഷാജി ഉദ്‌ഘാടനം ചെയ്തു.







 പള്ളം പോസ്റ്റോഫീസ് കവലയിൽ ലഹരി വിരുദ്ധപ്രസംഗം നടത്തുന്ന ഹെഡ്മാസ്റ്റർ ജോൺസൺ ഡാനിയേൽ 


റാലിക്കു ശേഷം തിരികെയെത്തിയ കുട്ടികളും അദ്ധ്യാപകരും അൽപ്പസമയം വിശ്രമിച്ചശേഷം അമ്പലമുറ്റത്തേക്ക് നടന്നു.അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസ്സിൽ കയറി. തുടർന്ന് നീലംപേരൂരിലേക്കു യാത്രയാരംഭിച്ചു.
പൂരം പടയണി നടക്കാറുള്ള നീലംപേരൂർ ക്ഷേതത്തിനടുത്താണ് പണിക്കർ സാറിന്റെ വീട് . പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ ഈ ക്ഷേതത്തിനടുത്തുള്ള കുളം ഞങ്ങൾ കണ്ടു.


 ഇത് നീലംപേരൂർ ക്ഷേത്രമാണ്.



തൊട്ടടുത്ത് പണിക്കർ സാർ ആദ്യകാലത്തു പഠിപ്പിച്ചിരുന്ന നീലംപേരൂർ ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

അരമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ സുപ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി നടക്കാറുള്ള നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രമൈതാനത്തെത്തി. അവിടെ വാഹനം പാർക്കുചെയ്തശേഷം പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹംകാണാനായി അച്ചടക്കത്തോടെ നടന്നു. ഹെഡ്മാസ്റ്റർ നേരത്തെതന്നെ അവിടെയെത്തി ഞങ്ങൾ വരുന്ന വിവരമറിയിച്ചിരുന്നു.
അവിടെ ഞങ്ങളെ കാത്തു പണിക്കർ സാറിന്റെ ജ്യേഷ്ഠന്റെ മക്കളായ രണ്ടു മുത്തശ്ശിമാർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.


അൽപ്പസമയം അവിടെ മുത്തശ്ശിമാരോടൊപ്പം ഞങ്ങൾ ചെലവഴിച്ചു. വളരെ വിലപ്പെട്ട പല അറിവുകളും മുത്തശ്ശിമാരുമായുള്ള സംഭാഷണത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ഇതുപോലുള്ള അറിവും സ്നേഹവും നിറഞ്ഞ മുത്തശ്ശിമാർ നമ്മുടെ വീടുകളിലില്ലാത്തതാണ് കുടുംബബന്ധങ്ങളിലെ നഷ്ടം എന്ന് കുട്ടികൾ തന്നെ പറഞ്ഞത് അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി.






 കുട്ടികൾ സനാതനധർമ്മം വായനശാലയിൽ 

ഞങ്ങൾക്ക് പണിക്കർ സാറിന്റെ പ്രവർത്തനങ്ങൾ ,ചരിത്രം എന്നിവ വിശദീകരിച്ചുതന്നത് സനാതനധർമ്മ വായനശാലയിലെ ഇപ്പോഴത്തെ ലൈബ്രറിയനും  പണിക്കർ സാറിന്റെ പൗത്രിയുമായ ശ്രീമതി. വത്സല ആയിരുന്നു.

 സ്കൂൾ ലീഡർ അയന വി. പ്രസംഗിക്കുന്നു. പണിക്കർ സാറിന്റെ കൊച്ചുമകളും ഇപ്പോഴത്തെ ലൈബ്രേറിയനുമായ ശ്രീമതി. വത്സല സമീപം 
 പുതുക്കിപ്പണിത വായനശാലയുടെ ഉൾവശം 

മലയാളിയെ വായനപഠിപ്പിക്കാൻ 
സർവ്വസമ്പാദ്യവും ചെലവാക്കിയ കർമ്മധീരനു പ്രണാമം 

പഠനയാത്രയിൽ പങ്കെടുത്ത കുട്ടികളും അദ്ധ്യാപകരും 



സ്‌കൂൾ സ്റ്റാഫും പി ടി എ പ്രസിഡന്റും യാത്രയ്ക്കാവശ്യമായ സഹായങ്ങളു മായി ഒപ്പമുണ്ടായിരുന്നു. സ്കൂൾ ബസ് അനുവദിച്ചു ക്രമീകരിച്ചുതന്ന മിനു ടീച്ചറോടുള്ള നന്ദി അറിയിക്കുന്നു. യാത്രയിലുടനീളം ചിത്രങ്ങളെടുത്തു സഹായിച്ച ഏഴാം ക്‌ളാസ്സിലെ വീട് മോഹനോടും ഒപ്പം സുബി ടീച്ചറോടും നന്ദി അറിയിക്കുന്നു.
അടുത്ത യാത്ര പിന്നെ അറിയിക്കാം.
...... ബാക്കി പിന്നെ... !

Tuesday, June 25, 2019

Saturday, June 22, 2019

ജൈവ വൈവിധ്യ ഉദ്യാനം

സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ അസ്സോസിയേഷൻ പള്ളം ഗവ യു. പി സ്‌കൂളിൽ   നടപ്പാക്കാൻ തീരുമാനിച്ച  ജൈവ വൈവിധ്യ ഉദ്യാനം സംബന്ധിച്ചു കൈക്കൊണ്ടതീരുമാനപ്രകാരം ഇന്നുച്ചതിരിഞ്ഞു പള്ളം ഗവ.യു.പി.സ്‌കൂളിൽ പദ്ധതി രൂപീകരണം സംബന്ധിച്ച സന്ദർശനവും കൂടിയാലോചനയും  നടത്തപ്പെട്ടു.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ശ്രീ.ബിനു എം.കോര,ശ്രീ.മഹേഷ് തമ്പി എന്നിവർ ഹെഡ്മാസ്റ്ററോടൊപ്പം കൂടിയാലോചനയിൽ പങ്കെടുത്തു.മൊത്തത്തിൽ നടപ്പിലാക്കേണ്ട പുരോഗമന പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തങ്ങൾ ആവിഷ്കരിക്കും.


 നിർദ്ദിഷ്ട രൂപരേഖ 

Wednesday, June 19, 2019

വായനദിനം- P N PANIKKAR


 ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ള യുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. 

1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.

ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
കേരള ഗ്രന്ഥശാലാ സംഘം

അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.
കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി [KANFED]

1977-ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.
വായനദിനം

ഏറേ നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിന മായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹ ത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.

Monday, June 17, 2019

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ ....
  • ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
  • ജൂൺ 5 - ലോക പരിസ്ഥിതി ദിനം
  • ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജൂൺ 8 - ലോകസമുദ്ര ദിനം
  • ജൂൺ 14 - ലോക രക്തദാന ദിനം
  • ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
  • ജൂൺ 18 - പിതൃദിനം
  • ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
  • ജൂൺ 19 - വായനാദിനം
  • ജൂൺ 20 - ലോക അഭയാർത്ഥി ദിനം
  • ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
  • ജൂൺ 21 - ലോക സംഗീതദിനം
  • ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
  • ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
  • ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
  • ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
  • ജൂൺ 28 - ലോക ദാരിദ്ര്യദിനം
  • ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം

Tuesday, June 11, 2019

E- Grants

ഇ - ഗ്രാന്റ്സ് http://www.e-grantz.kerala.gov.in/ 2newq

New Orders

അദ്ധ്യാപക നിയമനം (ദിവസവേതനം ) പുതിയ ഉത്തരവ് ഇറങ്ങി.
Daily Wages - New Order2newq

എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ് 
Daily Wages -Aided School 2newq

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ കുട്ടികളെ സംബന്ധിച്ച് 
New Order  2newq

ആദായകരമല്ലാത്ത സ്‌കൂളുകളെ സംബന്ധിച്ച് 
New Order 2newq

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS