“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, December 20, 2019

ഇന്ന് സ്‌കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി.
എല്ലാ അധ്യാപകരും കുട്ടികളും ഈ ആഘോഷത്തിൽ പങ്കെടുത്തു.അവർ ക്രിസ്മസ്  ഗാനങ്ങൾ ആലപിക്കുകയും ലഘുനാടകം അവതരിപ്പിക്കുകയും ചെയ്തു.

ഇന്ന് പള്ളം ഗവ.യു.പി.സ്‌കൂളിൽ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള പഠന - ബോധവത്കരണ ക്‌ളാസ് നടത്തി.






Wednesday, December 4, 2019

നമ്മുടെ സ്‌കൂളിലെ ഇന്നത്തെ വിളവെടുപ്പ് ...

Tuesday, December 3, 2019

പരിസരശുചീകരണം - കുടുംബശ്രീ

Saturday, November 30, 2019

ഇന്ന് ഭിന്നശേഷി വാരാചരണം-ഒന്നാം ദിനം

ഇന്ന് ഭിന്നശേഷി വാരാചരണം ഒന്നാം ദിനം. പള്ളം ഗവ..സ്‌കൂളിൽ ഇന്ന് ഈ ദിനം സവിശേഷമായി ആചരിച്ചു. സ്‌കൂളിൽ ആറാം ക്‌ളാസ് വിദ്യാർത്ഥിനിയായ ഭിന്നശേഷിക്കാരിയായ ഗീതു ഇന്ന് രാവിലെ തന്റെ മാതാപിതാക്കളോടൊപ്പം വന്നെത്തി. സ്‌കൂൾ ലീഡർ അയന അവളെ പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്തു.തുടർന്ന് വന്നെത്തിയ എല്ലാവര്ക്കും ഹെഡ്മാസ്റ്റർ ഹൃദ്യമായ സ്വാഗതം ആശംസിച്ചു.പിന്നീട കുട്ടികളുടെ ഗായകസംഘം മധുരഗാനങ്ങൾ പാടി ഏവരെയും സന്തോഷിപ്പിച്ചു.അധ്യാപകർ സ്വരൂപിച്ച സ്നേഹോപഹാരം ഹെഡ്മാസ്റ്റർ സ്‌കൂളിന് വേണ്ടി ഗീതുവിന്‌ കൈമാറി.
കുട്ടികളുടെ കലാപരിപാടികളും പ്രസംഗങ്ങളും പരിപാടിക്ക് കൊഴുപ്പേകി.












Tuesday, November 26, 2019

സ്കൂൾ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച്

സ്കൂൾ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് അടിയന്തിര PTA യോഗവും കുട്ടികളുടെ പഠന പുരോഗതിക്ക്  PTA യ്ക്കായി ആവിഷ്കരിച്ച പഠന ക്ലാസ്സും ഇന്ന് 2 മണി മുതൽ പള്ളം ഗവ.യു.പി.സ്കൂളിൽ നടത്തപ്പെട്ടു. പ്രത്യേക പരിശീലനം നേടിയ ശ്രീമതി. V.രമ്യാ മോൾ ടീച്ചർ പഠന ക്ലാസ്സ് നയിച്ചു.



Friday, November 1, 2019

ശ്രദ്ധ 2019  
 Related image
നമ്മുടെ സ്‌കൂളിൽ ഇന്നുമുതൽ ശ്രദ്ധ എന്ന പ്രത്യേകപരിശീലനപരിപാടി തുടങ്ങി. 3 മുതൽ 7 വരെ ക്‌ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണീ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നത്.പഠനത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി കുട്ടികളെ കർമ്മോത്സുകരാക്കുന്ന പ്രത്യേക പരിപാടിയാണിത്.
ഇന്ന് പ്രീ ടെസ്റ്റ് നടത്തപ്പെട്ടു.

നാളെ ശനിയാഴ്ച ഈ കുട്ടികൾക്ക് പഠന ക്യാമ്പായി പരിപാടി നടത്തും.
ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.
വരും ദിനങ്ങളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഈ പരിപാടി തുടരും.

Thursday, October 10, 2019

എല്ലാവരുടെയും  ശ്രദ്ധയ്ക്ക്,
     ശാസ്ത്രമേള  - വേദി  - ബേക്കർ മെമ്മോറിയൽ
ഗേൾസ് എച്ച്. എസ്.എസ്   കോട്ടയം - തീയതി 15/ 10/ 19 (  work experience & IT & Science  മേള )
------------------------------------------------------------------------------------------------------------------
16/ 10/ 19   സാമൂഹ്യ ശാസ്ത്രം & ഗണിതം മേള
രജിസ്ട്രേഷൻ 11/10/19 ഉച്ചയ്ക്ക് 2 മുതൽ 3 PM വരെ  Baker HS  ആഡിറ്റോറിയം
I T മേളയുടെ രജിസ്ട്രേഷനു വരുമ്പോൾ ചാർജ്ജ് ചെയ്ത ലാപ് ടോപ്പുകൾ സ്കൂളിന്റെ പേരെഴുതി ( നിർദ്ദിഷ്ട എണ്ണം) Baker Hട ലെ IT കൺവീനറെ ഏല്പിക്കേണ്ടതാണ്.
------------------------------------------------------------------------------------
IT മേളയ്ക്ക് പങ്കെടുക്കുന്നവർ സ്വന്തമായി extention Code കരുതേണ്ടതാണ്.
സയൻസ് മേള എൽ .പി . ചാർട്ട് വിഷയം parts of a plant  എണ്ണം പരമാവധി 3 ചാർട്ട്. പെൻസിൽ മാത്രം ഉപയോഗിക്കുക
LP ശേഖരണം  വിവിധ തരം മണ്ണുകൾ
LP സാമൂഹ്യ ശാസ്ത്രം - ചാർട്ട് വിഷയം - ജലാശയങ്ങളുടെ സംരക്ഷണം - പരമാവധി ചാർട്ടുകൾ
--------------------------------------------------------------------------------------------------------------------
തത്സമയ മത്സരങ്ങൾ സമയം 10 AM മുതൽ 1 PM വരെ
ആവശ്യമായ സാധന സാമഗ്രികൾ സ്വയം കരുതേണ്ടതാണ്.
മത്സരശേഷം മൂല്യനിർണ്ണയം പൂർത്തിയാകുന്നത് വരെ പ്രദർശന വസ്തു മത്സര സ്ഥലത്ത് ഉണ്ടായിരിക്കണം.
മത്സരത്തിനു ശേഷം ഉണ്ടാകുന്ന waste ഓരോ മത്സരാർത്ഥിയും സ്വയം കൊണ്ടു പോകേണ്ടതാണ്.
തെർമോകോൾ ഒഴിവാക്കണം
ഗണിത മാസിക, പ്രോജക്ട് റിപ്പോർട്ടുകൾ മത്സര ദിവസം 9 മണിയ്ക്ക് അതാത് ഉപജില്ലാ കൺവീനറെ ഏല്പിക്കണം
മത്സര സ്ഥലത്ത് ഹരിതചട്ടം  നിർബന്ധമായും പാലിക്കണം.
-----------------------------------------------------------------------------------------------------------------
എൽ.പി./ യു .പി കുട്ടികൾക്ക് Registration fee ഇല്ല.
ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ 20 /- രൂപ രജിസ്ട്രേഷൻ ഫീസായി നല്കണം.
    അഫിലിയേഷൻ ഫീസ് -
UP - സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, Work Experience, IT club 75 രൂപ വീതം ( ആകെ 375/- രൂപ)
Hട Scienc , SS Maths, Work Experiene, IT   200/- രൂപ വീതം (ആകെ 1000/- രൂപ)
Hട നോട് അനുബന്ധിച്ചുള്ള Up പ്രത്യേക അഫിലിയേഷൻ അടയ്ക്കേണ്ടതില്ല.
Hടട - ശാസ്ത്രം, S S, W. E, IT ഗണിതം 300/- രൂപ പ്രകാരം 1500/- അടയ്ക്കണം.
HS നോട് അനുബന്ധിച്ചുള്ളവരും പ്രത്യേകം അടയ്ക്കണം.

Thursday, September 26, 2019


27/09/2019....10am....പള്ളം ഗവ.യു.പി.സ്‌കൂളിലെ കുട്ടികളും അധ്യാപകരും നീലംപേരൂർ പൂരം പടയണി കാണാൻ പോകും....ചിത്രങ്ങൾ പിന്നീട് കാണിക്കാം......2019....10am....പള്ളം ഗവ.യു.പി.സ്‌കൂളിലെ കുട്ടികളും അധ്യാപകരും നീലംപേരൂർ പൂരം പടയണി കാണാൻ പോകും....ചിത്രങ്ങൾ പിന്നീട് കാണിക്കാം ......2019....10am....പള്ളം ഗവ.യു.പി.സ്‌കൂളിലെ കുട്ടികളും അധ്യാപകരും നീലംപേരൂർ പൂരം പടയണി കാണാൻ പോകും....ചിത്രങ്ങൾ പിന്നീട് കാണിക്കാം ....

Tuesday, September 3, 2019

ശ്രീമതി.ചന്ദ്രലേഖ (ലേഖ ) നാളെ അദ്ധ്യാപികയായി സർവീസിൽ

പള്ളം ഗവ.യു.പി.സ്‌കൂളിൽ കഴിഞ്ഞ 10 വർഷമായി ഓഫീസ് അറ്റൻഡന്റ് ആയി സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി.ചന്ദ്രലേഖ (ലേഖ ) നാളെ അദ്ധ്യാപികയായി സർവീസിൽ പ്രവേശിക്കുന്നതിനായി ഇന്ന് വൈകുന്നേരം വിടുതൽ നേടി. പഠനത്തിൽ മിടുക്കിയും ഏൽപ്പിക്കുന്ന ഏതുജോലിയും മികവോടെ ചെയ്യാൻ സമർത്ഥയുമായ ലേഖയെ തന്റെ മികവുകൾ തന്നെ ഉയർച്ചയിലേക്കു നയിച്ചു. ഇനി ലേഖ അദ്ധ്യാപികയായി തുടരും. പിന്നീട് അതിലും ഉയർന്ന പദവികളിലെത്തട്ടെ എന്നാശംസിക്കുന്നു.
 ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിക്കുന്നു.
 
 വേദിയിൽ ഇടത്തുനിന്നും ശ്രീമതി.ലേഖ, ശ്രീമതി.കെ ശ്രീലത (എ ഇ ഓ കോട്ടയം ഈസ്റ്റ്), ശ്രീമതി ഹരിഷ്മ (പി ടി എ പ്രസിഡന്റ് ), ശ്രീ.കെ.ജെ.പ്രസാദ് (ജില്ലാ കോ-ഓർഡിനേറ്റർ ,പൊതുവിദ്യാഭ്യാസം )

സ്‌കൂൾ സ്റ്റാഫിന്റെ ഉപഹാരം എല്ലാവരും ചേർന്ന് ലേഖടീച്ചർക്ക് നൽകുന്നു.

Thursday, August 15, 2019

നമ്മുടെ കുട്ടികൾ...... വെള്ളത്തിലാണ്.

വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ വീടുകൾ 
നമ്മുടെ കുട്ടികൾ താമസിച്ചുകൊണ്ടിരുന്ന ഈ വീടുകളെല്ലാം വെള്ളത്തിലാണ്. കുട്ടികൾ ബന്ധുവീടുകളിലേക്കുപോയി. മുതിർന്നവർ നമ്മുടെ സ്‌കൂളിലുണ്ട്. എല്ലാവരും സന്തോഷമായിരിക്കുന്നു.




















 

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS