പടയണി (പഠന യാത്ര)
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ അമർത്തൂ .."Press Here"
മഴ വിട്ടുനിന്ന സമയത്ത് ഞങ്ങൾ സ്‌കൂളിൽ നിന്നും ഏകദേശം 13 കി.മീ. മാത്രം അകലെയുള്ള നീലംപേരൂർ ക്ഷേത്രം സന്ദർശിച്ചു. കാരണം മറ്റൊന്നുമല്ല , ഇന്ന് രാത്രിയിലാണ് ചരിത്രപ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി മഹോത്സവം.
ആലപ്പുഴജില്ലയിലേക്കു കോട്ടയത്തുനിന്നും കൈനടി റൂട്ടിൽ യാത്രചെയ്യുമ്പോളാണ് നമ്മൾ നീലംപേരൂർ ഗ്രാമത്തിലെത്തുന്നത്. മലയാളിയെ വായന പഠിപ്പിച്ച പി.എൻ.പണിക്കർ സാറിന്റെ വീട്, അദ്ദേഹം സ്ഥാപിച്ച സനാതന ധർമ്മം വായന ശാല എന്നിവ ഈ ക്ഷേത്രത്തിന്റെ സമീപത്തുതന്നെയാണ് .
ഇവിടത്തെ പടയണി മഹോത്‌സവം പേരുകേട്ട ഒന്നാണ്. പാഠഭാഗത്തെ പടയണി വിചാരങ്ങൾ മാത്രം പോരാ എന്ന് കരുതിയാണ് ഞങ്ങൾ ഈ പഠനയാത്ര ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. ഞങ്ങളുടെ തീരുമാനം നൂറുശതമാനവും ശരിയായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു ഞങ്ങളുടെ പഠനാനുഭവങ്ങൾ ...!
ഉച്ചയൂണിനുശേഷം അധ്യാപകർ കുട്ടികളെ ക്ലാസ്സടിസ്ഥാനത്തിൽ ഗ്രൂപ്പുതിരിച്ചു നിർത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.തുടർന്ന് ഞങ്ങൾ ക്കുള്ള മിനി ബസ്സ് "സുന്ദരി"എത്തി.
ബസ്സിലും ഹെഡ് മാസ്റ്ററുടെ കാറിലുമായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ യാത്രയാരംഭിച്ചു.
രണ്ടുമണിയോടെ നീലംപേരൂർ ക്ഷേത്രത്തിനു സമീപമെത്തി. തുടർന്ന് ക്ഷേത്ര പരിസരത്തു നിർമ്മിച്ചുകൊണ്ടിരുന്ന പടയണിക്കോലങ്ങൾ,അന്നങ്ങൾ തുടങ്ങിയവയുടെ നിർമ്മാണം ശ്രദ്ധയോടെ കണ്ടു മനസ്സിലാക്കി. കുറിച്ചി ഗവ.എൽ.പി.ജി.സ്‌കൂളിലെ മുൻ ഹെഡ് മിസ്ട്രസ് ചന്ദ്രികാദേവി ടീച്ചർ പടയണിയെക്കുറിച്ചുള്ള സമഗ്രവിശദീകരണം നൽകിയത് കുട്ടികൾക്ക് കൂടുതൽ അറിവുപകർന്നു.
അന്നങ്ങൾ നിർമ്മിച്ചുകൊണ്ടിരുന്ന മുതിർന്നവർ കുട്ടികളുടെയും അദ്ധ്യാപകരുടേയും സംശയങ്ങൾ പരിഹരിച്ചു. തടികൊണ്ടുള്ള ചട്ടക്കൂടിൽ നിർമ്മിച്ച അരയന്നങ്ങൾ വാഴക്കച്ചി,വാഴപ്പോള, എന്നിവകൊണ്ട് പൊതിയുന്നു . ഇതിന്റെ പുറമെ താമരയിലകൊണ്ടു പൊതിയുന്നു. അവ ചീകിയെടുത്ത പച്ചയീർക്കിൽ കുത്തിയുറപ്പിക്കുന്നു. അതിനു ശേഷം ചെത്തിപ്പൂവ് (തെറ്റിപ്പൂവ്) കൊണ്ട് പ്രത്യേക രീതിയിൽ അലങ്കരിക്കുന്നു. ഇതാണ് നിർമ്മാണരീതി.
ഈ വർഷം 92 പുത്തൻ അന്നങ്ങളെയാണ് (അരയന്നങ്ങൾ) നേർച്ചയായി വിവിധ കുടുംബങ്ങൾ സമർപ്പിക്കുന്നത്.ഇവയുടെ നിർമ്മാണരീതി നേരിട്ട് കാണുവാൻ കഴിഞ്ഞത് വളരെ നല്ല ഒരനുഭവമായിരുന്നു.
ഈ വർഷം 92 പുത്തൻ അന്നങ്ങളെയാണ് (അരയന്നങ്ങൾ) നേർച്ചയായി വിവിധ കുടുംബങ്ങൾ സമർപ്പിക്കുന്നത്.ഇവയുടെ നിർമ്മാണരീതി നേരിട്ട് കാണുവാൻ കഴിഞ്ഞത് വളരെ നല്ല ഒരനുഭവമായിരുന്നു.
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇലകളും നാരുകളും മാത്രമാണ്
ഈ രൂപങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
ഈ രൂപങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
കല്യാണ സൗഗന്ധിക പുഷ്പം തേടിപ്പോയ ഭീമസേനൻ യാത്രാമധ്യേ കണ്ട കാഴ്ചകളാണ് പൂരത്തിൽ കാഴ്ചകളായി അവതരിപ്പിക്കപ്പെടുന്നത്.
താഴെ നടുവിൽ നിൽക്കുന്നതാണ് വല്യന്നം.
ഇതിനു മൂന്നുനിലക്കെട്ടിടത്തിന്റെയത്ര ഉയരമുണ്ട്.
ഇടത്തും വലത്തും ഓരോ ചെറിയന്നങ്ങളുമുണ്ട് .
താഴെ നടുവിൽ നിൽക്കുന്നതാണ് വല്യന്നം.
ഇതിനു മൂന്നുനിലക്കെട്ടിടത്തിന്റെയത്ര ഉയരമുണ്ട്.
ഇടത്തും വലത്തും ഓരോ ചെറിയന്നങ്ങളുമുണ്ട് .
ഒന്നാം ദിവസം മുതൽ വല്യന്നം എഴുന്നള്ളുന്ന പടയണി ദിനം വരെ .വായ്ത്താരിയോടെപാരമ്പര്യമായി തുടരുന്ന പലതരം ആചാരങ്ങളും നിലവിലുണ്ട്.ഓരോ ദിവസവും വ്യത്യസ്തതരം എഴുന്നള്ളത്തുകളുമുണ്ട്. വിദേശത്തു ജോലികിട്ടിപ്പോയവർ വരെ പൂരം നാളുകളിൽ അവധിയെടുത്തു പൂരത്തിൽ പങ്കെടുക്കുന്നത് ഒരു പ്രത്യേകത തന്നെയാണ്.
രാത്രി 12 മണിക്ക് ശേഷം തുടങ്ങുന്ന എഴുന്നള്ളത്ത് വെളുപ്പിന് മൂന്നു മണിയോടെയാണ് സമാപിക്കുന്നത്
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ അമർത്തൂ .."Press Here"
No comments:
Post a Comment