കോട്ടയം ബി.ആർ.സി.യുടെ നേതൃത്വത്തിൽ പള്ളം ഗവ.യു.പി.സ്‌കൂളിൽ ഇന്ന് യോഗപരിശീലനത്തിനു തുടക്കമായി. യോഗമാസ്റ്റർ ശ്രീ.മണി രാഘവൻ ആണ് പരിശീലനം .നൽകുന്നത്.അടുത്ത ജൂൺ മാസം മുതൽ പഠനത്തോടൊപ്പം യോഗയും പഠിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കുട്ടികളിലെ നന്മയുടെ അംശത്തെ വളർത്തിയെടുക്കുന്ന, മാനസികവും ശാരീരികവുമായ അച്ചടക്കം പരിശീലിപ്പിക്കുന്ന ഈ ജീവനകലയെ നാം സമൂഹത്തിലെത്തിക്കേണ്ടതുണ്ട് . ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ഡാനിയേൽ ഇൻസ്ട്രക്ടർമാർക്ക് സ്വാഗതം ആശംസിച്ചു.
School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Tuesday, March 21, 2017
Saturday, March 11, 2017
സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും
സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും 2017 മാർച്ച് മാസം 17 നു നടത്തപ്പെടുകയാണ്.
രാവിലെ 9 .30 നു പതാക ഉയർത്തൽ
തുടർന്ന് 10 മണിക്ക് പൊതുസമ്മേളനം
പൊതുസമ്മേളനം
ഉദ്‌ഘാടനം:
ശ്രീമതി.ഡോ.പി.ആർ.സോന
(ബഹു.മുനിസിപ്പൽ ചെയർപേഴ്സൺ ) 10 മണി
പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം
ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA 10.30 am
നവീകരിച്ച ഓഫീസ് റൂം, മഴവെള്ള സംഭരണി സമർപ്പണം: ശ്രീമതി.ഡോ.പി.ആർ.സോന (ബഹു.മുനിസിപ്പൽ ചെയർപേഴ്സൺ )
തുടർന്ന് കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ....!
Wednesday, March 8, 2017
അന്താരാഷ്‌ട്ര വനിതാ ദിനം
അന്താരാഷ്‌ട്ര വനിതാ ദിനം ആചരിക്കുന്നു
സ്‌ത്രീകൾ
നമ്മുടെ ലോകത്തിനും ഭാവിയ്‌ക്കും നൽകിയ മികച്ച സംഭാവനകൾ നമുക്ക്
ആഘോഷകരമാക്കാം. "നിങ്ങൾക്കായി സംസാരിക്കാൻ മറ്റൊരാൾ വരുന്നതിനായി
കാത്തിരിക്കരുത്. ഈ ലോകം മാറ്റാൻ കഴിയുന്നത് നിങ്ങൾക്കുതന്നെയാണ്." - മലാല
യൂസഫ്‌സായ്.
Tuesday, March 7, 2017
Thursday, March 2, 2017
Wednesday, March 1, 2017
Subscribe to:
Posts (Atom)
School Protection Committee 2021
Members