കലാമിന്റെ പുസ്തകങ്ങള്‍ക്ക് മുന്നേറ്റംകഴിഞ്ഞയാഴ്ച നമ്മെ വിട്ടുപിരിഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണകള്‍ ശ്രദ്ധാഞ്ജലിയായി മാറുന്ന കാഴ്ചയാണ് പുസ്തകലോകത്തും കണ്ടത്. കഴിഞ്ഞ ആഴ്ച മലയാളികള്‍ ഏറ്റവുമധികം വായിച്ചത് അദ്ദേഹത്തെയായിരുന്നു. ഏറ്റവുമധികം വില്പന നടന്ന പതിനൊന്ന് പുസ്തകങ്ങളില്‍ ആറും അദ്ദേഹത്തിന്റേതായിരുന്നു.
അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ ആയിരുന്നു കഴിഞ്ഞാഴ്ച പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് വീണ്ടും കലാമിന്റെ പുസ്തകമായി. ജ്വലിക്കുന്ന മനസ്സുകള്‍. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഷെമിയുടെ ആത്മകഥാപരമായ നോവല്‍ നടവഴിയിലെ നേരുകള്‍ തുടങ്ങിയവ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ആറാം സ്ഥാനം അബ്ദുള്‍കലാമിന്റെ യുവത്വം കൊതിക്കുന്ന ഇന്ത്യ എന്ന പുസ്തകത്തിനാണ്. മാധവിക്കുട്ടിയുടെ എന്റെ ലോകം, കഥകള്‍ സുഭാഷ് ചന്ദ്രന്‍ എന്നിവ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കലാമിന്റെ എന്റെ ജീവിതയാത്ര, വഴിവെളിച്ചങ്ങള്‍, വിടരേണ്ട പൂമൊട്ടുകള്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ മുന്നിലെത്തിയത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തന്നെ. മാധവിക്കുട്ടിയുടെ എന്റെ കഥ, എം.മുകുന്ദന്റെമയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ മുമ്പിലെത്തിയ മറ്റ് പുസ്തകങ്ങള്‍.
ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വോത്തര ചൊല്‍ക്കഥകള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി കൂടുതല്‍ ജനകീയമാകുകയാണ്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ ക്ലാസിക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡിനും
മികച്ച സ്വീകരണം ലഭിക്കുന്നു. ഇരുപത്തേഴ് ശാഖകളില്‍ നടന്നുവരുന്ന
പെന്‍ഗ്വിന്‍ ബുക്ക്‌ഫെയര്‍, എല്ലാ ശാഖകളിലും തുടരുന്ന എന്‍.ആര്‍.ഐ
ഫെസ്റ്റ് എന്നിവ വായനക്കാരെ ആകര്‍ഷിക്കുന്നു.
No comments:
Post a Comment