“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, August 21, 2015

Text Books Supply 2015

ഇതുവരെ നമ്മൾ വിതരണം ചെയ്ത പുസ്തകങ്ങളുടെ എണ്ണം അറിയുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 
Text Books Supplied (First Term Only)

Text Books Received

Please update Text book Data
Text Books<<<< Press Here

ഞങ്ങളുടെ ഓണാഘോഷം... 2015

ങ്ളുടെ ണാഘോഷം...
ഇന്ന് ഞങ്ങളുടെ ഓണാഘോഷമായിരുന്നു.കുട്ടികളും അദ്ധ്യാപകരും ഓണക്കോടിയുടുത്ത് സ്കൂളിലെത്തി.
രാവിലെ അസ്സംബ്ലിയിൽ ഹെഡ് മാസ്റ്റർ ഓണസന്ദേശം നല്കി.തുടർന്ന് എൽ.പി., യു.പി.പ്രത്യേകം പൂക്കളങ്ങൾ ഒരുക്കി.തുടർന്ന് വിവിധ ഓണക്കളികളുമായി കുട്ടികൾ അരങ്ങു തകർത്തു ...! ഉച്ചയ്ക്ക് പായസം കൂട്ടി ഉഗ്രൻ ഓണസദ്യയുണ്ടായിരുന്നു.PTA കമ്മിറ്റിയംഗങ്ങൾ പങ്കെടുത്തു.
(ചിത്രങ്ങൾ പിന്നീട് )

Monday, August 17, 2015

കർഷകദിനാഘോഷം പള്ളം സ്കൂളിൽ

കർഷകദിനാഘോഷം പള്ളം സ്കൂളിൽ !
നാട്ടകം കൃഷിഭവന്റെ നേതൃത്വത്തിൽ പള്ളം ഗവ.യു.പി.സ്കൂളിൽ ചിങ്ങം 1 (ഓഗസ്റ്റ് 17  തിങ്കൾ ) കർഷകദിനമായി ആഘോഷിച്ചു. കുട്ടികളും നാട്ടുകാരും കർഷകരും പങ്കെടുക്കുന്ന ഈ സമ്മേളനം ബഹു.വനം-ഗതാഗത വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗര സഭയിലെ വിവിധ വാർഡുകളിലെ കൌണ്‍സിൽ അംഗങ്ങൾ,ആരോഗ്യ വകുപ്പ്, കർഷകസംഘം, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.കുട്ടികൾ  നാടൻപാട്ട്‌,കൃഷിപ്പാട്ട് എന്നിവ അവതരിപ്പിച്ചു. ബഹു.വനം-ഗതാഗത വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻകുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നല്കി.  കൃഷി ഓഫീസർ കുട്ടികൾക്ക് സമ്മാനങ്ങൾ നല്കി.














Saturday, August 15, 2015

സ്വാതന്ത്ര്യദിനം


69th സ്വാതന്ത്ര്യദിനം
ധീര ദേശാഭിമാനികളായ സ്വാതന്ത്യ സമര പോരാളികൾക്കും അതിർത്തി കാക്കുന്ന ധീര ജവാന്മാർക്കും അഭിവാദനങ്ങൾ  
സ്വാതന്ത്ര്യ ദിനം
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും.

ഇന്ത്യയുടെ ദേശീയപതാക

ഇന്ത്യ ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ
പതാക ത്രിവർണം
ചിഹ്നം സാരനാഥിലെ അശോകസ്തംഭം
ഗാനം ജന ഗണ മന
ഗീതം വന്ദേ മാതരം
മൃഗം രാജകീയ ബംഗാൾ കടുവ
പക്ഷി മയിൽ
പുഷ്പം താമര
ജലജീവി സുസു
വൃക്ഷം പേരാൽ
ഫലം മാങ്ങ
കളി ഹോക്കി
ദിനദർശിക ശകവർഷം

ഇന്ത്യയുടെ ദേശീയ പതാക
FIAV 111000.svg അനുപാതം: 2:3
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണപതാക എന്നും അറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക. (Indian National Flag) 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി.ഇന്ത്യയിൽ ഈ പതാക ത്രിവർണ്ണ പതാക എന്ന പേരിലാണ് മിക്കവാറും അറിയപ്പെടുന്നത്.
ഈ പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറമുള്ള 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ഈ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ഇന്ത്യൻ കരസേനയുടെ ദിവസേനയുള്ള സേനാവിന്യാസത്തിനും ഈ പതാക ഉപയോഗിക്കുന്നു.
ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് . പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.

ഉള്ളടക്കം (ലിങ്കുകൾ അമർത്തുക)


Wednesday, August 12, 2015

ലയണ്‍സ് ക്ലബ്ബ് ഇന്ന് പ്രത്യേക സൗജന്യ യൂണിഫോം നല്കി

പള്ളം: ചിങ്ങവനം ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.സ്കൂളിലെ എല്ല്ലാ കുട്ടികൾക്കും ഇന്ന് പ്രത്യേക സൗജന്യ യൂണിഫോം നല്കി.രാവിലെ 9.30 നു നടന്ന യോഗം ലയണ്‍സ്  ക്ലബ്ബ് വൈസ് ഗവർണർ ശ്രീ.ജോയ് തോമസ്‌ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൌണ്‍സിലർ അഡ്വ.ടിനോ കെ.തോമസ്,ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ രാജു എ.ജോസഫ്, കെ.കെ.കുരുവിള, തോമസ്‌ തോമസ്‌, പി.ടി.എ അംഗമായ ലൈലമ്മ പ്രകാശ്‌, ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ എന്നിവർ ആശംസാസന്ദേശം നല്കി. 
 ലയണ്‍സ്  ക്ലബ്ബ് വൈസ് ഗവർണർ ശ്രീ.ജോയ് തോമസ്‌  യൂണിഫോം നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു


Tuesday, August 11, 2015

സ്പെഷ്യൽ യൂണിഫോം ഉദ്ഘാടനം നാളെ..! (12.08.2015)

സ്പെഷ്യൽ യൂണിഫോം ഉദ്ഘാടനം നാളെ..! (12.08.2015) 
നമ്മുടെ വളരെ നാളത്തെ ആഗ്രഹം നാളെ സഫലമാകും.
രാവിലെ 10 മണിക്ക് സ്കൂളിൽ നടത്തുന്ന യോഗത്തിൽ ചിങ്ങവനം ലയണ്‍സ് ക്ലബ്ബ് ഭാരവാഹികൾ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ബുധനാഴ്ച ധരിക്കാനുള്ള സ്പെഷ്യൽ യൂണിഫോം നല്കും.
ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളെ ആദരപൂർവ്വം സ്വാഗതം ചെയ്യുന്നു.

Monday, August 10, 2015

കലാമിന്റെ പുസ്തകങ്ങള്‍ക്ക് മുന്നേറ്റം

കലാമിന്റെ പുസ്തകങ്ങള്‍ക്ക് മുന്നേറ്റംBESTSEllERS-augകഴിഞ്ഞയാഴ്ച നമ്മെ വിട്ടുപിരിഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണകള്‍ ശ്രദ്ധാഞ്ജലിയായി മാറുന്ന കാഴ്ചയാണ് പുസ്തകലോകത്തും കണ്ടത്. കഴിഞ്ഞ ആഴ്ച മലയാളികള്‍ ഏറ്റവുമധികം വായിച്ചത് അദ്ദേഹത്തെയായിരുന്നു. ഏറ്റവുമധികം വില്പന നടന്ന പതിനൊന്ന് പുസ്തകങ്ങളില്‍ ആറും അദ്ദേഹത്തിന്റേതായിരുന്നു.


അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ ആയിരുന്നു കഴിഞ്ഞാഴ്ച പുസ്തകവിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് കെ ആര്‍ മീരയുടെ ആരാച്ചാര്‍ എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് വീണ്ടും കലാമിന്റെ പുസ്തകമായി. ജ്വലിക്കുന്ന മനസ്സുകള്‍. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ഷെമിയുടെ ആത്മകഥാപരമായ നോവല്‍ നടവഴിയിലെ നേരുകള്‍ തുടങ്ങിയവ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ആറാം സ്ഥാനം അബ്ദുള്‍കലാമിന്റെ യുവത്വം കൊതിക്കുന്ന ഇന്ത്യ എന്ന പുസ്തകത്തിനാണ്. മാധവിക്കുട്ടിയുടെ എന്റെ ലോകം, കഥകള്‍ സുഭാഷ് ചന്ദ്രന്‍ എന്നിവ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. കലാമിന്റെ എന്റെ ജീവിതയാത്ര, വഴിവെളിച്ചങ്ങള്‍, വിടരേണ്ട പൂമൊട്ടുകള്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ മുന്നിലെത്തിയത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തന്നെ. മാധവിക്കുട്ടിയുടെ എന്റെ കഥ, എം.മുകുന്ദന്റെമയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പി.കെ.ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍ മുമ്പിലെത്തിയ മറ്റ് പുസ്തകങ്ങള്‍.
ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വോത്തര ചൊല്‍ക്കഥകള്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി കൂടുതല്‍ ജനകീയമാകുകയാണ്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പായ ക്ലാസിക് ഫോക്ക് ടെയ്ല്‍സ് ഫ്രം എറൗണ്ട് ദി വേള്‍ഡിനും മികച്ച സ്വീകരണം ലഭിക്കുന്നു. ഇരുപത്തേഴ് ശാഖകളില്‍ നടന്നുവരുന്ന പെന്‍ഗ്വിന്‍ ബുക്ക്‌ഫെയര്‍, എല്ലാ ശാഖകളിലും തുടരുന്ന എന്‍.ആര്‍.ഐ ഫെസ്റ്റ് എന്നിവ വായനക്കാരെ ആകര്‍ഷിക്കുന്നു.

Monday, August 3, 2015

ഒരു പുതിയ കമ്പ്യൂട്ടർ കൂടി ലഭിച്ചു.

സ്കൂളിലെ കുട്ടികൾക്ക് പഠിക്കാൻ വീണ്ടും ഒരു പുതിയ കമ്പ്യൂട്ടർ കൂടി ലഭിച്ചു.
കോട്ടയത്തു നിന്നും കുവൈറ്റിൽ എത്തി ജോലി ചെയ്യുന്ന മലയാളികൾ ചേർന്ന് രൂപീകരിച്ച കോട്ടയം കുവൈറ്റ് മലയാളി അസോസിയേഷൻ ഇന്ന് നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ പഠനത്തിനായി ഒരു പുതിയ കമ്പ്യൂട്ടറും അനുബന്ധസാമഗ്രികളും നല്കി.ഈ പാവം കുട്ടികളുടെ പഠനത്തിന് ഇത്രത്തോളം വലിയ സമ്മാനം ലഭിച്ചതിൽ കുട്ടികൾ ആഹ്ലാദചിത്തരായി മാറി.
രാവിലെ 10 മണിക്ക് ഹാളിൽ ചേര്ന്ന യോഗത്തിൽ അസോസിയേഷന്റെ ഭാരവാഹികളായ ശ്രീ.രാജു സഖറിയ (ചെയർമാൻ ), ശ്രീ. സോമു മാത്യു (മുൻ ചെയർമാൻ),ശ്രീ.ടോമി മാത്യു.എന്നിവർ  വിദ്യാലയത്തിലെ കുട്ടികളുടെ പഠനത്തിനു വേണ്ടി ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ദാനിയേൽ നു കീ ബോർഡ് കൈമാറിക്കൊണ്ട് കമ്പ്യൂട്ടർ സമർപ്പിച്ചു 
കുട്ടികളുടെ പ്രാർത്ഥനാഗാനാലാപത്തോടെ പരിപാടി ആരംഭിച്ചു 

 ശ്രീ.കെ.ജി.അജിത്ത്, ശ്രീ.കെ.സി.ബിലു,ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ, ശ്രീ.രാജു സഖറിയ (ചെയർമാൻ ), ശ്രീ. സോമു മാത്യു (മുൻ ചെയർമാൻ),ശ്രീ.ടോമി മാത്യു.





 ശ്രീമതി.ആൻസമ്മ ഏബ്രഹാം ടീച്ചർ നന്ദി പറഞ്ഞു

ഇൻസ്റ്റലെഷന്നു ശേഷം 


(കൂടുതൽ ചിത്രങ്ങൾ പിന്നീട് ..)

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS