School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Friday, May 29, 2015
പ്രവേശനോത്സവത്തിന്റെ ഒരുക്കം
പ്രവേശനോത്സവത്തിന്റെ ഒരുക്കംഇന്ന്
ഇന്ന് രാവിലെ PTA പൊതുയോഗം നടത്തപ്പെട്ടു.
മുന്നൊരുക്കപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തീരുമാനങ്ങൾ എടുത്തു.ഡെവലപ്മെന്റ് പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു. പ്രവേശനോല്സവത്തിനു കിറ്റ് നല്കുന്നതിനും മധുരം നല്കുന്നതിനും സ്പോണ്‍സർമാരെ കണ്ടെത്തി. ഈ വർഷം സ്ഥലം മാറ്റം ലഭിച്ച് ഒന്നാം തീയതി കുഴിമറ്റം LPS ലേക്ക് പോകുന്ന ജയമോൾ ടീച്ചറും പെരുംതുരുത്ത് SKV U.P. സ്കൂളിലേക്ക് പോകുന്ന ജിജോ സാറുമാണ് കുട്ടികൾക്ക് പുതുവർഷ മധുരം നല്കുന്നത്.
ഈ അദ്ധ്യാപകരുടെ വിലയേറിയ സേവനങ്ങൾക്ക് സ്നേഹപുരസ്സരം നന്ദി രേഖപ്പെടുത്തുന്നു.
ചുറ്റുമതിലിന്റെ പെയിന്റിംഗ് ആരംഭിച്ചു.
ചുറ്റുമതിലിന്റെ പെയിന്റിംഗ് ആരംഭിച്ചു.
മതിൽ കഴുകി വൃത്തിയാക്കുന്നു.
വളരെ വർഷങ്ങൾക്കു ശേഷം കഴുകിയപ്പോൾ ഇന്നാണ് മതിലിന്റെ തനിനിറം നാട്ടുകാർ കണ്ടത്.നാളെ വെള്ളപൂശും.
PTA പ്രസിഡന്റ് ശ്രീ.കെ.സി.ബിലു എല്ലാ പ്രവർത്തനങ്ങൾക്കും മുൻകയ്യെടുത്ത് നേതൃത്വം നല്കി പ്രവർത്തിക്കുന്നു. കമ്മിറ്റിയംഗങ്ങൾ ഒപ്പം തന്നെയുണ്ട്.
30.05.2015
30.05.2015
നാളത്തെ പ്രവേശനോത്സവത്തിൽ നവാഗതർക്ക് നൽകാനായി സമ്മാനപ്പൊതികൾ തയ്യാറാക്കുന്ന രണ്ട് അമ്മമാർ
ലേഖയും സഹായിക്കാൻ കൂടി.വേറെയാരും സഹായിക്കാൻ വന്നില്ല.. ടീച്ചർമാർ ചെയ്യേണ്ട കാര്യങ്ങളാണ് ഈ അമ്മമാർ ചെയ്തത്.

Thursday, May 28, 2015
പ്രവേശനോത്സവം മീറ്റിംഗ്
പ്രവേശനോത്സവം മീറ്റിംഗ്
ഇന്ന് രാവിലെ 10 നു സ്റ്റാഫ് കൌണ്‍സിൽ യോഗം നടത്തപ്പെട്ടു.
നാളെ രാവിലെ 10 നു പി ടി എ പൊതുയോഗം നടത്തപ്പെടുന്നതാണ്. എല്ലാ രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുക്കണം.

Saturday, May 23, 2015
യുവജനങ്ങൾ സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി.
ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി.
ഇന്ന് രാവിലെ 9 മണി മുതൽ പള്ളം പ്രദേശത്തെ യുവജനങ്ങൾ (DYFI) സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തി. പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ. വിജേഷ് ചന്ദ്രനും കൂട്ടുകാരുമാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത് .

ശ്രീ.എസ്സ്. ബിനോയി [ഇടത്തു നിന്നും മൂന്നാമത് ](DYFI ബ്രാഞ്ച് സെക്രട്ടറി)
പരിപാടി ഉദ്ഘാടനം ചെയ്തു
രാവിലെ ശ്രീ.എസ്സ്. ബിനോയി (DYFI ബ്രാഞ്ച് സെക്രട്ടറി) പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിലും തുടർന്നുള്ള പരിപാടികളിലും പ്രഥമാദ്ധ്യാപകനും പി.ടി.എ പ്രസിഡണ്ടും പങ്കെടുത്തു . പി.ടി.എ അംഗങ്ങൾ ഉച്ചഭക്ഷണം തയ്യാറാക്കി.കപ്പ വേവിച്ചതും അയലക്കറിയുമായിരുന്നു വിഭവങ്ങൾ. വൈകുന്നേരം ആറരയോടെ ഇന്നത്തെ പരിപാടികൾ സമാപിച്ചു. ഇന്ന് പ്രവർത്തനം നടത്തിയ യുവജനങ്ങളോടുള്ള നന്ദി അറിയിക്കുന്നു.
More Photos <<< Click this link
Friday, May 22, 2015
Computer & Installation
Computer & Installation
ശ്രീ.ജോസ് കെ.മാണി എം.പി.യുടെ സമ്മാനം ...!
ഓക്സിജൻ കമ്പ്യൂട്ടേഴ്സിലെ വിദഗ്ദ്ധരാണ് ഇൻസ്റ്റലെഷൻ നിർവ്വഹിച്ചതു.
സ്കൂൾ വികസന സമിതിയുടെ ശ്രമഫലമായി പി.ടി.എ യുടെ അഭിലാഷമായ കംപ്യുട്ടർ കഴിഞ്ഞ ദിവസം നാലുമണിയോടെ സ്കൂളിൽ എത്തി.ബഹു.കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഈ കമ്പ്യുട്ടറിന് 48950 രൂപയാണ് ചെലവ്.
ബഹുമാനപ്പെട്ട M P യോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല
അധിക വായനയ്ക്ക്..
എങ്കിലും ഞങ്ങളുടെ സ്വപ്‌നങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ഇത്രയും കുട്ടികൾക്ക് പഠിക്കാൻ ഒരു കമ്പ്യൂട്ടർ പോരാ. സ്മാർട്ട് ക്ലാസ്സ് റൂം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു.ഇവിടെ പഠിച്ച് ഉന്നതസ്ഥാനങ്ങളിൽ എത്തിയ അനേകരുണ്ട്. നിങ്ങൾ മനസുവച്ചാൽ ഇത്രയും കുട്ടികൾക്ക് പഠിക്കാൻ കമ്പ്യൂട്ടർ ലഭ്യമാകും. 1 ജി.ബി. എങ്കിലും മെമ്മറിയുള്ള നിങ്ങളുടെ പഴയ കമ്പ്യുട്ടർ ഞങ്ങൾക്ക് തരൂ.ഞങ്ങൾ പഠിക്കട്ടെ.നിങ്ങളുടെ പരിചയക്കാരോട് ഒന്ന് പറയാമോ? രണ്ടു വർഷമായി ഹെഡ് മാസ്റ്ററുടെ ലാപ്ടോപ്പിൽ ആണ് ഇത്രയും കുട്ടികൾ പഠിച്ചുകൊണ്ടിരുന്നത്. ഇതൊക്കെ ആരറിയാൻ? ടെലികോം ഡിപ്പാർട്ട്മെന്റ് ഇതുവരെ ഞങ്ങളുടെ ഓഫീസിലേക്ക് ഫോണ്‍ കണക്ഷൻ തന്നിട്ടില്ല.സ്കൂൾ ഗേറ്റിന്റെ തൂണിനോട് ചേർന്നാണ് Telephone Junction Box. അപേക്ഷിച്ചിട്ട് വർഷം 2 കഴിഞ്ഞു.ഡിപ്പാർട്ട്മെന്റിന്റെ കാര്യങ്ങളിൽ അധിക പങ്കും ഓണ്‍ ലൈൻ ആയി ചെയ്യേണ്ടവയാണ്. ഈ പ്രശ്നങ്ങളൊക്കെ ആരാണ് പരിഹരിക്കേണ്ടത്? ഇവരുടെയൊക്കെ മക്കൾ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള സ്കൂളുകളിലും ഞങ്ങളുടെ മക്കൾ സാധാരണ സ്കൂളിലും ആയതുകൊണ്ടല്ലേ ഇങ്ങനെ ഈ നാട്ടിൽ ഗവണ്മെന്റ് സ്കൂളുകൾ അവഗണിക്കപ്പെടുന്നത്? കോരനെന്നും കഞ്ഞി കുമ്പിളിൽത്തന്നെ..!
ശ്രീ.ജോസ് കെ.മാണി എം.പി.യുടെ സമ്മാനം ...!
ബഹുമാനപ്പെട്ട കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണി നമ്മുടെ സ്കൂളിലെ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി നല്കിയ കമ്പ്യൂട്ടറിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും
ഇൻസ്റ്റലെഷൻ ഇന്ന് നടന്നു.സ്കൂളിൽ കമ്പ്യൂട്ടർ സപ്ലേ ചെയ്ത
സ്കൂൾ വികസന സമിതിയുടെ ശ്രമഫലമായി പി.ടി.എ യുടെ അഭിലാഷമായ കംപ്യുട്ടർ കഴിഞ്ഞ ദിവസം നാലുമണിയോടെ സ്കൂളിൽ എത്തി.ബഹു.കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഈ കമ്പ്യുട്ടറിന് 48950 രൂപയാണ് ചെലവ്.
ബഹുമാനപ്പെട്ട M P യോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല
എങ്കിലും ഞങ്ങളുടെ സ്വപ്‌നങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. ഇത്രയും കുട്ടികൾക്ക് പഠിക്കാൻ ഒരു കമ്പ്യൂട്ടർ പോരാ. സ്മാർട്ട് ക്ലാസ്സ് റൂം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു.ഇവിടെ പഠിച്ച് ഉന്നതസ്ഥാനങ്ങളിൽ എത്തിയ അനേകരുണ്ട്. നിങ്ങൾ മനസുവച്ചാൽ ഇത്രയും കുട്ടികൾക്ക് പഠിക്കാൻ കമ്പ്യൂട്ടർ ലഭ്യമാകും. 1 ജി.ബി. എങ്കിലും മെമ്മറിയുള്ള നിങ്ങളുടെ പഴയ കമ്പ്യുട്ടർ ഞങ്ങൾക്ക് തരൂ.ഞങ്ങൾ പഠിക്കട്ടെ.നിങ്ങളുടെ പരിചയക്കാരോട് ഒന്ന് പറയാമോ? രണ്ടു വർഷമായി ഹെഡ് മാസ്റ്ററുടെ ലാപ്ടോപ്പിൽ ആണ് ഇത്രയും കുട്ടികൾ പഠിച്ചുകൊണ്ടിരുന്നത്. ഇതൊക്കെ ആരറിയാൻ? ടെലികോം ഡിപ്പാർട്ട്മെന്റ് ഇതുവരെ ഞങ്ങളുടെ ഓഫീസിലേക്ക് ഫോണ്‍ കണക്ഷൻ തന്നിട്ടില്ല.സ്കൂൾ ഗേറ്റിന്റെ തൂണിനോട് ചേർന്നാണ് Telephone Junction Box. അപേക്ഷിച്ചിട്ട് വർഷം 2 കഴിഞ്ഞു.ഡിപ്പാർട്ട്മെന്റിന്റെ കാര്യങ്ങളിൽ അധിക പങ്കും ഓണ്‍ ലൈൻ ആയി ചെയ്യേണ്ടവയാണ്. ഈ പ്രശ്നങ്ങളൊക്കെ ആരാണ് പരിഹരിക്കേണ്ടത്? ഇവരുടെയൊക്കെ മക്കൾ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള സ്കൂളുകളിലും ഞങ്ങളുടെ മക്കൾ സാധാരണ സ്കൂളിലും ആയതുകൊണ്ടല്ലേ ഇങ്ങനെ ഈ നാട്ടിൽ ഗവണ്മെന്റ് സ്കൂളുകൾ അവഗണിക്കപ്പെടുന്നത്? കോരനെന്നും കഞ്ഞി കുമ്പിളിൽത്തന്നെ..!
കമ്പ്യൂട്ടറും പ്രിന്ററും സ്പീക്കറും യു.പി.എസ്സും
നാളെ (23.05.2015)
രാവിലെ 9 മണിക്ക് പള്ളം പ്രദേശത്തെ യുവജനങ്ങൾ (DYFI)സ്കൂളും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ നടത്തും. പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ. വിജേഷ് ചന്ദ്രനും കൂട്ടുകാരുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. രാവിലെ ഉദ്ഘാടനത്തിലും തുടർന്നുള്ള പരിപാടികളിലും പ്രഥമാദ്ധ്യാപകനും പി.ടി.എ പ്രസിഡണ്ടും പങ്കെടുക്കും. പി.ടി.എ അംഗങ്ങൾ ഉച്ചഭക്ഷണം തയ്യാറാക്കി നല്കുന്നതിനും മറ്റു ക്രമീകരണങ്ങൾക്കുമായി സ്കൂളിലുണ്ടാകും.

Thursday, May 14, 2015
ബാബുക്ക
ബാബുരാജ് പാടുന്നു
ബാബുരാജിന്റെ സംഗീതം [പഠനം ]<<< ഇവിടെ അമർത്തൂ
ബാബുരാജ് പാടുന്നു (Download songs)<<< ഇവിടെ അമർത്തൂ
ബാബുക്ക പാടിക്കൊണ്ടേയിരിക്കുന്നു. <<< ഇവിടെ അമർത്തൂ

ബാവുള്‍ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങള്‍
ബാവുള്‍
സംഗീതം
ബാവുള്‍
സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങള്‍
ഇന്ത്യന്‍ നാടോടി സംസ്‌കാരത്തിലെ അവധൂതപാരമ്പര്യമുള്ള ഒരുവിഭാഗമാണ് ബാവുള്‍ ഗായകര്‍. അവരുടെ സംഗീതത്തിനാണ് ബാവുള്‍ സംഗീതം എന്ന് പറയുന്നത്. ബംഗാളിലും ബംഗ്ലാദേശിലും മാത്രമുള്ള ബാവുള്‍ സംഗീതം മറ്റ് കലാരൂപങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ ഒരു ധാരയാണ് പിന്തുടരുന്നത്. ബാവുള്‍ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രധാനമായും രണ്ട് ഉറവിടങ്ങളെവെച്ചാണ് ചെയ്യുന്നത്. അതില്‍ ഒന്നാമത്തേത് സ്വന്തമായി ബാവുലുകള്‍ എന്ന് വിളിക്കപ്പെടുന്നവരെ വെച്ച് നടത്തിയ പഠനങ്ങള്‍. രണ്ടാമത്തേത് ബാവുള്‍ ഗാനങ്ങള്‍ എന്ന പേരിന് കീഴിലുള്ള എല്ലാത്തിനേയുംക്കുറിച്ചുള്ള പഠനങ്ങള്‍.<!--break-->
ബാവുലുകള്‍ എന്തെഴുതിയാലും ബാവുള്‍ ഗാനങ്ങളായാണ് പറയപ്പെടുന്നത്. ഈ രണ്ട് പഠനരീതികള്‍ക്കും അതിന്റെതായ പോരായ്‌മകളുണ്ട് എന്ന് പറയാതെ വയ്യ. കാരണം ഒരാളെ ബാവുള്‍ എന്ന് വിളിക്കുന്നതെങ്ങനെയാണ്, അല്ലെങ്കില്‍ ഒരു ബാവുലിനെ നമ്മള്‍ തിരിച്ചറിയുന്നതെങ്ങനെയാണ്, എന്താണ് ബാവുള്‍ സംഗീതം, അല്ലെങ്കില്‍ എന്തിനെയാണ് ബാവുള്‍ ഗാനങ്ങള്‍ എന്ന് വിളിക്കേണ്ടത്, എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഈയവസരത്തില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു.
<!--break-->16-ാം നൂറ്റാണ്ടില്‍ ചൈതന്യദേവന്റെ കാലത്താണ് ബാവുലുകള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രാമീണ ബംഗാളിലെ കുടിലുകളില്‍ വസിക്കുകയും, ഗ്രാമാന്തരങ്ങളില്‍ അലഞ്ഞുനടന്ന് പാടിയും ആടിയും ഉപജീവനം കഴിക്കുകയും ചെയ്യുന്ന ബാവുലുകള്‍ ബംഗാളി സംസ്‌കാരത്തിലെ അവധൂത പാരമ്പര്യത്തിന്റെ സാക്ഷ്യങ്ങളാണ്. ബൗദ്ധ-വൈഷ്‌ണവ-സൂഫി ദര്‍ശ്ശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം അവരുടെ പാട്ടുകളിലുണ്ടെങ്കിലും, ആചാരാനുഷ്‌ഠാനങ്ങളുടെയും മതപ്രാര്‍ത്ഥനകളുടേയും ചിന്താപരമായ സാഹിത്യകൃതികളുടേയും ലിപി വ്യവസ്‌ഥകളുടേയും യാഥാസ്‌ഥിതികമായ അലങ്കാരമുദ്രകളെ ബാവുലുകള്‍ നിരാകരിക്കുന്നു. സത്യമെന്നത് തിരിച്ചറിയലല്ല, വ്യക്തികള്‍ക്കുള്ളില്‍ സ്‌നേഹപ്പെടുന്ന സ്വയംബോധമാണെന്ന് ബാവുലുകള്‍ വിശ്വസിക്കുന്നു.
ബാവുലുകളെക്കുറിച്ച് പൊതുവായി ഒന്നും പറയാനാവില്ല. കാരണം ബാവുലുകള്‍ക്ക് എഴുതപ്പെട്ട രേഖകളില്ല. എല്ലാ ബാവുള്‍ ഗാനങ്ങളും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടതാണ്. കൈമാറുന്ന ആളിന്റെ കൂട്ടിചേര്‍ക്കലുകളും അന്നത്തെ കാലത്തെ ചില പ്രത്യേക ശൈലികളും ആ ഗാനങ്ങളില്‍ നിഴലിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിലനിന്നിരുന്ന കാലത്തേതായിരിക്കില്ല അത് ശേഖരിക്കുന്ന കാലത്തേത്. ബാവുലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ തന്നെയാണ്. കൃത്യമായ ഒരു വിവരം തരാന്‍ ആര്‍ക്കുമായിട്ടില്ല. കിട്ടിയ വിവരങ്ങള്‍ തന്നെ അതിഭാവുകത്വം നിറഞ്ഞതും സത്യവിരുദ്ധവുമാണ്.
ബാവുലുകള്‍ക്ക് ബൗദ്ധ-വൈഷ്‌ണവ-സൂഫി-താന്ത്രിക്ക് ദര്‍ശനങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്. അതിനനുസരിച്ച് പതിനായിരക്കണക്കിന് പാട്ടുകളുമുണ്ട്. പഠനങ്ങള്‍ ദുര്‍ഗ്രഹമാകുന്നതിന് ഇതും ഒരു കാരണമാണ്. ഗാനങ്ങളില്‍ പലതും ഗ്രാമീണ ബംഗാളിയിലാണ് രചിച്ചിരിക്കുന്നത്. അത് ശേഖരിക്കുന്നവരും പഠിക്കുന്നവരും അവരുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള രീതിയിലാണ് ഇതിനെ വ്യാഖ്യനിച്ചിരിക്കുന്നത്.
നാടോടിപ്പാട്ടുകളുടെ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്തിപോരുന്ന ബാവുല്‍ ഗാനങ്ങള്‍ ശരിക്കും നാടന്‍പാട്ടുകളല്ല. പഹാഡി, ഭൈരവ്, തോഡി, കീരവാണി, അഭംഗ്, ചാരുകേശി, മിശ്രശിവരഞ്‌ജിനി തുടങ്ങിയ രാഗങ്ങള്‍ ഈ ഗാനങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത് കാണാന്‍ സാധിക്കും. കോമളസ്വരങ്ങളിലൂന്നിയ നാടന്‍ ഈണങ്ങളുടെ ഭാവപ്പകര്‍ച്ചകളാണ് മിക്ക ബാവുല്‍ ഗാനങ്ങളിലും പ്രധാനമായിട്ടുള്ളത്. ഏതാണ്ട് അടുത്തകാലം വരെ ജീവിച്ചിരുന്ന ലാലൊന്‍ ഫക്കീര്‍ എന്ന കവിയാണ് നിലവിലുള്ള എണ്‍പത് ശതമാനത്തോളം പാട്ടുകള്‍ എഴുതിയിട്ടുള്ളത്. ഇത് ഒരു ഉപജീവനമാര്‍ഗ്ഗം കൂടിയായി സ്വീകരിച്ച ബാവുലുകള്‍ക്ക് പലപ്പോഴും പാരമ്പര്യത്തിലൂന്നിയ പാട്ടുകള്‍കൊണ്ട് മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുകയും പുതിയ പാട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ശാന്തിനികേതനേയും ടാഗോറിനേയും രാം കിങ്കറിനേയും സോനാചുരി എന്ന ഗ്രാമചന്തയേയുംപ്പറ്റിവരെ പുതിയ പാട്ടുകളുണ്ടാകുന്നു. നാടന്‍ സംഗീതോപകരണങ്ങളായ ഏക്‌താര(ഒറ്റതന്ത്രിവീണ), ദുതാര(ഇരുതന്ത്രിവീണ), ഡുഗ്ഗി, ഗോബ, കോള്‍, ഡുപ്‌കി ഡ്രം, ഓടക്കുഴല്‍, കൈമണി, കാല്‍ചിലങ്ക തുടങ്ങിയവയാണ് താളവാദ്യങ്ങള്‍.
മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനത്തിന്റെ ഒരു വലിയ പാരമ്പര്യത്തിന്റെ തുടര്‍ച്ച കൂടിയാണ് ഈ പാട്ടുകള്‍. ബാവുല്‍ ഗാന ങ്ങളിലെ അലൗകിക-കാല്‌പനികപ്രണയത്തിന്റെ ഏകതാനത എന്ന സന്ദേശം ടാഗോറിനെയും, ക്വാസി നസ്രുള്‍ ഇസ്ലാമിനേയും പോലെ യുള്ള ദേശീയ കവികളെ സ്വാധീനിച്ചിട്ടുണ്ട്. രബീന്ദ്ര സംഗീതമെന്ന ഗാനശാഖയുടെ ഉത്ഭവത്തിലും ശക്തമായ സ്വാധീനം ബാവുല്‍ ഗീതികള്‍ക്കുണ്ട്.
ബംഗാളി സംസ്‌കാരത്തിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന മുഖമാണ് ഇപ്പോള്‍ ബാവുള്‍ സംഗീതത്തിനുള്ളത്. ബാവുലുകളുടെ ചരിത്രത്തിലെ ഏറ്റവും നല്ല സമയവും ഇതാണെന്ന് പറയാവുന്നതാണ്. ബാവുലുകളുടെ സംഗീതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠിക്കുകയാണിവിടെ.
എന്താണ് ബാവുള്‍, ബാവുള്‍ സംഗീതം
ബാവുള്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് പലരും പറയുന്നത് പലതരത്തിലാണ്. ടാഗോറിനെയും കെ. സെന്നിനെയും പോലുള്ളവര്‍ പറയുന്നത് മനുഷ്യഹൃദയം ( man of heart) എന്നാണ്. ഇവര്‍ ബാവുള്‍ ഗായകര്‍ക്ക് സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കുന്നുണ്ട്. എന്നാല്‍ എ. കെ ദത്ത, ഉപേന്ദ്രനാഥ ഭട്ടാചാര്യ എന്നിവര്‍ പറയുന്നത് രതിയും യോഗയും അനുഷ്‌ടാനങ്ങളുമായി നടക്കുന്ന ഒരു വിഭാഗമാണ് ബാവുലുകള്‍ എന്നാണ്. ഇവരുടെ അഭിപ്രായത്തില്‍ വളരെ മോശപ്പെട്ട ഒരു വിഭാഗമാണ് ബാവുള്‍ ഗായകര്‍. പക്ഷേ മജുംദാര്‍ റോബര്‍ജ് എന്നിവര്‍ ഇവരെ സാധാരണക്കാരില്‍ നിന്നും വളരെ ഉയര്‍ന്ന തരത്തിലുള്ള ആളുകളായാണ് കാണുന്നത്. ബാവുലുകളെ ബംഗാളി ഹിപ്പികളെന്ന് ഇവര്‍ രേഖപ്പെടുത്തുന്നു. വി. ഡബ്ലുയു ടെര്‍ണറിന്റെ ദി റിച്വാല്‍ പ്രോസസ്സ്: സ്‌ട്രച്ചര്‍ ആന്‍ഡ് ആന്റിസ്‌ട്രച്ചര്‍ (The Ritual Prosess: Structure and Anti-structure) എന്ന ഗ്രന്ഥത്തില്‍ ബോബ് ഡിലന്‍ ആന്റ് ബാവുള്‍സ് എന്ന ഭാഗത്ത് ബാവുലുകള്‍ ഒരു സമുദായത്തിന്റെ ആധികാരികമായ ശബ്‌ദമാണെന്ന് അഭിപ്രായപ്പെടുന്നു. ബാവുലുകളെക്കുറിച്ച് ഇങ്ങനെ പലതരത്തിലും പറയപ്പെടുന്നുവെങ്കിലും ബംഗാളി സംസ്‌കാരത്തിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്താന്‍ ബാവുള്‍ ഗായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു ബാവുല്‍ ഗായകനെ എപ്പോഴും തെരുവിലായിരിക്കും കണ്ടുമുട്ടാനാവുക. അയാള്‍ വീടിന്റെ യഥാസ്ഥിതിക കാഴ്‌ചപ്പാടുകള്‍ക്ക് പുറത്താണ്. തെരുവിലാണ് അയാള്‍ക്ക് പാടാനാവുക. അതുകൊണ്ടാവണം ബാവുലിനെ അറിയപ്പെടാത്ത പക്ഷി എന്നു വിളിക്കുന്നത്. ബാവുലുകളുടെ പേരിന് ഭ്രാന്ത് (mad) എന്ന അര്‍ത്ഥമാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഭ്രാന്ത് എന്നര്‍ത്ഥമുള്ള ബാതുല്‍ (batul meaning divinely inspired insanity) എന്ന സംസ്‌കൃതപദത്തില്‍ നിന്നാണ് ബാവുല്‍ (baul) എന്ന വാക്കുണ്ടായത്. ഭ്രാന്ത് എന്ന് ഏകദേശ മലയാള അര്‍ത്ഥം വരുന്ന ഖേപ്പാ (khyapa) എന്ന ബംഗാളി വാക്ക് ബാവുലുകള്‍ പേരിനോടൊപ്പം ചേര്‍ക്കാറുണ്ട്. അവരുടെ പാട്ടുകള്‍ക്ക് ഉന്മാദത്തിന്റെ ഒരവസ്‌ഥ സൃഷ്‌ടിക്കാന്‍ സാധിക്കുന്നതുകൊണ്ടാവണം ഇങ്ങനെയൊരു പേര് വീഴാന്‍ കാരണം. കാലങ്ങളായി ബാവുലുകള്‍ പറയുന്നത് ലഹരിയെക്കുറിച്ചും അത് തരുന്ന ആനന്ദത്തെക്കുറിച്ചുമാണ്. അതും ഒരു കാരണമായേക്കാം.
പഠനത്തിന്റെ പ്രാധാന്യം
ബാവുലുകളെ എല്ലാവരും തിരിച്ചറിയുന്നത് അവരുടെ പാട്ടുകളിലൂടെയാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ബാവുലുകള്‍ക്ക് സാധിച്ചിരുന്നു. ആ സമയം മുതല്‍ വിദ്യാഭ്യാസമുള്ള ബംഗാളികളിലും, നഗരവത്‌ക്കരിക്കപ്പെടാത്തവര്‍ക്കിടയിലും യൂറോ- അമേരിക്കന്‍സിനിടയിലും ബാവുലുകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നു. ഇവരുടെ വസ്‌ത്രധാരണരീതിയും ജീവിതശൈലിയും പാട്ടിന്റെ അത്ഭുതപ്പെടുത്തുന്ന വശീകരണശക്തിയും ഏറെ സ്വീകരിക്കപ്പെടുന്നതിന് കാരണമായി.
ബംഗാളി- ഇന്ത്യന്‍- ഹിന്ദു- മുസ്ലിം- ഭൗതികവാദികള്‍- മതേതരവാദികള്‍ എന്നിങ്ങനെ പലരീതികളില്‍ ബാവുലുകള്‍ തനതായ പാരമ്പര്യത്തിന്റെ വക്താക്കള്‍ എന്ന തരത്തിലാണ് അറിയപ്പെടുന്നത്. ബാവുള്‍ ഗാനങ്ങളിലൂടെ കൈമാറ്റം ചെയ്യുന്ന മതേതര - മതരഹിത കാഴ്‌ചപ്പാടുകള്‍ ഇന്ത്യയിലെ മിശ്രസംസ്‌കാരത്തിലും വേറിട്ട സ്വത്വം നിര്‍മ്മിക്കുന്നതിന് അവരെ സഹായിച്ചിട്ടുണ്ട്. തെക്കേ- ഏഷ്യന്‍ നാടോടി സംസ്‌കാരത്തിന്റെയും തനത്-ആത്മീയവാദത്തിന്റെയും ദേശീയവും അന്തര്‍ദേശീവുമായ പ്രതിനിധികള്‍ എന്ന നിലയില്‍ ബാവുലുകള്‍ സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു.
ബാവുലുകളെ ഒഴിവാക്കികൊണ്ടുള്ള ചരിത്രനിര്‍മ്മിതിക്കോ, സംസ്‌കാരപഠനത്തിനോ ഒരു സാധ്യതയുമില്ലാത്തവണ്ണം ശക്തമാണ് ബംഗാളി സംസ്‌കാരത്തിലും ചരിത്രത്തിലുമുള്ള അവരുടെ സാന്നിധ്യം. ബാവുലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ തെക്കേ ഏഷ്യന്‍ ബുദ്ധിസ്റ്റ്- താന്ത്രിക്- വൈഷ്‌ണവ- നാഥ്- സൂഫി- ഫക്കീര്‍- സിദ്ധ പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടിയാണ്. ഈ പാരമ്പര്യങ്ങളുടെ ഒരു തുടര്‍ച്ചയാണ് ബാവുലുകളുടെ ജീവിതവും സംഗീതവും. ബാവുലുകള്‍ സ്വയം വിശേഷിപ്പിക്കുന്നത് താന്ത്രിക്ക് എന്ന രീതിയിലാണ്. ഭൗതികലോകത്തോടും സ്‌ത്രീകളോടുമുള്ള അവരുടെ മനോഭാവം യഥാര്‍ത്ഥത്തില്‍ താന്ത്രിക്ക് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ബാവുള്‍ ഗായകരെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
തെക്കേ ഏഷ്യന്‍ നാടോടി കലയെന്ന തരത്തില്‍ മാത്രമായി ബാവുള്‍ സംഗീതത്തെ പഠിക്കാനാവില്ല. ഒരു ജനതയുടെ മൊത്തം ആവിഷ്‌കാരം എന്ന തരത്തില്‍തന്നെ ഈ സംഗീതത്തെ കാണേണ്ടതുണ്ട്. സാംസ്‌കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന (എന്ന് ഭാവിക്കുന്ന) ഒരു ജനതയ്‌ക്ക് അവരുടെ വികാരങ്ങളും വിചാരങ്ങളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും തുറന്നുപ്രകടിപ്പിക്കുന്നതിന് ചില ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടാവണം ഒരു ബുദ്ധിമുട്ടും കൂടാതെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ലഹരിവസ്‌തുകള്‍ പരസ്യമായി ഉപയോഗിക്കുകയും അലഞ്ഞുനടന്ന് ആടിപ്പാടി ജീവിതം ആഘോഷിക്കുകയും ചെയ്യുന്ന ബാവുലുകളെ അവര്‍ സ്വീകരിക്കുന്നത്. ജനപ്രിയസിനിമയിലെ നായകന്റെ വേഷമാണ് ഒരു സമൂഹത്തില്‍ ബാവുള്‍ ഗായകനുള്ളത് എന്നു വേണമെങ്കില്‍ പറയാം. കാരണം ജനങ്ങള്‍ എങ്ങനെ ജീവിക്കാനാഗ്രഹിക്കുന്നുവോ അങ്ങനെ ജീവിക്കുകയാണ് ബാവുലുകള്‍. ബാവുല്‍ എന്നത് ഏതാനും പാട്ടുകള്‍ മാത്രമല്ല എന്ന വസ്‌തുതയും ഓര്‍ക്കേണ്ടതുണ്ട്, അതൊരു ജീവിതരീതികൂടിയാണ്. പാട്ട് പാടാനറിയാവുന്ന എല്ലാവരും ബാവുല്‍ ആയിമാറില്ല.
ജമൈക്കന്‍ കരിമ്പുകൃഷിക്കാര്‍ക്ക് വേണ്ടി പാടിയ ബോബ് മാര്‍ലി നേടിയ സ്വീകാര്യത കറുത്തസംഗീതത്തിന്റെയും സമരത്തിന്റെയും വീര്യത്തിലാണെങ്കില്‍ ബാവുള്‍ സംഗീതം നേടുന്ന സ്വീകര്യത അതേ കാഴ്‌ചപ്പാടുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ ആത്മീയതയിലാണ്. ബോബ് മര്‍ലിയുടെ പാട്ടുകളിലെ പ്രതിഷേധവും പ്രതികരണവും സ്വന്തം ജനതയോടുള്ള ആഹ്വാനങ്ങളും അത്രത്തന്നെ ശക്തമായ രീതിയില്‍ ബാവുള്‍ ഗാനങ്ങളിലുമുണ്ട്. ഇന്ത്യന്‍ ആത്മീയതയുടെ അന്തര്‍ധാരയാണ് ബാവുല്‍ സംഗീതത്തെ വ്യത്യസ്‌തമാക്കുന്നത്. ശരീരഭാഷയിലും ബാവുലുകള്‍ക്കും കറുത്തസംഗീതത്തിനും തമ്മില്‍ ഒട്ടേറെ സാമ്യതകള്‍ പറയാനുണ്ട്. ( കറുത്ത സംഗീതത്തില്‍ അനിവാര്യമായ ഇളകിയാട്ടം അതേ തോതില്‍ ബാവുല്‍ സംഗീതത്തിലുമുണ്ട്. അതുപോലെതന്നെ പാശ്ചാത്യസംഗീതത്തിന്റെ ഭ്രമാത്മകലോകം തന്നെയാണ് ബാവുലുകളുടെ സംഗീതത്തിലുമുള്ളത്.) അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ സംഗീതമെന്ന തരത്തില്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ് ബാവുല്‍ സംഗീതമെന്ന് വരുന്നു. അതുതന്നെയാണ് അതിന്റെ പ്രാധാന്യവും.
ഇന്ത്യന്‍ നാടോടി കലാപാരമ്പര്യത്തിന്റെ ശക്തമായ വക്താക്കളാണ് ബാവുലുകള്‍. പഞ്ചാബിന്റെ ബാന്‍ഗ്ര (bhangra) പോലെയും മറാത്തികളുടെ ലാവണി (Lavani) പോലെയും രാജസ്ഥാനി നാടോടി ഗീതങ്ങള്‍പോലെയും കേരളത്തിലെ നാടന്‍ പാട്ടുകള്‍പ്പോലെയും ഒരു നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയതാണ് ബാവുല്‍ സംഗീതവും. ഗ്രാമീണ ജനങ്ങളുടെ നിത്യജീവിതത്തില്‍ നിന്നാണ് ബാവുല്‍ സംഗീതവും ഉയിര്‍ക്കുന്നത്. അത് ഗ്രാമത്തിലെ ജനങ്ങളോട് സംവദിക്കാനുള്ളതാണ് അതുകൊണ്ടുതന്നെ ലളിതമായിരിക്കണം ഗാനങ്ങള്‍.
ബാവുളുകളുടെ ചരിത്രം
ബാവുല്‍ പാരമ്പര്യം പരക്കെ അറിയപ്പെട്ടുതുടങ്ങിയത് 19-ാം നൂറ്റാണ്ടിലാണ്. അന്നത്തെ കാലം വരെ നിലനിന്നിരുന്നത് ബാവുലുകള്‍ താഴ്‌ന്ന നിലയിലുള്ളവരാണ് എന്ന രീതിയിലാണ്. സവര്‍ണരായ താന്ത്രിക്ക് ഗുരുക്കന്മാര്‍ ബാവുലുകളെ മോശമായാണ് കണ്ടിരുന്നത്. എന്തു ചെയ്‌താലും ഒരിക്കലും ഒരു ബാവുല്‍ ആകരുത് എന്ന അഭിപ്രായങ്ങളും ഉള്ളവരായിരുന്നു അവര്‍. കാളിയുടെ പാരമ്പര്യത്തിലുള്ളവരാണ് എന്ന തരത്തിലാണ് അവരെ കണ്ടിരുന്നത്. എന്നാല്‍ ബുദ്ധിസ്റ്റ്, പണ്‌ഡിറ്റ്, താന്ത്രിക്ക്, റാം മോഹന്‍ റോയ് എന്നിവര്‍ക്കൊപ്പം ബാവുലുകളെ കണ്ടിരുന്ന ഒരു വിഭാഗവും ബംഗാളിലുണ്ടായിരുന്നു. വൈഷ്‌ണവ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയതിനെ ഭട്ടാചാര്യ എതിര്‍ക്കുന്നുണ്ട്. കാരണം അവര്‍ക്കൊരു ആരാധനമൂര്‍ത്തിയില്ല. അതുകൊണ്ടുതന്നെ ഇവരെ വൈഷ്‌ണവരായി കണകാക്കാനാവില്ല എന്നാണ് ഭട്ടാചാര്യ പറയുന്നത്. ബാവുലുകളെക്കുറിച്ച് പഠിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം സ്വതന്ത്ര്യത്തിനുമുമ്പുള്ള രേഖകളെല്ലാം തയ്യാറാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ ഇവരെ ഹിന്ദു- മുസ്ലീം എന്ന രീതിയില്‍ മാത്രമാണ് വേര്‍തിരിക്കുന്നത്. അല്ലെങ്കില്‍ വൈഷ്‌ണവ ഭക്തന്മാര്‍. അല്ലാതെയുള്ള വര്‍ഗ്ഗീകരണം നടത്താതുകൊണ്ടുതന്നെ അത്തരം പഠനങ്ങള്‍ക്ക് സാധ്യത ഇല്ലാതായി എന്നതു മാത്രമല്ല. ബാവുലുകളുടെ ചരിത്രനിര്‍മ്മിതിക്ക് ആവശ്യമായ തെളിവുകള്‍ ലഭിക്കാതെ പോകുകയും ചെയ്‌തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ബാവുലുകളെക്കുറിച്ച് കേട്ടറിഞ്ഞ ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാര്‍ ശേഖരിച്ച വിവരങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണ്.
സ്വതന്ത്ര്യത്തിന് മുമ്പുള്ള വര്‍ണ്ണ ജാതിവ്യവസ്‌ഥയില്‍ അധിഷ്‌ടിതമായിരുന്ന ഇന്ത്യയില്‍ അതിനെ ഒഴിവാക്കികൊണ്ടുള്ള വര്‍ഗ്ഗീകരണത്തിന് സാധ്യതയില്ലായിരുന്നു. അങ്ങനെ ബാവുലുകള്‍ ഹിന്ദു അല്ലെങ്കില്‍ മുസ്ലി അങ്ങനെ എതെങ്കിലും ഒരു പൊതുസ്വത്വത്തിന് കീഴില്‍ വരുകയും ചെയ്‌തു.
ബാവുലുകളെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ രേഖയെന്ന് പറയാവുന്നത് 1875-ല്‍ പ്രസിദ്ധീകരിച്ച Hunter?s Statistical Account of Bengal ആണ്. അതില്‍ ബാവുലുകളെക്കുറിച്ച് പറയുന്നുണ്ട്. വൈഷ്‌ണവയില്‍ നിന്ന് വേര്‍തിരിഞ്ഞു നില്‍ക്കുന്നവരാണ് ബാവുലുകള്‍ എന്നു പറയുന്നു. പ്രധാനമായും താഴ്‌ന്ന ജാതിയില്‍ നിന്നുള്ളവരാണ് ബാവുലുകള്‍ എന്നാണ് ഇതില്‍ പറയുന്നത്. ഒട്ടും ബഹുമാനം അര്‍ഹിക്കാത്ത സദാചാരവാദികളല്ലാത്ത ഒരു വിഭാഗമെന്നാണ് തിരിച്ചിരിക്കുന്നത്. മുടിവെട്ടാതെ, താടിവടിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇവരെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവര്‍ മോശക്കാരായാണ് കണ്ടിരുന്നത്. സൂഫികളില്‍നിന്ന് തരംതാഴ്‌തപ്പെട്ടവരാണ് ബാവുലുകള്‍ എന്നും ഒരഭിപ്രായം നിലനില്‍ക്കുന്നുണ്ട്.
1910 മുതല്‍ 1915 വരെയുള്ള ബംഗാളിലെ ഔദ്യോലഗികരേഖകളില്‍ ബാവുലുകളെക്കുറിച്ച് ഒന്നും പറയുന്നില്ല. ബാവുള്‍ ഗാനങ്ങള്‍ ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു. അതിന് കാരണമായി ജയന്‍ ഭട്ടാചാര്യ പറയുന്നത് രതിയുമായി ബന്ധപ്പെട്ട വളരെ നിലവാരത്തിലുള്ള ജീവിതം നയിച്ചിരുന്ന ബാവുലുകളുടെ ഫിലോസഫി നാടോടി സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് അതുകാരണമാവണം അവരെ ആ കാലയളവില്‍ ഒഴിവാക്കപ്പെട്ടത് എന്നാണ്. എന്തുതന്നെയായാലും ഏറെ തിരസ്‌കരണവും ഏറ്റുവാങ്ങിയവരാണ് ബാവുലുകള്‍.
പക്ഷേ യഥാര്‍ത്ഥത്തില്‍ ബാവുള്‍ ഗാനങ്ങള്‍ നാടകത്തിലും മറ്റും ഉപയോഗിച്ചിരുന്നു. 1860-ല്‍ കാളിപ്രസന്ന സിന്‍ഹന്റെ The Skech of Huntom Owl (Hutom Pyacar Nakasa) എന്ന നാടകത്തില്‍ ഒരു ബാവുല്‍ ഗാനം ഉപയോഗിച്ചിട്ടുണ്ട്. ആ ഗാനം കല്‍ക്കട്ടയിലെ ജനങ്ങളേയും അവരുടെ ജീവിതരീതിയേയും പരിഹസിക്കുന്നതിന് വേണ്ടിയാണ് ഉള്‍പ്പെടുത്തിയത്. സാമൂഹിക വിമര്‍ശനം എന്ന കാഴ്‌ചപ്പാട് ബാവുള്‍ സംഗീതത്തിന്റെ പ്രത്യേകതയാണ്. അത് ഒട്ടേറെ സാമൂഹിക പരിഷ്‌കരണത്തിന് കാരണമായിരുന്നു. ബാവുള്‍ ഗാനങ്ങള്‍ തുടക്കത്തില്‍ തെണ്ടികളേയും കള്ളന്മാരേയും വിമര്‍ശിക്കാന്‍ വേണ്ടിയാണ് ഹാസ്യഗാനങ്ങള്‍ രചിച്ചിരുന്നത്. പിന്നീട് സമൂഹത്തില്‍ ബാവുലുകളുടെ സ്ഥാനം ഉയരുകയും അവര്‍ സ്‌ത്രീധനം, ശൈശവവിഹാവം പോലുള്ള കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ രചിക്കാന്‍ തുടങ്ങുകയും ചെയ്‌തു.
ഇവരുടെ പാട്ടുകളിലും, വസ്‌ത്രധാരണത്തിലും, സംഗീതോപകരണങ്ങളിലും, നൃത്തത്തിലുമെല്ലാം സ്‌ത്രൈണത ഉള്ളതുകൊണ്ടുതന്നെ എല്ലാവരും ആ രീതിയിലാണ് ഇവരെ കണ്ടിരുന്നത്. രതിയെ മതപരമായ ആചാരമായാണ് ബാവുലുകള്‍ കരുതുന്നത്. കൂടാതെ മദ്യപാനം മനുഷ്യന്റെ എല്ലാം മറക്കുന്നതിനുള്ള ഉപാധിയായാണ് കാണുന്നത്. അതൊക്കെകൊണ്ടുതന്നെ സമൂഹത്തിന്റെ എല്ലായിടങ്ങളിലും അവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതും ചരിത്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിന് കാരണമാണ്.
ജീവിതത്തില്‍ ആസ്വദിക്കാനുള്ള എല്ലാത്തിനേയും ബാവുലുകള്‍ സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവരെ ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരേപോലെ എതിര്‍ത്തിരുന്നു. അതിനുശേഷമാണ് ജാതിതിരിക്കാതെ എല്ലാവരേയും പൊതുവായി ബാവുലുകള്‍ എന്നു വിളിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് മുസ്ലീംബാവുളിനെ ഫക്കീര്‍ എന്ന പേരിലും വിളിച്ചിരുന്നു.
വളരെ അത്ഭുതപ്പെടുത്തുന്ന ഒരു വിഭാഗമായിട്ടാണ് ബാവുലുകളെപ്പറ്റി പറഞ്ഞിരുന്നത്. മനുഷ്യമാംസം കഴിക്കുന്നവരാണെന്നും ശവത്തിന്റെ വസ്‌ത്രങ്ങള്‍ ധരിക്കുന്നവരാണെന്നും അക്ഷയ് കുമാര്‍ ദത്തയെപ്പോലുള്ളവര്‍ പറയുന്നു. സ്വന്തം മലം, മൂത്രം, ശുക്‌ളം, രക്തം എന്നിവ ഉപയോഗിക്കുമായിരുന്നു എന്ന തരത്തിലും ബാവുലുകളെക്കുറിച്ച് പറയപ്പെട്ടിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിലെ മുസ്ലീംങ്ങള്‍ ബാവുലുകള്‍ക്ക് ഒരു ഹിന്ദു സ്വത്വം നല്‍കാന്‍ ശ്രമിച്ചിരുന്നു. ആ സമയത്ത് മുസ്ലീം സമുദായത്തിലുണ്ടായ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുസ്ലിങ്ങളെ ഫക്കീര്‍ അല്ലെങ്കില്‍ ബാവുള്‍ എന്നു വിളിക്കുന്നതിനെ എതിര്‍ത്തു. മുസ്ലിങ്ങളില്‍ നിന്നുള്ള ബാവുലുകള്‍ കുറയുന്നതിന് ഇത് കാരണമായി. നവോത്ഥാന പ്രസ്ഥനങ്ങള്‍ ബാവുലാകുന്നതില്‍നിന്നും മുസ്ലീങ്ങളെ ശക്തമായി തടഞ്ഞു. പാരമ്പര്യവാദികളായ മുസ്ലിംങ്ങള്‍ ബാവുലുകളെ വളരെ മോശമായാണ് കരുതിയിരുന്നത്.
ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച നവോത്ഥാനത്തിന്റെ ഫലമായി പൊതുസമൂഹവും ബാവുലുകളെ അകറ്റിനിര്‍ത്തിയിരുന്നു. മനുഷ്യമാംസം തിന്നുന്നവരെന്നും, വൃത്തിയില്ലാത്തവരെന്നും പറഞ്ഞ് അവരെ മാറ്റിനിര്‍ത്തി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബംഗാളിലുണ്ടായ സംസ്‌കാരപഠനങ്ങളുടെ ഫലമായി അവര്‍ക്ക് പ്രാദേശികതാബോധം ഉണ്ടായി. അങ്ങനെ കൂടുതല്‍ ആളുകള്‍ ബംഗാളി ഭാഷയും സാഹിത്യവും സംസ്‌കാരവും മതവും പഠിക്കാന്‍ മുന്നോട്ട് വന്നു. അതിനെത്തുടര്‍ന്ന് ബാവുള്‍ ഗാനപഠനങ്ങള്‍ നടന്നു. ബാവുല്‍ ഗാനങ്ങള്‍ക്ക് ബംഗാളിന്റെ തനത് സംസ്‌കാരത്തിന്റെ നാടോടി ഗീതങ്ങള്‍ എന്ന പേര് ലഭിച്ചു.
ബംഗാളി ഭാഷ- സംസ്‌കൃതം- സാഹിത്യം- സംസ്‌കാരം തമ്മിലുള്ള താരതമ്യപഠനങ്ങള്‍ നടന്നു. ബാവുള്‍ ഗാനങ്ങളുടെ മുന്‍ഗാമികളായി ചര്യപത, ദോഹ എന്നീ പഴയ പാട്ടുകളാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ചര്യപത, ദോഹ എന്നീ പഴയ പാട്ടുകള്‍ അപ്രത്യക്ഷമാകുന്നതിന് മുമ്പുതന്നെ വിദ്യാഭ്യാസം നേടിയ ബംഗാളികള്‍ ബാവുല്‍ ഗാനങ്ങള്‍ വിവര്‍ത്തനം ചെയ്യുവാനും, എഴുതുവാനും ആരംഭിക്കുകയും ചെയ്‌തു. പ്രധാനമായും ടാഗോറിന്റെയും, കെ. സെന്നിന്റെയും ഒക്കെ പ്രവര്‍ത്തന ഫലമായി ബാവുല്‍ ഗാനങ്ങളുടെ ജനപ്രിയത വര്‍ദ്ധിക്കുകയും, ബാവുള്‍ എന്നത് പൗരാണിക ജ്ഞാനത്തിന്റെ ഉറവിടമായി മാറുകയും ചെയ്‌തു.
ബംഗാളിഭാഷയില്‍ സംസ്‌കൃതത്തിന്റെ സ്വാധീനം കുറയുന്ന സമയത്താണ് ചര്യപത എഴുതപ്പെടുന്നത്. അതില്‍ ഉപയോഗിച്ചിരിക്കുന്നത് തനിബംഗാളി ഭാഷയാണ്. അതുകൊണ്ടാണ് ഗ്രാമീണ ബംഗാളിയില്‍ എഴുതപ്പെടുന്ന ബാവുല്‍ ഗാനങ്ങളുടെ മുന്‍ഗാമികളാണ് ചര്യപതാസ് എന്ന് പറയുന്നത്.
ടാഗോറും ബാവുല്‍ സംഗീതവും
Theman of my heart dwells inside me.
Everywhere I behold, it?s Him!
In my every sight, in the sparkle of ligth
Oh I can never lose Him
Here, there and everywhere,
Wherever I turn, right in front is He!
- Rabindranath Tagore-
ബാവുല്‍ ഗാനങ്ങള്‍ക്ക് ഇന്നത്തെ പ്രസിദ്ധിയും പ്രാധാന്യവും ലഭിക്കുന്നതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ടാഗോറാണ്. ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ബാവുല്‍ ഗായകര്‍ക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. (കൂട്ടത്തില്‍ പറയേണ്ട മറ്റൊരു കാര്യവുമുണ്ട്, ബാവുല്‍ ഗായകര്‍ക്ക് മാത്രമല്ല രാം കിങ്കര്‍ ബെയ്‌ജിനെപ്പോലുള്ള ശില്‌പികള്‍ക്കും ടാഗോറിന്റെ വിശ്വഭാരതിയില്‍ ഇടമുണ്ടായിരുന്നു.) ബംഗാളി ഭാഷയേയും സാഹിത്യത്തെയും ഉയര്‍ത്തികൊണ്ടുവന്നപ്പോള്‍ ബാവുല്‍ ഗാനങ്ങളെ അതിന്റെ പാരമ്യത്തിലാണ് കണ്ടത്. ടാഗോറാണ് ബാവുല്‍ ഗാനങ്ങളെ അതിന്റെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. ബാവുല്‍ സംഗീതത്തിന് ബംഗാളി സമൂഹത്തില്‍ നല്ല പരിഗണന ലഭിക്കുന്നതിന് ഇത് കാരണമായി.
19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ എഴുത്തുകാര്‍ക്കും, കവികള്‍ക്കും ബാവുല്‍ ഗാനരചന സമ്പ്രദായം വലിയ പ്രചോദനമായി മാറി. അത് എഴുതാനും അവതരിപ്പിക്കാനും സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിനും താല്‍പര്യമായി. ഇത് ടാഗോന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. മതവുമായി ബന്ധപ്പെട്ടവയാണ് ബാവുല്‍ ഗാനങ്ങള്‍ എന്ന ധാരണ മാറുകയും സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും എഴുതാമെന്ന ധാരണ വരുകയും ചെയ്‌തു.
ടാഗോര്‍ ബാവുല്‍ ഗാനങ്ങള്‍ എഴുതുക മാത്രമല്ല, അവരോട് എല്ലാരീതിയിലും കടപ്പെട്ടിരിക്കുന്നു. അവരുടെ സംഗീതശൈലിയും, ബിംബങ്ങളും മാത്രമല്ല ബാവുലുകളിലെ ആദ്ധ്യാത്മദര്‍ശനവും ടാഗോറിനെ സ്വാധീനിച്ചിരുന്നു. പേരെഴുതി ഒപ്പിടുന്നതുപോലും രവീന്ദ്ര ബാവുല്‍ എന്നായിരുന്നു. ടാഗോറില്‍ അത്രയ്‌ക്ക് സ്വാധീനം ചെലുത്താനുമാത്രം ശക്തമായിരുന്നു ബാവുലുകളുടെ ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍.ടാഗോറിന്റെ ഇന്ത്യന്‍ സംസ്‌കാരത്തോടും, നാടോടി കലാരൂപങ്ങളോടും ഉള്ള താല്‍പര്യമാണ് ബാവുല്‍ ഗാനങ്ങളെക്കുറിച്ചും, ഗായകരെക്കുറിച്ചും പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കാരണമായത്. ടാഗോറിന്റെ നാടകങ്ങളില്‍ ബാവുലുകളുടെ വേഷം ടാഗോറാണ് ചെയ്‌തിരുന്നത്. അമച്വര്‍ ബാവുലുകളുടെ ഒരുപാട് സ്വഭാവങ്ങള്‍ ടാഗോര്‍ സ്വീകരിച്ചിരുന്നു. ടാഗോറിന്റെ ഫാന്‍ഗുനി നൃത്തനാടകത്തില്‍ അന്ധബാവുല്‍ (blind baul) എന്നൊരു ഭാഗം തന്നെയുണ്ട്. 1925-ല്‍ ശാന്തിനികേതനിലെ അനുയായികളോടൊത്ത് കെന്ദുളിയില്‍ ബാവുള്‍മേളയില്‍ പങ്കെടുക്കാന്‍ ടാഗോര്‍ പോയത് ബാവുലുകളുടെ വസ്‌ത്രം ധരിച്ചുകൊണ്ടായിരുന്നു. ബാവുലുകളെക്കുറിച്ച് ടാഗോര്‍ പറഞ്ഞിരുന്നത് ഒരാളുടെ ഉള്ളില്‍തന്നെയുള്ള വ്യക്തിത്വത്തെ കണ്ടെത്തലാണ് ബാവുല്‍ എന്നാണ്. സ്വയം ഒരു ബാവുല്‍ ആണെന്ന തോന്നലായിരിക്കണം ടാഗോറിനുണ്ടായിരുന്നത്.
ദേശീയതയും ബാവുല്‍ സംഗീതവും
ദേശീയത ബാവുല്‍ ഗാനങ്ങളില്‍ കൊണ്ടുവന്നത് ടാഗോറാണ്. പരമ്പരാഗതമായ ബാവുല്‍ ഗാനത്തില്‍ ജാതിയില്ല. 1905-ല്‍ ബംഗാള്‍ വിഭജനത്തിന്റെ കാലത്ത് ബാവുല്‍ എന്ന പേരില്‍ കുറേപാട്ടുകള്‍ പ്രസിദ്ധീകരിച്ചു. ഇതിലെ കുറേ പാട്ടുകള്‍ സ്വദേശിപ്പാട്ടുകളായിരുന്നു. രാജ്യത്തെ അമ്മയായും മറ്റും സങ്കല്‌പിച്ചാണ് ആ ഗാനങ്ങളില്‍ അധികവും രചിച്ചിരിക്കുന്നത്. സുവര്‍ണ്ണ ബംഗാള്‍, ബംഗാള്‍ മാതാവ്, എന്റെ രാജ്യത്തെ മണ്ണ് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പാട്ടുകള്‍ പലതും ഉണ്ടായിരുന്നത്.
ഗാന്ധിയുടെ നിസ്സഹരണ പ്രസ്ഥാനത്തിന്റെ ഭാഗമായി മുകുന്ദദാസ് ബാവുള്‍ എഴുതിയ കര്‍മ്മക്ഷേത്ര ബാവുള്‍ കലാപ്രകടനം നടത്തിയിരുന്നു. കര്‍മ്മക്ഷേത്രയില്‍ ഉണ്ടായിരുന്ന സ്‌ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്‌തു. ബാവുലുകളില്‍ ഗാന്ധിയന്‍ ജീവിതരീതി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.
ബാവുലുകളുടെ സ്‌ത്രീസങ്കല്‌പം
ബാവുലുകളുടെ സ്‌ത്രീസങ്കല്‌പം രാധയുമായി ബന്ധപ്പെട്ടതാണ്. മൊനേര്‍ മാനുഷ് എന്നു പറഞ്ഞാല്‍ വിശ്വപ്രേമം എന്നാണ് അര്‍ത്ഥം. ഈ വിശ്വപ്രേമത്തില്‍ രാധാകൃഷ്‌ണ പ്രേമത്തെക്കുറിച്ചാണ് പറയുന്നത്. പക്ഷേ അത് ഹിന്ദു മിത്തോളജിയില്‍ പറയുന്നതുപോലെയല്ല. ബാവുലുകള്‍ വിശ്വപ്രേമത്തെ പ്രതിനിധീകരിക്കുന്നവര്‍ മാത്രമാണ് രാധാകൃഷ്‌ണന്മാര്‍. ഏതൊരു സ്‌ത്രീയിലും അവര്‍ രാധയെ കാണുന്നു. അടുത്ത ജന്മത്തില്‍ രാധയായി ജനിക്കാന്‍ രാധ കൃഷ്‌ണനോട് പറയുന്ന പ്രേമഗാനം വളരെ പ്രശസ്‌തമായ ഒരു ബാവുല്‍ ഗാനമാണ്. രാധയായി ജനിക്കുമ്പോള്‍ മാത്രമേ കൃഷ്‌ണന് താനിപ്പോള്‍ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാകുകയുള്ളു എന്ന് രാധ കൃഷ്‌ണനോട്
പറയുന്നു.
ബാവുലുകളുടെ വസ്‌ത്രധാരണം
ബാവുലുകള്‍ ഒരു നിറത്തിലും പ്രത്യേക താല്‍പര്യമില്ലാവരാണ്. അവര്‍ നിറങ്ങള്‍ക്കതീതരാണ്. പലതരം തുണികള്‍, പലനിറത്തിലുള്ളവ കൂട്ടിതുന്നിയാണ് അവരുടെ വസ്‌ത്രം തയ്യാറാക്കുന്നത്. ഒരു രാജ്യത്തിലും ഒതുങ്ങാത്ത അതിരുകളില്ലാത്ത ഒരു രാജ്യഭാവനയാണ് ഇവരുടെ വസ്‌ത്രത്തിന്റെ രാഷ്‌ട്രീയ വായന. വസ്‌ത്രത്തില്‍ നിന്ന് ഇവരുടെ ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ തിരിച്ചറിയാനാവില്ല.
ഒരു ബാവുലിന്റെ പിറവി
ബാവുല്‍ എന്ന പേര് ഒരു ഗ്രൂപ്പിനെ, ഒരു പാരമ്പര്യത്തെ, ഒരു മതത്തെ പ്രതിനിധീകരിക്കുന്നു. പക്ഷേ ഇവരുടെ വ്യക്തിത്വം മനസിലാകുന്നത് ഇവരുടെ പാട്ടില്‍നിന്നാണ്. ഒരു വിഭാഗം ആളുകള്‍ പറയുന്നത് ബാവുലുകള്‍ക്ക് ഒരു സ്ഥാപകന്‍ ഇല്ലെന്നാണ്. ഇങ്ങനെ പറയുമ്പോള്‍ സംഭവിക്കുന്നത് ഇവരെ ഒരു ഗ്രൂപ്പാണെന്ന് പറയാനാവില്ല. എഴുതപ്പെട്ട സാഹിത്യം അവര്‍ക്കില്ലാത്തതുകൊണ്ടുതന്നെ അവരുടെ സ്വത്വത്തെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ട്.
ഗുരുവിന്റെ സഹായത്തോടെ ഈ ലോകജീവിതം ഉപേക്ഷിച്ച് സന്യാസിയാകാന്‍ തയ്യാറെടുക്കുന്ന ഒരു ബാവുലിന് യോഗ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സാധന (sadhana, four moons) ബാവുലുകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്വന്തം മലം, മൂത്രം, രക്തം, ശുക്‌ളം എന്നിവ ഉപയോഗിക്കുന്നത് ഈ സാധനയുടെ ഭാഗമാണ്. ഇവ യഥാക്രമം ഭൂമി, ആകാശം, വെള്ളം, വായു എന്നീ പ്രകൃതിയെ പ്രതിനിധീകരിക്കുന്നതാണ്. ഈ സാധന വ്യവസ്ഥാപിതമായ ഉത്‌കണ്‌ഠകളെ അതിലംഘിക്കുകയാണ് ചെയ്യുന്നത്. ഒരു ബാവുലിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്.
ഗുരുവും ശിക്ഷ്യനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ള ബന്ധം പോലെയാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധംപോലെയാണ്. ലിംഗവും യോനിയും തമ്മിലുള്ള ബന്ധംപോലെയാണ് എന്നാണ് സാധന പറയുന്നത്. ഗുരുവിന്റെ കീഴിലുള്ള നീണ്ടനാളത്തെ സാധനയുടെയും പ്രാര്‍ത്ഥനയുടെയും അവസാനമാണ് ഒരു യഥാര്‍ത്ഥ ബാവുല്‍ ഉണ്ടാകുന്നത്.
ബാവുല്‍ ഗാനങ്ങള്‍- ഒരു പഠനം
ആത്മീയതലമാണ് ബാവുല്‍ ഗാനങ്ങള്‍ക്ക് പ്രധാനമായുള്ളതെങ്കിലും അതിനുമപ്പുറം ഭൂമിയെക്കുറിച്ചുള്ള ചില ഉള്‍ക്കാഴ്‌ചകള്‍ക്കൂടി ആ ഗാനങ്ങളിലുണ്ട്. പഴയ വേദകാലത്ത് അലഞ്ഞുനടന്ന് പാടുന്ന താഴ്‌ന്ന ജാതിയില്‍പ്പെട്ട ഒരു വിഭാഗത്തിന് സമൂഹത്തില്‍ എന്തെങ്കിലും തരത്തിലുള്ള പരിഗണന ലഭിച്ചെങ്കില്‍ അത് അവരുടെ പാട്ടുകൊണ്ട് മാത്രമാണ്. ഓരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ അവരുടെ പാട്ടുകളില്‍ കടന്നുവരാറുണ്ടെങ്കിലും ബാവുലുകളുടെ സ്വത്വം നിലനിര്‍ത്തികൊണ്ടുതന്നെയാണ് ഇവ എന്നും നിലനില്‍ക്കുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന
മരത്തിനോട് കാട്ടിലേക്ക് തിരികെ പോകാന്‍ പറയുന്നു.
ഈ നരച്ച മണ്ണിനുമപ്പുറത്തെ
ചുവന്ന മണ്ണില്‍
പച്ചച്ച നിന്റെ ദേശം
കാത്തിരിപ്പുണ്ടെന്നോര്‍മ്മപ്പെടുത്തുന്നു.
ശിഖരങ്ങളില്‍ കൂടുകെട്ടേണ്ട കിളികള്‍
നിന്നെ തിരയുന്നുവെന്ന് പറയുന്നു.
തണലില്‍ വിയര്‍ത്ത മനുഷ്യര്‍
വിശ്രമിക്കാനുമുറങ്ങാനും വരുമെന്ന്
ഓര്‍മ്മപ്പെടുത്തുന്നു
നിലാവില്‍ കൂട്ടത്തോടെ അത്താഴം കഴിച്ച്
പാട്ടുപാടി നൃത്തം ചെയ്യുന്നവരുടെ സന്തോഷത്തിലേക്ക്
തിരികെപ്പോകൂ എന്ന് വീണ്ടും വീണ്ടുമോര്‍മ്മപ്പെടുത്തുന്നു.
ബാവുലുകലുടെ പാട്ട് എല്ലാകാലത്തും മനുഷ്യസമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. പ്രപഞ്ചത്തിന്റെ ഒരു ബിന്ദുവിലിരുന്ന് ഭൂമിയെക്കുറിച്ച് അവര്‍ പാടുന്നു. മനുഷ്യന് അതീതമായി ഒന്നുമില്ല എന്നു വിശ്വാസിക്കുന്ന ബാവുലുകള്‍ അതീതശക്തികളെക്കുറിച്ച് പാടുമ്പോഴും അതില്‍ പച്ചയായ മനുഷ്യന്‍ കാഴ്‌ച ഉണ്ടായിരിക്കും. അതുകൊണ്ടാണല്ലോ മരത്തിനോട് നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് പറയാനാകുന്നത്. മരത്തിന്റെ നാട് കാടാണ് എന്ന തിരിച്ചറിവിന് വല്ല്യ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അതുണ്ടാകുന്ന ആദിമമായ അറിവിനെ അവഗണിക്കാനാവില്ല. ( ബിഭൂതിഭൂഷന്റെ ആരണ്യകത്തില്‍ കാട്ടില്‍ പൂമരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന യുഗളപ്രസാദന്റെ നാടും ബംഗാള്‍ തന്നെയാണ്).
നീ തിരസ്‌കരിച്ചാലും
പ്രിയ സുഹൃത്തെ,
ഞാന്‍ നിസ്സാഹായനാണ്
എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ത്ഥനകളാണ്.
ചില പൂവുകള്‍ വര്‍ണ്ണങ്ങള്‍കൊണ്ട് പ്രാര്‍ത്ഥിക്കുന്നു.
മങ്ങിയ നിറമുള്ളതുകൊണ്ട്
മറ്റവ സുഗന്ധത്തിലൂടെയും
വീണ വിറയ്‌ക്കുന്ന തന്ത്രികള്‍കൊണ്ട്
പ്രാര്‍ത്ഥിക്കുന്നു.
ഞാനെന്റെ പാട്ടുകളാലും..
പ്രാര്‍ത്ഥനയെക്കുറിച്ചും അതുണ്ടാക്കുക അലൗകീകാനന്ദത്തെക്കുറിച്ചുമുള്ള പൊതുവായ ധാരണകളെ അട്ടിമറിക്കുന്ന ഒന്നാണ് ബാവുലുകളുടെ പ്രാര്‍ത്ഥനകള്‍. എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ത്ഥനകളാണ് എന്നുപറയുന്നിടത്ത് പാട്ടുകാരന്‍ ആരുടെയോ കൈകളില്‍ നിന്നടര്‍ന്നു വീഴുന്ന ഒരു പൂവാകുന്നു. ഓഷോ ബാവുലുകളെക്കുറിച്ച് പറയുന്നത് നൃത്തമാണ് ബാവുലുകളുടെ മതം സംഗീതം അവരുടെ ആരാധനയുമാണ് എന്നാണ്. (dance is his religion; singing is his worship)
നിന്റെ ഹൃദയമഹാസമുദ്രത്തിലുണ്ട്
അമൂല്യമായൊരു രത്‌നം
എന്റെ ഹൃദയമേ
എന്റെയുള്ളില്‍ കടന്നു
തേന്‍കുടിക്കാന്‍ നീയാഗ്രഹിക്കുന്നുവോ
പ്രണയംപാടി, ഒരാനന്ദോത്സവത്തില്‍
പ്രണയികള്‍ വരിവെച്ച് പോകുന്നയിടത്ത്
കടക്കാന്‍ നിനക്ക് കഴിയാതെ വരില്ലേ ?
എങ്കില്‍ പോക
അഴകിന്റെയീ വിളക്കുമെടുത്ത്,
ഈ തൃഷ്‌ണ വെടിഞ്ഞ്,
ആസക്തിയുപേക്ഷിച്ച്,
ലോകത്തിന്റെ വഴികള്‍ മറന്ന്.
കുറ്റവും ഹിംസയും,
വാര്‍ദ്ധക്യവും മരണവും,
പ്രഭാതവും സന്ധ്യയും
ഇവിടെ ജീവിക്കുന്നില്ല.
വര്‍ണ്ണരേഖകള്‍ മാത്രം
ശോഭയോടെ തിളങ്ങുന്നയിടത്ത്.
ബാവുല്‍ തത്വചിന്ത അപ്പാടെ വന്നിട്ടുള്ള ഒരു ഗാനമാണിത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചു മുള്ള ചിന്തകള്‍ വാമൊഴിരൂപം പ്രാപിക്കുന്നത് ഇവിടെ കാണാനാകുന്നുണ്ട്. തൃഷ്‌ണയുടെ ഒരു കൊടുങ്കാറ്റിനെ അടക്കിനിര്‍ത്തുമ്പോഴാണ് അലൗകീക പ്രണയത്തിന്റെ ഇളംകാറ്റിനെ കാണാനാകുക എന്ന് ബാവുലുകള്‍ മനസ്സിലാക്കിയിരുന്നു. ആസക്തിയുടെതായ ലോകത്തില്‍ ശരീരത്തിന്റെ തൃഷ്‌ണകള്‍ക്ക് അതിന്റേതായ പ്രാധാന്യം കൊടുത്തുതന്നെയാണ് ഒരു ബാവുല്‍ കടന്നുപോകുന്നത്. ഇവിടെ പറയുന്ന തൃഷ്‌ണ മറ്റ് മതക്കാര്‍ പറയുന്നതുപോലെയുള്ള ഒന്നല്ല. ഒരു ബാവുല്‍ ഗാനത്തില്‍ പറയുന്നത് നിങ്ങള്‍ ഈ ലോകത്തിലേക്ക് നഗ്നനായാണ് പ്രവേശിക്കുന്നത്. മടങ്ങുന്നതും നഗ്നനായിത്തന്നെ പിന്നെന്തിനാണ് ആശങ്കപ്പെടുന്നത്. അതിനിടിയിലുള്ള കാര്യങ്ങളെ നിങ്ങള്‍ എന്ത് പേരിട്ട് വിളിക്കുന്നു എന്നത് പ്രശ്‌നമല്ല.
ഇന്ത്യൻ നാടോടി സംസ്‌കാരത്തിലെ അവധൂതപാരമ്പര്യമുള്ള
ഒരുവിഭാഗമാണ് ബാവുൾ (Bengali: বাউল ). ഇവരുടെ സംഗീതത്തിനാണ്
ബാവുൾ സംഗീതം
എന്ന് പറയുന്നത്. ബാവുലുകൾക്ക്
ബൗദ്ധ-വൈഷ്‌ണവ-സൂഫി-താന്ത്രിക്ക് ദർശനങ്ങൾക്കനുസരിച്ചുള്ള
വ്യത്യാസങ്ങളുണ്ട്. അതിനനുസരിച്ച് പതിനായിരക്കണക്കിന്
പാട്ടുകളുമുണ്ട്.
അടുത്തകാലം വരെ ജീവിച്ചിരുന്ന ലാലൻ ഫക്കീർ
എന്ന കവിയാണ്
നിലവിലുള്ള എൺപത് ശതമാനത്തോളം പാട്ടുകൾ
നിലവിലുള്ള എൺപത് ശതമാനത്തോളം പാട്ടുകൾ
എഴുതിയിട്ടുള്ളത്. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും
ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ചരിത്രം
പതിന്നാറാം നൂറ്റാണ്ടിൽ ചൈതന്യദേവന്റെ കാലത്താണ് ബാവുലുകൾ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ബാവുൽ എന്ന വാക്കിന് ഭ്രാന്ത് (mad) എന്ന അർത്ഥമാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഭ്രാന്ത് എന്നർത്ഥമുള്ള ബാതുൽ (batul meaning divinely inspired insanity) എന്ന സംസ്കൃതപദത്തിൽ നിന്നാണ് ബാവുൽ (baul) എന്ന വാക്കുണ്ടായത്. ഇവർ ഗ്രാമീണ ബംഗാളിലെ കുടിലുകളിൽ വസിക്കുകയും, ഗ്രാമാന്തരങ്ങളിൽ അലഞ്ഞുനടന്ന് പാടിയും ആടിയും ഉപജീവനം കഴിക്കുകയും ചെയ്യുന്നു. ബൗദ്ധ-വൈഷ്‌ണവ-സൂഫി ദർശ്ശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം അവരുടെ പാട്ടുകളിലുണ്ട്. ആചാരാനുഷ്‌ഠാനങ്ങളുടെയും മതപ്രാർത്ഥനകളുടേയും മുദ്രകളെ ബാവുലുകൾ നിരാകരിക്കുന്നു.ബാവുൾ ആശയങ്ങളും രീതികളും
ബാവുൾ ഒരു സമൂഹമാണ്. ഉപാധികളില്ലാത്ത പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബാവുൾ സമൂഹം സങ്കുചിതമായ എല്ലാ ചിന്തകൾക്കും അതീതമാണ്. സമർപണവും സൗഹാർധവും ത്യാഗവുമുള്ള ഒരു വ്യക്തിക്കു മാത്രമേ ഒരു ബാവുൾ ആകാൻ സാധിക്കു.സത്യമെന്നത് തിരിച്ചറിയലല്ല, വ്യക്തികൾക്കുള്ളിൽ സ്‌നേഹപ്പെടുന്ന സ്വയംബോധമാണെന്ന് ബാവുലുകൾ വിശ്വസിക്കുന്നു. രതിയെ മതപരമായ ആചാരമായാണ് ബാവുലുകൾ കരുതുന്നത്. കൂടാതെ മദ്യപാനം മനുഷ്യന്റെ എല്ലാം മറക്കുന്നതിനുള്ള ഉപാധിയായാണ് കാണുന്നത്.ബാവുൽ ഗായകരെ പ്രത്യേകമായ വസ്‌ത്രധാരണ രീതി കൊണ്ട് തിരിച്ചറിയാം. നീണ്ട കുപ്പായവും മുണ്ടുമാണ് ഇവരുടെ സാധാരണ വേഷം. കാവി നിറമുളള അരക്കച്ചയും ബാവുലുകൾ ഉപയോഗിക്കാറുണ്ട്. നീട്ടിവളർത്തിയ തലമുടിയാണ് ഇവരുടെ മറ്റൊരുപ്രത്യേകത.ബാവുൾ സംഗീതം
മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ് ബാവുൾ സംഗീതം. നാടൻ സംഗീതോപകരണങ്ങളായ ഏക്‌താര(ഒറ്റതന്ത്രിവീണ), ദുതാര(ഇരുതന്ത്രിവീണ), ഡുഗ്ഗി, ഗോബ, കോൾ, ഡുപ്‌കി ഡ്രം, ഓടക്കുഴൽ, കൈമണി, കാൽചിലങ്ക തുടങ്ങിയവയാണ് പ്രധാന വാദ്യങ്ങൾ.മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനത്തിന്റെ ഒരു വലിയ പാരമ്പര്യത്തിന്റെ തുടർച്ച കൂടിയാണ് ഈ പാട്ടുകൾ. ബാവുൽ ഗാന ങ്ങളിലെ അലൗകിക-കാല്‌പനികപ്രണയത്തിന്റെ ഏകതാനത എന്ന സന്ദേശം ടാഗോറിനെയും, ക്വാസി നസ്രുൾ ഇസ്ലാമിനേയും പോലെ യുള്ള ദേശീയ കവികളെ സ്വാധീനിച്ചിട്ടുണ്ട്. രബീന്ദ്ര സംഗീതമെന്ന ഗാനശാഖയുടെ ഉത്ഭവത്തിലും ശക്തമായ സ്വാധീനം ബാവുൽ ഗീതികൾക്കുണ്ട്.ടാഗോറുംബാവുളുകളും ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ബാവുൾ സംഗീതത്തിന്റെ ലാളിത്യവും അഗാധമായ തത്വശാസ്ത്രങ്ങൾ തുളുമ്പുന്ന വരികളും ടാഗോറിന് മേലും സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹം ഒരിക്കലെഴുതി :
“ | ഒരിക്കൽ ബാവുൾ വിഭാഗത്തിൽപ്പെട്ട ഒരു യാചകൻറെ ഗാനം കേട്ടു. ആ ലളിതമായ ഗാനത്തിൽ എന്നെ സ്വാധീനിച്ചത് അതിലെ ഭക്തിപ്രഭാവമാണ്. അത് കുടികൊളളുന്നത് മനുഷ്യനിലാണ്, ക്ഷേത്രത്തിലോ മതഗ്രന്ഥങ്ങളിലോ അല്ല. ചിത്രങ്ങളിലോ ബിംബങ്ങളിലോ അല്ല. ഞാൻ അവരുടെ സംഗീതത്തിലൂടെ അവരെ മനസിലാക്കാൻ ശ്രമിച്ചു. അതാണവരുടെ ആരാധനാ സമ്പ്രദായം. | ” |
ഇന്ത്യന്‍ നാടോടി സംസ്‌കാരത്തിലെ അവധൂതപാരമ്പര്യമുള്ള ഒരുവിഭാഗമാണ് ബാവുള്‍ ഗായകര്‍. അവരുടെ സംഗീതത്തിനാണ് ബാവുള്‍ സംഗീതം എന്ന് പറയുന്നത്. ബംഗാളിലും ബംഗ്ലാദേശിലും മാത്രമുള്ള ബാവുള്‍ സംഗീതം മറ്റ് കലാരൂപങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ ഒരു ധാരയാണ് പിന്തുടരുന്നത്. ബാവുള്‍ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രധാനമായും രണ്ട് ഉറവിടങ്ങളെവെച്ചാണ് ചെയ്യുന്നത്. അതില്‍ ഒന്നാമത്തേത് സ്വന്തമായി ബാവുലുകള്‍ എന്ന് വിളിക്കപ്പെടുന്നവരെ വെച്ച് നടത്തിയ പഠനങ്ങള്‍. രണ്ടാമത്തേത് ബാവുള്‍ ഗാനങ്ങള്‍ എന്ന പേരിന് കീഴിലുള്ള എല്ലാത്തിനേയുംക്കുറിച്ചുള്ള പഠനങ്ങള്‍.<!--break-->
ബാവുലുകള്‍ എന്തെഴുതിയാലും ബാവുള്‍ ഗാനങ്ങളായാണ് പറയപ്പെടുന്നത്. ഈ രണ്ട് പഠനരീതികള്‍ക്കും അതിന്റെതായ പോരായ്‌മകളുണ്ട് എന്ന് പറയാതെ വയ്യ. കാരണം ഒരാളെ ബാവുള്‍ എന്ന് വിളിക്കുന്നതെങ്ങനെയാണ്, അല്ലെങ്കില്‍ ഒരു ബാവുലിനെ നമ്മള്‍ തിരിച്ചറിയുന്നതെങ്ങനെയാണ്, എന്താണ് ബാവുള്‍ സംഗീതം, അല്ലെങ്കില്‍ എന്തിനെയാണ് ബാവുള്‍ ഗാനങ്ങള്‍ എന്ന് വിളിക്കേണ്ടത്, എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഈയവസരത്തില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നു.
<!--break-->16-ാം നൂറ്റാണ്ടില്‍ ചൈതന്യദേവന്റെ കാലത്താണ് ബാവുലുകള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രാമീണ ബംഗാളിലെ കുടിലുകളില്‍ വസിക്കുകയും, ഗ്രാമാന്തരങ്ങളില്‍ അലഞ്ഞുനടന്ന് പാടിയും ആടിയും ഉപജീവനം കഴിക്കുകയും ചെയ്യുന്ന ബാവുലുകള്‍ ബംഗാളി സംസ്‌കാരത്തിലെ അവധൂത പാരമ്പര്യത്തിന്റെ സാക്ഷ്യങ്ങളാണ്. ബൗദ്ധ-വൈഷ്‌ണവ-സൂഫി ദര്‍ശ്ശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം അവരുടെ പാട്ടുകളിലുണ്ടെങ്കിലും, ആചാരാനുഷ്‌ഠാനങ്ങളുടെയും മതപ്രാര്‍ത്ഥനകളുടേയും ചിന്താപരമായ സാഹിത്യകൃതികളുടേയും ലിപി വ്യവസ്‌ഥകളുടേയും യാഥാസ്‌ഥിതികമായ അലങ്കാരമുദ്രകളെ ബാവുലുകള്‍ നിരാകരിക്കുന്നു. സത്യമെന്നത് തിരിച്ചറിയലല്ല, വ്യക്തികള്‍ക്കുള്ളില്‍ സ്‌നേഹപ്പെടുന്ന സ്വയംബോധമാണെന്ന് ബാവുലുകള്‍ വിശ്വസിക്കുന്നു.
ബാവുലുകളെക്കുറിച്ച് പൊതുവായി ഒന്നും പറയാനാവില്ല. കാരണം ബാവുലുകള്‍ക്ക് എഴുതപ്പെട്ട രേഖകളില്ല. എല്ലാ ബാവുള്‍ ഗാനങ്ങളും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടതാണ്. കൈമാറുന്ന ആളിന്റെ കൂട്ടിചേര്‍ക്കലുകളും അന്നത്തെ കാലത്തെ ചില പ്രത്യേക ശൈലികളും ആ ഗാനങ്ങളില്‍ നിഴലിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിലനിന്നിരുന്ന കാലത്തേതായിരിക്കില്ല അത് ശേഖരിക്കുന്ന കാലത്തേത്. ബാവുലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ തന്നെയാണ്. കൃത്യമായ ഒരു വിവരം തരാന്‍ ആര്‍ക്കുമായിട്ടില്ല. കിട്ടിയ വിവരങ്ങള്‍ തന്നെ അതിഭാവുകത്വം നിറഞ്ഞതും സത്യവിരുദ്ധവുമാണ്.
ബാവുലുകള്‍ക്ക് ബൗദ്ധ-വൈഷ്‌ണവ-സൂഫി-താന്ത്രിക്ക് ദര്‍ശനങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്. അതിനനുസരിച്ച് പതിനായിരക്കണക്കിന് പാട്ടുകളുമുണ്ട്. പഠനങ്ങള്‍ ദുര്‍ഗ്രഹമാകുന്നതിന് ഇതും ഒരു കാരണമാണ്. ഗാനങ്ങളില്‍ പലതും ഗ്രാമീണ ബംഗാളിയിലാണ് രചിച്ചിരിക്കുന്നത്. അത് ശേഖരിക്കുന്നവരും പഠിക്കുന്നവരും അവരുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള രീതിയിലാണ് ഇതിനെ വ്യാഖ്യനിച്ചിരിക്കുന്നത്.
നാടോടിപ്പാട്ടുകളുടെ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്തിപോരുന്ന ബാവുല്‍ ഗാനങ്ങള്‍ ശരിക്കും നാടന്‍പാട്ടുകളല്ല. പഹാഡി, ഭൈരവ്, തോഡി, കീരവാണി, അഭംഗ്, ചാരുകേശി, മിശ്രശിവരഞ്‌ജിനി തുടങ്ങിയ രാഗങ്ങള്‍ ഈ ഗാനങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത് കാണാന്‍ സാധിക്കും. കോമളസ്വരങ്ങളിലൂന്നിയ നാടന്‍ ഈണങ്ങളുടെ ഭാവപ്പകര്‍ച്ചകളാണ് മിക്ക ബാവുല്‍ ഗാനങ്ങളിലും പ്രധാനമായിട്ടുള്ളത്. ഏതാണ്ട് അടുത്തകാലം വരെ ജീവിച്ചിരുന്ന ലാലൊന്‍ ഫക്കീര്‍ എന്ന കവിയാണ് നിലവിലുള്ള എണ്‍പത് ശതമാനത്തോളം പാട്ടുകള്‍ എഴുതിയിട്ടുള്ളത്. ഇത് ഒരു ഉപജീവനമാര്‍ഗ്ഗം കൂടിയായി സ്വീകരിച്ച ബാവുലുകള്‍ക്ക് പലപ്പോഴും പാരമ്പര്യത്തിലൂന്നിയ പാട്ടുകള്‍കൊണ്ട് മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുകയും പുതിയ പാട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ശാന്തിനികേതനേയും ടാഗോറിനേയും രാം കിങ്കറിനേയും സോനാചുരി എന്ന ഗ്രാമചന്തയേയുംപ്പറ്റിവരെ പുതിയ പാട്ടുകളുണ്ടാകുന്നു. നാടന്‍ സംഗീതോപകരണങ്ങളായ ഏക്‌താര(ഒറ്റതന്ത്രിവീണ), ദുതാര(ഇരുതന്ത്രിവീണ), ഡുഗ്ഗി, ഗോബ, കോള്‍, ഡുപ്‌കി ഡ്രം, ഓടക്കുഴല്‍, കൈമണി, കാല്‍ചിലങ്ക തുടങ്ങിയവയാണ് താളവാദ്യങ്ങള്‍.
മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനത്തിന്റെ ഒരു വലിയ പാരമ്പര്യത്തിന്റെ തുടര്‍ച്ച കൂടിയാണ് ഈ പാട്ടുകള്‍. ബാവുല്‍ ഗാന ങ്ങളിലെ അലൗകിക-കാല്‌പനികപ്രണയത്തിന്റെ ഏകതാനത എന്ന സന്ദേശം ടാഗോറിനെയും, ക്വാസി നസ്രുള്‍ ഇസ്ലാമിനേയും പോലെ യുള്ള ദേശീയ കവികളെ സ്വാധീനിച്ചിട്ടുണ്ട്. രബീന്ദ്ര സംഗീതമെന്ന ഗാനശാഖയുടെ ഉത്ഭവത്തിലും ശക്തമായ സ്വാധീനം ബാവുല്‍ ഗീതികള്‍ക്കുണ്ട്.
ബംഗാളി സംസ്‌കാരത്തിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന മുഖമാണ് ഇപ്പോള്‍ ബാവുള്‍ സംഗീതത്തിനുള്ളത്. ബാവുലുകളുടെ ചരിത്രത്തിലെ ഏറ്റവും നല്ല സമയവും ഇതാണെന്ന് പറയാവുന്നതാണ്. ബാവുലുകളുടെ സംഗീതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠിക്കുകയാണിവിടെ.
എന്താണ് ബാവുള്‍, ബാവുള്‍ സംഗീതം
ബാവുള്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് പലരും പറയുന്നത് പലതരത്തിലാണ്. ടാഗോറിനെയും കെ. സെന്നിനെയും പോലുള്ളവര്‍ പറയുന്നത് മനുഷ്യഹൃദയം ( man of heart) എന്നാണ്. ഇവര്‍ ബാവുള്‍ ഗായകര്‍ക്ക് സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കുന്നുണ്ട്. എന്നാല്‍ എ. കെ ദത്ത, ഉപേന്ദ്രനാഥ ഭട്ടാചാര്യ എന്നിവര്‍ പറയുന്നത് രതിയും യോഗയും അനുഷ്‌ടാനങ്ങളുമായി നടക്കുന്ന ഒരു വിഭാഗമാണ് ബാവുലുകള്‍ എന്നാണ്. ഇവരുടെ അഭിപ്രായത്തില്‍ വളരെ മോശപ്പെട്ട ഒരു വിഭാഗമാണ് ബാവുള്‍ ഗായകര്‍. പക്ഷേ മജുംദാര്‍ റോബര്‍ജ് എന്നിവര്‍ ഇവരെ സാധാരണക്കാരില്‍ നിന്നും വളരെ ഉയര്‍ന്ന തരത്തിലുള്ള ആളുകളായാണ് കാണുന്നത്. ബാവുലുകളെ ബംഗാളി ഹിപ്പികളെന്ന് ഇവര്‍ രേഖപ്പെടുത്തുന്നു. വി. ഡബ്ലുയു ടെര്‍ണറിന്റെ ദി റിച്വാല്‍ പ്രോസസ്സ്: സ്‌ട്രച്ചര്‍ ആന്‍ഡ് ആന്റിസ്‌ട്രച്ചര്‍ (The Ritual Prosess: Structure and Anti-structure) എന്ന ഗ്രന്ഥത്തില്‍ ബോബ് ഡിലന്‍ ആന്റ് ബാവുള്‍സ് എന്ന ഭാഗത്ത് ബാവുലുകള്‍ ഒരു സമുദായത്തിന്റെ ആധികാരികമായ ശബ്‌ദമാണെന്ന് അഭിപ്രായപ്പെടുന്നു. ബാവുലുകളെക്കുറിച്ച് ഇങ്ങനെ പലതരത്തിലും പറയപ്പെടുന്നുവെങ്കിലും ബംഗാളി സംസ്‌കാരത്തിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്താന്‍ ബാവുള്‍ ഗായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു ബാവുല്‍ ഗായകനെ എപ്പോഴും തെരുവിലായിരിക്കും കണ്ടുമുട്ടാനാവുക. അയാള്‍ വീടിന്റെ യഥാസ്ഥിതിക കാഴ്‌ചപ്പാടുകള്‍ക്ക് പുറത്താണ്. തെരുവിലാണ് അയാള്‍ക്ക് പാടാനാവുക. അതുകൊണ്ടാവണം ബാവുലിനെ അറിയപ്പെടാത്ത പക്ഷി എന്നു വിളിക്കുന്നത്. ബാവുലുകളുടെ പേരിന് ഭ്രാന്ത് (mad) എന്ന അര്‍ത്ഥമാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്. ഭ്രാന്ത് എന്നര്‍ത്ഥമുള്ള ബാതുല്‍ (batul meaning divinely inspired insanity) എന്ന സംസ്‌കൃതപദത്തില്‍ നിന്നാണ് ബാവുല്‍ (baul) എന്ന വാക്കുണ്ടായത്. ഭ്രാന്ത് എന്ന് ഏകദേശ മലയാള അര്‍ത്ഥം വരുന്ന ഖേപ്പാ (khyapa) എന്ന ബംഗാളി വാക്ക് ബാവുലുകള്‍ പേരിനോടൊപ്പം ചേര്‍ക്കാറുണ്ട്. അവരുടെ പാട്ടുകള്‍ക്ക് ഉന്മാദത്തിന്റെ ഒരവസ്‌ഥ സൃഷ്‌ടിക്കാന്‍ സാധിക്കുന്നതുകൊണ്ടാവണം ഇങ്ങനെയൊരു പേര് വീഴാന്‍ കാരണം. കാലങ്ങളായി ബാവുലുകള്‍ പറയുന്നത് ലഹരിയെക്കുറിച്ചും അത് തരുന്ന ആനന്ദത്തെക്കുറിച്ചുമാണ്. അതും ഒരു കാരണമായേക്കാം.
പഠനത്തിന്റെ പ്രാധാന്യം
ബാവുലുകളെ എല്ലാവരും തിരിച്ചറിയുന്നത് അവരുടെ പാട്ടുകളിലൂടെയാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ബാവുലുകള്‍ക്ക് സാധിച്ചിരുന്നു. ആ സമയം മുതല്‍ വിദ്യാഭ്യാസമുള്ള ബംഗാളികളിലും, നഗരവത്‌ക്കരിക്കപ്പെടാത്തവര്‍ക്കിടയിലും യൂറോ- അമേരിക്കന്‍സിനിടയിലും ബാവുലുകള്‍ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നു. ഇവരുടെ വസ്‌ത്രധാരണരീതിയും ജീവിതശൈലിയും പാട്ടിന്റെ അത്ഭുതപ്പെടുത്തുന്ന വശീകരണശക്തിയും ഏറെ സ്വീകരിക്കപ്പെടുന്നതിന് കാരണമായി.
ബംഗാളി- ഇന്ത്യന്‍- ഹിന്ദു- മുസ്ലിം- ഭൗതികവാദികള്‍- മതേതരവാദികള്‍ എന്നിങ്ങനെ പലരീതികളില്‍ ബാവുലുകള്‍ തനതായ പാരമ്പര്യത്തിന്റെ വക്താക്കള്‍ എന്ന തരത്തിലാണ് അറിയപ്പെടുന്നത്. ബാവുള്‍ ഗാനങ്ങളിലൂടെ കൈമാറ്റം ചെയ്യുന്ന മതേതര - മതരഹിത കാഴ്‌ചപ്പാടുകള്‍ ഇന്ത്യയിലെ മിശ്രസംസ്‌കാരത്തിലും വേറിട്ട സ്വത്വം നിര്‍മ്മിക്കുന്നതിന് അവരെ സഹായിച്ചിട്ടുണ്ട്. തെക്കേ- ഏഷ്യന്‍ നാടോടി സംസ്‌കാരത്തിന്റെയും തനത്-ആത്മീയവാദത്തിന്റെയും ദേശീയവും അന്തര്‍ദേശീവുമായ പ്രതിനിധികള്‍ എന്ന നിലയില്‍ ബാവുലുകള്‍ സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു.
ബാവുലുകളെ ഒഴിവാക്കികൊണ്ടുള്ള ചരിത്രനിര്‍മ്മിതിക്കോ, സംസ്‌കാരപഠനത്തിനോ ഒരു സാധ്യതയുമില്ലാത്തവണ്ണം ശക്തമാണ് ബംഗാളി സംസ്‌കാരത്തിലും ചരിത്രത്തിലുമുള്ള അവരുടെ സാന്നിധ്യം. ബാവുലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ തെക്കേ ഏഷ്യന്‍ ബുദ്ധിസ്റ്റ്- താന്ത്രിക്- വൈഷ്‌ണവ- നാഥ്- സൂഫി- ഫക്കീര്‍- സിദ്ധ പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടിയാണ്. ഈ പാരമ്പര്യങ്ങളുടെ ഒരു തുടര്‍ച്ചയാണ് ബാവുലുകളുടെ ജീവിതവും സംഗീതവും. ബാവുലുകള്‍ സ്വയം വിശേഷിപ്പിക്കുന്നത് താന്ത്രിക്ക് എന്ന രീതിയിലാണ്. ഭൗതികലോകത്തോടും സ്‌ത്രീകളോടുമുള്ള അവരുടെ മനോഭാവം യഥാര്‍ത്ഥത്തില്‍ താന്ത്രിക്ക് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ബാവുള്‍ ഗായകരെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.
തെക്കേ ഏഷ്യന്‍ നാടോടി കലയെന്ന തരത്തില്‍ മാത്രമായി ബാവുള്‍ സംഗീതത്തെ പഠിക്കാനാവില്ല. ഒരു ജനതയുടെ മൊത്തം ആവിഷ്‌കാരം എന്ന തരത്തില്‍തന്നെ ഈ സംഗീതത്തെ കാണേണ്ടതുണ്ട്. സാംസ്‌കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന (എന്ന് ഭാവിക്കുന്ന) ഒരു ജനതയ്‌ക്ക് അവരുടെ വികാരങ്ങളും വിചാരങ്ങളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും തുറന്നുപ്രകടിപ്പിക്കുന്നതിന് ചില ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടാവണം ഒരു ബുദ്ധിമുട്ടും കൂടാതെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ലഹരിവസ്‌തുകള്‍ പരസ്യമായി ഉപയോഗിക്കുകയും അലഞ്ഞുനടന്ന് ആടിപ്പാടി ജീവിതം ആഘോഷിക്കുകയും ചെയ്യുന്ന ബാവുലുകളെ അവര്‍ സ്വീകരിക്കുന്നത്. ജനപ്രിയസിനിമയിലെ നായകന്റെ വേഷമാണ് ഒരു സമൂഹത്തില്‍ ബാവുള്‍ ഗായകനുള്ളത് എന്നു വേണമെങ്കില്‍ പറയാം. കാരണം ജനങ്ങള്‍ എങ്ങനെ ജീവിക്കാനാഗ്രഹിക്കുന്നുവോ അങ്ങനെ ജീവിക്കുകയാണ് ബാവുലുകള്‍. ബാവുല്‍ എന്നത് ഏതാനും പാട്ടുകള്‍ മാത്രമല്ല എന്ന വസ്‌തുതയും ഓര്‍ക്കേണ്ടതുണ്ട്, അതൊരു ജീവിതരീതികൂടിയാണ്. പാട്ട് പാടാനറിയാവുന്ന എല്ലാവരും ബാവുല്‍ ആയിമാറില്ല.
ജമൈക്കന്‍ കരിമ്പുകൃഷിക്കാര്‍ക്ക് വേണ്ടി പാടിയ ബോബ് മാര്‍ലി നേടിയ സ്വീകാര്യത കറുത്തസംഗീതത്തിന്റെയും സമരത്തിന്റെയും വീര്യത്തിലാണെങ്കില്‍ ബാവുള്‍ സംഗീതം നേടുന്ന സ്വീകര്യത അതേ കാഴ്‌ചപ്പാടുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ ആത്മീയതയിലാണ്. ബോബ് മര്‍ലിയുടെ പാട്ടുകളിലെ പ്രതിഷേധവും പ്രതികരണവും സ്വന്തം ജനതയോടുള്ള ആഹ്വാനങ്ങളും അത്രത്തന്നെ ശക്തമായ രീതിയില്‍ ബാവുള്‍ ഗാനങ്ങളിലുമുണ്ട്. ഇന്ത്യന്‍ ആത്മീയതയുടെ അന്തര്‍ധാരയാണ് ബാവുല്‍ സംഗീതത്തെ വ്യത്യസ്‌തമാക്കുന്നത്. ശരീരഭാഷയിലും ബാവുലുകള്‍ക്കും കറുത്തസംഗീതത്തിനും തമ്മില്‍ ഒട്ടേറെ സാമ്യതകള്‍ പറയാനുണ്ട്. ( കറുത്ത സംഗീതത്തില്‍ അനിവാര്യമായ ഇളകിയാട്ടം അതേ തോതില്‍ ബാവുല്‍ സംഗീതത്തിലുമുണ്ട്. അതുപോലെതന്നെ പാശ്ചാത്യസംഗീതത്തിന്റെ ഭ്രമാത്മകലോകം തന്നെയാണ് ബാവുലുകളുടെ സംഗീതത്തിലുമുള്ളത്.) അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ സംഗീതമെന്ന തരത്തില്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ് ബാവുല്‍ സംഗീതമെന്ന് വരുന്നു. അതുതന്നെയാണ് അതിന്റെ പ്രാധാന്യവും.
ഇന്ത്യന്‍ നാടോടി കലാപാരമ്പര്യത്തിന്റെ ശക്തമായ വക്താക്കളാണ് ബാവുലുകള്‍. പഞ്ചാബിന്റെ ബാന്‍ഗ്ര (bhangra) പോലെയും മറാത്തികളുടെ ലാവണി (Lavani) പോലെയും രാജസ്ഥാനി നാടോടി ഗീതങ്ങള്‍പോലെയും കേരളത്തിലെ നാടന്‍ പാട്ടുകള്‍പ്പോലെയും ഒരു നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയതാണ് ബാവുല്‍ സംഗീതവും. ഗ്രാമീണ ജനങ്ങളുടെ നിത്യജീവിതത്തില്‍ നിന്നാണ് ബാവുല്‍ സംഗീതവും ഉയിര്‍ക്കുന്നത്. അത് ഗ്രാമത്തിലെ ജനങ്ങളോട് സംവദിക്കാനുള്ളതാണ് അതുകൊണ്ടുതന്നെ ലളിതമായിരിക്കണം ഗാനങ്ങള്‍.
ബാവുളുകളുടെ ചരിത്രം
ബാവുല്‍ പാരമ്പര്യം പരക്കെ അറിയപ്പെട്ടുതുടങ്ങിയത് 19-ാം നൂറ്റാണ്ടിലാണ്. അന്നത്തെ കാലം വരെ നിലനിന്നിരുന്നത് ബാവുലുകള്‍ താഴ്‌ന്ന നിലയിലുള്ളവരാണ് എന്ന രീതിയിലാണ്. സവര്‍ണരായ താന്ത്രിക്ക് ഗുരുക്കന്മാര്‍ ബാവുലുകളെ മോശമായാണ് കണ്ടിരുന്നത്. എന്തു ചെയ്‌താലും ഒരിക്കലും ഒരു ബാവുല്‍ ആകരുത് എന്ന അഭിപ്രായങ്ങളും ഉള്ളവരായിരുന്നു അവര്‍. കാളിയുടെ പാരമ്പര്യത്തിലുള്ളവരാണ് എന്ന തരത്തിലാണ് അവരെ കണ്ടിരുന്നത്. എന്നാല്‍ ബുദ്ധിസ്റ്റ്, പണ്‌ഡിറ്റ്, താന്ത്രിക്ക്, റാം മോഹന്‍ റോയ് എന്നിവര്‍ക്കൊപ്പം ബാവുലുകളെ കണ്ടിരുന്ന ഒരു വിഭാഗവും ബംഗാളിലുണ്ടായിരുന്നു. വൈഷ്‌ണവ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയതിനെ ഭട്ടാചാര്യ എതിര്‍ക്കുന്നുണ്ട്. കാരണം അവര്‍ക്കൊരു ആരാധനമൂര്‍ത്തിയില്ല. അതുകൊണ്ടുതന്നെ ഇവരെ വൈഷ്‌ണവരായി കണകാക്കാനാവില്ല എന്നാണ് ഭട്ടാചാര്യ പറയുന്നത്. ബാവുലുകളെക്കുറിച്ച് പഠിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം സ്വതന്ത്ര്യത്തിനുമുമ്പുള്ള രേഖകളെല്ലാം തയ്യാറാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ ഇവരെ ഹിന്ദു- മുസ്ലീം എന്ന രീതിയില്‍ മാത്രമാണ് വേര്‍തിരിക്കുന്നത്. അല്ലെങ്കില്‍ വൈഷ്‌ണവ ഭക്തന്മാര്‍. അല്ലാതെയുള്ള വര്‍ഗ്ഗീകരണം നടത്താതുകൊണ്ടുതന്നെ അത്തരം പഠനങ്ങള്‍ക്ക് സാധ്യത ഇല്ലാതായി എന്നതു മാത്രമല്ല. ബാവുലുകളുടെ ചരിത്രനിര്‍മ്മിതിക്ക് ആവശ്യമായ തെളിവുകള്‍ ലഭിക്കാതെ പോകുകയും ചെയ്‌തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരില്‍ നിന്ന് ബാവുലുകളെക്കുറിച്ച് കേട്ടറിഞ്ഞ ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാര്‍ ശേഖരിച്ച വിവരങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണ്.
സ്വതന്ത്ര്യത്തിന് മുമ്പുള്ള വര്‍ണ്ണ ജാതിവ്യവസ്‌ഥയില്‍ അധിഷ്‌ടിതമായിരുന്ന ഇന്ത്യയില്‍ അതിനെ ഒഴിവാക്കികൊണ്ടുള്ള വര്‍ഗ്ഗീകരണത്തിന് സാധ്യതയില്ലായിരുന്നു. അങ്ങനെ ബാവുലുകള്‍ ഹിന്ദു അല്ലെങ്കില്‍ മുസ്ലി അങ്ങനെ എതെങ്കിലും ഒരു പൊതുസ്വത്വത്തിന് കീഴില്‍ വരുകയും ചെയ്‌തു.
ബാവുലുകളെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ രേഖയെന്ന് പറയാവുന്നത് 1875-ല്‍ പ്രസിദ്ധീകരിച്ച Hunter?s Statistical Account of Bengal ആണ്. അതില്‍ ബാവുലുകളെക്കുറിച്ച് പറയുന്നുണ്ട്. വൈഷ്‌ണവയില്‍ നിന്ന് വേര്‍തിരിഞ്ഞു നില്‍ക്കുന്നവരാണ് ബാവുലുകള്‍ എന്നു പറയുന്നു. പ്രധാനമായും താഴ്‌ന്ന ജാതിയില്‍ നിന്നുള്ളവരാണ് ബാവുലുകള്‍ എന്നാണ് ഇതില്‍ പറയുന്നത്. ഒട്ടും ബഹുമാനം അര്‍ഹിക്കാത്ത സദാചാരവാദികളല്ലാത്ത ഒരു വിഭാഗമെന്നാണ് തിരിച്ചിരിക്കുന്നത്. മുടിവെട്ടാതെ, താടിവടിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇവരെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവര്‍ മോശക്കാരായാണ് കണ്ടിരുന്നത്. സൂഫികളില്‍നിന്ന് തരംതാഴ്‌തപ്പെട്ടവരാണ് ബാവുലുകള്‍ എന്നും ഒരഭിപ്രായം നിലനില്‍ക്കുന്നുണ്ട്.
1910 മുതല്‍ 1915 വരെയുള്ള ബംഗാളിലെ ഔദ്യോലഗികരേഖകളില്‍ ബാവുലുകളെക്കുറിച്ച് ഒന്നും പറയുന്നില്ല. ബാവുള്‍ ഗാനങ്ങള്‍ ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു. അതിന് കാരണമായി ജയന്‍ ഭട്ടാചാര്യ പറയുന്നത് രതിയുമായി ബന്ധപ്പെട്ട വളരെ നിലവാരത്തിലുള്ള ജീവിതം നയിച്ചിരുന്ന ബാവുലുകളുടെ ഫിലോസഫി നാടോടി സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് അതുകാരണമാവണം അവരെ ആ കാലയളവില്‍ ഒഴിവാക്കപ്പെട്ടത് എന്നാണ്. എന്തുതന്നെയായാലും ഏറെ തിരസ്‌കരണവും ഏറ്റുവാങ്ങിയവരാണ് ബാവുലുകള്‍.
പക്ഷേ യഥാര്‍ത്ഥത്തില്‍ ബാവുള്‍ ഗാനങ്ങള്‍ നാടകത്തിലും മറ്റും ഉപയോഗിച്ചിരുന്നു. 1860-ല്‍ കാളിപ്രസന്ന സിന്‍ഹന്റെ The Skech of Huntom Owl (Hutom Pyacar Nakasa) എന്ന നാടകത്തില്‍ ഒരു ബാവുല്‍ ഗാനം ഉപയോഗിച്ചിട്ടുണ്ട്. ആ ഗാനം കല്‍ക്കട്ടയിലെ ജനങ്ങളേയും അവരുടെ ജീവിതരീതിയേയും പരിഹസിക്കുന്നതിന് വേണ്ടിയാണ് ഉള്‍പ്പെടുത്തിയത്. സാമൂഹിക വിമര്‍ശനം എന്ന കാഴ്‌ചപ്പാട് ബാവുള്‍ സംഗീതത്തിന്റെ പ്രത്യേകതയാണ്. അത് ഒട്ടേറെ സാമൂഹിക പരിഷ്‌കരണത്തിന് കാരണമായിരുന്നു. ബാവുള്‍ ഗാനങ്ങള്‍ തുടക്കത്തില്‍ തെണ്ടികളേയും കള്ളന്മാരേയും വിമര്‍ശിക്കാന്‍ വേണ്ടിയാണ് ഹാസ്യഗാനങ്ങള്‍ രചിച്ചിരുന്നത്. പിന്നീട് സമൂഹത്തില്‍ ബാവുലുകളുടെ സ്ഥാനം ഉയരുകയും അവര്‍ സ്‌ത്രീധനം, ശൈശവവിഹാവം പോലുള്ള കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ രചിക്കാന്‍ തുടങ്ങുകയും ചെയ്‌തു.
ഇവരുടെ പാട്ടുകളിലും, വസ്‌ത്രധാരണത്തിലും, സംഗീതോപകരണങ്ങളിലും, നൃത്തത്തിലുമെല്ലാം സ്‌ത്രൈണത ഉള്ളതുകൊണ്ടുതന്നെ എല്ലാവരും ആ രീതിയിലാണ് ഇവരെ കണ്ടിരുന്നത്. രതിയെ മതപരമായ ആചാരമായാണ് ബാവുലുകള്‍ കരുതുന്നത്. കൂടാതെ മദ്യപാനം മനുഷ്യന്റെ എല്ലാം മറക്കുന്നതിനുള്ള ഉപാധിയായാണ് കാണുന്നത്. അതൊക്കെകൊണ്ടുതന്നെ സമൂഹത്തിന്റെ എല്ലായിടങ്ങളിലും അവര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതും ചരിത്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടതിന് കാരണമാണ്.
ജീവിതത്തില്‍ ആസ്വദിക്കാനുള്ള എല്ലാത്തിനേയും ബാവുലുകള്‍ സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവരെ ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരേപോലെ എതിര്‍ത്തിരുന്നു. അതിനുശേഷമാണ് ജാതിതിരിക്കാതെ എല്ലാവരേയും പൊതുവായി ബാവുലുകള്‍ എന്നു വിളിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് മുസ്ലീംബാവുളിനെ ഫക്കീര്‍ എന്ന പേരിലും വിളിച്ചിരുന്നു.
വളരെ അത്ഭുതപ്പെടുത്തുന്ന ഒരു വിഭാഗമായിട്ടാണ് ബാവുലുകളെപ്പറ്റി പറഞ്ഞിരുന്നത്. മനുഷ്യമാംസം കഴിക്കുന്നവരാണെന്നും ശവത്തിന്റെ വസ്‌ത്രങ്ങള്‍ ധരിക്കുന്നവരാണെന്നും അക്ഷയ് കുമാര്‍ ദത്തയെപ്പോലുള്ളവര്‍ പറയുന്നു. സ്വന്തം മലം, മൂത്രം, ശുക്‌ളം, രക്തം എന്നിവ ഉപയോഗിക്കുമായിരുന്നു എന്ന തരത്തിലും ബാവുലുകളെക്കുറിച്ച് പറയപ്പെട്ടിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിലെ മുസ്ലീംങ്ങള്‍ ബാവുലുകള്‍ക്ക് ഒരു ഹിന്ദു സ്വത്വം നല്‍കാന്‍ ശ്രമിച്ചിരുന്നു. ആ സമയത്ത് മുസ്ലീം സമുദായത്തിലുണ്ടായ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുസ്ലിങ്ങളെ ഫക്കീര്‍ അല്ലെങ്കില്‍ ബാവുള്‍ എന്നു വിളിക്കുന്നതിനെ എതിര്‍ത്തു. മുസ്ലിങ്ങളില്‍ നിന്നുള്ള ബാവുലുകള്‍ കുറയുന്നതിന് ഇത് കാരണമായി. നവോത്ഥാന പ്രസ്ഥനങ്ങള്‍ ബാവുലാകുന്നതില്‍നിന്നും മുസ്ലീങ്ങളെ ശക്തമായി തടഞ്ഞു. പാരമ്പര്യവാദികളായ മുസ്ലിംങ്ങള്‍ ബാവുലുകളെ വളരെ മോശമായാണ് കരുതിയിരുന്നത്.
ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച നവോത്ഥാനത്തിന്റെ ഫലമായി പൊതുസമൂഹവും ബാവുലുകളെ അകറ്റിനിര്‍ത്തിയിരുന്നു. മനുഷ്യമാംസം തിന്നുന്നവരെന്നും, വൃത്തിയില്ലാത്തവരെന്നും പറഞ്ഞ് അവരെ മാറ്റിനിര്‍ത്തി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബംഗാളിലുണ്ടായ സംസ്‌കാരപഠനങ്ങളുടെ ഫലമായി അവര്‍ക്ക് പ്രാദേശികതാബോധം ഉണ്ടായി. അങ്ങനെ കൂടുതല്‍ ആളുകള്‍ ബംഗാളി ഭാഷയും സാഹിത്യവും സംസ്‌കാരവും മതവും പഠിക്കാന്‍ മുന്നോട്ട് വന്നു. അതിനെത്തുടര്‍ന്ന് ബാവുള്‍ ഗാനപഠനങ്ങള്‍ നടന്നു. ബാവുല്‍ ഗാനങ്ങള്‍ക്ക് ബംഗാളിന്റെ തനത് സംസ്‌കാരത്തിന്റെ നാടോടി ഗീതങ്ങള്‍ എന്ന പേര് ലഭിച്ചു.
ബംഗാളി ഭാഷ- സംസ്‌കൃതം- സാഹിത്യം- സംസ്‌കാരം തമ്മിലുള്ള താരതമ്യപഠനങ്ങള്‍ നടന്നു. ബാവുള്‍ ഗാനങ്ങളുടെ മുന്‍ഗാമികളായി ചര്യപത, ദോഹ എന്നീ പഴയ പാട്ടുകളാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ചര്യപത, ദോഹ എന്നീ പഴയ പാട്ടുകള്‍ അപ്രത്യക്ഷമാകുന്നതിന് മുമ്പുതന്നെ വിദ്യാഭ്യാസം നേടിയ ബംഗാളികള്‍ ബാവുല്‍ ഗാനങ്ങള്‍ വിവര്‍ത്തനം ചെയ്യുവാനും, എഴുതുവാനും ആരംഭിക്കുകയും ചെയ്‌തു. പ്രധാനമായും ടാഗോറിന്റെയും, കെ. സെന്നിന്റെയും ഒക്കെ പ്രവര്‍ത്തന ഫലമായി ബാവുല്‍ ഗാനങ്ങളുടെ ജനപ്രിയത വര്‍ദ്ധിക്കുകയും, ബാവുള്‍ എന്നത് പൗരാണിക ജ്ഞാനത്തിന്റെ ഉറവിടമായി മാറുകയും ചെയ്‌തു.
ബംഗാളിഭാഷയില്‍ സംസ്‌കൃതത്തിന്റെ സ്വാധീനം കുറയുന്ന സമയത്താണ് ചര്യപത എഴുതപ്പെടുന്നത്. അതില്‍ ഉപയോഗിച്ചിരിക്കുന്നത് തനിബംഗാളി ഭാഷയാണ്. അതുകൊണ്ടാണ് ഗ്രാമീണ ബംഗാളിയില്‍ എഴുതപ്പെടുന്ന ബാവുല്‍ ഗാനങ്ങളുടെ മുന്‍ഗാമികളാണ് ചര്യപതാസ് എന്ന് പറയുന്നത്.
ടാഗോറും ബാവുല്‍ സംഗീതവും
Theman of my heart dwells inside me.
Everywhere I behold, it?s Him!
In my every sight, in the sparkle of ligth
Oh I can never lose Him
Here, there and everywhere,
Wherever I turn, right in front is He!
- Rabindranath Tagore-
ബാവുല്‍ ഗാനങ്ങള്‍ക്ക് ഇന്നത്തെ പ്രസിദ്ധിയും പ്രാധാന്യവും ലഭിക്കുന്നതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ടാഗോറാണ്. ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ബാവുല്‍ ഗായകര്‍ക്ക് പ്രധാന സ്ഥാനമുണ്ടായിരുന്നു. (കൂട്ടത്തില്‍ പറയേണ്ട മറ്റൊരു കാര്യവുമുണ്ട്, ബാവുല്‍ ഗായകര്‍ക്ക് മാത്രമല്ല രാം കിങ്കര്‍ ബെയ്‌ജിനെപ്പോലുള്ള ശില്‌പികള്‍ക്കും ടാഗോറിന്റെ വിശ്വഭാരതിയില്‍ ഇടമുണ്ടായിരുന്നു.) ബംഗാളി ഭാഷയേയും സാഹിത്യത്തെയും ഉയര്‍ത്തികൊണ്ടുവന്നപ്പോള്‍ ബാവുല്‍ ഗാനങ്ങളെ അതിന്റെ പാരമ്യത്തിലാണ് കണ്ടത്. ടാഗോറാണ് ബാവുല്‍ ഗാനങ്ങളെ അതിന്റെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. ബാവുല്‍ സംഗീതത്തിന് ബംഗാളി സമൂഹത്തില്‍ നല്ല പരിഗണന ലഭിക്കുന്നതിന് ഇത് കാരണമായി.
19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ എഴുത്തുകാര്‍ക്കും, കവികള്‍ക്കും ബാവുല്‍ ഗാനരചന സമ്പ്രദായം വലിയ പ്രചോദനമായി മാറി. അത് എഴുതാനും അവതരിപ്പിക്കാനും സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിനും താല്‍പര്യമായി. ഇത് ടാഗോന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. മതവുമായി ബന്ധപ്പെട്ടവയാണ് ബാവുല്‍ ഗാനങ്ങള്‍ എന്ന ധാരണ മാറുകയും സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും എഴുതാമെന്ന ധാരണ വരുകയും ചെയ്‌തു.
ടാഗോര്‍ ബാവുല്‍ ഗാനങ്ങള്‍ എഴുതുക മാത്രമല്ല, അവരോട് എല്ലാരീതിയിലും കടപ്പെട്ടിരിക്കുന്നു. അവരുടെ സംഗീതശൈലിയും, ബിംബങ്ങളും മാത്രമല്ല ബാവുലുകളിലെ ആദ്ധ്യാത്മദര്‍ശനവും ടാഗോറിനെ സ്വാധീനിച്ചിരുന്നു. പേരെഴുതി ഒപ്പിടുന്നതുപോലും രവീന്ദ്ര ബാവുല്‍ എന്നായിരുന്നു. ടാഗോറില്‍ അത്രയ്‌ക്ക് സ്വാധീനം ചെലുത്താനുമാത്രം ശക്തമായിരുന്നു ബാവുലുകളുടെ ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍.ടാഗോറിന്റെ ഇന്ത്യന്‍ സംസ്‌കാരത്തോടും, നാടോടി കലാരൂപങ്ങളോടും ഉള്ള താല്‍പര്യമാണ് ബാവുല്‍ ഗാനങ്ങളെക്കുറിച്ചും, ഗായകരെക്കുറിച്ചും പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കാരണമായത്. ടാഗോറിന്റെ നാടകങ്ങളില്‍ ബാവുലുകളുടെ വേഷം ടാഗോറാണ് ചെയ്‌തിരുന്നത്. അമച്വര്‍ ബാവുലുകളുടെ ഒരുപാട് സ്വഭാവങ്ങള്‍ ടാഗോര്‍ സ്വീകരിച്ചിരുന്നു. ടാഗോറിന്റെ ഫാന്‍ഗുനി നൃത്തനാടകത്തില്‍ അന്ധബാവുല്‍ (blind baul) എന്നൊരു ഭാഗം തന്നെയുണ്ട്. 1925-ല്‍ ശാന്തിനികേതനിലെ അനുയായികളോടൊത്ത് കെന്ദുളിയില്‍ ബാവുള്‍മേളയില്‍ പങ്കെടുക്കാന്‍ ടാഗോര്‍ പോയത് ബാവുലുകളുടെ വസ്‌ത്രം ധരിച്ചുകൊണ്ടായിരുന്നു. ബാവുലുകളെക്കുറിച്ച് ടാഗോര്‍ പറഞ്ഞിരുന്നത് ഒരാളുടെ ഉള്ളില്‍തന്നെയുള്ള വ്യക്തിത്വത്തെ കണ്ടെത്തലാണ് ബാവുല്‍ എന്നാണ്. സ്വയം ഒരു ബാവുല്‍ ആണെന്ന തോന്നലായിരിക്കണം ടാഗോറിനുണ്ടായിരുന്നത്.
ദേശീയതയും ബാവുല്‍ സംഗീതവും
ദേശീയത ബാവുല്‍ ഗാനങ്ങളില്‍ കൊണ്ടുവന്നത് ടാഗോറാണ്. പരമ്പരാഗതമായ ബാവുല്‍ ഗാനത്തില്‍ ജാതിയില്ല. 1905-ല്‍ ബംഗാള്‍ വിഭജനത്തിന്റെ കാലത്ത് ബാവുല്‍ എന്ന പേരില്‍ കുറേപാട്ടുകള്‍ പ്രസിദ്ധീകരിച്ചു. ഇതിലെ കുറേ പാട്ടുകള്‍ സ്വദേശിപ്പാട്ടുകളായിരുന്നു. രാജ്യത്തെ അമ്മയായും മറ്റും സങ്കല്‌പിച്ചാണ് ആ ഗാനങ്ങളില്‍ അധികവും രചിച്ചിരിക്കുന്നത്. സുവര്‍ണ്ണ ബംഗാള്‍, ബംഗാള്‍ മാതാവ്, എന്റെ രാജ്യത്തെ മണ്ണ് എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് പാട്ടുകള്‍ പലതും ഉണ്ടായിരുന്നത്.
ഗാന്ധിയുടെ നിസ്സഹരണ പ്രസ്ഥാനത്തിന്റെ ഭാഗമായി മുകുന്ദദാസ് ബാവുള്‍ എഴുതിയ കര്‍മ്മക്ഷേത്ര ബാവുള്‍ കലാപ്രകടനം നടത്തിയിരുന്നു. കര്‍മ്മക്ഷേത്രയില്‍ ഉണ്ടായിരുന്ന സ്‌ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്‌തു. ബാവുലുകളില്‍ ഗാന്ധിയന്‍ ജീവിതരീതി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.
ബാവുലുകളുടെ സ്‌ത്രീസങ്കല്‌പം
ബാവുലുകളുടെ സ്‌ത്രീസങ്കല്‌പം രാധയുമായി ബന്ധപ്പെട്ടതാണ്. മൊനേര്‍ മാനുഷ് എന്നു പറഞ്ഞാല്‍ വിശ്വപ്രേമം എന്നാണ് അര്‍ത്ഥം. ഈ വിശ്വപ്രേമത്തില്‍ രാധാകൃഷ്‌ണ പ്രേമത്തെക്കുറിച്ചാണ് പറയുന്നത്. പക്ഷേ അത് ഹിന്ദു മിത്തോളജിയില്‍ പറയുന്നതുപോലെയല്ല. ബാവുലുകള്‍ വിശ്വപ്രേമത്തെ പ്രതിനിധീകരിക്കുന്നവര്‍ മാത്രമാണ് രാധാകൃഷ്‌ണന്മാര്‍. ഏതൊരു സ്‌ത്രീയിലും അവര്‍ രാധയെ കാണുന്നു. അടുത്ത ജന്മത്തില്‍ രാധയായി ജനിക്കാന്‍ രാധ കൃഷ്‌ണനോട് പറയുന്ന പ്രേമഗാനം വളരെ പ്രശസ്‌തമായ ഒരു ബാവുല്‍ ഗാനമാണ്. രാധയായി ജനിക്കുമ്പോള്‍ മാത്രമേ കൃഷ്‌ണന് താനിപ്പോള്‍ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാകുകയുള്ളു എന്ന് രാധ കൃഷ്‌ണനോട്
പറയുന്നു.
ബാവുലുകളുടെ വസ്‌ത്രധാരണം
ബാവുലുകള്‍ ഒരു നിറത്തിലും പ്രത്യേക താല്‍പര്യമില്ലാവരാണ്. അവര്‍ നിറങ്ങള്‍ക്കതീതരാണ്. പലതരം തുണികള്‍, പലനിറത്തിലുള്ളവ കൂട്ടിതുന്നിയാണ് അവരുടെ വസ്‌ത്രം തയ്യാറാക്കുന്നത്. ഒരു രാജ്യത്തിലും ഒതുങ്ങാത്ത അതിരുകളില്ലാത്ത ഒരു രാജ്യഭാവനയാണ് ഇവരുടെ വസ്‌ത്രത്തിന്റെ രാഷ്‌ട്രീയ വായന. വസ്‌ത്രത്തില്‍ നിന്ന് ഇവരുടെ ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ തിരിച്ചറിയാനാവില്ല.
ഒരു ബാവുലിന്റെ പിറവി
ബാവുല്‍ എന്ന പേര് ഒരു ഗ്രൂപ്പിനെ, ഒരു പാരമ്പര്യത്തെ, ഒരു മതത്തെ പ്രതിനിധീകരിക്കുന്നു. പക്ഷേ ഇവരുടെ വ്യക്തിത്വം മനസിലാകുന്നത് ഇവരുടെ പാട്ടില്‍നിന്നാണ്. ഒരു വിഭാഗം ആളുകള്‍ പറയുന്നത് ബാവുലുകള്‍ക്ക് ഒരു സ്ഥാപകന്‍ ഇല്ലെന്നാണ്. ഇങ്ങനെ പറയുമ്പോള്‍ സംഭവിക്കുന്നത് ഇവരെ ഒരു ഗ്രൂപ്പാണെന്ന് പറയാനാവില്ല. എഴുതപ്പെട്ട സാഹിത്യം അവര്‍ക്കില്ലാത്തതുകൊണ്ടുതന്നെ അവരുടെ സ്വത്വത്തെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ട്.
ഗുരുവിന്റെ സഹായത്തോടെ ഈ ലോകജീവിതം ഉപേക്ഷിച്ച് സന്യാസിയാകാന്‍ തയ്യാറെടുക്കുന്ന ഒരു ബാവുലിന് യോഗ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സാധന (sadhana, four moons) ബാവുലുകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്വന്തം മലം, മൂത്രം, രക്തം, ശുക്‌ളം എന്നിവ ഉപയോഗിക്കുന്നത് ഈ സാധനയുടെ ഭാഗമാണ്. ഇവ യഥാക്രമം ഭൂമി, ആകാശം, വെള്ളം, വായു എന്നീ പ്രകൃതിയെ പ്രതിനിധീകരിക്കുന്നതാണ്. ഈ സാധന വ്യവസ്ഥാപിതമായ ഉത്‌കണ്‌ഠകളെ അതിലംഘിക്കുകയാണ് ചെയ്യുന്നത്. ഒരു ബാവുലിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്.
ഗുരുവും ശിക്ഷ്യനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ള ബന്ധം പോലെയാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധംപോലെയാണ്. ലിംഗവും യോനിയും തമ്മിലുള്ള ബന്ധംപോലെയാണ് എന്നാണ് സാധന പറയുന്നത്. ഗുരുവിന്റെ കീഴിലുള്ള നീണ്ടനാളത്തെ സാധനയുടെയും പ്രാര്‍ത്ഥനയുടെയും അവസാനമാണ് ഒരു യഥാര്‍ത്ഥ ബാവുല്‍ ഉണ്ടാകുന്നത്.
ബാവുല്‍ ഗാനങ്ങള്‍- ഒരു പഠനം
ആത്മീയതലമാണ് ബാവുല്‍ ഗാനങ്ങള്‍ക്ക് പ്രധാനമായുള്ളതെങ്കിലും അതിനുമപ്പുറം ഭൂമിയെക്കുറിച്ചുള്ള ചില ഉള്‍ക്കാഴ്‌ചകള്‍ക്കൂടി ആ ഗാനങ്ങളിലുണ്ട്. പഴയ വേദകാലത്ത് അലഞ്ഞുനടന്ന് പാടുന്ന താഴ്‌ന്ന ജാതിയില്‍പ്പെട്ട ഒരു വിഭാഗത്തിന് സമൂഹത്തില്‍ എന്തെങ്കിലും തരത്തിലുള്ള പരിഗണന ലഭിച്ചെങ്കില്‍ അത് അവരുടെ പാട്ടുകൊണ്ട് മാത്രമാണ്. ഓരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ അവരുടെ പാട്ടുകളില്‍ കടന്നുവരാറുണ്ടെങ്കിലും ബാവുലുകളുടെ സ്വത്വം നിലനിര്‍ത്തികൊണ്ടുതന്നെയാണ് ഇവ എന്നും നിലനില്‍ക്കുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന
മരത്തിനോട് കാട്ടിലേക്ക് തിരികെ പോകാന്‍ പറയുന്നു.
ഈ നരച്ച മണ്ണിനുമപ്പുറത്തെ
ചുവന്ന മണ്ണില്‍
പച്ചച്ച നിന്റെ ദേശം
കാത്തിരിപ്പുണ്ടെന്നോര്‍മ്മപ്പെടുത്തുന്നു.
ശിഖരങ്ങളില്‍ കൂടുകെട്ടേണ്ട കിളികള്‍
നിന്നെ തിരയുന്നുവെന്ന് പറയുന്നു.
തണലില്‍ വിയര്‍ത്ത മനുഷ്യര്‍
വിശ്രമിക്കാനുമുറങ്ങാനും വരുമെന്ന്
ഓര്‍മ്മപ്പെടുത്തുന്നു
നിലാവില്‍ കൂട്ടത്തോടെ അത്താഴം കഴിച്ച്
പാട്ടുപാടി നൃത്തം ചെയ്യുന്നവരുടെ സന്തോഷത്തിലേക്ക്
തിരികെപ്പോകൂ എന്ന് വീണ്ടും വീണ്ടുമോര്‍മ്മപ്പെടുത്തുന്നു.
ബാവുലുകലുടെ പാട്ട് എല്ലാകാലത്തും മനുഷ്യസമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. പ്രപഞ്ചത്തിന്റെ ഒരു ബിന്ദുവിലിരുന്ന് ഭൂമിയെക്കുറിച്ച് അവര്‍ പാടുന്നു. മനുഷ്യന് അതീതമായി ഒന്നുമില്ല എന്നു വിശ്വാസിക്കുന്ന ബാവുലുകള്‍ അതീതശക്തികളെക്കുറിച്ച് പാടുമ്പോഴും അതില്‍ പച്ചയായ മനുഷ്യന്‍ കാഴ്‌ച ഉണ്ടായിരിക്കും. അതുകൊണ്ടാണല്ലോ മരത്തിനോട് നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് പറയാനാകുന്നത്. മരത്തിന്റെ നാട് കാടാണ് എന്ന തിരിച്ചറിവിന് വല്ല്യ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അതുണ്ടാകുന്ന ആദിമമായ അറിവിനെ അവഗണിക്കാനാവില്ല. ( ബിഭൂതിഭൂഷന്റെ ആരണ്യകത്തില്‍ കാട്ടില്‍ പൂമരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന യുഗളപ്രസാദന്റെ നാടും ബംഗാള്‍ തന്നെയാണ്).
നീ തിരസ്‌കരിച്ചാലും
പ്രിയ സുഹൃത്തെ,
ഞാന്‍ നിസ്സാഹായനാണ്
എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ത്ഥനകളാണ്.
ചില പൂവുകള്‍ വര്‍ണ്ണങ്ങള്‍കൊണ്ട് പ്രാര്‍ത്ഥിക്കുന്നു.
മങ്ങിയ നിറമുള്ളതുകൊണ്ട്
മറ്റവ സുഗന്ധത്തിലൂടെയും
വീണ വിറയ്‌ക്കുന്ന തന്ത്രികള്‍കൊണ്ട്
പ്രാര്‍ത്ഥിക്കുന്നു.
ഞാനെന്റെ പാട്ടുകളാലും..
പ്രാര്‍ത്ഥനയെക്കുറിച്ചും അതുണ്ടാക്കുക അലൗകീകാനന്ദത്തെക്കുറിച്ചുമുള്ള പൊതുവായ ധാരണകളെ അട്ടിമറിക്കുന്ന ഒന്നാണ് ബാവുലുകളുടെ പ്രാര്‍ത്ഥനകള്‍. എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ത്ഥനകളാണ് എന്നുപറയുന്നിടത്ത് പാട്ടുകാരന്‍ ആരുടെയോ കൈകളില്‍ നിന്നടര്‍ന്നു വീഴുന്ന ഒരു പൂവാകുന്നു. ഓഷോ ബാവുലുകളെക്കുറിച്ച് പറയുന്നത് നൃത്തമാണ് ബാവുലുകളുടെ മതം സംഗീതം അവരുടെ ആരാധനയുമാണ് എന്നാണ്. (dance is his religion; singing is his worship)
നിന്റെ ഹൃദയമഹാസമുദ്രത്തിലുണ്ട്
അമൂല്യമായൊരു രത്‌നം
എന്റെ ഹൃദയമേ
എന്റെയുള്ളില്‍ കടന്നു
തേന്‍കുടിക്കാന്‍ നീയാഗ്രഹിക്കുന്നുവോ
പ്രണയംപാടി, ഒരാനന്ദോത്സവത്തില്‍
പ്രണയികള്‍ വരിവെച്ച് പോകുന്നയിടത്ത്
കടക്കാന്‍ നിനക്ക് കഴിയാതെ വരില്ലേ ?
എങ്കില്‍ പോക
അഴകിന്റെയീ വിളക്കുമെടുത്ത്,
ഈ തൃഷ്‌ണ വെടിഞ്ഞ്,
ആസക്തിയുപേക്ഷിച്ച്,
ലോകത്തിന്റെ വഴികള്‍ മറന്ന്.
കുറ്റവും ഹിംസയും,
വാര്‍ദ്ധക്യവും മരണവും,
പ്രഭാതവും സന്ധ്യയും
ഇവിടെ ജീവിക്കുന്നില്ല.
വര്‍ണ്ണരേഖകള്‍ മാത്രം
ശോഭയോടെ തിളങ്ങുന്നയിടത്ത്.
ബാവുല്‍ തത്വചിന്ത അപ്പാടെ വന്നിട്ടുള്ള ഒരു ഗാനമാണിത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചു മുള്ള ചിന്തകള്‍ വാമൊഴിരൂപം പ്രാപിക്കുന്നത് ഇവിടെ കാണാനാകുന്നുണ്ട്. തൃഷ്‌ണയുടെ ഒരു കൊടുങ്കാറ്റിനെ അടക്കിനിര്‍ത്തുമ്പോഴാണ് അലൗകീക പ്രണയത്തിന്റെ ഇളംകാറ്റിനെ കാണാനാകുക എന്ന് ബാവുലുകള്‍ മനസ്സിലാക്കിയിരുന്നു. ആസക്തിയുടെതായ ലോകത്തില്‍ ശരീരത്തിന്റെ തൃഷ്‌ണകള്‍ക്ക് അതിന്റേതായ പ്രാധാന്യം കൊടുത്തുതന്നെയാണ് ഒരു ബാവുല്‍ കടന്നുപോകുന്നത്. ഇവിടെ പറയുന്ന തൃഷ്‌ണ മറ്റ് മതക്കാര്‍ പറയുന്നതുപോലെയുള്ള ഒന്നല്ല. ഒരു ബാവുല്‍ ഗാനത്തില്‍ പറയുന്നത് നിങ്ങള്‍ ഈ ലോകത്തിലേക്ക് നഗ്നനായാണ് പ്രവേശിക്കുന്നത്. മടങ്ങുന്നതും നഗ്നനായിത്തന്നെ പിന്നെന്തിനാണ് ആശങ്കപ്പെടുന്നത്. അതിനിടിയിലുള്ള കാര്യങ്ങളെ നിങ്ങള്‍ എന്ത് പേരിട്ട് വിളിക്കുന്നു എന്നത് പ്രശ്‌നമല്ല.
Monday, May 11, 2015
ആന്‍ഡമാന്‍-നിക്കോബാര്‍ [പഠനം]
ആന്‍ഡമാന്‍-നിക്കോബാര്‍ Andaman-Nicobar
ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടു ദീപസമൂഹങ്ങള്‍.
ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ഒരു യൂണിയന്‍ ഭരണപ്രവിശ്യ(Union Territory)യുടെ
പദവിയാണ് ഇവയ്ക്കുള്ളത്. ഭൂവിജ്ഞാനീയപരമായി നോക്കുമ്പോള്‍ മ്യാന്‍മറിലെ
അരക്കന്‍യോമ പര്‍വതശൃംഖലയുടെ തുടര്‍ച്ചയായി നീഗ്രായിസ് (Negrais) മുനമ്പു
മുതല്‍ അച്ചിന്‍ ഹെഡ് (Achin Head) വരെ നീളുന്ന സമുദ്രാന്തരപര്‍വതങ്ങളുടെ
എഴുന്നു നില്ക്കുന്ന ഭാഗങ്ങളാണ് ഈ ദ്വീപസമൂഹങ്ങളെന്ന്
അനുമാനിക്കാവുന്നതാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ ആന്‍ഡമാന്‍
ദ്വീപുകള്‍ ഭരണപരമായി ആന്‍ഡമാന്‍ ജില്ല എന്ന പേരില്‍ അറിയപ്പെടുന്നു.
നിക്കോബാര്‍ ജില്ല 1974-ല്‍ രൂപീകൃതമായി. 2001-ലെ കണക്കനുസരിച്ച് 3,14,084
ആണ് ആന്‍ഡമാനിലെ ജനസംഖ്യ. തലസ്ഥാനം: പോര്‍ട്ട് ബ്ളയര്‍.
ഭൂപ്രകൃതി.
ഹൂഗ്ലിനദീമുഖത്തു നിന്നും 944 കി.മീ. തെ.കിഴക്കായുള്ള ദ്വീപസമൂഹമാണ്
ആന്‍ഡമാന്‍. ഇതിലുള്‍പ്പെട്ട 203 ദ്വീപുകളുടെ മൊത്തം വിസ്തീര്‍ണം 6,496 ച.
കി.മീ. ആണ്. ശ.ശ. വീതി 24 കി.മീ. ആകുന്നു. ഈ ദ്വീപസൂഹത്തിലെ ഉത്തര
ആന്‍ഡമാന്‍, മധ്യ ആന്‍ഡമാന്‍, ദക്ഷിണ ആന്‍ഡമാന്‍, ബാരാടാങ്, റട്ട്ലന്‍ഡ്
എന്നീ അഞ്ചു ദ്വീപുകളുടെ മാത്രം നീളം 249 കി.മീ. ആണ്; ദ്വീപസമൂഹത്തിന്റെ
മൊത്തം നീളം 320 കി.മീ. വരും. ഈ അഞ്ചുദ്വീപുകളെയും ചേര്‍ത്ത് ഗ്രേറ്റര്‍
ആന്‍ഡമാന്‍ എന്നു വിളിച്ചു വരുന്നു. ഈ ഭാഗത്തിനു 48 കി.മീ. തെക്കാണ്
ബാക്കിയുള്ള ചെറുദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ലിറ്റില്‍ ആന്‍ഡമാന്‍
എന്നു വിളിക്കുന്ന ദക്ഷിണ ഭാഗത്തിനും ഉത്തര ആന്‍ഡമാനുമിടയ്ക്കുള്ള
കടലിടുക്കിന് ഡങ്കന്‍പാത എന്നു പറഞ്ഞുവരുന്നു. ഗ്രേറ്റര്‍ ആന്‍ഡമാനിലെ
പ്രധാനദ്വീപുകളില്‍നിന്നു വളരെ അകലത്തല്ലാതെ ധാരാളം ചെറുദ്വീപുകളുമുണ്ട്. ഈ
ഭാഗത്തെ ശ.ശ. വീതി 32 കി.മീറ്ററും, ലിറ്റില്‍ ആന്‍ഡമാന്റെ ശ.ശ. വീതി 27
കി.മീറ്ററും ആണ്.
ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ തടരേഖയില്‍ ധാരാളം പ്രകൃതിദത്ത
തുറമുഖങ്ങളും ജട്ടികളും രൂപം കൊണ്ടിട്ടുണ്ട്. കണ്ടല്‍വൃക്ഷശേഖരങ്ങള്‍
(mangroves) നിറഞ്ഞ പ്രകൃതിരമണീയമായ തീരപ്രദേശങ്ങളാണ് മറ്റൊരു പ്രത്യേകത;
വന്‍കരയോരം, പ്രത്യേകിച്ചും പ.വശത്ത്, പവിഴപ്പുറ്റുകള്‍ (coral reefs)
നിറഞ്ഞു കാണുന്നു.
മധ്യഭാഗത്ത് നട്ടെല്ലുപോലെ നീണ്ടുകാണുന്ന മലനിരകള്‍ ഗ്രേറ്റര്‍
ആന്ഡമാനില്പ്പെട്ട ദ്വീപുകളുടെ സവിശേഷതയാണ്. ഉത്തര ആന്‍ഡമാനിലെ
നാഡില്‍പീക് (732 മീ.) ആണ് ഏറ്റവും ഉയരം കൂടിയ ഭാഗം. ഇവയുടെ
പ്രാന്തങ്ങളിലുള്ള കുന്നുകള്‍ നിത്യഹരിതവനങ്ങളാണ്. ദക്ഷിണആന്‍ഡമാനിലും മധ്യ
ആന്‍ഡമാനിലും ഡെക്കാണിലെപ്പോലെ കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍
മലനിരകളുണ്ട്; ഇവയില്‍ കിഴക്കന്‍ നിരകള്‍ താരതമ്യേന ഉയരം കൂടിയവയാണ്.
മൗണ്ട് ഡയവാലോ (512 മീ.), കോയോബ് (459 മീ.), മൗണ്ട് ഹാരിയട്ട് (364 മീ.),
ഹോര്‍ഡ്സ് പീക് (434 മീ.) എന്നീ കൊടുമുടികളാണ് കിഴക്കന്‍ നിരകളിലെ
ഉയര്‍ന്നഭാഗങ്ങള്‍. ലിറ്റില്‍ ആന്‍ഡമാന്‍ പ്രായേണ സമതലപ്രദേശങ്ങളാണ്.
ഏഴു വലിയ ദ്വീപുകളും 12 ചെറിയ ദ്വീപുകളും എണ്ണമറ്റ തുരുത്തുകളുമാണ്
നിക്കോബാര്‍ ഉള്‍ക്കൊള്ളുന്നത്. ഇവ നന്നേ അടുത്തടുത്തായി
സ്ഥിതിചെയ്യുന്നു. കാര്‍നിക്കോബാര്‍, തെറീസ, കാമോര്‍ത, നാന്‍കൗറി, കട്ചല്‍,
ലിറ്റില്‍ നിക്കോബാര്‍, ഗ്രേറ്റ് നിക്കോബാര്‍ എന്നിവയാണ് വലിയ ദ്വീപുകള്‍.
വ. അക്ഷാ. 6o 40' മുതല്‍ 9o 20' വരെയും, കി. രേഖാ. 93o മുതല്‍ 94o
വരെയുമാണ് നിക്കോബാര്‍ ദ്വീപുകളുടെ വ്യാപ്തി. ഇവയില്‍ ഏറ്റവും വലുതും
തെക്കേ അറ്റത്തേതുമായ ഗ്രേറ്റ് നിക്കോബാറിന് സുമാത്രാ ദ്വീപില്‍നിന്നും 146
കി.മീ. ദൂരമേയുള്ളു. വടക്കേ അറ്റത്തുള്ള കാര്‍നിക്കോബാറിന് ലിറ്റില്‍
ആന്‍ഡമാനില്‍ നിന്നുള്ള അകലം 115 കി.മീ. ആണ്. നിക്കോബാര്‍ ദ്വീപുകളുടെ
മൊത്തം വിസ്തീര്‍ണം 1,647 ച.കി.മീ. വരും.
സമുദ്രാന്തരമലനിരകളുടെ ജലനിരപ്പിനു മുകളില്‍ ഉയര്‍ന്നു കാണുന്ന
ഭാഗങ്ങളാണ് ഈ ദ്വീപുകള്‍. സ്വാഭാവികമായും നിമ്നോന്നതവും സങ്കീര്‍ണവുമായ
ഭൂപ്രകൃതിയാണുള്ളത്. ഗ്രേറ്റ് നിക്കോബാറിലെ മൗണ്ട് തൂലിയര്‍ (642 മീ.) ആണ്
ഏറ്റവും ഉയരം കൂടിയ ഭാഗം; ലിറ്റില്‍ നിക്കോബാറിലെ മൗണ്ട് ദേബന്‍ (435 മീ.),
എംപ്രസ് പീക് (433 മീ.) എന്നിവ സാമാന്യം ഉയരമുള്ള മലകളും. ഈ മലകളില്‍
നിന്നുദ്ഭവിച്ചൊഴുകുന്ന ചെറുനദികളുടെ അപരദനഫലമായി എക്കല്‍സമതലങ്ങള്‍
ദ്വീപുകളുടെ ഏറിയ ഭാഗത്തെയും ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളാക്കിയിരിക്കുന്നു.
നിക്കോബാര്‍ ദ്വീപുകളുടെ-വിശിഷ്യ ഗ്രേറ്റ് നിക്കോബാര്‍, ലിറ്റില്‍
നിക്കോബാര്‍ എന്നിവയുടെ-പടിഞ്ഞാറേതീരത്ത് ഏതാനും മീറ്ററുകള്‍ മുതല്‍
കിലോമീറ്ററുകള്‍ വരെ വീതിയുള്ള പവിഴപ്പുറ്റുകളുണ്ട്. ഈ ശൃംഖലയുടെ പലഭാഗവും
മണല്‍ത്തിട്ടുകളായി രൂപം പ്രാപിച്ചിരിക്കുന്നു. മിക്കയിടങ്ങളിലും തടരേഖ
ജലനിരപ്പില്‍ നിന്നും 15 മുതല്‍ 20 വരെ മീ. തൂക്കായി ഉയര്‍ന്നു കാണുന്നു.
ആന്‍ഡമാനില്‍നിന്നും വ്യത്യസ്തമായ ജലസഞ്ചയമാണ് നിക്കോബാറിലുള്ളത്.
ചതുപ്പുകളും ശുദ്ധജല തടാകങ്ങളും ധാരാളമാണ്. നദികള്‍ പ്രായേണ
ചെറുതാണെങ്കിലും ഒരിക്കലും വറ്റുന്നില്ല. ഗ്രേറ്റ് നിക്കോബാറിലെ ജൂബിലി,
അമൃത്കൗര്‍, അലെകാണ്ടിയ, ഡോഗ്മര്‍, ഗലാതന്‍ എന്നീ നദികളും ലിറ്റില്‍
നിക്കോബാറിലെ ബോകോ, തൂബി എന്നിവയും സാമാന്യം ഗതാഗതസൗകര്യമുള്ളവയാണ്;
ഏതാണ്ട് എട്ടു കി.മീ. ഉള്ളിലോളം ചെറുകപ്പലുകള്‍ക്കു സഞ്ചരിക്കാനാവും.
ഉള്‍ക്കടലുകള്‍ നിറഞ്ഞ തടരേഖ ധാരാളം നൈസര്‍ഗിക തുറമുഖങ്ങള്‍
ഉള്‍ക്കൊള്ളുന്നു. എക്സ്പെഡിഷന്‍ ഹാര്‍ബര്‍, നാന്‍കൗറി, കാമോര്‍ത എന്നിവ
വികസനസാധ്യതകളുള്ള ഒന്നാംതരം തുറമുഖങ്ങളാണ്. പുറങ്കടലിനു വിലങ്ങനെ
സ്ഥിതിചെയ്യുന്ന ചെറുദ്വീപുകളാല്‍ സംരക്ഷിതങ്ങളായ തുറമുഖങ്ങളാണ് ഇവ.
നിക്കോബാര്‍ ദ്വീപുകള്‍ ഇടയ്ക്കിടെ അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്ന
ഭൂകമ്പ മേഖലയാണ്. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ വിവര്‍ത്തനികശക്തികളുടെ
(Tectonic forces) പ്രവര്‍ത്തനം തുടര്‍ച്ചയായി അനുഭവപ്പെടുന്നു; ദ്വീപിന്റെ
പ.ഭാഗം ഉയര്‍ന്നുവരുന്നതോടൊപ്പം കി. ഭാഗം ക്രമേണ
താണുപോയ്ക്കൊണ്ടിരുന്നതായി നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു. 2004 ഡി.
26-ന് 8.9 റിക്ടര്‍ സ്കെയിലിലുള്ള ഒരു ഭൂകമ്പം ഇവിടെ അനുഭവപ്പെടുകയുണ്ടായി.
ഇതേത്തുടര്‍ന്നുണ്ടായ സുനാമി തിരമാലകളുടെ ആക്രമണത്തില്‍ വന്‍പിച്ച
നാശനഷ്ടങ്ങള്‍ നേരിട്ടു. എണ്ണായിരത്തോളം മനുഷ്യജീവനാണ് അപഹരിക്കപ്പെട്ടത്.
കാലാവസ്ഥ.
സമുദ്രസ്വാധീനംകൊണ്ട് സമീകൃതമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ
അനുഭവപ്പെടുന്നത്; ഇത് പൊതുവേ അസുഖകരമല്ല. താപനിലയിലെ ദൈനികവും
വാര്‍ഷികവുമായ അന്തരം നന്നേ കുറവാണ്.
വടക്കുകിഴക്കന്‍, തെ.പടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റുകള്‍ (മണ്‍സൂണ്‍)
മഴ പെയ്യിക്കുന്നതുമൂലം ശ.ശ. വര്‍ഷപാതം 310 സെ.മീ. ആണ്; ഇതില്‍ ഭൂരിഭാഗവും
തെ.പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്. മേയ്-ജൂണ്‍, സെപ്.-ഒ.
എന്നീ മാസങ്ങളില്‍ മഴ കൂടുതല്‍ അനുഭവപ്പെടുന്നു; ഏറ്റവുമധികം വര്‍ഷപാതം
ജൂണിലാണ്; ഏറ്റവും കുറവ് ഫെ.-മാ. മാസങ്ങളിലും. നിക്കോബാര്‍ ദ്വീപുകളുടെ
തെക്കരികുകളില്‍ എല്ലാ മാസവും മഴപെയ്യുന്നു.
ഇടിമഴയാണ് സാധാരണ അനുഭവപ്പെടുന്നത്. മണ്‍സൂണ്‍ കാലത്ത്
തുടര്‍ച്ചയായി മഴ ലഭിക്കുന്നു. അപൂര്‍വമായി ചക്രവാതങ്ങളുടെ (Cyclones)
ഉപദ്രവം ഉണ്ടാകാറുണ്ട്. ആര്‍ദ്രമായ അന്തരീക്ഷവും ഉയര്‍ന്ന ചൂടും മൂലമുള്ള
ബുദ്ധിമുട്ടുകള്‍ കടല്‍ക്കാറ്റുകള്‍ മുഖേന ഏറെക്കുറെ
സമീകരിക്കപ്പെട്ടുവരുന്നു. നിക്കോബാര്‍ദ്വീപുകളിലെ കാലാവസ്ഥ താരതമ്യേന
നിയമിതവും സ്ഥിരവുമാണ്.
സസ്യജാലം.
നിക്കോബാര്‍ സമൂഹത്തിലെ ചുരുക്കം ദ്വീപുകളൊഴിച്ചാല്‍ മറ്റു
ഭാഗങ്ങളിലൊക്കെത്തന്നെ സമൃദ്ധമായ സസ്യശേഖരങ്ങളാണുള്ളത്. പ്ലെവുഡ്,
തീപ്പെട്ടി എന്നിവ നിര്‍മിക്കുന്നതിനുള്ള കടുപ്പം കുറഞ്ഞ
ഇനങ്ങളുള്‍പ്പെടെയുള്ള തടി നല്കുവാന്‍ പോന്നവയാണ് ഈ വനങ്ങള്‍.
ശാസ്ത്രീയമായ സംരക്ഷണവും ഉപഭോഗവും വഴി ഇവയില്‍ നിന്നുള്ള ആദായം
ഇരട്ടിപ്പിക്കാവുന്നതാണ്. ഗുര്‍ജന്‍, ബദാം, ധൂപ്പ, പപീതാ, ചുംഗ്ലാം, പാദക്,
കോക്ക, മാര്‍ബിള്‍ വുഡ്, ചൂയി തുടങ്ങിയ വൃക്ഷങ്ങളാണ് സമൃദ്ധമായുള്ളത്.
ഇവയില്‍ ആന്‍ഡമാനില്‍ മാത്രം കാണപ്പെടുന്ന പാദക് (padauk) ഈടിലും ബലത്തിലും
തേക്കിന്‍തടിയോടു കിടനില്ക്കുന്നു; വര്‍ണശബളിമയും വൈവിധ്യവും ഇവയുടെ
സവിശേഷതയാണ്. ചുംഗ്ലാം, കോക്ക തുടങ്ങിയവയും സമ്പദ്പ്രധാനങ്ങളാണ്.
പ്ലെവുഡിനും തീപ്പെട്ടിനിര്‍മാണത്തിനും അനുയോജ്യമായ 'പപ്പീത'യാണ്
മറ്റൊരിനം. ആന്‍ഡമാന്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും താഴ്വാരങ്ങളിലും
കണ്ടല്‍ വനങ്ങളാണ്. വിറകുതടികളാണ് പൊതുവേ ഉള്ളത്; എന്നാല്‍ ബ്രൂഗെയ്രാ
(bruguiera) എന്നയിനം തടി ഇലക്ട്രിക് പോസ്റ്റുകള്‍ക്കു പറ്റിയതാണ്.
വിവിധയിനം പന, മുള, ചൂരല്‍ ഈറ എന്നിവയും ഈ വനങ്ങളില്‍ സമൃദ്ധമാണ്;
പശമരങ്ങളും ധാരാളമായുണ്ട്.
ആന്‍ഡമാന്‍ വനങ്ങളിലുള്ള പാദക്, ഗുര്‍ജന്‍ തുടങ്ങിയ വൃക്ഷങ്ങള്‍
നിക്കോബാര്‍ ദ്വീപുകളില്‍ കാണപ്പെടുന്നില്ല. ചുംഗ്ലാം, ബദാം എന്നിവയാണ്
പ്രധാനയിനങ്ങള്‍; ഇവ ആന്‍ഡമാന്‍ ദ്വീപുകളിലേതിനെക്കാള്‍ ഉയരത്തില്‍
വളരുന്നവയുമാണ്. പപീതാവൃക്ഷങ്ങളും സമൃദ്ധമാണ്. വനങ്ങള്‍ ധാരാളമായുണ്ട്.
ബ്രൂഗെയ്രാ കൂടാതെ ആനത്തീറ്റയായ ബനിയാ മരങ്ങളും ഇവിടെ സുലഭമാണ്. വിവിധയിനം
പനകളും കമുക്, മുളകള്‍, ചൂരലുകള്‍ എന്നിവയും തഴച്ചുവളരുന്നു. റബ്ബര്‍ക്കറ
ഉത്പാദിപ്പിക്കുന്ന വള്ളിച്ചെടികളാണ് മറ്റൊരിനം. ആന്‍ഡമാനില്‍ മാത്രം
കാണപ്പെടുന്ന ആന്‍ഡമാന്‍ വഡോക് ആണ് സംസ്ഥാന വൃക്ഷം ഇതിന്റെ തടി
ഫര്‍ണിച്ചര്‍ നിര്‍മിക്കാന്‍ ഉപയോഗപ്രദമാണ്.
ഈ ദ്വീപസമൂഹത്തിലെ കുറെ ഭാഗം തെങ്ങിന്‍തോപ്പുകളായി മാറിയിട്ടുണ്ട്.
നിക്കോബാര്‍ ദ്വീപുകളില്‍ തെങ്ങുകൃഷി വികസനപദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്. റബ്ബര്‍, കാപ്പി, തേയില എന്നിവയുടെ
തോട്ടക്കൃഷികളും പ്രചാരത്തിലായി. ദ്വീപുകളിലെ കാര്‍ഷികവികസനത്തിന്
നാനാമുഖമായ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. നെല്ല്, ചോളം, ഉഴുന്ന്,
തുവര, പയറ്, എണ്ണക്കുരുക്കള്‍, കരിമ്പ്, മലക്കറിസസ്യങ്ങള്‍ തുടങ്ങിയവയാണ്
പ്രധാന കൃഷികള്‍. പപ്പായ, നാരകം, മാവ്, ഓറഞ്ച് തുടങ്ങിയ ഫലവൃക്ഷങ്ങളും
വാഴയും ധാരാളമായി വളര്‍ത്തുന്നുണ്ട്. കൈതച്ചക്കയാണ് മറ്റൊരു പ്രധാന
ഉത്പന്നം. നാണ്യവിളകളെന്ന നിലയില്‍ ചണം, കശുമാവ്, എണ്ണപ്പന, സോയാത്തുവര,
മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയവ കൃഷിചെയ്യാനുള്ള ശ്രമവും
ആരംഭിച്ചിട്ടുണ്ട്.
നിക്കോബാര്‍ ദ്വീപുകളിലെ പ്രധാന വിളവ് നാളികേരമാണ്. പപ്പായ,
കരിമ്പ്, ചണം എന്നിവയും എണ്ണക്കുരുക്കള്‍, പരുത്തി, ഏലം, കൈതച്ചക്ക, നാരകം
തുടങ്ങിയവയും ഗണ്യമായ തോതില്‍ കൃഷി ചെയ്യപ്പെടുന്നു. റബ്ബര്‍, കാപ്പി,
കുരുമുളക് എന്നിവയുടെ തോട്ടങ്ങളും നിലവില്‍ വന്നിട്ടുണ്ട്. ഫലവൃക്ഷങ്ങളും
സമൃദ്ധമാണ്.
ജന്തുവര്‍ഗങ്ങള്‍.
ചിലയിനം പക്ഷികളും ഉരഗവര്‍ഗങ്ങളുമൊഴിച്ചാല്‍ ഈ ദ്വീപസമൂഹങ്ങളില്‍
നൈസര്‍ഗിക ജന്തുജാലം നന്നേ വിരളമാണ്. ഉഷ്ണമേഖലാരീതിയിലുള്ള നിത്യഹരിത
വനങ്ങളില്പ്പോലും വന്യമൃഗങ്ങളുടെ അഭാവം കാണാം. ചിലയിനം പന്നികളും
പെരിച്ചാഴികളും വിഷമില്ലാത്ത പാമ്പുകളുമാണ് ഇവിടെയുള്ള നൈസര്‍ഗിക
ജന്തുജാലം. ഇന്ത്യാവന്‍കരയില്‍ നിന്നും കുടിയേറിയിട്ടുള്ളവയുടെ ഗണ്യമായ
വംശാഭിവൃദ്ധി മൂലം മാന്‍വര്‍ഗങ്ങളും ചുരുക്കമിനം വന്യമൃഗങ്ങളും ഈ
വനങ്ങളില്‍ കണ്ടുവരുന്നു. ഇരപിടിക്കുന്ന പക്ഷികള്‍ ഇവിടെയില്ല; എന്നാല്‍
ചെറുപക്ഷികള്‍ ധാരാളമാണ്. കട്ചല്‍ ദ്വീപില്‍ സമൃദ്ധമായും മറ്റു
ദ്വീപുകളില്‍ സാമാന്യമായും കണ്ടുവരുന്ന ഒരിനം കിളിക്കൂട് ചൈനാക്കാരുടെയും
പൂര്‍വദേശീയരുടെയും പഥ്യമായ ഭക്ഷണസാധനമെന്ന നിലയില്‍ വിപണനവസ്തുവാണ്.
വംശനാശഭീഷണി നേരിടുന്ന ആന്‍ഡമാന്‍ വുഡ്പിജിയണ്‍ ആണ് സംസ്ഥാന പക്ഷി.
ജനവിഭാഗങ്ങള്‍.
നെഗ്രിറ്റോവംശജരായ ഇവിടത്തെ ആദിവാസികള്‍ വിവിധ വര്‍ഗങ്ങളായി
തിരിഞ്ഞിരിക്കുന്നു. ഉയരം കുറഞ്ഞ് ഇരുണ്ട നിറവും തടിച്ച ചുണ്ടുകളുമുള്ള
ആദിവാസികള്‍ക്ക് മലയായിലെ സാമന്‍ വര്‍ഗക്കാരോടും ഫിലിപ്പീന്‍സിലെ
എയ്താകളോടും സാദൃശ്യമുണ്ട്. ആദിവാസികളെ താഴെപ്പറയുന്ന രീതിയില്‍
വര്‍ഗീകരിക്കാം. (1) ആന്‍ഡമാനിവര്‍ഗം. ഇവര്‍ മധ്യ ആന്‍ഡമാന്‍, ഉത്തര
ആന്‍ഡമാന്‍ എന്നീ ദ്വീപുകളുടെ തീരപ്രദേശങ്ങളെ അധിവസിക്കുന്നു.
വിദേശികളുമായുള്ള സംബന്ധം മൂലം ഇവരുടെ തനതായ വര്‍ഗസ്വഭാവങ്ങള്‍ മിക്കവാറും
നഷ്ടപ്രായമായിട്ടുണ്ട്. (2) ലിറ്റില്‍ ആന്‍ഡമാനിലെ ഓന്‍ഗകള്‍, മധ്യദക്ഷിണ
ആന്‍ഡമാനുകളിലെ ജറുവകള്‍, ഉത്തര സെന്റിനല്‍ ദ്വീപിലെ സെന്റിനലുകള്‍
എന്നിവര്‍. മലജാതിക്കാരായ ഈ വിഭാഗക്കാര്‍ പരിഷ്കൃതസമൂഹവുമായി
ബന്ധംപുലര്‍ത്തുന്നതില്‍ തികച്ചും വിമുഖരാണ്. ഇവരുടെ ശത്രുതാപരമായ
നീക്കങ്ങള്‍ ക്രമസമാധാനപാലനത്തിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്.
ഇവര്‍ ദ്രുതതരമായ വംശനാശത്തെ നേരിടുകയാണ്. ഇവരെ ഇണക്കുന്നതിനായി വിമാനം
ഉപയോഗിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന സമ്പ്രദായം പരീക്ഷിച്ചുവരുന്നു.
ആദിവാസികളെ കൂടാതെയുള്ള ദ്വീപുവാസികള്‍ താഴെപ്പറയുന്നവരാണ്: (1)
നാടുകടത്തപ്പെട്ടെത്തിയവരുടെ പിന്‍തലമുറക്കാരായ ഭണ്ഡുമാപ്പിളവിഭാഗങ്ങള്‍;
(2) പൂര്‍വ പാകിസ്താന്‍ (ബാംഗ്ലാദേശ്), മ്യാന്‍മര്‍ എന്നിവിടങ്ങളില്‍
നിന്നും നിഷ്കാസിതരാക്കപ്പെട്ട് പുനരധിവാസത്തിനു വിധേയരായവര്‍; (3)
കേരളത്തില്‍നിന്നുള്ള കുടിയേറ്റക്കാര്‍; (4) ബര്‍മന്‍, കരെന്‍ എന്നീ
വര്‍ഗക്കാര്‍. മേല്പറഞ്ഞവരെ കൂടാതെ താത്കാലിക താമസക്കാരായെത്തുന്നവരുടെ
സംഖ്യയും ഗണ്യമാണ്. ഇവരില്‍ ഭൂരിഭാഗവും ഉപഭൂഖണ്ഡത്തില്‍നിന്നും
വിവിധതുറകളില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥന്‍മാരാണ്. വികസനജോലികള്‍ക്കായി
കൊണ്ടുവരപ്പെട്ട വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍, വര്‍ത്തകര്‍
തുടങ്ങിയവരും ധാരാളമായുണ്ട്.
ജാതി-മതഭേദങ്ങള്‍ക്ക് വലിയ സ്വാധീനതയില്ലാത്ത ഒരു
സാമൂഹികവ്യവസ്ഥയാണ് ഈ ദ്വീപുകളിലേത്. വിഭിന്നഭാഷകള്‍
വ്യവഹാരത്തിലുണ്ടെങ്കിലും ഹിന്ദുസ്ഥാനി പൊതുഭാഷയുടെ
നിലയിലേക്കുയര്‍ന്നിട്ടുണ്ട്. 2001 മാര്‍ച്ചിലെ സെന്‍സസ് പ്രകാരം
ആന്‍ഡമാന്‍ നിക്കോബാറിലെ ജനസംഖ്യ 356265 ആണ്. പുരുഷന്മാരുടെ എണ്ണം 192985,
സ്ത്രീകളുടെ എണ്ണം 163280. സാക്ഷരതാനിരക്ക് 65.38 ആണെന്നും
കണക്കാക്കപ്പെട്ടിട്ടുണ്ട്.
ചരിത്രം.
ടോളമിയുടെ വിവരണങ്ങളില്‍ (എ.ഡി. 2-ാം ശ.) ആന്‍ഡമാനിനെ സംബന്ധിച്ച
പ്രതിപാദ്യമുണ്ട്; ദ്വീപിന് ആഗ്മാതേ (Agmatae) എന്നാണ് പേര്‍
നല്കപ്പെട്ടിട്ടുള്ളത്. ചൈനീസ് സഞ്ചാരിയായ ഇത്സിങ്ങും (672) ഈ ദ്വീപിനെ
പരാമര്‍ശിച്ചിട്ടുണ്ട്. എ.ഡി. 9-ാം ശ.-ത്തില്‍ അറബിവര്‍ത്തകന്‍മാര്‍
തയ്യാറാക്കിയ പൂര്‍വദേശങ്ങളെ സംബന്ധിക്കുന്ന കുറിപ്പുകള്‍ ആന്‍ഡമാന്‍
ദ്വീപസമൂഹത്തിന്റെ വിവരണം ഉള്‍ക്കൊള്ളുന്നു; നരഭോജികളുടെ നാടായാണ് ഇതിനെ
രേഖപ്പെടുത്തിയിട്ടുള്ളത്. മാര്‍ക്കോ പോളോയുടെ രേഖകളില്‍ 'ആന്‍ഗമാന്‍' എന്ന
പേരിലുള്ള ഇരട്ട ദ്വീപസമൂഹങ്ങള്‍ വിവരിക്കപ്പെട്ടിട്ടുണ്ട്.
മധ്യകാലസഞ്ചാരിയായ ഫ്രയര്‍ ഓഡറിക് (1322) ആണ് ആന്‍ഡമാനെക്കുറിച്ചുള്ള വിവരം
നല്കിയ മറ്റൊരു വ്യക്തി. 'സ്വര്‍ണത്തിന്റെ ദ്വീപുകളായ' ആന്‍ഡമാനിനെ
നിക്കോളോ കോണ്‍ടി(1430)യും പരാമര്‍ശിച്ചു കാണുന്നു.
മലയാക്കാര്‍ ഈ ദ്വീപുകളെ ആസ്ഥാനമാക്കി കടല്‍ക്കൊള്ളകള്‍
നടത്തുകയും, ദ്വീപുവാസികളെ അടിമകളാക്കി വിദൂര പൂര്‍വദേശത്ത് വില്പന
നടത്തുകയും ചെയ്തുപോന്നു. തദ്ദേശീയരെ ഹണ്ടുമാന്‍ എന്നാണ് മലായ് ജനത
വിളിച്ചുപോന്നത്; ഈ പദം 'ഹനുമാന്‍' എന്നതിന്റെ തദ്ഭവമായി കരുതപ്പെടുന്നു.
നിക്കോബാര്‍ ദ്വീപുകളെ സംബന്ധിച്ചുള്ള നിരവധി പരാമര്‍ശങ്ങളും
യാത്രാവിവരണങ്ങള്‍ ഉള്‍ക്കൊണ്ടു കാണുന്നു. ഇത്സിങ്ങിന്റെ കുറിപ്പുകളിലുള്ള
ലോജെന്‍ കുവോ (നഗ്നരുടെ നാട്), നാലോ കിയോ ചാന്‍ (നാളികേര ദ്വീപുകള്‍)
എന്നീ പ്രദേശങ്ങള്‍ നിക്കോബാര്‍ ദ്വീപുകളാണെന്ന് അനുമാനിക്കപ്പെടുന്നു.
അറബിസഞ്ചാരികള്‍ ഈ ദ്വീപുകള്‍ക്ക് 'നജാബുലസ്' എന്നാണ് പേര്‍ നല്കിയത്.
11-ാം ശ.-ത്തില്‍ രാജേന്ദ്രചോളന്‍ കക-ാമന്റെ ആക്രമണത്തിനു വിധേയമായ
നക്കാവരം (നഗ്നരുടെ നാട്) നിക്കോബാര്‍ ദ്വീപുകളായിരുന്നു.
കാര്‍നിക്കോബാറിന് കാര്‍ദ്വീപ് എന്നും, ഗ്രേറ്റര്‍ നിക്കോബാറിന് നാഗദ്വീപ്
എന്നും പേര്‍ കല്പിച്ചിരിക്കുന്നു.
15-ഉം 16-ഉം ശ.-ങ്ങളില്‍ പോര്‍ച്ചുഗീസ് മിഷണറിമാര്‍ സമീപസ്ഥമായ
മോര്‍ഗോയ് ദ്വീപുകളില്‍ താവളമുറപ്പിച്ചുകൊണ്ട് നിക്കോബാര്‍
നിവാസികള്‍ക്കിടയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുവാനുള്ള ശ്രമം നടത്തി.
ആര്‍ട്ടിക് പര്യവേക്ഷകനായ ജോണ്‍ ഡേവീസും (1599), ബ്രിട്ടീഷ് നാവികനായ സര്‍
ജോസ് ലങ്കാസ്റ്ററും (1602), സ്വീഡന്‍കാരനായ അന്വേഷണസഞ്ചാരി കീപ്പിങ്ങും
നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിച്ചിരുന്നു. 1711-ല്‍ കാര്‍നിക്കോബാറില്‍
മതപ്രചാരണാര്‍ഥം താമസമുറപ്പിച്ച ജെസ്യൂട്ട് പുരോഹിതന്‍മാര്‍ കാലാവസ്ഥയുടെ
പ്രാതികൂല്യം നിമിത്തം മരണമടഞ്ഞു. 1756-ല്‍ ഡച്ചു ഗവണ്‍മെന്റ് നിക്കോബാര്‍
ദ്വീപുകളില്‍ അധീശത്വം ഉറപ്പിച്ചു. ഗ്രേറ്റ് നിക്കോബാറില്‍ ഉറപ്പിച്ച
അധിവാസം, 1760-ല്‍ കാമോര്‍തയിലേക്കു മാറ്റി. 1766 ആയപ്പോഴേക്കും ഡച്ചുകാര്‍
ദ്വീപിലെ താമസം ഉപേക്ഷിച്ച് മടങ്ങിപ്പോയി. 1778-ല്‍ ആസ്റ്റ്രിയ ഇവിടെ
കോളനി ഉറപ്പിക്കാന്‍ ശ്രമിച്ചു.; കാമോര്‍തയില്‍ ഒരു കോട്ട പണിയിക്കുകയും
ചെയ്തു. എന്നാല്‍ ഡച്ചുകാരുടെ എതിര്‍പ്പുമൂലം ഈ ശ്രമം ഉപേക്ഷിക്കേണ്ടി
വന്നു. 1807-ല്‍ ബ്രിട്ടീഷുകാര്‍ ഈ ദ്വീപസമൂഹം കൈയടക്കി; 1814-ല്‍ വീണ്ടും
ഡച്ചധീനതയിലായി. 1749-ല്‍ ഡച്ചുകാര്‍ ഈ ദ്വീപുകള്‍ പരിപൂര്‍ണമായും
ഉപേക്ഷിച്ചു.
നാന്‍കൗറിയും എക്സ്പെഡിഷന്‍ ഹാര്‍ബറും താവളമാക്കിക്കൊണ്ട് വിവിധ
ദേശീയരായ കടല്‍ക്കൊള്ളക്കാര്‍ നാനാവിധമായ അക്രമങ്ങള്‍
പ്രാന്തസമുദ്രങ്ങളില്‍ നടത്തിയിരുന്നു. ഇതിന് അറുതി വരുത്തുവാനായി
ബ്രിട്ടീഷുകാര്‍ 1869-ല്‍ ഈ ദ്വീപുകള്‍ കൈയടക്കുകയും അവിടെ
നാടുകടത്തപ്പെടുന്ന കുറ്റവാളികളുടെ അധിവാസകേന്ദ്രം ഉറപ്പിക്കുവാന്‍
ശ്രമിക്കുകയും ചെയ്തു. ഈ ശ്രമവും വിജയിച്ചില്ല. 1884-ല്‍ ചൈനീസ്
കുടിയേറ്റക്കാരുടെ കോളനി സ്ഥാപിക്കുവാനുള്ള നീക്കവും പരാജയപ്പെട്ടു.
നിക്കോബാര്‍ ദ്വീപുകളിലെപ്പോലെ ആന്‍ഡമാനിലും തദ്ദേശീയരായ
നെഗ്രിറ്റോവര്‍ഗക്കാരുടെ ആധിപത്യം തുടര്‍ന്നുപോന്നു. 1789-ല്‍ ബ്രിട്ടീഷ്
ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരം ആര്‍ച്ച്ബാള്‍ഡ് ബ്ലെയര്‍ ഇന്നത്തെ
പോര്‍ട്ട് ബ്ലെയറില്‍ അധിവാസം ഉറപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഈ
കോളനി വടക്കോട്ടു നീങ്ങി പോര്‍ട്ട് കോണ്‍വാലിസില്‍ പാര്‍പ്പുറപ്പിച്ചു.
മലേറിയാബാധമൂലം 1796-ല്‍ ദ്വീപുകള്‍വിട്ടു പോരുവാന്‍ ഈ കോളനിക്കാര്‍
നിര്‍ബന്ധിതരായി. 1857-ല്‍ ഒന്നാം ഇന്ത്യന്‍
സ്വാതന്ത്ര്യസമരത്തെത്തുടര്‍ന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ
ആന്‍ഡമാനിലേക്കു നാടുകടത്തി. ഇതേത്തുടര്‍ന്ന് ദീര്‍ഘകാലതടവിനു
ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാരെയും ബര്‍മാക്കാരെയും
ആന്‍ഡമാനിലേക്കയയ്ക്കുക എന്നത് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഒരു
നയമായിത്തീര്‍ന്നു. മലബാര്‍ ലഹളയോടനുബന്ധിച്ച് തടവുകാരാക്കപ്പെട്ട
മിക്കയാളുകളെയും ആന്‍ഡമാനിലേക്കയയ്ക്കുകയുണ്ടായി. ആന്‍ഡമാന്‍-നിക്കോബാര്‍
പ്രദേശം ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി (penal settlement). രണ്ടാം
ലോകയുദ്ധത്തിനിടയില്‍ (1942) ജപ്പാന്‍കാര്‍ ഇവിടെ ആധിപത്യം
ഉറപ്പിച്ചുവെങ്കിലും 1945-ല്‍ വീണ്ടും ഈ ദ്വീപുകള്‍ ബ്രിട്ടീഷധീനതയിലായി;
തുടര്‍ന്ന് ദ്വീപുനിവാസികള്‍ക്ക് പൊതുമാപ്പ് നല്കപ്പെട്ടു. ഇന്ത്യ
സ്വാതന്ത്ര്യം പ്രാപിച്ചതിനെത്തുടര്‍ന്ന് യൂണിയന്‍ പ്രദേശമായിത്തീര്‍ന്ന
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ ക്രമമായ വികസനത്തിനും പുരോഗതിക്കും
വിധേയമായിത്തീര്‍ന്നിരിക്കുന്നു.
സമ്പദ്ഘടന.
സാങ്കേതിക വികാസത്തിന്റെ കുറവുമൂലം പ്രവിശ്യയിലെ വിഭവസമ്പത്ത്
തൃപ്തികരമായി ചൂഷണം ചെയ്യുവാന്‍ സാധിച്ചിട്ടില്ല. വിഭവങ്ങളുടെ വിതരണക്രമം
സംബന്ധിച്ച ശാസ്ത്രീയമായ അറിവ്, യന്ത്രസാമഗ്രികള്‍, ഗതാഗതസൗകര്യങ്ങള്‍,
വിദഗ്ധവും അവിദഗ്ധവുമായ കായികശക്തി എന്നിവയുടെ അഭാവം വികസനസാധ്യതകളെ
തടസ്സപ്പെടുത്തുന്നു.
വനവിഭവങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത്.
ഉപഭൂഖണ്ഡത്തില്‍നിന്നും കൊണ്ടുവരപ്പെട്ട ആനകളുടെ സഹായത്തോടെ തടി കയറ്റുമതി
വികസിപ്പിച്ചിരിക്കുന്നു. പ്ലെവുഡ്, തീപ്പെട്ടി തുടങ്ങിയവ
നിര്‍മിക്കുന്നതിനുള്ള ഫാക്ടറികള്‍ പോര്‍ട്ട് ബ്ലെയറിലും മറ്റു
കേന്ദ്രങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. വാര്‍ണിഷ്, ന്യൂസ്പ്രിന്റ്,
ചൂരല്‍സാധനങ്ങള്‍ തുടങ്ങിയവയുടെ വന്‍തോതിലുള്ള നിര്‍മാണത്തിനും
പദ്ധതികളുണ്ട്. തെങ്ങുകൃഷി വിപുലമായി നടന്നുപോരുന്നതിനാല്‍
കയര്‍വ്യവസായത്തിനു ധാരാളം വികസനസാധ്യതകളുണ്ട്. കൊപ്രാ കയറ്റുമതി
അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. മത്സ്യബന്ധനം ശാസ്ത്രീയമായി
വികസിപ്പിക്കുന്നതിനുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
കവചമത്സ്യങ്ങളുടെ സമൃദ്ധി, ബട്ടണ്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവ
കുടില്‍വ്യവസായമെന്ന നിലയില്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത ഒരുക്കുന്നു.
പവിഴങ്ങളുടെയും വിറകുവൃക്ഷങ്ങളുടെയും ബാഹുല്യം നീറ്റുചുണ്ണാമ്പ്
വ്യവസായത്തിന് പ്രോത്സാഹകമാണ്.
ഫലവര്‍ഗങ്ങള്‍ പ്രവിശ്യയിലൊട്ടാകെ ധാരാളമായി കൃഷി ചെയ്യുന്നു.
തോട്ടക്കൃഷിയായി ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് കാനിംഗ് വ്യവസായം
അഭിവൃദ്ധിപ്പെടുത്താവുന്നതാണ്. പാക്കിംഗ് കേസുകളുടെ നിര്‍മാണമാണ്
വികസനസാധ്യതയുള്ള മറ്റൊരു വ്യവസായം. ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍
കല്‍ക്കരി, ഇരുമ്പ്, രത്നങ്ങള്‍ തുടങ്ങിയവയുടെ സമ്പന്നനിക്ഷേപങ്ങളുള്ളതായി
അനുമാനിക്കപ്പെടുന്നു.
കാര്‍ഷികരംഗത്ത് നാനാമുഖമായ പുരോഗതിക്കു സാധ്യതയുണ്ട്. നെല്ലരിയാണ്
ദ്വീപുനിവാസികളുടെ മുഖ്യാഹാരം. ഭക്ഷ്യവിഷയത്തില്‍ ഈ പ്രവിശ്യ
സ്വയംപര്യാപ്തമാണ്. കായികശക്തിയുടെ അഭാവമാണ് പ്രവിശ്യയുടെ പുരോഗതി
മന്ദീഭവിപ്പിക്കുന്നത്. ഉപഭൂഖണ്ഡത്തില്‍ നിന്നും ആന്‍ഡമാനിലേക്കുള്ള
കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നു. സഹകരണാടിസ്ഥാനത്തിലുള്ള
കുടില്‍-ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഗവണ്‍മെന്റിന്റെ
നയം.
സമുദ്രസമ്പത്ത്.
ദ്വീപുകളില്‍ ആകെയുള്ള 1920 കി.മീ. തടരേഖ പൊതുവേ വ്യാപകമായ
മത്സ്യബന്ധനത്തിന് ഉചിതമാണ്; മത്തി, അയില, ചൂര, കൊഞ്ച്, ചാള തുടങ്ങിയ
മത്സ്യങ്ങള്‍ കൂടാതെ സ്രാവ്, മുത്തുച്ചിപ്പി എന്നിവയും ആന്‍ഡമാന്‍
കടലുകളില്‍ സമൃദ്ധമാണ്. മേല്പറഞ്ഞവ കൂടാതെ ട്രോക്കസ് (Trochus), ടര്‍ബോ
(Turbo) എന്നീ വര്‍ഗങ്ങളില്‍പ്പെട്ട കവചിതമത്സ്യങ്ങളും ഇവിടെ സുലഭമാണ്;
ഇവയുടെ തോടുകള്‍ ബട്ടണ്‍ ഉണ്ടാക്കുന്നതിനും അലങ്കാരവസ്തുക്കളുടെ
നിര്‍മാണത്തിനും ഉപയോഗിക്കുന്നു. പല്‍പ്പൊടി നിര്‍മാണത്തിനും ഇവ
പ്രയോജനപ്പെടുത്താറുണ്ട്. വിവിധയിനം പവിഴപ്പുറ്റുകളുടെ കാര്യവും
ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതുണ്ട്.
ഉപഭൂഖണ്ഡത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട ആന, എരുമ, പശു
തുടങ്ങിയവയുടെ വളര്‍ച്ചയ്ക്കും വംശാഭിവൃദ്ധിക്കും അനുകൂലമായ
പരിതഃസ്ഥിതികളാണ് ഈ ദ്വീപുകളിലുള്ളത്. കോഴിവളര്‍ത്തലും ഇവിടെയുണ്ട്.
ഗതാഗതസൗകര്യങ്ങള്‍.
കൊല്ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്ക് കപ്പല്‍ബന്ധം
ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ക്കത്തയിലേക്കും ചെന്നൈയിലേക്കും പോര്‍ട്ട്
ബ്ലെയറില്‍നിന്നു വിമാനസര്‍വീസുമുണ്ട്.
തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറാണ് മുഖ്യനഗരം; ഉപഭൂഖണ്ഡവുമായുള്ള
ഗതാഗതബന്ധത്തിന്റെ കേന്ദ്രവും പോര്‍ട്ട് ബ്ലെയര്‍തന്നെ.
വൈദ്യുതസൗകര്യങ്ങളും ജലവിതരണവ്യവസ്ഥയുമുള്ള ഈ നഗരത്തെ ദ്വീപിലെ
മറ്റധിവാസകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ധാരാളം ടാര്‍ റോഡുകളുണ്ട്.
ഭരണസംവിധാനം.
ഇന്ത്യന്‍ റിപ്പബ്ലിക്കിലെ യൂണിയന്‍ ഭരണ പ്രവിശ്യയെന്ന നിലയില്‍
ആന്‍ഡമാന്‍-നിക്കോബാറിലെ ഭരണത്തലവന്‍ ഇന്ത്യാ ഗവണ്‍മെന്റിനാല്‍
നിയുക്തനാവുന്ന ചീഫ് കമ്മീഷണറാണ്. 1982 ന. 12-ന് ചീഫ് കമ്മീഷണറുടെ പദവി
ലഫ്റ്റനന്റ് ഗവര്‍ണറായി ഉയര്‍ത്തപ്പെട്ടു. ഇവിടെ നിന്ന് ഒരു ലോക്സഭാംഗവും
തെരഞ്ഞെടുക്കപ്പെടുന്നുണ്ട്. നീതിന്യായ നിര്‍വഹണം കൊല്ക്കത്താ
ഹൈക്കോടതിയുടെ അധികാരവ്യാപ്തിയില്പ്പെടുന്നു. ഹിന്ദി, ബംഗാളി, മലയാളം,
തെലുഗു, പഞ്ചാബി, തമിഴ്, നിക്കോബാറീസ്, ഇംഗ്ലീഷ് എന്നിവയാണ്
ഔദ്യോഗികഭാഷകള്‍. ഭരണസൗകര്യത്തിനായി ഈ യൂണിയന്‍ ടെറിറ്ററിയെ ആന്‍ഡമാന്‍,
നിക്കോബാര്‍ എന്നു രണ്ടു ജില്ലകളായി വിഭജിച്ചിട്ടുണ്ട്.
കമ്പ്യുട്ടർ എത്തി..
പുതിയ കമ്പ്യുട്ടർ എത്തി....!
സ്കൂൾ വികസന സമിതിയുടെ ശ്രമഫലമായി പി.ടി.എ യുടെ അഭിലാഷമായ കംപ്യുട്ടർ ഇന്ന് നാലുമണിയോടെ സ്കൂളിൽ എത്തി.ബഹു.കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഈ കമ്പ്യുട്ടറിന് 48950 രൂപയാണ് ചെലവ്.
ബഹുമാനപ്പെട്ട M P യോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല
സ്കൂൾ വികസന സമിതിയുടെ ശ്രമഫലമായി പി.ടി.എ യുടെ അഭിലാഷമായ കംപ്യുട്ടർ ഇന്ന് നാലുമണിയോടെ സ്കൂളിൽ എത്തി.ബഹു.കോട്ടയം എം.പി.ശ്രീ.ജോസ് കെ.മാണിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഈ കമ്പ്യുട്ടറിന് 48950 രൂപയാണ് ചെലവ്.
ബഹുമാനപ്പെട്ട M P യോടുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല
SMC ചെയർമാൻ ശ്രീ.കെ.സി.ബിലു
Saturday, May 9, 2015
കിണർ തേകി വൃത്തിയാക്കി
കിണർ ശുചിയാക്കി
ഇന്ന് സ്കൂളിലെ കിണർ തേകി വൃത്തിയാക്കി.ശ്രീ.അനിലും
മൂന്നു സുഹൃത്തുക്കളും ചേർന്നാണ് ഈ പ്രവർത്തനം നിർവ്വഹിച്ചത്.സമീപ പ്രദേശങ്ങളിലും കിണർ തേകുന്നതിനു ഇവരുടെ സേവനം ലഭ്യമാണ്.കൂലി ആകെ 2000 രൂപയായി.ആഴം കുറഞ്ഞ കിണർ തേകുന്നതിനു
ഇതിലും ചാർജ് കുറവാണ്.
സഹായികൾ
ചീഫ് : അനിൽ (9142007340 )
വൃത്തിയാക്കൽ
കഴുകൽ
പണി തീർന്നു
Subscribe to:
Posts (Atom)
School Protection Committee 2021
Members