“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, September 23, 2014

ഒരു പഠന യാത്ര

ഏകദിന പഠനയാത്ര നടത്തി.
ചരിത്ര പ്രസിദ്ധമായ നീലമ്പേരൂർ പൂരം പടയണി സംബന്ധിച്ച വിവരങ്ങൾ കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടി 5,6,7 ക്ളാസ്സുകളിലെ കുട്ടികൾ ഇന്ന് നീലമ്പേരൂർ ക്ഷേത്രത്തിലേക്ക് ഒരു പഠനയാത്ര നടത്തി.14 കുട്ടികൾ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു.ഹെഡ് മാസ്റ്ററോടൊപ്പം റെനിമോൾ പി.എം.,ജിജോ ഗർവാസിസ്, വാണി ജെ.എന്നീ അദ്ധ്യാപകരാണ് യാത്രയ്ക്ക് നേതൃത്വം നല്കിയത്.
ഉച്ചയൂണിനു ശേഷം ഒരുമണിയോടെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പള്ളം പോസ്റ്റോഫീസ്‌ കവലയിൽ എത്തി.അപ്പോൾ തന്നെ നീലമ്പേരൂർ ബസ് കിട്ടി.
2 മണിയോടെ നീലമ്പേരൂർ ക്ഷേത്രത്തിലെത്തി.പടയണിപ്പറമ്പിൽ നിർമ്മിച്ചു കഴിഞ്ഞതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അന്നങ്ങൾ,രാക്ഷസക്കോലം, യക്ഷി,ഹനുമാൻ,ആന എന്നീ രൂപങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി.തുടർന്ന് നേർച്ചയായി നടയ്ക്കു സമർപ്പിക്കുന്ന പുത്തൻ അന്നങ്ങളുടെ നിർമ്മാണവും കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി. മുതിർന്നവരുടെ നേതൃത്വത്തിൽ കൊച്ചു കുട്ടികൾ അന്നങ്ങളുടെ നിർമ്മാണത്തിൽ അറിവു നേടുന്നതും കണ്ടു.ഈ അറിവാണ് പൂരം പടയണിയെ പാരമ്പര്യമായി തുടരുവാൻ ഇടയാക്കുന്നത്.
ഞങ്ങൾ കണ്ട കാഴ്ചകൾ ...
 നീലമ്പേരൂർ ക്ഷേത്രം 
ചേരമാൻ പെരുമാൾ സ്മാരകം
ഇവിടെ വന്നു വിലക്ക് കൊളുത്തി അനുവാദം വാങ്ങിയ ശേഷമാണു പടയണിയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്
 വലിയന്നത്തിന്റെ നിർമ്മാണം 
 കുട്ടികൾ നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു 
ജിജോസാർ സമീപത്ത് നിൽക്കുന്നു 

 കുട്ടികളും പ്രവർത്തനത്തിലാണ് 
 രഥചക്രം 

 വാഴപ്പോള,വാഴക്കച്ചി, പച്ചോല,താമരയിലകൾ, പച്ചയീർക്കിൽ, ചെത്തിപ്പൂക്കൾ എന്നിവയാണ് അന്നങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്.






പുത്തൻ അന്നങ്ങളുടെ നിർമ്മാണം


















പിന്നെ ഞങ്ങൾ പടയണിപ്പറമ്പിലെ ചിന്തിക്കടകളിൽ കയറി.കുട്ടികൾ അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങിച്ചു.










തുടർന്ന് മടക്കയാത്രയ്ക്ക് ശേഷം 3.45 നു സ്കൂളിൽ എത്തി.എല്ലവരോടുമൊപ്പം ദേശീയഗാനം പാടിയശേഷം വീടുകളിലേക്ക് പോയി.


No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS