“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, December 6, 2013

ഞങ്ങളുടെ സ്കൂളിലും പച്ചക്കറി കൃഷി

ഞങ്ങളുടെ സ്കൂളിലും ഇനി പച്ചക്കറി കൃഷി 
ഇത് തുടക്കം മാത്രം 
 ഞങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് 
മുനിസിപ്പൽ കൗണ്‍സിലർ അഡ്വ.ടിനോ കെ.തോമസിന്റെ നിർദേശാനുസരണം ഇന്ന് രാവിലെ 8.30 നു തന്നെ മുനിസിപ്പാലിറ്റിയുടെ ഒരു പ്രത്യേക വാഹനം പള്ളം യു.പി.സ്കൂളിലെത്തി.
 തുടർന്ന് കുറ്റിക്കാട് തിങ്ങിയ പ്രദേശങ്ങൾ വൃത്തിയാക്കുകയും മാന്തിയിളക്കി കൃഷിക്ക് അനുയോജ്യമാക്കുകയും ചെയ്തു.
 കഴിഞ്ഞ ആഴ്ച കൃഷി ഓഫീസറും സഹപ്രവർത്തകനും വന്ന് സ്കൂളിൽ കാർഷിക ക്ലബ്ബ് തുടങ്ങുകയും കുട്ടികൾക്ക് പരിശീലനം നല്കുകയും ചെയ്തു. ശ്രീ.ജിജോ ഗർവാസിസ് സാറാണ് ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തത്.









പുതിയ കുഞ്ഞൻ വാഹനമെത്തി !
12.12.13 വെള്ളിയാഴ്ച മറ്റൊരു വാഹനമാണ് കൃഷിയിടം ഒരുക്കുന്നതിനായി വന്നെത്തിയത്..
 ഇത് കൃഷി വകുപ്പിന്റെ പ്രത്യേക വാഹനമാണ്.വാഹനം ഉപയോഗിച്ച് നിലമൊരുക്കാൻ കൃഷി വകുപ്പിന്റെ നാലു ജീവനക്കാരോടൊപ്പമാണ് വാഹനമെത്തിയത് .
വൈകുന്നേരം നാലു മണിയോടെ പണികൾ 
തീർത്തു വാഹനം തിരികെപ്പോയി .






















No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS