“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, June 19, 2013

ഇന്ന് വായനദിനം ...

ഇന്ന് വായനദിനം ...
മലയാളിയെ വായന പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ പി .എൻ .പണിക്കർ  സാറിന്റെ ചരമ ദിനം...
ഈ വിദ്യാലയത്തിലെ ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക്  വായിക്കാനായി ഇനി മുതൽ മലയാള മനോരമ പത്രം ലഭിക്കും .  കേരളത്തിലെ വിവിധ ജില്ലകളിൽ 'ക്യാമറ സ്കാൻ' എന്ന സ്ഥാപനം നടത്തുന്ന എബി കെ.ജോർജ്ജ്‌ എന്ന ഒരു വിശിഷ്ട  വ്യക്തിയാണ് ഈ സംരംഭത്തിന് സഹായം നല്കുന്നത്. അദ്ദേഹം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പഠന കാലത്ത് സംസ്ഥാന പ്രവൃത്തി പരിചയ മേളയിലെ ഒന്നാം സ്ഥാനക്കാരനുമായിരുന്നു
 ശ്രീ.വിനോദ് (മലയാള മനോരമ) 

 സദസ്സ് 

 ശ്രീ.എബി കെ.ജോർജ്ജ് 

അഡ്വ.ടിനോ കെ.തോമസ്‌ (മുനിസിപ്പൽ കൌണ്‍സിലർ)
 ശ്രീമതി.രമാദേവി ടീച്ചർ (സ്റ്റാഫ്‌ സെക്രട്ടറി)
 ശ്രീ.എബി  കെ.ജോര്‍ജ്ജ് ,ഹെഡ് മാസ്റ്റർക്ക് മലയാള മനോരമപ്പത്രം നൽകുന്നു


Monday, June 10, 2013

ഈ വർഷത്തെ ആദ്യ PTA പൊതുയോഗം

ഈ വർഷത്തെ ആദ്യ PTA പൊതുയോഗം 
ഇന്ന് നടത്തപ്പെട്ടു.
             പള്ളം ഗവ.യൂ .പി.സ്കൂളിന്റെ ഈ വർഷത്തെ ആദ്യ പൊതുയോഗം ഇന്ന് (10.6.2013)    സ്കൂൾ മാനേജ്‌മെന്റ്  കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലുവി ന്റെ അധ്യക്ഷതയിൽനടത്തപ്പെട്ടു.     തുടർന്ന്  ഈ വർഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. PTA,MPTA, സ്കൂൾ സംരക്ഷണ സമിതി, ഉച്ചഭക്ഷണ വിതരണസമിതി എന്നിവയിലേക്കു ള്ള  അംഗങ്ങളെയാണ്  തെരഞ്ഞെടുത്തത് .സ്കൂൾ മാനേജ്‌മെന്റ്  കമ്മിറ്റി ചെയർമാനായി ശ്രീ.കെ.സി.ബിലുവിനെതന്നെ യോഗം ഈ വർഷവും തെരഞ്ഞെടുത്തു. 
യോഗത്തിൽ 49 ൽ പരം രക്ഷിതാക്കൾ പങ്കെടുത്തു 

SCHOOL MANAGEMENT COMMITTEE
2013-'14
CHAIRMAN : K.C.Bilu
VICE CHAIRPERSON : Kunjunjamma Raju
CONVENOR : Johnson Daniel (Headmaster)
MEMBERS
Swapna Santhosh
Bijush
Sreena Sajith
Kunjumol
Bindu Sabu
Aradhana Ambily

MPTA
 CHAIRPERSON : Kunjunjamma Raju
Sabitha Babu
Prema Binuraj
Manju Bilu
Mini Saji
Lailamma
Bindu Sunil
Mini Sabu 

NOON FEEDING COMMITTEE

Adv.Tino K.Thomas
K.C.Bilu 
Kunjunjamma Raju
Aradhana Ambily
Lekha Shibu
 Beena Pradeep
Kunjumol
Johnson Daniel [Headmaster]
Remadevi K.S. [Teacher]
Jayamol Kuruvila [Teacher]




Thursday, June 6, 2013

ഇന്ന് ..ലോക പരിസ്ഥിതി ദിനം

ഇന്ന് ..ലോക പരിസ്ഥിതി ദിനം
ഇന്ന്  രാവിലെ പതിവു സ്കൂൾ അസംബ്ലിക്ക് ശേഷം ഞങ്ങൾ ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ക്കായി മൈതാനത്ത് ഒത്തുകൂടി . അവിടെ  ഞങ്ങൾ ജീവിക്കുന്ന ഭൂമിയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവച്ചു .

ശ്രീമതി.ശ്യാലോ ടീച്ചർ മാതൃഭൂമി പത്രത്തിലെ പരിസ്ഥിതി ദിനവാർത്തകൾ വായിച്ചു.
"THINK-EAT-SAVE"എന്ന ചിന്താവിഷയവുമായി ബന്ധപ്പെട്ട് ഹെഡ് മാസ്റ്റർ ഏതാനും വാക്കുകൾ സംസാരിച്ചു.


തുടർന്ന് ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ സാർ വാഴ നാട്ടുകൊണ്ട് ദിനാചരണത്തിന്റെ  ഉദ്ഘാടനം  നിർവഹിച്ചു
കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു

പിന്നീട് കുട്ടികളും വാഴ  നട്ടു ...,കപ്പയിട്ടു ..!
കുട്ടികൾ വാഴ  നടുന്നു

അതിനു ശേഷം ശ്യാലോ ടീച്ചർ കൊണ്ടുവന്ന മരച്ചീനി (കപ്പ) തണ്ടുകൾ നട്ടു

കൊച്ചു കൃഷിക്കാരുടെ പ്രവർത്തനങ്ങൾ ...


രമ ടീച്ചറും കുട്ടികളെ സഹായിക്കുന്നു



ഇന്ന് പുതുതായി വന്നു ചേർന്ന ജിജോ സാറും ഞങ്ങളോടൊപ്പം കൂടി..!

ഒന്നിലെ അഭിമന്യു കൃഷിക്ക് തയ്യാർ ...!


ഇത് .. ഇവിടെയിരിക്കട്ടെ ...!

ഞങ്ങളുടെ അധ്യാപകരായ റെനിമോൾ ടീച്ചർ ,ജയമോൾ ടീച്ചർ ,രമ ടീച്ചർ ,ശ്യാലോ ടീച്ചർ ,ജയ്മോൾ ടീച്ചർ ,വാണി ടീച്ചർ ,ജിജോ സാർ എന്നിവർ കുട്ടികളുടെ  പ്രവർത്തനങ്ങൾക്കുള്ള നേതൃത്വം  നല്കി.
 പിന്നീട് ചെടികൾ നട്ടു ..
 ജയമോൾ ടീച്ചറും ജയ്‌മോൾ ടീച്ചറും തമ്മിലുള്ള നടീൽ മത്സരം..!
 മത്സരം സമനിലയിൽ അവസാനിച്ചത്‌ ആശ്വാസമായി..!
 ജയ്മോൾ ടീച്ചർ 
 ജയമോൾ  ടീച്ചർ 
 ഓഫീസ് പരിസരത്ത് ഗീത ടീച്ചർ  നട്ട പൂച്ചെടികൾ ..
 ക്ലാസ്മുറികളോട് ചേർന്ന് നിർമ്മിച്ചിരുന്ന ചതുരങ്ങളിലും  ചെടി നട്ടു ..

Wednesday, June 5, 2013

സൗജന്യ പഠനോപകരണങ്ങൾ ലഭിച്ചു

സൗജന്യ പഠനോപകരണങ്ങൾ ലഭിച്ചു
പള്ളം സ്വദേശിയും സജീവ രാഷ്ട്രീയ പ്രവർത്തകനും പൊതു പ്രവർത്തകനും ആയിരുന്ന അന്തരിച്ച സഖാവ് .പി.കെ.ഗോപാലന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബങ്ങളും സഹപ്രവർത്തകരും ചേർന്ന് നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റ്  ഇന്ന് നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും  ബാഗ്‌,കുട,ബാലമാസിക ,നോട്ട് ബുക്ക്,പെൻസിൽ ബോക്സ്‌,പേന,പെൻസിൽ,റബ്ബർ എന്നിവയടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മുൻ എം.എൽ .എ ശ്രീ.വി.എൻ.വാസവൻ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.സഖാവ് .പി.കെ.ഗോപാലന്റെ പ്രിയ പത്നി സാവിത്രി ടീച്ചറും പുത്രൻ അജിത്തും അദ്ദേഹത്തിന്റെ പത്നിയും മകൻ കണ്ണനും പരിപാടിക്ക് നേതൃത്വം നല്കി.
 ശ്രീ.അജിത്ത് സ്വാഗതം ആശംസിക്കുന്നു 
ഈശ്വര പ്രാർത്ഥന
 ശ്രീ.രാജൻ കുട്ടി 
ഉദ്ഘാടനം  ശ്രീ .വി.എൻ.വാസവൻ (മുൻ  എം.എൽ.എ )
 സദസ്യർ 
 ഉദ്ഘാടനം  ശ്രീ .വി.എൻ.വാസവൻ (മുൻ  എം.എൽ.എ )


 ശ്രീ.വിനോദ് (പ്രസിഡണ്ട്‌ ,നാട്ടകം സഹകരണ ബാങ്ക്)
 ശ്രീമതി.ശ്രീജ അനീഷ്  (മുനി.കൗണ്‍സിലർ )


 ഹെഡ് മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ







കൃതജ്ഞത ശ്രീ.അജിത്‌

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS