“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Tuesday, June 4, 2013

പ്രവേശനോത്സവം 2013

പ്രവേശനോത്സവ ഗാനം .....

prevesanotsavam

പ്രവേശനോത്സവം 2013
പള്ളം ഗവ .യു.പി.സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം 2013 ജൂണ്‍ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക്  മുൻ വർഷത്തെക്കാൾ കെങ്കേമമായി നടത്തപ്പെട്ടു. 
 ഹെഡ്മാസ്റ്റർ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ ഏവർക്കും സ്വാഗതം ആശംസിച്ചു 
 കോട്ടയം മുനിസിപ്പൽ കൌണ്‍സിലർ അഡ്വക്കേറ്റ് ടിനോ കെ.തോമസ്‌  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .
 സ്കൂൾ മാനെജ്മെന്റ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.സി.ബിലു യോഗത്തിൽ ആദ്ധ്യക്ഷം വഹിച്ചു 

 മുൻ ഹെഡ് മാസ്റ്റർ ശ്രീ.കെ.സി.പാപ്പച്ചൻ 
പു.ക.സ.പ്രവർത്തകൻ ശ്രീ.രാജൻ കുട്ടി
 ശ്രീ.ഗോപിനാഥൻ (മുൻ പി.റ്റി .എ പ്രസിഡണ്ട്‌)
ശ്രീമതി.റെനിമോൾ (സീനിയർ അസിസ്റ്റന്റ് )
തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു 
തുടർന്ന് ഹെഡ് മാസ്റ്റർ പ്രവേശനോത്സവ ഗാനം പാടാൻ കുട്ടികൾക്ക് പരിശീലനം നല്കി.
അതിനുശേഷം പുതിയ കുട്ടികൾക്ക് സമ്മാനപ്പൊതികൾ നല്കി സ്വീകരിച്ചു 
പിന്നീട് പാപ്പച്ചൻ സാർ കൊണ്ടുവന്ന പേനകളും വിദ്യാലയത്തിന്റെ വകയായി മധുര പലഹാരവും വിതരണം ചെയ്തു.ശ്രീമതി.ജയമോൾ കുരുവിള ടീച്ചർ  പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി.

ഈ വർഷം കൂടുതൽ കുട്ടികൾ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളിൽ വന്നു ചേർന്നു.
നമ്മുടെ പ്രീ പ്രൈമറി സ്കൂളിൽ 15 പേരും ഒന്നാം ക്ലാസ്സിൽ 15 പേരുമാണ് വന്നു ചേർന്നത്‌. കോട്ടയം ജില്ലാ സ്കൗട്ട് പ്രസ്ഥാനം ഈ വർഷം നമ്മുടെ സ്കൂളിൽ എൽ.പി.ആണ്‍ കുട്ടികൾക്കായി കബ്ബ് വിഭാഗവും എൽ.പി.പെണ്‍ കുട്ടികൾക്കായി ബുൾബുൾ വിഭാഗവും തുടങ്ങുന്നതാണ്. തുടർന്ന് യു.പി.ആണ്‍ കുട്ടികൾക്ക് സ്കൗട്ട് വിഭാഗവും പെണ്‍കുട്ടികൾക്ക് ഗൈഡ് വിഭാഗവും തുടങ്ങും.ഇതിന്റെ യൂണിഫോമുകൾ ലഭിക്കുന്നതിനായി ഉദാരമതികളിൽ നിന്നും നാം സഹായം പ്രതീക്ഷിക്കുന്നു.
ഇന്ന് ഈ സ്കൂളിൽ നിന്നും താഴത്തുവടകര ഗവ.ഹൈ സ്കൂളിലേക്ക് സ്ഥലം മാറിപ്പോകുന്ന ഗീതടീച്ചർക്ക് സ്നേഹോഷ്മളമായ ഒരു യാത്രയയപ്പ് നല്കി. 
 നമ്മുടെ പ്രീ പ്രൈമറിക്കുട്ടികൾക്ക് ഗീത ടീച്ചറുടെ സ്നേഹോപഹാരം...
     നമ്മുടെ സ്കൂളിലെ മാതൃകാധ്യാപികമാരായ ശ്രീമതി.ശ്യാലോ,ശ്രീമതി.ജെയ്മോൾ,ശ്രീമതി.രമാദേവി 
എന്നിവർ ചേർന്ന് ഒന്ന്,രണ്ട്  ക്ലാസ്സുകളിലേക്ക് 20 കുട്ടിക്കസേരകൾ വാങ്ങി നല്കി മറ്റുള്ളവർക്ക്  മാതൃക കാട്ടി.

 

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS