നമ്മുടെ വിദ്യാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമ്യമോൾ ടീച്ചറും ഇപ്പോഴുള്ള രമ്യാ ബാഹുലേയൻ ടീച്ചറും ഈ ഈ പരിശീലന പരിപാടിയിൽ സജീവ നേതൃത്വം നല്കിയിരുന്നതിനാൽ അവരും ഈ വേദിയിൽ ആദരവ് ഏറ്റുവാങ്ങി. ഇരുവരെയും വളരെയധികം അഭിനന്ദിക്കുന്നു.
School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
പടിയിറക്കം
2013 മെയ് മാസം മുതൽ 2022 ഏപ്രിൽ മാസം വരെ പള്ളം ഗവ.യു.പി.സ്കൂൾ പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുവാൻ ദൈവകൃപയാൽ ഇടയായി. കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കത്തായിരുന്ന വിദ്യാലയത്തെ പി ടി എ യുടെ യും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അഭ്യുദയകാംക്ഷി കളുടെയും സഹായ സഹകരണത്തോടെ സമൂഹമദ്ധ്യത്തിൽ ഉയർത്തിയെടുക്കുവാനായത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ്. നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായി മികച്ച ഗവ.യു.പി.സ്കൂൾ എന്ന അവാർഡ് കോട്ടയം ഈസ്ററ് ഉപജില്ലയിൽ നേടാൻ കഴിഞ്ഞത് ഇങ്ങനെയാണ്. വൈ.എം.സി.എ , ലയൺസ് ക്ലബ്ബ്, എസ്.എൻ.ഡി.പി യുവജന സംഘം എന്നീ സംഘടനകൾ നമ്മുടെ കുട്ടികൾക്കായി ധനസഹായം, യൂണിഫോം ഏർപ്പാടാക്കൽ എന്നിവ ചെയ്തത് നന്ദിയോടെ ഓർക്കുന്നു. ഓരോ വർഷവും പ്രളയകാലത്തു നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് ഒത്തുചേർന്നു താമസിക്കുവാൻ നമ്മുടെ വിദ്യാലയം ഒരു അഭയ സ്ഥാനമായി പ്രവർത്തിച്ചത് നന്ദിയോടെ ഓർക്കുന്നു. മെഡിക്കൽ ക്യാമ്പ് , പരിസര ശുചീകരണം എന്നിവയുമായി നമ്മുടെ സഹായമായി പ്രവർത്തിച്ച യുവജന സംഘമായ ഡി വൈ എഫ് ഐ യുടെ സഹോദരന്മാരുടെ സേവനം വിലപ്പെട്ടതായിരുന്നു. മുപ്പത്തൊൻപത് ,നാൽപ്പത് വാർഡുകളിലെ ജനത ഒത്തുചേർന്ന് ജീവിതം ക്രമപ്പെടുത്തിയപ്പോൾ നേതൃത്വം വഹിച്ച വാർഡ് കൗൺസിലർ മാരെയും വിവിധ രാഷ്ട്രീയ പാർട്ടികളിലെ ജനനേതാക്കന്മാരെയും നന്ദിയോടെ ഓർക്കുന്നു. ആധുനിക പഠന സൗകര്യങ്ങൾ ഓരോ വർഷവും ഏർപ്പെടുത്തി നടപ്പിലാക്കിയ നഗര സഭയെയും നന്ദിയോടെ ഓർക്കുന്നു. ഏറ്റവും മെച്ചപ്പെട്ട പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ അദ്ധ്യാപകരെയും അവർക്കു സഹായമായിരുന്ന അനധ്യാപകരേയും നന്ദിയോടെ ഓർക്കുന്നു, പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും പുഞ്ചിരി മായാതെ നമ്മുടെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തും വിളമ്പിയും സഹായിച്ച കഞ്ഞിയമ്മമാരെയും അവരുടെ കുടുംബാംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ഓരോവർഷവും അദ്ധ്യാപകരോടൊപ്പം സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന പി.ടി.എ അംഗങ്ങളെയും ഭാരവാഹികളെയും നന്ദിയോടെ ഓർക്കുന്നു. സർവോപരി തങ്ങളുടെ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയച്ച എല്ലാ മാതാപിതാക്കളെയും നന്ദിയോടെ സ്മരിക്കുന്നു.
നന്മയുണ്ടാകട്ടെ ... എല്ലാവർക്കും നന്മയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ ...
വിട.......
സ്നേഹപൂർവ്വം
ഹെഡ്മാസ്റ്റർ
ജോൺസൺ ദാനിയേൽ
Annual day report
30-03-22 ൽ പള്ളം ഗവണ്മെന്റ് യു പി സ്കൂളിന്റെ നൂറ്റിപ്പത്താം സ്കൂൾ വാർഷികവും അതോടൊപ്പം സ്കൂളിൽ ഒൻപത് വർഷമായി സേവനം അനുഷ്ഠിച്ച പ്രഥമാദ്ധ്യാപകൻ ശ്രീ ജോൺസൺ ദാനിയൽ സാറിന്റെ യാത്രയപ്പ് സമ്മേളനവും നടത്തപ്പെട്ടു. രാവിലെ 9 മണിയോടെ സ്കൂൾ PTA യുടെ അകമ്പടിയോടെ ശ്രീ ജോൺസൺ സാറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി വാർഷികത്തിന് തുടക്കം കുറിച്ചു. സ്കൂൾ PTA പ്രസിഡന്റ് ശ്രീജ അഭിഷേക് അധ്യക്ഷത വഹിച്ച ഈ ചടങ്ങിലേക്ക് ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ ദാനിയൽ സർ സ്വാഗതം അർപ്പിച്ചു. ആദരണീയനായ കോട്ടയം MLA ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നടത്തിയ ഈ ചടങ്ങിൽ നഗരസഭ യുവജനക്ഷേമ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ശങ്കരൻ ശങ്കരമഠം മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് PTA വൈസ് പ്രസിഡന്റ് ശ്രീ മിതോഷ് കുമാർ ബഹുമാനപ്പെട്ട MLA ക്ക് സ്കൂളിന്റെ അടിയന്തിര ആവശ്യങ്ങൾ ഉൾപെടുത്തിയ നിവേദനം സമർപ്പിച്ചു. ശേഷം സ്കൂൾ സീനിയർ അസിസ്റ്റന്റ് ടീച്ചറായ ശ്രീമതി ദീപ എൻ ജോൺ 2021-2022 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ ദാനിയൽ സാറിന് ഉപഹാരസമർപ്പണം നടത്തി. ഇതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. 39 ആം വാർഡ് കൗൺസിലർ ശ്രീ ജെയിംസ് പുല്ലംപറമ്പിൽ, കോട്ടയം ഈസ്റ്റ് ഉപജില്ല ഓഫീസർ ശ്രീമതി കെ. ശ്രീലത, കോട്ടയം BPC ശ്രീ കെ. എം. സലിം, Rtd. ഹെഡ്മിസ്ട്രെസ്സ്മാരായ ശ്രീമതി സുജല ടീച്ചർ, ശ്രീമതി ശോഭനകുമാരി ടീച്ചർ, വിദ്യാലയവികസന സമിതി വൈസ് ചെയർമാൻ ശ്രീ. റ്റി.എസ്സ് വിജയകുമാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശേഷം ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ ദാനിയൽ സർ മറുപടി പ്രസംഗം നടത്തി. പിന്നീട് ഈ അദ്ധ്യയന വർഷം മികച്ച പഠനനിലവാരം പുലർത്തിയ കുട്ടികൾക്കും പ്രതിദിന പത്രവാർത്ത വായനയിൽ മികവ് പുലർത്തിയ കുട്ടികൾക്കും സമ്മാനദാനം നടത്തി സീനിയർ ടീച്ചർ ശ്രീമതി ഷൈനി സി. കെ യുടെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
Another happy news is about our new Dining Hall. It was under construction in the last two or three months. The Kottayam Municipality implemented the works of this Dining Hall. But here no electric connection. So no fans fitted here. The roof is made by Sheet Metal.It is very hot at day time. Any way we started the function of our Dining Hall today, because, we have to avoid the queue at veranda at noon meal time. They are our children.So we decided to avoid the queue and start functioning of the new Dining Hall.
We got a new Water Cooler today. It is supplied by the order of Educational Standing committee of The Kottayam Municipality. We say thanks to the standing committee chairman sri.Sankararan Sankramadam and the convenor sri.Sajan S.Nair (The Principal, Govt.VHSS Nattakom) for this precious gift to our children...
ഇന്ന് സ്കൂൾ തുറന്നു....... പ്രവർത്തനം ആരംഭിച്ചു.
പ്രവേശനോത്സവം ഇന്നുതന്നെ....അദ്ധ്യാപകരെല്ലാവരും എത്തിക്കഴിഞ്ഞു.
മുൻ വർഷത്തേതുപോലെ കൂട്ടം കൂടാനോ കളിക്കാനോ ആവില്ല.
കോവിഡ് ആണ് ..കോവിഡ് ...
അതിനാൽ അകലമിട്ടു നിന്നാണ് എല്ലാ പ്രവൃത്തികളും ചെയ്യുക.....
രാവിലെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് നോക്കി രേഖപ്പെടുത്തിയ ശേഷം മാത്രമാണ് എല്ലാ കുട്ടികളെയും കോമ്പൗണ്ടിനുള്ളിൽ പ്രവേശിപ്പിച്ചത് .