School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല”
~എം.കെ. ഗാന്ധി
Sunday, October 27, 2013
Monday, October 21, 2013
Thursday, October 10, 2013
Sports at school
സ്കൂള്‍ കായികോത്സവം 2013
വിജയികളെ കണ്ടെത്തി..
എല്‍.പി.,യു.പി. വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.
50M,100M,Long Jump,Shot put,
4x50 Relay,4x100 Relay
എന്നീ ഇനങ്ങളിലാണ് കുട്ടികള്‍ മത്സരിക്കുന്നത്
എല്‍.പി.,യു.പി. വിഭാഗങ്ങളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.
50M,100M,Long Jump,Shot put,
4x50 Relay,4x100 Relay
എന്നീ ഇനങ്ങളിലാണ് കുട്ടികള്‍ മത്സരിക്കുന്നത്
ഒരു നല്ല കളിസ്ഥലം ലഭ്യമല്ലാത്തത് പോരായ്മ തന്നെയാണ്
സ്കൂളിലെ അദ്ധ്യാപകര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു.
എല്ലാ അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഉപജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങള്‍ ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.19 കുട്ടികളടങ്ങുന്ന ടീമാണ് ഉപജില്ലയില്‍ മത്സരിക്കുന്നത്.ഈ പ്രാവശ്യം നാലു റിലേ ടീമുകളും ഉണ്ട്
ഉപജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങള്‍
(താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ )
കുട്ടികളുടെ പട്ടിക
Tuesday, October 8, 2013
Monday, September 23, 2013
Friday, September 13, 2013
ഓണാഘോഷം ...
ഇന്ന് ഞങ്ങളുടെ വിദ്യാലയത്തിൽ ഓണാഘോഷം ...
രാവിലെ 9.30നു തന്നെ പൂക്കളമത്സരം ആരംഭിച്ചു. മൂന്ന് ഹൗസ് ആയി പ്രീ പ്രൈമറി മുതൽ എഴാം ക്ലാസ് വരെയുള്ള കുട്ടികൾ പൂക്കളമൊരുക്കുന്ന ഈ മത്സരത്തിൽ പങ്കെടുത്തു. തുടർന്ന് നേഴ്സറി,എൽ.പി.,യു.പി.വിഭാഗം പ്രത്യേകമത്സരങ്ങളിൽ പങ്കെടുത്തു. കുളംകര,മിട്ടായിപെറുക്കൽ,തവളച്ചാട്ടം,കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത് എന്നിവയായിരുന്നുമത്സര ഇനങ്ങൾ.നഗരസഭാ കൌണ്‍സിലർ അഡ്വ.ടിനോ കെ.തോമസ്, സി.കെ.പാപ്പച്ചൻ(Rtd.HM) എന്നിവർ സമ്മാനദാനം നിർവഹിച്ചു . തുടർന്ന് പി.ടി.എ അംഗം ആരാധന അമ്പിളിയുടെ നേതൃത്വത്തിൽ സദ്യയും ഉണ്ടായിരുന്നു. അദ്ധ്യാപകർ എല്ലാപ്രവർത്തനങ്ങൾക്കും സജീവമായ നേതൃത്വം നല്കി.
പൂക്കളം ഒരുക്കുന്ന കുട്ടികൾ
പൂക്കളം ഒരുക്കുന്ന കുട്ടികൾ
സ്കൂൾ ലീഡർ രെഞ്ചിമോൾ സ്വാഗതം ആശംസിക്കുന്നു.
കൗണ്‍സിലർ അഡ്വ.ടിനോ കെ.തോമസ് യോഗം ഉദ്ഘാടനം ചെയ്തു
വിധികർത്താക്കൾ മാർക്കിടുന്നതിനായി തയ്യാറെടുക്കുന്നു.
(ശ്രീലത ടീച്ചർ ,സി.കെ.പാപ്പച്ചൻ Rtd.HM )
Monday, August 26, 2013
പുത്തൻ സൈക്കിൾ കിട്ടി ..!
പുത്തൻ സൈക്കിൾ കിട്ടി ..!
പ്രീ പ്രൈമറി കുട്ടികൾക്ക് ശ്രീ.ജോ ഒറ്റതൈക്കൽ ഓണ സമ്മാനമായി നൽകിയ രണ്ടു സൈക്കിളുകൾ എസ്.എം.സി. ചെയർമാൻ ശ്രീ.ബിലു ഹെഡ് മാസ്റ്റർക്ക് കൈമാറുന്നു. ശ്രീ.ജിജോയോടുള്ള ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
രണ്ടു സൈക്കിളുകളും ഉടൻ തന്നെ ഹെഡ് മാസ്റ്റർ നേഴ്സറി ടീച്ചർമാരെ ഏൽപ്പിച്ചു.
Tuesday, August 20, 2013
ഇന്ന് പിള്ളേരോണം...!
പിള്ളേരോണം...!
ഈ വർഷത്തെ പിള്ളേരോണം ഞങ്ങൾ കെങ്കേമമായി ആഘോഷിച്ചു..
ഒരുഗ്രൻ സദ്യ തന്നെയാണ് ഇന്ന് നടത്തപ്പെട്ടത് .
ഈ വിദ്യാലയത്തിലെ സംഗീത അധ്യാപികയായ(ക്ലബ്ബിംഗ് ) ശ്രീമതി.ശ്രീലത ടീച്ചറാണ് അംഗനവാടി , പ്രീ പ്രൈമറി ,എൽ .പി., യു.പി. കുട്ടികൾക്കും അധ്യാപകർക്കും സ്വന്തം ചെലവിൽ സദ്യയൊരുക്കി ഏവർക്കും മാതൃകയായത് .ടീച്ചറിന് എല്ലാവരുടെയും ഹൃദയം നിറഞ്ഞ നന്ദി ...
ഈ വർഷത്തെ പിള്ളേരോണം ഞങ്ങൾ കെങ്കേമമായി ആഘോഷിച്ചു..
ഒരുഗ്രൻ സദ്യ തന്നെയാണ് ഇന്ന് നടത്തപ്പെട്ടത് .
ഈ വിദ്യാലയത്തിലെ സംഗീത അധ്യാപികയായ(ക്ലബ്ബിംഗ് ) ശ്രീമതി.ശ്രീലത ടീച്ചറാണ് അംഗനവാടി , പ്രീ പ്രൈമറി ,എൽ .പി., യു.പി. കുട്ടികൾക്കും അധ്യാപകർക്കും സ്വന്തം ചെലവിൽ സദ്യയൊരുക്കി ഏവർക്കും മാതൃകയായത് .ടീച്ചറിന് എല്ലാവരുടെയും ഹൃദയം നിറഞ്ഞ നന്ദി ...
എസ് .എം.സി.ചെയർമാൻ ശ്രീ.കെ.സി.ബിലു സദ്യ വിളമ്പി ഉദ്ഘാടനം നിർവഹിച്ചു
പ്രീ പ്രൈമറി കുട്ടികൾ
അംഗനവാടി കുട്ടികൾ
പെണ്‍കുട്ടികളുടെ നിര
ശ്രീലത ടീച്ചർ സദ്യ വിളമ്പ് നിരീക്ഷിക്കുന്നു
അധ്യാപകർ വിളമ്പുകയാണ് ...!
ഹോ .. എന്തൊരു തിരക്ക്..!
കാർത്തിക് ഫോട്ടോ ഇഷ്ടപ്പെടുന്നില്ല (ഈ കാര്യത്തിൽ മാത്രം...!)
അല്പ്പം കൂടി ആവാം ...(എന്നു തോന്നുന്നു..!)
ഇലയുടെ വിസ്തീർണം പിന്നെങ്ങാനും കണ്ടാലും മതിയായിരിക്കും..!
ഇലയുടെ വിസ്തീർണം പിന്നെങ്ങാനും കണ്ടാലും മതിയായിരിക്കും..!
ശ്രീഹരീ..കൂടുതൽ ബലം പിടിക്കേണ്ട ...
ഞാനൽപ്പം സാവധാനത്തിലാ ...(വർണ്ണന തയ്യാറാക്കാൻ പറ്റുന്നില്ല.ശ്ശോ..!)
പായസ വിതരണ കമ്മിറ്റി.(തിരക്ക് കൂട്ടല്ലേ..!)
ഒരു കണക്കിന് കണക്കു പഠിച്ചത് നന്നായി..!
ഒരു കണക്കിന് കണക്കു പഠിച്ചത് നന്നായി..!
അളവ് കൃത്യമല്ലേ ... കൂടിപ്പോയാൽ പറയണേ..
വാതിലിന്റെ വീതി അൽപ്പം കൂട്ടുന്നത് നല്ല കാര്യമാ..!
(ആര് ആരോട് പറഞ്ഞു.?)
പാവം പ്രസിഡണ്ട് ഒന്നും കഴിച്ചില്ലേ..?(ശ്രീലത ടീച്ചർ ) ..ങും..!
പായസം നിറയട്ടെ.
ഹെഡ് മാസ്റ്റർ ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള തീവ്രശ്രമത്തിലാണ്.(ശ്രദ്ധ മാറ്റല്ലേ..!)
വിഭവങ്ങൾ...
സദ്യക്ക് ശേഷം ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്തെ പുല്ലും കാടും ചെത്തിമാറ്റി. തുടർന്ന് ഞങ്ങൾ ഫുട്ബോൾ കളിച്ചു.
ഓണാഘോഷം ഇനി 13/ 9/ 2013 വെള്ളിയാഴ്ച നടത്തും ..
ഓണാഘോഷം ഇനി 13/ 9/ 2013 വെള്ളിയാഴ്ച നടത്തും ..
Thursday, August 15, 2013
സ്വാതന്ത്ര്യ ദിനാഘോഷം
67th സ്വാതന്ത്ര്യ ദിനാഘോഷം
ഭാരതാംബയുടെ 67 ആം ജന്മദിനം ഇന്ന് ഞങ്ങൾ സമുചിതമായി ആഘോഷിച്ചു.
രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
അതിനെത്തുടർന്ന് കുട്ടികളുടെ പ്രത്യേക ഡിസ്പ്ലേ നടത്തപ്പെട്ടു.STD 3 ലെ കാർത്തികേയൻ ഈ പ്രവർത്തനത്തിന് നേതൃത്വം നല്കി.
ഭാരതാംബയുടെ 67 ആം ജന്മദിനം ഇന്ന് ഞങ്ങൾ സമുചിതമായി ആഘോഷിച്ചു.
രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ സ്വാതന്ത്ര്യദിന സന്ദേശം നല്കി.
തുടർന്ന് പതാകയുയർത്തി.
തുടർന്ന് ദേശീയഗാനം ആലപിച്ചു,
ഡിസ്പ്ലേക്കായി ക്രമീകരണം ചെയ്യുന്നു.
പ്രീ പ്രൈമറി ,എൽ.പി.,യു.പി. കുട്ടികളും ഏതാനും മാതാപിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് വന്നുചേർന്നവർക്കു മധുരം നല്കി.
Thursday, August 1, 2013
പെണ്‍കുട്ടികളുടെ സുരക്ഷ_ബോധവല്ക്കരണ ക്ലാസ്
പെണ്‍കുട്ടികളുടെ സുരക്ഷക്കായി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച പ്രത്യേക ബോധവല്ക്കരണ ക്ലാസ് ഇന്നു രാവിലെ 10.30നു വിദ്യാലയത്തിൽ നടത്തി. ബി ആർ സി ട്രെയ്നർമാരായ ശ്രീമതി.ലക്ഷ്മി ടീച്ചർ, ശ്രീമതി.റേച്ചൽ ടീച്ചർ, ഹെഡ് മാസ്റ്റർ ജോണ്‍സണ്‍ ഡാനിയേൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
കുട്ടികൾക്ക് ലഭിക്കാവുന്ന പലതരം സ്കോളർഷിപ്പുകളെക്കുറിച്ച് ഹെഡ്മാസ്റ്റർ ക്ലാസ് നയിക്കുന്നു
പഠിതാക്കൾ ....
ബി.ആർ.സി.പരിശീലകരായ ലക്ഷ്മി ടീച്ചറും റേച്ചൽ ടീച്ചറും
SMC CHAIRPERSON ആയ ശ്രീമതി കുഞ്ഞൂഞ്ഞമ്മ രാജുവിനോപ്പം വേദിയിൽ
പെണ്‍കുട്ടികളുടെ സുരക്ഷ...
ലക്ഷ്മി ടീച്ചർ ക്ലാസ് നയിക്കുന്നു.
ലക്ഷ്മി ടീച്ചർ ക്ലാസ് നയിക്കുന്നു.
Subscribe to:
Posts (Atom)
School Protection Committee 2021
Members