“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Friday, September 13, 2013

ഓണാഘോഷം ...

ഇന്ന് ഞങ്ങളുടെ വിദ്യാലയത്തിൽ ണാഘോഷം ...

        രാവിലെ 9.30നു തന്നെ പൂക്കളമത്സരം ആരംഭിച്ചു.         മൂന്ന് ഹൗസ്  ആയി പ്രീ പ്രൈമറി മുതൽ എഴാം ക്ലാസ് വരെയുള്ള കുട്ടികൾ പൂക്കളമൊരുക്കുന്ന ഈ മത്സരത്തിൽ പങ്കെടുത്തു. തുടർന്ന്  നേഴ്സറി,എൽ.പി.,യു.പി.വിഭാഗം പ്രത്യേകമത്സരങ്ങളിൽ പങ്കെടുത്തു. കുളംകര,മിട്ടായിപെറുക്കൽ,തവളച്ചാട്ടം,കസേരകളി, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടുകുത്ത് എന്നിവയായിരുന്നുമത്സര ഇനങ്ങൾ.നഗരസഭാ കൌണ്‍സിലർ അഡ്വ.ടിനോ കെ.തോമസ്‌, സി.കെ.പാപ്പച്ചൻ(Rtd.HM) എന്നിവർ  സമ്മാനദാനം നിർവഹിച്ചു . തുടർന്ന് പി.ടി.എ അംഗം ആരാധന അമ്പിളിയുടെ നേതൃത്വത്തിൽ സദ്യയും ഉണ്ടായിരുന്നു. അദ്ധ്യാപകർ എല്ലാപ്രവർത്തനങ്ങൾക്കും സജീവമായ നേതൃത്വം നല്കി. 

പൂക്കളം ഒരുക്കുന്ന കുട്ടികൾ 

പൂക്കളം ഒരുക്കുന്ന കുട്ടികൾ
സ്കൂൾ ലീഡർ രെഞ്ചിമോൾ സ്വാഗതം ആശംസിക്കുന്നു.

കൗണ്‍സിലർ അഡ്വ.ടിനോ കെ.തോമസ്‌ യോഗം ഉദ്ഘാടനം ചെയ്തു   

 വിധികർത്താക്കൾ മാർക്കിടുന്നതിനായി തയ്യാറെടുക്കുന്നു.

 (ശ്രീലത ടീച്ചർ ,സി.കെ.പാപ്പച്ചൻ Rtd.HM )

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS