School Established:1912 ---- E-mail :gupspallom1@gmail.com --- Contact No.0481-24 36 106 ( Smt.Sobhana T.P.,Headmistress: 9495712327) Govt.U.P.School Pallom/ Coordinates 9.5253° N, 76.5143° E Blog Designed And Created By :Johnson Daniel (Former HM) (2013-2022)
Friday, April 1, 2022
110th School Anniversary of our School
Monday, February 28, 2022
Thursday, February 24, 2022
Another happy news is about our new Dining Hall. It was under construction in the last two or three months. The Kottayam Municipality implemented the works of this Dining Hall. But here no electric connection. So no fans fitted here. The roof is made by Sheet Metal.It is very hot at day time. Any way we started the function of our Dining Hall today, because, we have to avoid the queue at veranda at noon meal time. They are our children.So we decided to avoid the queue and start functioning of the new Dining Hall.
Wednesday, February 23, 2022
We got a new Water Cooler today....
We got a new Water Cooler today. It is supplied by the order of Educational Standing committee of The Kottayam Municipality. We say thanks to the standing committee chairman sri.Sankararan Sankramadam and the convenor sri.Sajan S.Nair (The Principal, Govt.VHSS Nattakom) for this precious gift to our children...
Monday, November 1, 2021
ഇന്ന് സ്‌കൂൾ തുറന്നു....... പ്രവർത്തനം ആരംഭിച്ചു.
ഇന്ന് സ്‌കൂൾ തുറന്നു....... പ്രവർത്തനം ആരംഭിച്ചു.
പ്രവേശനോത്സവം ഇന്നുതന്നെ....അദ്ധ്യാപകരെല്ലാവരും എത്തിക്കഴിഞ്ഞു.
മുൻ വർഷത്തേതുപോലെ കൂട്ടം കൂടാനോ കളിക്കാനോ ആവില്ല.
കോവിഡ് ആണ് ..കോവിഡ് ...
അതിനാൽ അകലമിട്ടു നിന്നാണ് എല്ലാ പ്രവൃത്തികളും ചെയ്യുക.....
രാവിലെ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് നോക്കി രേഖപ്പെടുത്തിയ ശേഷം മാത്രമാണ് എല്ലാ കുട്ടികളെയും കോമ്പൗണ്ടിനുള്ളിൽ പ്രവേശിപ്പിച്ചത് .
Friday, October 1, 2021
മഴവെള്ളം - കിണർ റീചാർജിങ് സംവിധാനം സ്ഥാപിച്ചു.
പള്ളം ഗവ.യു.പി.സ്‌കൂളിൽ മഴവെള്ളം സംഭരിച്ചു അരിച്ചു ശുദ്ധിയാക്കി കിണർ റീചാർജ് ചെയ്യുന്ന സംവിധാനം കോട്ടയം നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ പണിതു പൂർത്തിയാക്കി. ഒരാഴ്ചയിൽ കുറവ് ദിവസമാണ് മാത്രമേ ഇതിന്റെ നിർമ്മാണത്തിനായി വേണ്ടിവന്നുള്ളൂ.
നഗരസഭാ വിദ്യാഭ്യാസകാര്യ സമിതി ചെയർമാൻ ശ്രീ.ശങ്കരൻ ശങ്കരമഠം ആണ് ഈ പദ്ധതി ഇവിടെ നടപ്പാക്കുന്നത് സ്‌കൂളിന് വളരെ പ്രയോജനപ്പെടും എന്ന ആശയവുമായി മുൻപിൽ നിന്നത് . അദ്ദേഹത്തോടും വാർഡ് കൗൺസിലർ ശ്രീ. ജെയിംസ് പുല്ലമ്പറമ്പിൽ അവർകളോടും വിദ്യാലയത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു.
Friday, September 24, 2021
പള്ളം ഗവ.യു.പി.സ്‌കൂൾ മുഖം മിനുക്കിത്തുടങ്ങിയപ്പോൾ ...
പള്ളം ഗവ.യു.പി.സ്‌കൂളിൽ സ്പിൽ ഓവർ വിഭാഗത്തിൽ ഉൾപ്പെടുത്തി പുതിയതായി രണ്ടു ശൗചാലയങ്ങളും ആൺകുട്ടികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ മൂത്രപ്പുരയും നിർമ്മിച്ചു. വെള്ളപ്പൊക്കമുണ്ടാകുന്ന വേളയിൽ നമ്മുടെ വിദ്യാലയമാണ് മുപ്പത്തൊൻപത്, നാൽപ്പത് വാർഡുകളിലെ ജനങ്ങൾക്ക് പാർപ്പിടമായി മാറാറുള്ളത്. ആകെ മൂന്നു ശൗചാലയങ്ങൾ മാത്രമേയുള്ളു എന്നത് വളരെ ബുദ്ധിമുട്ടായിത്തീർന്നതിനാൽ നഗരസഭയിൽ പ്രോജക്ട് സമർപ്പിച്ചു ലഭിച്ച രണ്ടു ആധുനിക ശൗചാലയങ്ങൾ കുട്ടികൾക്കുമാത്രമല്ല, തെരഞ്ഞെടുപ്പ് ജോലികൾക്കു വരുന്ന ഉദ്യോഗസ്ഥർക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും ഇനിമുതൽ പ്രയോജനപ്പെടും. ഇത് അനുവദിച്ചു തന്ന വാർഡ് കൗൺസിലർ, നിർമ്മാണമേൽനോട്ടവും ചുമതലയും നിർവഹിച്ച നഗരസഭയുടെ എൻജിനീയറിങ് വിഭാഗം എന്നിവരോടുള്ള നന്ദി വിദ്യാലയത്തിന്റെ പേരിൽ രേഖപ്പെടുത്തുന്നു.
അതോടൊപ്പംതന്നെ നമ്മുടെ കിണറിന്റെ അറ്റകുറ്റപ്പണികളും നഗരസഭ ചെയ്തുതന്നു. ഒരുനൂറ്റാണ്ടിലധികം പഴക്കമുള്ള കിണറിന്റെ ചുറ്റുമതിലും തറയും എത്രനന്നാക്കിയാലും എല്ലാവർഷവും എലി തുരന്നു ദുർബലപ്പെടുത്തിയിരുന്നു. അതൊക്കെ മാറ്റി പുതിയ ചുറ്റുമതിലും തറയും ലഭ്യമായി.ഒപ്പം പുതിയ വലമൂടിയും മുകളിൽ കൂടുതൽ സുരക്ഷാ നൽകുന്നു.
അടുത്തതായി ചെയ്യുന്നത് മുറ്റത്തു ഇന്റർലോക്ക് കട്ടകൾ നിരത്തുന്ന പ്രവർത്തനമാണ്.ഇതിനായി കട്ടകൾ ഇറക്കിക്കഴിഞ്ഞു. ഈ ശനിയാഴ്ചയോടെ മുറ്റം ഭാഗീകമായി കട്ട നിരത്തി ഭംഗിയാക്കും.ഇനി മുറ്റത്തിന്റെ മുക്കാൽഭാഗവും ടൈൽ നിരത്താനുണ്ട്. അതും അടിയന്തിരമായി ചെയ്തു തരണമെന്ന് നഗരസഭയോട് അഭ്യർത്ഥിക്കുന്നു.