“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Wednesday, June 26, 2019

ലോകലഹരിവിരുദ്ധ ദിനാചരണവും 
പി എൻ പണിക്കർ അനുസ്മരണവും ഭവനസന്ദർശനവും 


പള്ളം ഗവ യു.പി. സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും വായനാവാരാചരണത്തിന്റെ സമാപനദിനമായ ഇന്ന് രാവിലെ 11 മണിക്ക് പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹസന്ദർശനം നടത്തിയത് കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ അനുഗ്രഹപ്രദമായിരുന്നു. രാവിലെ പത്തു മണിയോടെ കുട്ടികളും അദ്ധ്യാപകരും ലോകലഹരിവിരുദ്ധ റാലിയുമായി പള്ളംപോസ്റ്റോഫീസ്‌ കവലയിലേക്ക് യാത്രയായി. അദ്ധ്യാപകരും സ്റ്റാഫംഗങ്ങളും നേതൃത്വം നൽകിയ റാലി പി. ടി. എ പ്രസിഡന്റ് ശ്രീമതി. ഹരീഷ്മ ഷാജി ഉദ്‌ഘാടനം ചെയ്തു.







 പള്ളം പോസ്റ്റോഫീസ് കവലയിൽ ലഹരി വിരുദ്ധപ്രസംഗം നടത്തുന്ന ഹെഡ്മാസ്റ്റർ ജോൺസൺ ഡാനിയേൽ 


റാലിക്കു ശേഷം തിരികെയെത്തിയ കുട്ടികളും അദ്ധ്യാപകരും അൽപ്പസമയം വിശ്രമിച്ചശേഷം അമ്പലമുറ്റത്തേക്ക് നടന്നു.അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസ്സിൽ കയറി. തുടർന്ന് നീലംപേരൂരിലേക്കു യാത്രയാരംഭിച്ചു.
പൂരം പടയണി നടക്കാറുള്ള നീലംപേരൂർ ക്ഷേതത്തിനടുത്താണ് പണിക്കർ സാറിന്റെ വീട് . പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ ഈ ക്ഷേതത്തിനടുത്തുള്ള കുളം ഞങ്ങൾ കണ്ടു.


 ഇത് നീലംപേരൂർ ക്ഷേത്രമാണ്.



തൊട്ടടുത്ത് പണിക്കർ സാർ ആദ്യകാലത്തു പഠിപ്പിച്ചിരുന്ന നീലംപേരൂർ ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

അരമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ സുപ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി നടക്കാറുള്ള നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രമൈതാനത്തെത്തി. അവിടെ വാഹനം പാർക്കുചെയ്തശേഷം പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹംകാണാനായി അച്ചടക്കത്തോടെ നടന്നു. ഹെഡ്മാസ്റ്റർ നേരത്തെതന്നെ അവിടെയെത്തി ഞങ്ങൾ വരുന്ന വിവരമറിയിച്ചിരുന്നു.
അവിടെ ഞങ്ങളെ കാത്തു പണിക്കർ സാറിന്റെ ജ്യേഷ്ഠന്റെ മക്കളായ രണ്ടു മുത്തശ്ശിമാർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.


അൽപ്പസമയം അവിടെ മുത്തശ്ശിമാരോടൊപ്പം ഞങ്ങൾ ചെലവഴിച്ചു. വളരെ വിലപ്പെട്ട പല അറിവുകളും മുത്തശ്ശിമാരുമായുള്ള സംഭാഷണത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ഇതുപോലുള്ള അറിവും സ്നേഹവും നിറഞ്ഞ മുത്തശ്ശിമാർ നമ്മുടെ വീടുകളിലില്ലാത്തതാണ് കുടുംബബന്ധങ്ങളിലെ നഷ്ടം എന്ന് കുട്ടികൾ തന്നെ പറഞ്ഞത് അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി.






 കുട്ടികൾ സനാതനധർമ്മം വായനശാലയിൽ 

ഞങ്ങൾക്ക് പണിക്കർ സാറിന്റെ പ്രവർത്തനങ്ങൾ ,ചരിത്രം എന്നിവ വിശദീകരിച്ചുതന്നത് സനാതനധർമ്മ വായനശാലയിലെ ഇപ്പോഴത്തെ ലൈബ്രറിയനും  പണിക്കർ സാറിന്റെ പൗത്രിയുമായ ശ്രീമതി. വത്സല ആയിരുന്നു.

 സ്കൂൾ ലീഡർ അയന വി. പ്രസംഗിക്കുന്നു. പണിക്കർ സാറിന്റെ കൊച്ചുമകളും ഇപ്പോഴത്തെ ലൈബ്രേറിയനുമായ ശ്രീമതി. വത്സല സമീപം 
 പുതുക്കിപ്പണിത വായനശാലയുടെ ഉൾവശം 

മലയാളിയെ വായനപഠിപ്പിക്കാൻ 
സർവ്വസമ്പാദ്യവും ചെലവാക്കിയ കർമ്മധീരനു പ്രണാമം 

പഠനയാത്രയിൽ പങ്കെടുത്ത കുട്ടികളും അദ്ധ്യാപകരും 



സ്‌കൂൾ സ്റ്റാഫും പി ടി എ പ്രസിഡന്റും യാത്രയ്ക്കാവശ്യമായ സഹായങ്ങളു മായി ഒപ്പമുണ്ടായിരുന്നു. സ്കൂൾ ബസ് അനുവദിച്ചു ക്രമീകരിച്ചുതന്ന മിനു ടീച്ചറോടുള്ള നന്ദി അറിയിക്കുന്നു. യാത്രയിലുടനീളം ചിത്രങ്ങളെടുത്തു സഹായിച്ച ഏഴാം ക്‌ളാസ്സിലെ വീട് മോഹനോടും ഒപ്പം സുബി ടീച്ചറോടും നന്ദി അറിയിക്കുന്നു.
അടുത്ത യാത്ര പിന്നെ അറിയിക്കാം.
...... ബാക്കി പിന്നെ... !

Tuesday, June 25, 2019

Saturday, June 22, 2019

ജൈവ വൈവിധ്യ ഉദ്യാനം

സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് കോട്ടയം ജില്ലാ അസ്സോസിയേഷൻ പള്ളം ഗവ യു. പി സ്‌കൂളിൽ   നടപ്പാക്കാൻ തീരുമാനിച്ച  ജൈവ വൈവിധ്യ ഉദ്യാനം സംബന്ധിച്ചു കൈക്കൊണ്ടതീരുമാനപ്രകാരം ഇന്നുച്ചതിരിഞ്ഞു പള്ളം ഗവ.യു.പി.സ്‌കൂളിൽ പദ്ധതി രൂപീകരണം സംബന്ധിച്ച സന്ദർശനവും കൂടിയാലോചനയും  നടത്തപ്പെട്ടു.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ശ്രീ.ബിനു എം.കോര,ശ്രീ.മഹേഷ് തമ്പി എന്നിവർ ഹെഡ്മാസ്റ്ററോടൊപ്പം കൂടിയാലോചനയിൽ പങ്കെടുത്തു.മൊത്തത്തിൽ നടപ്പിലാക്കേണ്ട പുരോഗമന പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തങ്ങൾ ആവിഷ്കരിക്കും.


 നിർദ്ദിഷ്ട രൂപരേഖ 

Wednesday, June 19, 2019

വായനദിനം- P N PANIKKAR


 ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ള യുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. 

1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു.

ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
കേരള ഗ്രന്ഥശാലാ സംഘം

അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 ൽ അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.
കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി [KANFED]

1977-ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.
വായനദിനം

ഏറേ നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിന മായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹ ത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.

Monday, June 17, 2019

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ ....
  • ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം
  • ജൂൺ 5 - ലോക പരിസ്ഥിതി ദിനം
  • ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജൂൺ 8 - ലോകസമുദ്ര ദിനം
  • ജൂൺ 14 - ലോക രക്തദാന ദിനം
  • ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം
  • ജൂൺ 18 - പിതൃദിനം
  • ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
  • ജൂൺ 19 - വായനാദിനം
  • ജൂൺ 20 - ലോക അഭയാർത്ഥി ദിനം
  • ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച)
  • ജൂൺ 21 - ലോക സംഗീതദിനം
  • ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
  • ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
  • ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
  • ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
  • ജൂൺ 28 - ലോക ദാരിദ്ര്യദിനം
  • ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം

Tuesday, June 11, 2019

E- Grants

ഇ - ഗ്രാന്റ്സ് http://www.e-grantz.kerala.gov.in/ 2newq

New Orders

അദ്ധ്യാപക നിയമനം (ദിവസവേതനം ) പുതിയ ഉത്തരവ് ഇറങ്ങി.
Daily Wages - New Order2newq

എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ് 
Daily Wages -Aided School 2newq

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ കുട്ടികളെ സംബന്ധിച്ച് 
New Order  2newq

ആദായകരമല്ലാത്ത സ്‌കൂളുകളെ സംബന്ധിച്ച് 
New Order 2newq

Thursday, June 6, 2019

ള്ളം ഗവ.യു.പി.സ്‌കൂളിൽ പുതിഅദ്ധ്യയന വർഷാരംഭം  
ഇന്ന് പ്രവേശനോത്സവമായി സമുചിതമായി  ആഘോഷിച്ചു.
"Praveshanolsavam"  2newq<<< Phototos
ഒന്നാം മണിയടിച്ചപ്പോൾ കുട്ടികളും രക്ഷിതാക്കളും ഹാളിൽ പ്രവേശിച്ചു. അൽപ്പസമയം കഴിഞ്ഞ് പരിപാടികൾ ആരംഭിച്ചു. കുട്ടികൾ പ്രാർത്ഥനാഗാനം ആലപിച്ചു. ഹെഡ്മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. സ്‌കൂളിനെക്കുറിച്ചും പ്രവർത്തന നേട്ടങ്ങളെക്കുറിച്ചും ഇനി നേടിയെടുക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംക്ഷിപ്തമായി തന്റെ സ്വാഗതപ്രസംഗത്തിൽ ഹെഡ്മാസ്റ്റർ സൂചിപ്പിക്കുകയുണ്ടായി. കുട്ടികളുടെ എണ്ണം കുറയുന്നത് നാട്ടുകാർക്ക് വിദ്യാലയത്തെ ക്കുറിച്ചു വേണ്ടത്ര അറിവില്ലാത്തതു കൊണ്ടാണെന്നും നാട്ടിലെ വിദ്യാലയത്തെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടതാ ണെന്നും പി.ടി.എ പ്രസിഡണ്ട് ശ്രീ.സജിത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥികൂടിയായ നാൽപ്പതാം വാർഡ് കൗൺസിലർ ശ്രീ.റിജേഷ് ബ്രീസ്‌വില്ല പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ വികസനസമിതി ചെയർമാനും പൂർവ്വ വിദ്യാർത്ഥിയും കൂടിയായ റിട്ട.എ.ഡി.എം ശ്രീ.ജി.ശശികുമാർ സാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്‌കൂൾ വികസനസമിതി വൈസ് ചെയർമാനും പൂർവ്വ വിദ്യാർത്ഥിയും കൂടിയായ ശ്രീ.ടി.എസ്സ് .വിജയകുമാർ, ഇന്ന് സ്‌കൂളിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചു യാത്രയാകുന്ന അദ്ധ്യാപികമാരായ രമാദേവി ടീച്ചറും ഷൈനാമോൾ ടീച്ചറും ആശംസകളർപ്പിച്ചു സംസാരിച്ചു.
  ഈ വർഷം ലോവർ സെക്കണ്ടറി സ്‌കോളർഷിപ്പ് (LSS)നേടി സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായ അക്ഷയ ജെതീഷിന് ഹെഡ്മാസ്റ്റർ സ്പോൺസർ ചെയ്ത ഉപഹാരം ശ്രീ.റിജേഷ് ബ്രീസ്‌വില്ല നൽകി.
  പുതിയ കുട്ടികളെ സ്റ്റേജിലേക്ക് സമ്മാനങ്ങൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു. സ്‌കൂളിലേക്ക് പുതിയ നിയമനം ലഭിച്ചെത്തിയ  അദ്ധ്യാപികമാരായ രമ്യ ടീച്ചറും ഷെമീറ ടീച്ചറും വേദിയിലെത്തി സ്വയം പരിചയപ്പെടുത്തി.
തുടർന്ന് കൃതജ്ഞതയ്ക്കു ശേഷം കുട്ടികൾ അദ്ധ്യാപകരോടൊപ്പം ക്‌ളാസ്സുകളിലേക്കു പോയി.(ചിത്രങ്ങൾ പിന്നീട്...)

  തുടർന്ന് വിശിഷ്ടതിഥികളൊന്നുചേർന്ന് കുട്ടികളോടൊപ്പം പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ടു വിവിധതരം ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സജിത്ത്, ശ്രീ.ടി.എസ്സ് .വിജയകുമാർ, ഹെഡ്മാസ്റ്റർ ശ്രീ.ജോൺസൺ ഡാനിയേൽ എന്നിവരും അധ്യാപകരും തൈവയ്ക്കൽ പരിപാടിക്ക് നേതൃത്വം നൽകി.

Thursday, May 2, 2019

അക്ഷയ ജതീഷ് നമ്മുടെ അഭിമാനം കാത്തു.
ഈ വർഷവും നമുക്കൊരു സ്‌കോളർഷിപ്പ് ജേതാവ്.
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം 
നമുക്ക് ഒരു സ്‌കോളർഷിപ്പ് കൂടി ലഭിച്ചിരിക്കുന്നു.
കേരളം വിദ്യാഭ്യാസ വകുപ്പ് അഖിലകേരളാടിസ്ഥാനത്തിൽ നാലാംകളാസ്സിലെ മിടുക്കരായ കുട്ടികൾക്കായി നടത്തുന്ന 
പാണ്ഡിത്യ പരീക്ഷയായ എൽ. എസ് .എസ്. പരീക്ഷയിൽ നമ്മുടെ സ്‌കൂളിലെ മിടുക്കിക്കുട്ടിയായ കുമാരി അക്ഷയ ജതീഷ് 
ഉയർന്ന സ്കോറോടെ വിജയം കൈവരിച്ചു. 
പള്ളം നെടുംപറമ്പിൽ ജതീഷിന്റെയും സുനിതയുടെയും പുത്രിയാണ് അക്ഷയ.ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ അധ്യാപികമാരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.
v

അക്ഷയ ജതീഷ് നമ്മുടെ അഭിമാനം കാത്തു. ഈ വർഷവും നമുക്കൊരു സ്‌കോളർഷിപ്പ് ജേതാവ്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം നമുക്ക് ഒരു സ്‌കോളർഷിപ്പ് കൂടി ലഭിച്ചിരിക്കുന്നു. കേരളം വിദ്യാഭ്യാസ വകുപ്പ് അഖിലകേരളാടിസ്ഥാനത്തിൽ നാലാംകളാസ്സിലെ മിടുക്കരായ കുട്ടികൾക്കായി നടത്തുന്ന പാണ്ഡിത്യ പരീക്ഷയായ എൽ. എസ് .എസ്. പരീക്ഷയിൽ നമ്മുടെ സ്‌കൂളിലെ മിടുക്കിക്കുട്ടിയായ കുമാരി അക്ഷയ ജതീഷ് ഉയർന്ന സ്കോറോടെ വിജയം കൈവരിച്ചു. പള്ളം നെടുംപറമ്പിൽ ജതീഷിന്റെയും സുനിതയുടെയും പുത്രിയാണ് അക്ഷയ.ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കഠിനാധ്വാനികളായ അധ്യാപികമാരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

Thursday, April 11, 2019

ഇന്ന് വൈദ്യുത കണക്ഷൻ മാറ്റിപ്പിടിപ്പിച്ചു

ഇന്ന് സ്‌കൂളിലെ വൈദ്യുത കണക്ഷൻ മെയിൻ ഹാളിൽ നിന്നും കമ്പ്യൂട്ടർ ലാബിലേക്ക് മാറ്റിപ്പിടിപ്പിച്ചു. നിലവിലുണ്ടായി രുന്ന മീറ്റർ ബോർഡ് പഴകി ദ്രവിച്ചതും പലതവണ തീ കത്തിയതുമായിരുന്നു. സ്ഥാനത്തേക്ക് മാറ്റുമ്പോൾ അത് സ്മാർട്ട് ക്ലാസ്സിനോട് ഏറ്റവും അടുത്തായതിനാൽ കൂടുതൽ സാധനസാമഗ്രികൾ പുനർനിർമ്മാണത്തിനു വേണ്ടിവന്നില്ല.
കഴിഞ്ഞയാഴ്ച സ്മാർട്ട് ക്ലാസ്സിന്റെ നിർമാണം പൂർത്തിയാ യിരുന്നു.

Saturday, March 23, 2019

പുതുമകളോടെ ഈ വർഷം പള്ളം ഗവ.യു.പി.സ്‌കൂൾ.....

പുതുമകളോടെ ഈ വർഷം പള്ളം ഗവ.യു.പി.സ്‌കൂൾ.....
എന്തെല്ലാം പുതുമകൾ !!!
അത്യാധുനികഉപകരണങ്ങൾ ഉപയോഗിച്ചുപഠിപ്പിക്കാനുള്ള സ്മാർട്ട് ക്‌ളാസ്സ് മുറി.
ഇത്...എന്താണ് ....എന്തിനാണ്...?
L K G മുതൽ ഏഴാം ക്ലാസ്സ് വരെ രസകരമായി പഠിക്കാൻ കുട്ടികൾക്ക്  സാധിക്കും.ഏറ്റവും നൂതനമായ അറിവുകൾ ഏറ്റവും നൂതനമായ രീതിയിൽ പകർന്നു നൽകാൻ അദ്ധ്യാപകർക്ക്  കരുത്തേകും .
ഡിജിറ്റൽ പോഡിയം
കണ്ടാലൊരു പ്രസംഗപീഠം..!
എന്നാലതിലൊരു ടച്ച് സ്‌ക്രീൻ കമ്പ്യൂട്ടർ ഒളിഞ്ഞിരിക്കുന്നു...!
ഈ ഉപകരണംബ്രോഡ്ബാൻഡ് ഇന്റർനെറ്റുമായി ഘടിപ്പിച്ചിരിക്കുന്നതിനാൽ അറിവുകളുടെ കൈമാറ്റം ഒരു ടച്ച് ഫോണിലേതുപോലെ ഏറ്റവും എളുപ്പമാണ്.


ഇതിന് അനുബന്ധമായി ക്ലാസ്സിന്റെ ഭിത്തിയിൽ വിശാലമായ ഡിജിറ്റൽ സ്‌ക്രീനുമുണ്ട്. ഇതും ടച്ച് സ്‌ക്രീനാണ്.
അതിനാൽ ഒരു തീയറ്ററിൽ ഇരുന്ന് പഠിക്കുന്ന അനുഭവം കുട്ടികൾക്ക് ലഭിക്കുന്നു.
 25സീറ്റ് ഉള്ളതിനാൽ അത്രയും കുട്ടികൾക്ക് ഒരേസമയം ദൃശ്യ- ശ്രാവ്യ ഉപകരണങ്ങളുടെ ആധുനിക സാങ്കേതികവിദ്യ ഏറ്റവും പ്രയോജനപ്പെടുന്നു.
നമ്മുടെ കുട്ടികൾ കേരളാ സിലബസ്സിൽ ഏറ്റവും നന്നായി പഠിക്കട്ടെ.
അധ്യാപകർക്ക് മാത്രമല്ല കുട്ടികൾക്കും ഇത് കൈകാര്യം ചെയ്യാൻ ഈ ടച്ച് സ്‌ക്രീൻ പ്രയോജനപ്പെടുന്നു.
നാട്ടിലെ പാവപ്പെട്ടവന്റെ കുട്ടികൾക്കും ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കണം അതിനാണീ സംവിധാനങ്ങളൊക്കെയും.. കോട്ടയം നഗരസഭയുടെ 2018-19 വർഷത്തെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും മികച്ച പ്രോജക്ടാണിത്

പള്ളംGovt.U.P.സ്‌കൂളിലേക്ക് കടന്നു വരൂ
നിങ്ങളുടെ കുട്ടികളെ ഇവിടെത്തന്നെ ചേർക്കൂ.
നമ്മുടെ കുട്ടികൾക്കായി നമുക്കൊരു സ്വർഗം പണിയാം ...!
അറിവിന്റെ സ്വർണ്ണക്കൂടാരം...
PHOTOS2newq

പള്ളംGovt.U.P.സ്‌കൂളിലേക്ക് കടന്നു വരൂ നിങ്ങളുടെ കുട്ടികളെ ഇവിടെത്തന്നെ ചേർക്കൂ. നമ്മുടെ കുട്ടികൾക്കായി നമുക്കൊരു സ്വർഗം പണിയാം ...! അറിവിന്റെ സ്വർണ്ണക്കൂടാരം...

Wednesday, March 13, 2019

സ്‌കൂൾ വാർഷികം മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 10 നു

പള്ളം ഗവ.യു.പി.സ്കൂളിൻറെ നൂറ്റിയേഴാം വാർഷികം സ്‌കൂൾ വാർഷികം മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 10 നു പതാക ഉയർത്തലിന്‌ ശേഷം പൊതുസമ്മേളനത്തോടെ നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ.സജിത്ത് എം. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികൂടിയായ ശ്രീ.ജി.ശശികുമാർ (റിട്ട.ADM) വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികൂടിയായ ശ്രീ.പി.വി.പുഷ്പൻ (റിട്ട.എസ് ഐ. കേരളാ പോലീസ്) മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ശ്രീ.വിജയകുമാർ (പ്രസിഡന്റ്,നാട്ടകം മത്സ്യ വിപണന കേന്ദ്രം ), ശ്രീമതി.സുജല ടീച്ചർ (മുൻ ഹെഡ്മിസ്ട്രസ്), തുടങ്ങിയ വിശിഷ്ടാതിഥികൾ ആശംസകളർപ്പിച്ചു സംസാരിച്ചു. VIDEO 1

Wednesday, February 13, 2019

Our Tour..

 Our Tour... on 15th February
പള്ളം ഗവ.യു.പി.സ്‌കൂളിലെ ഏകദിന പഠന - വിനോദ യാത്ര ഈ വെള്ളിയാഴ്ച (15-2-19) യാണ് നടത്തുന്നത്.25 കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമായി 25 പേരുമാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.

ഈ വിനോദ യാത്രയിൽ പങ്കെടുത്ത എല്ലാ കുട്ടികളോടും അവരെ വിട്ടയച്ച രക്ഷാകർത്താക്കളോടും പരിപാടി നയിക്കുകയും സഹകരിക്കുകയും ചെയ്ത അദ്ധ്യാപികമാരോടും രക്ഷാകർത്താക്കളോടും വിദ്യാലയത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു

The Museum Library situated in the Museums and Zoo campus has been one of the oldest and valuable libraries in Kerala, where a number of very rare books and manuscripts published during the last three centuries are kept for reference, along with the books published recently. This library is used by the staff of Museums and Zoo, students and teachers from colleges, research scholars from within the State as well as outside and innovative public alike. The library has valuable and very rare books published centuries back which are not available in any other libraries.
സന്ദർശിച്ച സ്ഥലങ്ങൾ 
5.15am യാത്ര തുടങ്ങി 
9 am   പ്രഭാത ഭക്ഷണം
10.30  പ്രിയദർശിനി പ്ലാനറ്റേറിയം  

11.30  സയൻസ് & ടെക്‌നോളജി മ്യുസിയം 
12.30  3D തീയറ്റർ
Childrens Park


3D-Theater is placed near the children’s park which attracts hundreds of visitors as well as children for spending half an hour.

 

1.00 pm  ഉച്ചഭക്ഷണം
2 pm   മൃഗശാല, അക്വേറിയം
3pm    നേപ്പിയർ മ്യുസിയം, ഗാർഡൻ 

3.30    ശ്രീചിത്ര ആർട്ട് ഗ്യാലറി
4.30    വേളി  


6.30    മടക്കയാത്ര 
7 .00   അത്താഴം 


9 am നു പ്രഭാത ഭക്ഷണം 10.30 നു പ്രിയദർശിനി പ്ലാനറ്റേറിയം 11.30 നു സയൻസ് & ടെക്‌നോളജി മ്യുസിയം 12.30 നു 3D തീയറ്റർ 10pm നു ഉച്ചഭക്ഷണം 2 pm നു മൃഗശാല 3pm നു മ്യുസിയം 3.30 നു ആർട്ട് ഗ്യാലറി 4.30 നു വേളി 6.00 നു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം 6.30 നു മടക്കയാത്ര 7 .00 നു അത്താഴം

യാത്രാ ചിത്രങ്ങൾ ("Press Here to see the photos") 2newq

AYUSH 2019

AYUSH 2019
അൻപത് രാജ്യങ്ങളിൽ നിന്നുമുള്ള ആയുർവേദ-യോഗാ-യൂനാനി -സിദ്ധ-ഹോമിയോ ചികിത്സാവിഭാഗങ്ങളിലെ വിദഗ്ധന്മാരുടെ പ്രതിനിധി സമ്മേളനം ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടത്തുന്നതിന് മുന്നോടിയായി സംസ്ഥാന തലത്തിൽ വിവിധ മെഡിക്കൽ വിഭാഗങ്ങൾ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ ഒന്ന് ഇന്ന് പള്ളം ഗവ.യു.പി.സ്‌കൂളിൽ നടത്തപ്പെട്ടു.
     പള്ളത്തുള്ള നാട്ടകം ഗവ.ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ ക്യാമ്പിന് നേതൃത്വം നൽകിയത്.

 ഈശ്വരപ്രാർത്ഥന 
 ഡോ .സുധീഷ്‌കുമാർ ഏവർക്കും സ്വാഗതം ആശംസിച്ചു.

 ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ യെ സ്വാഗതം ചെയ്യുന്നു.



 അദ്ധ്യക്ഷപ്രസംഗം ശ്രീ.ജോൺസൺ ദാനിയേൽ (ഹെഡ് മാസ്റ്റർ)

 സദസ്സ് 
 നഗരസഭാംഗമായ ശ്രീ.റിജേഷ് ബ്രീസ് വില്ല ക്യാമ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.

 ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ .ജയശ്രീ മുഖ്യപ്രഭാഷണം നടത്തി 

 ശ്രീമതി.ബിന്ദു ടീച്ചർ ആശംസാപ്രസംഗം 

 ഡോക്ടർ മിഥുൻ ആശംസകൾ 

 ഡോക്ടർ രാമകൃഷ്ണൻ സരസ സംഭാഷണങ്ങളിലൂടെ 
കുട്ടികൾക്ക് വിദഗ്ധമായി ക്ലാസ്സെടുത്തു.

 ശ്രീമതി.ടിന്റു ജിൻസ് (നഗരസഭാ കൗൺസിലർ )
ഡോക്ടർ സുധീഷ്‌കുമാർ

Thursday, February 7, 2019

14.2.2019വ്യാഴാഴ്ചയാണ് പഠനോത്സവം


ഗവ.യു.പി.സ്‌കൂൾ പള്ളം
പഠനം മധുരം ... പഠനം തന്നെ ഉത്സവം 
 
മാന്യ മിത്രമേ,
    നമ്മുടെ വിദ്യാലയങ്ങളിലെ  കുട്ടികൾ പഠനത്തിലൂടെ നേടിയെടുത്ത കഴിവുകൾ, മികവുകൾ എന്നിവ അനവധിയത്രെ!  
  പൊതു ജനങ്ങൾക്ക് അവ നേരിട്ടറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദേശാനുസരണം സ്‌കൂളുകളിൽ പഠനോത്സവം എന്ന പേരിൽ മികവുത്സവം നടത്തുകയാണ്
    നമ്മുടെ സ്‌കൂളിൽ 14.2.2019വ്യാഴാഴ്ചയാണ് പഠനോത്സവം നടത്തുന്നത്.  
  രാവിലെ പത്തുമണിക്കുതന്നെ പഠനോത്സവം ആരംഭിക്കും. താങ്കളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒക്കെ ഈ കാര്യം പ്രത്യേകം പറയണം കൂടാതെ അവരെക്കൂടി ഈ പരിപാടിയിലേക്ക് ക്ഷണിക്കണം. ഒരുപക്ഷെ നിങ്ങളുടെ ബാല്യം ചെലവഴിച്ച ഈ വിദ്യാലയത്തിൽ ഒരിക്കൽക്കൂടി കടന്നുവരുന്നത് ആഹ്ലാദകാരണമായിത്തീരുമെന്നാശിക്കാം.  
   ഈ വർഷം നഗരസഭയുടെ സാമ്പത്തിക പിന്തുണയോടെ സയൻസ് ലാബും അത്യാധുനിക സൗകര്യങ്ങളും ഇന്ററാക്ടിവ് ബോർഡുമുള്ള (ടച്ച് സ്ക്രീൻ ) മൾട്ടിമീഡിയ ക്ലാസ് മുറിയും പൂർത്തിയായിക്കഴിയുമ്പോൾ നമ്മുടെ സ്‌കൂളായിരിക്കും നാട്ടിലെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള സർക്കാർ വിദ്യാലയം എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
   കുട്ടികൾ തന്നെ നയിക്കുന്ന, സദസ്സുമായി സംവദിക്കുന്ന, മാതാപിതാക്കളും നാട്ടുകാരും കുട്ടികളോട് സംവദിക്കുന്ന ഈ അത്യാധുനിക പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനു രാവിലെ ഒന്നാം മണിയടിക്കുമ്പോൾ തന്നെ എത്തിച്ചേരണേ.
സ്നേഹാദരങ്ങളോടെ,

സാന്ദ്ര                         സജിത്ത് എം.                ജോൺസൺ ഡാനിയേൽ
( സ്‌കൂൾ ലീഡർ )      (പി.ടി.എ പ്രസിഡണ്ട്)               (ഹെഡ്മാസ്റ്റർ)

നമ്മുടെ സ്‌കൂളിൽ 14.2.2019വ്യാഴാഴ്ചയാണ് പഠനോത്സവം നടത്തുന്നത്. രാവിലെ പത്തുമണിക്കുതന്നെ പഠനോത്സവം ആരംഭിക്കും. താങ്കളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒക്കെ ഈ കാര്യം പ്രത്യേകം പറയണം കൂടാതെ അവരെക്കൂടി ഈ പരിപാടിയിലേക്ക് ക്ഷണിക്കണം.

Friday, February 1, 2019

പള്ളം ഗവ യു.പി.സ്‌കൂളിലെ നെല്ലിമരങ്ങൾ കായ്ച്ചു

നെല്ലി കായ്ചപ്പോൾ ....
പള്ളം ഗവ യു.പി.സ്‌കൂളിലെ നെല്ലിമരങ്ങൾ ഈ വർഷം  നിറയെ കായ്ച്ചു ...
ഇനി കായ്കൾ തീരുവോളം കുട്ടികൾക്കുത്സവം തന്നെ!

ഫെബ്രുവരി മാസത്തിലെ വിശേഷ ദിനങ്ങൾ


Monday, December 31, 2018

ജനുവരി - വിശേഷ ദിനങ്ങൾ


  • ജനുവരി 1 - ആഗോളകുടുംബദിനം
  • ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം
  • ജനുവരി 9 - ദേശീയ പ്രവാസിദിനം
  • ജനുവരി 10 - ലോകചിരിദിനം
  • ജനുവരി 12 - ദേശീയ യുവജനദിനം
  • ജനുവരി 15 - ദേശീയ കരസേനാ ദിനം
  • ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്)
  • ജനുവരി 24 - ദേശീയ ബാലികാ ദിനം
  • ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
  • ജനുവരി 26 - റിപ്പബ്ലിക് ദിനം
  • ജനുവരി 26 - ലോകകസ്റ്റംസ് ദിനം
  • ജനുവരി 30 - രക്തസാക്ഷിദിനം
  • ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം

Wednesday, December 19, 2018

ക്രിസ്മസ് ശം ...
ക്രിസ്മസ് ശം ...



Tuesday, December 11, 2018

മനുഷ്യാവകാശ ദിനം

മനുഷ്യാവകാശ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. വിശ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം (UDHR)1948 ഡിസംബർ 10നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെയും ഐക്യരാഷ്ട്രസഭ തങ്ങളുടെ പൊതു സമ്മേളനത്തിൽ വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു.

മനുഷ്യാവകാശം

ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം,വാർദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നിൽ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായിൽ തടങ്കലിൽ പാർപ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ദിനാചരണം

എല്ലാ വർഷവും ഈ ദിനത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും ലോകമെമ്പാടും പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സർക്കാർ, സർക്കാരേതര സംഘടനകൾ ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

മനുഷ്യാവകാശ പുരസ്ക്കാരം

അഞ്ച് വർഷം കൂടുമ്പോൾ നൽകുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാർഡും ഈ ദിനത്തിലാണ് നല്കുന്നത്. 1988 ലെ പുരസ്ക്കാരം ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തകൻ ബാബ ആംതെ നേടി.

2011 ലെ വിഷയം

മനുഷ്യാവകാശ സംരക്ഷകരുടെ സഹായത്തിന് സാമൂഹ്യ മാധ്യമങ്ങളും സാങ്കേതികതയും എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഷയം. 

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS