“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Saturday, August 6, 2016

രബീന്ദ്രനാഥ്‌ ടാഗോർ -മേയ് 7 1861 – ഓഗസ്റ്റ് 7 1941

രബീന്ദ്രനാഥ്‌ ടാഗോർ 

മേയ് 7 1861 – ഓഗസ്റ്റ് 7 1941 

ഭാരതമൊട്ടാകെ കലാസാംസ്കാരികരംഗങ്ങളിൽ ആഴമേറിയ മുദ്ര പതിപ്പിച്ച നോബൽ സമ്മാന ജേതാവാായ പ്രശസ്ത ബഹുമുഖ പ്രതിഭയാണ്, രബീന്ദ്രനാഥ ടാഗോർ (রবীন্দ্রনাথ ঠাকুর മേയ് 7 1861 – ഓഗസ്റ്റ് 7 1941), 'ഗുരുദേവ്‌'എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്യപ്പെട്ടിരുന്നു. കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ,കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ് , സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്നഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത, സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ,ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.
കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിതരചിച്ചു. പതിനാറാമത്തെ വസ്സിൽ ടാഗോർ ഭാനുസിംഹൻ എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877ൽ ചെറുകഥകളും നാടകങ്ങളും രചിച്ചു തുടങ്ങി. ചെറുപ്രായത്തിൽത്തന്നെ അത്യന്തം യാത്ര ചെയ്ത ടാഗോർ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ്‌ നടത്തിയത്‌. ബ്രിട്ടീഷ്‌ നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗിക വാദിയും ആയിരുന്ന ടാഗോർ, ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. 
"Press Here"<<< Link
ടാഗോർ ഗാന്ധിക്കൊപ്പം - ശാന്തിനികേതനത്തിൽ 1940.
Portrait of a middle-aged man with trimmed black mustache and beard and somewhat curly hair; he is garbed in dark robes and bears an austere countenance.
Photo of Rabindranath Tagore, taken in 1905 or 1906 by the poet and artist Sukumar Ray, father of Satyajit Ray
Rabindranath Tagore in 1909.jpg
Rabindranath Tagore in Kolkata (probably taken in 1909, the year he was granted.
ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ മിക്കവാറും എല്ലാവരേയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.
ടാഗോർ (വലതു ഭാഗത്ത് മധ്യത്തിൽ) സിൻ ഹുവ സർവ്വകലാശാലയിൽ 1924.
ടാഗൊറിന്റെ കൃതികളിൽ അനവധി നോവലുകൾചെറുകഥകൾ, ഗാന സമാഹാരങ്ങൾ, നൃത്ത്യ-നാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഘനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതി മാഹാത്മ്യ വാദവും, തത്ത്വചിന്തയുംലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരിക പരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയ കലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലന്നു വാദിച്ചു. ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്‌. ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും.

ഉള്ളടക്കം

 

ഹിരോഷിമദിനാചരണം -

 പള്ളം ഗവ..സ്‌കൂളിൽ ഇന്ന് ഹിരോഷിമ ദിനത്തിന്റെ ചിന്തകൾ പങ്കുവച്ചു.







 സയൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീമതി.ബിന്ദു ടീച്ചർ 
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


രാവിലെ അസ്സംബ്ലിയിൽ  ഹിരോഷിമ ദിനചിന്തകൾക്ക് ശേഷം 
അദ്ധ്യാപകരും കുട്ടികളും കമ്പ്യൂട്ടർ ലാബിൽ ഒത്തുചേർന്നു. 


 തുടർന്ന്  ശ്രീമതി.ഷ്യാലോ ടീച്ചർ പഠനത്തിന് നേതൃത്വം നൽകി.









THE HISOSHIMA<<< "ഇവിടെ അമർത്തൂ"

ഹിരോഷിമ - നാ‍ഗസാക്കി ക്വിസ്സ്

തയാറാക്കിയത്: റ്റി.ജതീഷ് ഗവ: എല്‍.പി.എസ് തോന്നയ്ക്ക ല്‍

1. ഹിരോഷിമ ഏത് രാജ്യത്തിലെ പട്ടണമാണ്
ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന ഒരു നഗരമാണ് .
2. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ച പട്ടണം?
ഹിരോഷിമ
3. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ഏത് വര്‍ഷം?
1945 ഓഗസ്റ്റ് 6 തിങ്കള്‍ രാവിലെ 8.15
4. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ പട്ടാളം അണുബോംബ് പ്രയോഗിച്ച രണ്ടാമത്തെ നഗരം?
നാഗസാക്കി 1945 ഓഗസ്റ്റ് 9 ന്
5. ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത് ആര്?
1589 ല്‍ മോറി ടെറുമോട്ടോ
6. 1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുആയുധത്തിന്റെ പേര്?
ലിറ്റില്‍ ബോയ് (മൂന്നു മീറ്‍റര്‍ നീളവും 4400 കിഗ്രാം ഭാരവും)
7.ആദ്യ ആറ്റം ബോംബിന്റെ കെടുതികള്‍ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം
8.അമേരിക്കയുടെ ഏത് തുറമുഖം ആക്രമിച്ചതിനു പകരമായിട്ടാണു അമേരിക്ക അണുവായുധം പ്രയോഗിച്ചത്?
പേള്‍ ഹാര്‍ബര്‍
9. ലിറ്റില്‍ ബോയ് എന്ന അണുബോംബിനെ വഹിച്ച വിമാനത്തിന്റെ പേരു?
എനോഗളെ ബി 29
10. എനോളഗെയുടെ ക്യാപ്റ്റന്‍ ആരായിരുന്നു?
ക്യാപ്റ്‍റന്‍ വില്യം എസ് പാര്‍സന്‍
11. ഹിരോഷിമയില്‍ ബോമ്പ് വര്‍ഷിക്കാന്‍ തെരെഞ്ഞെടുത്ത ലക്ഷ്യ സ്ഥാനം?
ഹിരോഷിമ നഗരത്തിലെ AIOI പാലം
12. ലോകത്തിലെ ഒന്നാമത്തെ ആറ്റം ബോംബ്‌ ഏത്?
The Gadget (ലിറ്റില്‍ ബോയ് വര്‍ഷിക്കുന്നതിനു ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയത്)
12.ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമേത്?
നാഗസാക്കി
13. നാഗസാക്കിയില്‍ വിക്ഷെപിച്ച അണുബോബിന്റെ പേരു?
ഫാറ്റ്മാന്‍ (4500 kg ഭാരവും മൂന്നര മീറ്റര്‍ നീളവും)
14. ഫാറ്റ്മാനെ വഹിച്ച വിമാനത്തിന്റെ പേരു?
ബോസ്കര്‍
15. ബോസ്കർ വിമാനം പറത്തിയിരുന്ന പൈലറ്റ്?
മേജര്‍ സ്വീനി
16. രണ്ടാം ലോകമഹായുധത്തില്‍ മാന്‍ഹട്ടന്‍ പ്രോജെക്ടിലൂടെ അമേരിക്ക വികസിപ്പിച്ചെടുത്തതും ആദ്യം ആയുധമായി ഉപയോഗിച്ചതുമായ ലിറ്റില്‍ ബോയിയില്‍ ഉപയോഗിച്ചിരിക്കുന്ന അണു?
യുറേനിയം -235
(ന്യൂക്ലിയര്‍ ഫിഷന്‍ (nuclear fission) ആണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത് .യുറേനിയം ഉപയോഗിച്ചുള്ള ആദ്യത്തെ സ്ഫോടനം എന്നും ഇതിനെ വിശേഷിപ്പിക്കാം )
17.ആയുധമായി ഉപയോഗിച്ച രണ്ടാമത്തെ ആറ്റം ബോംബ്‌ ആയ ഫാറ്റ് മാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഇന്ധനം?
പ്ലൂടോണിയം -239
18. ഹിരോഷിമയിലെ ബോംബ് വര്‍ഷത്തിന്റെ അണുപ്രസരണമേറ്റ് രകതാര്‍ബ്ബുദം ബാധിച്ച് അകാലത്തില്‍ കൊഴിഞ്ഞുവീണ പെണ്‍കുട്ടി?
സഡാക്കോ സസക്കി
19.ഹിരോഷിമയിലെയുംനാഗസാക്കി യിലെയും അണുബോംബ്‌ സഫോടനത്തിന്‌ ഇരയായവര്‍ക്കു പറയുന്ന പേരെന്തണ്?
ഹിബാക്കുഷ.
20. ഹിബാക്കുഷ എന്ന ജാപ്പനീസ്‌ പദത്തിന്റെ അര്‍ത്ഥം?
സ്‌ഫോടന ബാധിത ജനത എന്നാണ്‌.


Wednesday, August 3, 2016

AUGUST 6TH - HIROSHIMA DAY


The United States, with the consent of the United Kingdom as laid down in the Quebec Agreement, dropped nuclear weapons on the Japanese cities of Hiroshima and Nagasaki in August 1945, during the final stage of World War II. The two bombings, which killed at least 129,000 people, remain the only use of nuclear weapons for warfare in history.
In the final year of the war, the Allies prepared for what was anticipated to be a very costly invasion of the Japanese mainland. This was preceded by a U.S. firebombing campaign that obliterated many Japanese cities. The war in Europe had concluded when Nazi Germany signed its instrument of surrender on May 8, 1945. The Japanese, facing the same fate, refused to accept the Allies' demands for unconditional surrender and the Pacific War continued. Together with the United Kingdom and China, the United States called for the unconditional surrender of the Japanese armed forces in the Potsdam Declaration on July 26, 1945—the alternative being "prompt and utter destruction". The Japanese response to this ultimatum was to ignore it.
In July 1945, the Allied Manhattan Project successfully detonated an atomic bomb in the New Mexico desert and by August had produced atomic weapons based on two alternate designs. The 509th Composite Group of the United States Army Air Forces was equipped with the specialized Silverplate version of the Boeing B-29 Superfortress, that could deliver them from Tinian in the Mariana Islands.
On August 6, the U.S. dropped a uranium gun-type atomic bomb (Little Boy) on the city of Hiroshima. American President Harry S. Truman called for Japan's surrender 16 hours later, warning them to "expect a rain of ruin from the air, the like of which has never been seen on this earth". Three days later, on August 9, the U.S. dropped a plutonium implosion-type bomb (Fat Man) on the city of Nagasaki. Within the first two to four months of the bombings, the acute effects of the atomic bombings killed 90,000–146,000 people in Hiroshima and 39,000–80,000 in Nagasaki; roughly half of the deaths in each city occurred on the first day. During the following months, large numbers died from the effect of burns, radiation sickness, and other injuries, compounded by illness and malnutrition. In both cities, most of the dead were civilians, although Hiroshima had a sizable military garrison.
On August 15, six days after the bombing of Nagasaki and the Soviet Union's declaration of war, Japan announced its surrender to the Allies. On September 2, it signed the instrument of surrender, effectively ending World War II. The bombings' role in Japan's surrender and their ethical justification are still debated.

Monday, August 1, 2016

വന്ദേമാതരം

ചരിത്രം

ബങ്കിം ചന്ദ്ര ചാറ്റർജി
1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായാണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്ന പുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു. 
പ്രസക്തി 

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.
  
വന്ദേമാതരം
വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം

കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
വന്ദേ മാതരം

തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം

Friday, July 29, 2016

പാത്തുമ്മായുടെ ആട് - STD 5 (പഠനസഹായം )

ചലച്ചിത്രം - BASHEER THE MAN


താഴെ കൊടുത്തിരിക്കുന്ന ഡോക്യുമെന്ററി കാണൂ..
 

ചലച്ചിത്രം കാണുന്ന കുട്ടികൾ 

വൈക്കം മുഹമ്മദ് ബഷീർ

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982- ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ജീവിതരേഖ

1908 ജനുവരി 21[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930- കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS