മലയാളിയെ വായന പഠിപ്പിച്ച
പി. എൻ. പണിക്കർ
വായനയെപ്പറ്റി പറയുമ്പോൾ മലയാളി ഒരിക്കലും മറന്നുകൂടാത്ത ഒരു പേരുണ്ട്. പുസ്തകങ്ങളുടെയും അറിവിൻെറയും വിശാലമായ ലോകം മലയാളികൾക്ക് പരിചപ്പെടുത്തിയ പി. എൻ. പണിക്കർ. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പി. എൻ. പണിക്കരുടെ ചരമദിനമാണ് വായനദിനമായ ജൂൺ 19.
1909 മാർച്ച് ഒന്നിന് ചങ്ങനാശ്ശേരിയിലെ നീലംപേരൂർ ഗ്രാമത്തിൽ ജനിച്ചു.
അദ്ദഹത്തിന്റെ മുഴുവൻ പേര് പുതുവായിൽ നാരായണപ്പണിക്കർ .
1926 -ൽ നീലംപേരൂരിൽ സനാതനധർമം വായന ശാല എന്ന പേരിൽ ഗ്രന്ഥശാല സ്ഥാപിച്ചു. പിന്നീട് 47 ഗ്രന്ഥശാലകളെ കൂട്ടിയിണക്കി തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് രൂപം നൽകി. കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തിയ സാംസ്കാരിക ജാഥയിലൂടെ 'വായിച്ചു വളരുക ' എന്ന മുദ്രാവാക്യം കേരളമാകെ പ്രചരിപ്പിച്ചു.
1977 ൽ കാൻഫെഡിന് രൂപം നൽകി. ഒട്ടേറെ പുസ്തകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്.
പി. എൻ. പണിക്കർ 1995 ജൂൺ 19 ന് അന്തരിച്ചു. വായനയുടെയും, അറിവിന്റെയും പര്യായമായിരുന്ന അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.
അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കേരളീയരെ നയിച്ച അദ്ദേഹത്തിന്റെ സ്മരിക്കാം ഈ വായനദിനത്തിൽ.
ഏവർക്കും വായനാദിനആശംസകൾ 🌷
(2021 ലെ റിപ്പോർട്ടർ :രമ്യ ബാഹുലേയൻ , ടീച്ചർ )
2019ലെ റിപ്പോർട്ട് 👇👇👇
2019 ജൂൺ മാസത്തിൽ നമ്മുടെ സ്‌കൂളിൽ നിന്നും നീലംപേരൂരിലുള്ള പണിക്കർ സാറിന്റെ ജന്മഗൃഹം കാണുന്നതിന് കുട്ടികളുമായി നമ്മൾ പോയിരുന്നു. അധ്യാപകരും കുട്ടികളും ഉൾപ്പെട്ട ഒരു നല്ല പഠന യാത്രയായിരുന്നു അത്.
പൂരം പടയണി നടക്കാറുള്ള നീലംപേരൂർ ക്ഷേത്രത്തിനടുത്താണ് പണിക്കർ സാറിന്റെ വീട് . പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ ഈ ക്ഷേത്രത്തിനടുത്തുള്ള കുളം ഞങ്ങൾ കണ്ടു. തൊട്ടടുത്ത് പണിക്കർ സാർ ആദ്യകാലത്തു പഠിപ്പിച്ചിരുന്ന നീലംപേരൂർ ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു.
സ്‌കൂളിൽ നിന്നും അരമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ സുപ്രസിദ്ധമായ നീലംപേരൂർ പൂരം പടയണി നടക്കാറുള്ള നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രമൈതാനത്തെത്തി. അവിടെ വാഹനം പാർക്കുചെയ്തശേഷം പി.എൻ.പണിക്കർ സാറിന്റെ ജന്മഗൃഹംകാണാനായി അച്ചടക്കത്തോടെ നടന്നു. ഹെഡ്മാസ്റ്റർ നേരത്തെതന്നെ അവിടെയെത്തി ഞങ്ങൾ വരുന്ന വിവരമറിയിച്ചിരുന്നു.
അവിടെ ഞങ്ങളെ കാത്തു പണിക്കർ സാറിന്റെ ജ്യേഷ്ഠന്റെ മക്കളായ രണ്ടു മുത്തശ്ശിമാർ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അൽപ്പസമയം അവിടെ മുത്തശ്ശിമാരോടൊപ്പം ഞങ്ങൾ ചെലവഴിച്ചു. വളരെ വിലപ്പെട്ട പല അറിവുകളും മുത്തശ്ശിമാരുമായുള്ള സംഭാഷണത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ഇതുപോലുള്ള അറിവും സ്നേഹവും നിറഞ്ഞ മുത്തശ്ശിമാർ നമ്മുടെ വീടുകളിലില്ലാത്തതാണ് കുടുംബബന്ധങ്ങളിലെ നഷ്ടം എന്ന് കുട്ടികൾ തന്നെ പറഞ്ഞത് അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി.
നിർഭാഗ്യവശാൽ കോവിഡ് രോഗവ്യാപനം മൂലം കഴിഞ്ഞ വർഷവും ഈ വർഷവും നമുക്ക് ഈ പഠന യാത്ര നടത്തുവാൻ കഴിഞ്ഞില്ല.
2019ലെ സന്ദർശനത്തിലെ ഓർമ്മചിത്രം
ഈ വായനാദിനത്തിൽ എല്ലാ കുട്ടികൾക്കും എല്ലാകുട്ടികൾക്കും അധ്യാപകർക്കും നിരന്തര വായനയുടെ രസകരവും വിജ്ഞാനപ്രദവുമായ അനുഭവങ്ങൾ വായനയിലൂടെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
പരിസരത്തെ വായിച്ചറിയലാണ് സഞ്ചാരം...
ഓരോ സഞ്ചാരവും ഒരു നിരീക്ഷണ പഠന യാത്രകൂടിയാണ്....
അതുകൊണ്ട് .. സഞ്ചാരത്തിനുള്ള ഒരവസരവും പാഴാക്കരുത്.....
ഈ വർഷം നമ്മുടെ അദ്ധ്യാപകരും കുട്ടികളും ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്ന പ്രവർത്തനങ്ങൾ നമുക്ക് കാണാം.... ഈ പഠന കാഴ്ചാപഥത്തിലൂടെ നമുക്കൊരുമിച്ചു സഞ്ചരിക്കാം ....
വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കേൾക്കാം ....