1912 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയത്തിൽ കൂടുതൽ കുട്ടികൾ വന്നുചേരേണ്ടതും പഠനം ഒരു തുടർപ്രവർത്തനമായി മാറേണ്ടതും നമ്മുടെ നാടിന്റെ ആവശ്യമാണ്.
നമ്മുടെ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ ആരും നിരാശയോടെ ജീവിതം നയിക്കേണ്ടിവന്നതായി കേട്ടിട്ടില്ല.
പാറേൽ ആശാന്റെ പശുക്കൂട്ടിലെ വിദ്യാലയമാണിന്നു പള്ളത്തെ ഗവണ്മെന്റ് യു പി സ്‌കൂളായി ഉയർത്തപ്പെട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്..
നമുക്ക് ഇനിയും വളരാനുണ്ട്.....
ഒരുമയോടെ യോജിച്ചുള്ള വികസനപ്രവർത്തനമാണ് വിദ്യാലയത്തിന് ഇന്ന് ആവശ്യം.
പി ടി എ ആഗ്രഹിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുവാൻ നമുക്ക് സാധിച്ചു.
അത്യാധുനിക സ്മാർട്ക്ലാസ് സംവിധാനം നമ്മുടെ സ്‌കൂളിൽ ഉണ്ട്.
എൽ കെ ജി ,യു കെ ജി പഠനം സാധ്യമാക്കി.
അങ്ങനെ എന്തെല്ലാം ...!ഒരു നാട് മുഴുവനും ഇനിയും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്കായി യത്നിക്കേണ്ടതുണ്ട്.
20122 ൽ നാം 110 വർഷം പൂർത്തിയാക്കുന്നു.
അതൊരു വമ്പിച്ച ആഘോഷമാകണ്ടേ ?
അതിനായി ഇപ്പോഴേ ഒരുക്കം തുടങ്ങണം....
നാം
വ്യക്തമായ പ്ലാൻ തയ്യാറാക്കി മുന്നിട്ടിറങ്ങിയാൽ വിദ്യാഭ്യാസ വകുപ്പ്
നമുക്ക് ആവശ്യമായ പിന്തുണ നൽകും. ഒരു നല്ല പദ്ധതി നാം തയ്യാറാക്കണം.
അതിനായി അഭ്യുദയകാംക്ഷികളായ എല്ലാ പൂർവ്വവിദ്യാർത്ഥികളെയും ക്ഷണിക്കുന്നു.